കേരള സോഷ്യൽ സെന്ററിൽ ‘ഭൂമി മലയാളം’

October 31st, 2019

logo-malayalam-mission-of-kerala-government-ePathram
അബുദാബി : മലയാളം മിഷന്റെ സഹ കരണ ത്തോടെ അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പി ക്കുന്ന കേരള പ്പിറവി ദിന ആഘോഷം ‘ഭൂമി മല യാളം’ എന്ന പേരിൽ 2019 നവംബർ 1 വെള്ളി യാഴ്ച വൈകു ന്നേരം 5 മണി മുതൽ കെ. എസ്. സി. അങ്കണ ത്തിൽ അരങ്ങേറും.

മലയാളം മിഷന്റെ പ്രവര്‍ത്തന ങ്ങള്‍ കൂടുതല്‍ വിപുലീ കരി ക്കുന്ന തിനും ആഗോള തല ത്തില്‍ ഭാഷാ അടിസ്ഥാന ത്തില്‍ മലയാളി കളെ ഒരു ഏകീകൃത പ്രവര്‍ ത്തനത്തി ന്റെ ഭാഗ മാക്കു ന്നതിനും വേണ്ടിയുള്ള പദ്ധതി യാണ് ‘ഭൂമി മലയാളം’.

കേരള സോഷ്യൽ സെന്റർ വനിതാ വിഭാഗം സംഘടി പ്പിക്കുന്ന ‘പ്രശ്നോ ത്തരി’ മത്സരവും ഇതി ന്റെ ഭാഗ മായി നടക്കും. പ്രമുഖ സാംസ്കാരിക പ്രവർത്ത കൻ ഡോ. പി. കെ. പോക്കർ പരിപാടി യില്‍ സംബന്ധിക്കും എന്നും സംഘാടകര്‍ അറിയിച്ചു.

‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന സന്ദേശ ത്തിന്റെ പശ്ചാത്തല ത്തില്‍ കേരളത്തിന്ന് അകത്തും പുറത്തു മായി ഒരുക്കി യിരി ക്കുന്ന ഈ പരി പാടി ഭാഷാ പ്രതിജ്ഞ യോടു കൂടിയാണ് ആരംഭി ക്കുക.

മലയാളം മിഷന്റെ കീഴില്‍ അബു ദാബി യിലെ വിവിധ കേന്ദ്ര ങ്ങളി ലായി നടന്നു വരുന്ന സൗജന്യ മലയാളം പഠന ക്ലാസില്‍ പങ്കാളി കളായി രിക്കുന്ന അദ്ധ്യാ പകരും വിദ്യാര്‍ത്ഥി കളും ചേര്‍ന്ന് ഒരുക്കുന്ന വൈവിധ്യമാര്‍ന്ന പരി പാടി കള്‍ ഭൂമി മലയാള ത്തിന്റെ ഭാഗ മായി അരങ്ങേറും.

- pma

വായിക്കുക: , , , , , , ,

Comments Off on കേരള സോഷ്യൽ സെന്ററിൽ ‘ഭൂമി മലയാളം’

കേരളപ്പിറവി ദിന ത്തില്‍ കെ. എസ്. സി. യില്‍ പ്രശ്നോത്തരി

October 31st, 2019

aa-malayalam-first-letter-ePathram
അബുദാബി : കേരള പ്പിറവി ദിന ആഘോഷ ങ്ങളുടെ ഭാഗമായി അബുദാബി കേരള സോഷ്യൽ സെന്റർ വനിതാ വിഭാഗം ‘പ്രശ്നോത്തരി’ സംഘടിപ്പിക്കുന്നു.

2019 നവംബർ 1 വെള്ളി യാഴ്ച വൈകുന്നേരം 5 മണി ക്കു തുടക്കം കുറിക്കുന്ന പ്രശ്നോത്തരി യില്‍ സാഹിത്യ, സംസ്കാരിക, രാഷ്ട്രീയ വിഷയ ങ്ങൾ ഉൾപ്പെ ടുത്തി യുള്ള ചോദ്യങ്ങൾ ആയിരിക്കും. പ്രായഭേദമന്യേ ആർക്കും പ്രശ്നോ ത്തരി യിൽ പങ്കെടുക്കാം എന്നു ഭാര വാഹികള്‍ അറിയിച്ചു.

ഒന്നാം സ്ഥാനം നേടുന്ന വർക്ക് സ്വർണ്ണ നാണയവും രണ്ടും മൂന്നും സ്ഥാനം ലഭി ക്കുന്ന വർക്ക് ആകർ ഷക മായ മറ്റ് സമ്മാനങ്ങളും നല്‍കും.

താല്പര്യ മുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേ ണ്ടതാണ്. വിവര ങ്ങൾക്ക് 02 631 44 55 എന്ന നമ്പറിൽ കെ. എസ്. സി. ഓഫീസു മായി ബന്ധപ്പെടുക.

- pma

വായിക്കുക: , , , , ,

Comments Off on കേരളപ്പിറവി ദിന ത്തില്‍ കെ. എസ്. സി. യില്‍ പ്രശ്നോത്തരി

പുതിയ സ്ഥാന പതി വ്യാഴാഴ്ച ചുമതലയേൽക്കും

October 30th, 2019

pavan-kapoor-uae-indian-ambassador-ePathram
അബുദാബി : യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി യായി പവന്‍ കപൂര്‍ ഒക്ടോബര്‍ 31 വ്യാഴാ ഴ്ച ചുമതല യേൽക്കും എന്ന് ഇന്ത്യൻ എംബസ്സി യിലെ ഉദ്യോഗസ്ഥ സ്മിതാ പാന്ഥ് അറിയിച്ചു.

ഇന്ത്യൻഅംബാസ്സിഡര്‍ ആയി 2016 മുതൽ സേവനം അനുഷ്ഠിക്കുന്ന നവ്ദീപ് സിംഗ് സൂരി യുടെ ഒഴി വിലേ ക്കാണ് പവൻ കപൂറി നെ നിയമിച്ചിരിക്കുന്നത്.

2016 മുതൽ ഇസ്രാ യേലിലെ സ്ഥാനപതി യായി സേവനം അനുഷ്ഠിച്ചിരുന്ന പവന്‍ കപൂറിനെ കഴിഞ്ഞ മാസ ത്തി ലാണ് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാ ലയം, യു. എ. ഇ. യിലേക്ക് നിയമിച്ചത്.

- pma

വായിക്കുക: , , ,

Comments Off on പുതിയ സ്ഥാന പതി വ്യാഴാഴ്ച ചുമതലയേൽക്കും

നൂറുല്‍ ഖുര്‍ ആന്‍ വിജ്ഞാന പരീക്ഷ നവംബർ 15 നു നടക്കും

October 20th, 2019

dubai-international-holy-quran-award-ePathram
അബുദാബി : അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണം – ജുസ്ഉ്‌ 22 നെ അടി സ്ഥാനപ്പെടുത്തി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യു. എ. ഇ. തല ത്തില്‍ സംഘടിപ്പി ക്കുന്ന ‘നൂറുൽ ഖുര്‍ ആന്‍’ വിജ്ഞാന പരീക്ഷ യുടെ പ്രാഥമിക പരീക്ഷ നവംബർ 15 വെള്ളി യാഴ്ച നടക്കും എന്നു സംഘാടകര്‍ അറിയിച്ചു. ജുസ്‌ഉ്‌ 22 ല്‍ വരുന്ന എല്ലാ ഭാഗ ങ്ങളും പരീക്ഷ യില്‍ വരുന്നതാ യിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബർ 9.

പ്രാഥമിക പരീക്ഷയില്‍ 50 ശതമാനത്തില്‍ അധികം മാര്‍ക്ക് വാങ്ങുന്നവരെ ഉള്‍പ്പെടുത്തി യുള്ള അവസാന പരീക്ഷ (ഫൈനല്‍ എക്സാം) നവംബര്‍ 29 വെള്ളിയാഴ്ച യും നടക്കും. സ്ത്രീ കള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം സ്ഥല സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് എന്നും സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 055 241 0460 (മുഹമ്മദ്‌ യാസർ. വി. കെ.).

- pma

വായിക്കുക: , , , ,

Comments Off on നൂറുല്‍ ഖുര്‍ ആന്‍ വിജ്ഞാന പരീക്ഷ നവംബർ 15 നു നടക്കും

അഞ്ചു ഭാഷ കളിൽ കോടതി വിധി പകർപ്പുകൾ

October 14th, 2019

logo-abudhabi-judicial-department-ePathram.jpg

അബുദാബി : ഇംഗ്ലിഷ്, ഹിന്ദി, ഉറുദു, ടാഗലോഗ്, റഷ്യ തുടങ്ങിയ അഞ്ചു ഭാഷ കളില്‍ കോടതി യില്‍ നിന്നുള്ള വിധി പകർപ്പു കൾ ലഭ്യമാക്കും എന്ന്‍ അബു ദാബി ജുഡീഷ്യൽ വകുപ്പ്.

കേസുകളിൽ വിധി പ്രഖ്യാ പിച്ചു കഴിഞ്ഞാല്‍ ജുഡീ ഷ്യൽ വകുപ്പിന്‍റെ വെബ് സൈറ്റിലേക്ക് ക്യു. ആർ. കോഡ് ഉപയോ ഗിച്ച് പ്രവേ ശിച്ചാൽ വിവർത്തനം ലഭിക്കും. സുപ്രീം കോടതി അടക്കം വിവിധ കോടതി വിധി കൾ ഇങ്ങനെ അറിയു വാന്‍ കഴിയും.

കേസു മായി ബന്ധ പ്പെട്ടഎല്ലാ നടപടി ക്രമ ങ്ങളും കോടതി യില്‍ ഉപയോഗി ക്കുന്ന പ്രത്യേക പദങ്ങളും മറ്റും അറി യു വാനും ഇതിലെ വീഡിയോ ദൃശ്യ ങ്ങളി ലൂടെ കോടതി നടപടി കൾ മനസ്സിലാക്കു വാനും സാധിക്കും. യു. എ. ഇ. യിലെ വിവിധ രാജ്യ ക്കാർക്ക് ഈ സേവനം ഏറെ ഗുണ പ്രദം ആകും എന്ന് ജുഡീഷ്യൽ വകുപ്പ് അണ്ടർ സെക്രട്ടറി യൂസഫ് സഈദ് അൽ ആബ്രി പറഞ്ഞു.

അഞ്ചു ഭാഷ കളിൽ കോടതി പകർപ്പ് ലഭിക്കുന്ന ആദ്യ രാജ്യ മാണ് യു. എ. ഇ. സമീപ ഭാവി യിൽ കൂടു തൽ ഭാഷ കൾ ഉൾപ്പെടുത്തും എന്നും നൂതന സാങ്കേതിക വിദ്യ പ്രയോജന പ്പെടുത്തി യാണ് ലോകോത്തര സേവനം നൽകുന്നത് എന്നും ജുഡീഷ്യൽ വകുപ്പ് അറിയിച്ചു

 

- pma

വായിക്കുക: , , ,

Comments Off on അഞ്ചു ഭാഷ കളിൽ കോടതി വിധി പകർപ്പുകൾ

Page 40 of 115« First...102030...3839404142...506070...Last »

« Previous Page« Previous « ആര്‍ട്ട് മേറ്റ്സ് കലാ വിരുന്ന് ശ്രദ്ധേയമായി
Next »Next Page » പത്മ രാജൻ പുരസ്കാരം സുരഭി ലക്ഷ്മിക്ക് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha