ആണവ ഇന്ധനത്തില്‍ കുതിക്കുന്ന ക്രൂസ് മിസൈല്‍ ; ലോകത്തെ ഭീതിയിലാഴ്ത്തി റഷ്യയുടെ വാദം

March 5th, 2019

missile-epathram

റഷ്യ : ആണവ ഇന്ധനത്തില്‍ കുതിക്കുന്ന ഒരു ക്രൂസ് മിസൈല്‍ വിജയകരമായി തങ്ങള്‍ പരീക്ഷിച്ചുവെന്ന് റഷ്യ. ഇതിനു ദിവസങ്ങളോളം ആകാശത്തു തുടരാനാകും, ആര്‍ക്കും വെടിവെച്ചിടാനാവില്ല. പടിഞ്ഞാറന്‍ പ്രതിരോധത്തെ മുഴുവന്‍ തകര്‍ക്കാന്‍ സാധിക്കും എന്നൊക്കെയാണ് റഷ്യ അവകാശപ്പെടുന്നത്.

റഷ്യന്‍ ശാസ്ത്രജ്ഞന്മാരുടെ അവകാശവാദങ്ങള്‍ പ്രകാരം അവര്‍ക്ക് ചെറിയൊരു ആണവ ഇന്ധന സംവിധാനം മിസൈലിനുള്ളില്‍ പിടിപ്പിക്കാനായി. പക്ഷേ, ഇതിനു പറന്നുയരാൻ ഉപയോഗിച്ചിരിക്കുന്നത് പരമ്പരാഗത എൻജിനാണ്. എന്നാല്‍, ആകാശത്തെത്തിയാല്‍ എൻജിനു ശക്തി പകരുന്നത് ആണവ ഇന്ധനവും. ആണവ റിയാക്ടറില്‍ നിന്നുള്ള നിന്നുള്ള ശക്തിയുപയോഗിച്ച് ജെറ്റ് എൻജിന്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ഇത്തരമൊരു മിസൈലിനെക്കുറിച്ച് 2018 മാര്‍ച്ചില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞിരുന്നു. സര്‍വ്വശക്തമായിരിക്കും ഇതെന്നാണ് അദ്ദേഹം അന്നേ അവകാശപ്പെട്ടത്.

- അവ്നി

വായിക്കുക: , , , ,

Comments Off on ആണവ ഇന്ധനത്തില്‍ കുതിക്കുന്ന ക്രൂസ് മിസൈല്‍ ; ലോകത്തെ ഭീതിയിലാഴ്ത്തി റഷ്യയുടെ വാദം

ബാണാസുര മലയില്‍ കാട്ടുതീ; അണയ്ക്കാനുള്ള ശ്രമം തുടരുന്നു

February 25th, 2019

banasura-fire-epathram

കല്പ്പറ്റ: വയനാട് ബാണാസുര മലയിലുണ്ടായ കാട്ടുതീ പടരുന്നു. തീ അണയ്ക്കാനുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും അഗ്നിശമന യൂണിറ്റുകളുടെയും ശ്രമം തുടരുകയാണ്. കഴിഞ്ഞ രണ്ടു ദിവസമായി വയനാട് വന്യജീവി സങ്കേതത്തിലും ബാണാസുര മലയിലും കാട്ടുതീ പടരുകയായിരുന്നു.

മലയിലെ വാളാരംകുന്ന് മേഖലയിലാണ് ആദ്യം തീ കണ്ടത്. തീ ആളിക്കത്തുന്നതും ശക്തമായ കാറ്റും പ്രതിരോധ സംവിധാനങ്ങള്‍ക്ക് തടസ്സം ഉണ്ടാക്കുന്നുണ്ട്. വനം ചൂടു കാരണം ഉണങ്ങിയതും തീ പടരാന്‍ കാരണമാകുന്നുണ്ട്. ഇതു വരെ ഹെക്റ്റര്‍ കണക്കിന് വനം കത്തി നശിച്ചു എന്നാണ് കരുതപ്പെടുന്നത്.

- അവ്നി

വായിക്കുക: , ,

Comments Off on ബാണാസുര മലയില്‍ കാട്ടുതീ; അണയ്ക്കാനുള്ള ശ്രമം തുടരുന്നു

ബാണാസുര മലയില്‍ കാട്ടുതീ; അണയ്ക്കാനുള്ള ശ്രമം തുടരുന്നു

February 25th, 2019

banasura-fire-epathram

കല്പ്പറ്റ: വയനാട് ബാണാസുര മലയിലുണ്ടായ കാട്ടുതീ പടരുന്നു. തീ അണയ്ക്കാനുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും അഗ്നിശമന യൂണിറ്റുകളുടെയും ശ്രമം തുടരുകയാണ്. കഴിഞ്ഞ രണ്ടു ദിവസമായി വയനാട് വന്യജീവി സങ്കേതത്തിലും ബാണാസുര മലയിലും കാട്ടുതീ പടരുകയായിരുന്നു.

മലയിലെ വാളാരംകുന്ന് മേഖലയിലാണ് ആദ്യം തീ കണ്ടത്. തീ ആളിക്കത്തുന്നതും ശക്തമായ കാറ്റും പ്രതിരോധ സംവിധാനങ്ങള്‍ക്ക് തടസ്സം ഉണ്ടാക്കുന്നുണ്ട്. വനം ചൂടു കാരണം ഉണങ്ങിയതും തീ പടരാന്‍ കാരണമാകുന്നുണ്ട്. ഇതു വരെ ഹെക്റ്റര്‍ കണക്കിന് വനം കത്തി നശിച്ചു എന്നാണ് കരുതപ്പെടുന്നത്.

- അവ്നി

വായിക്കുക: , ,

Comments Off on ബാണാസുര മലയില്‍ കാട്ടുതീ; അണയ്ക്കാനുള്ള ശ്രമം തുടരുന്നു

സംസ്ഥാനത്ത് കനത്ത മഴക്കും കാറ്റിനും സാദ്ധ്യത

October 3rd, 2018

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : വ്യാഴാഴ്ച മുതൽ കേരള ത്തിൽ കനത്ത മഴയും കാറ്റും ഉണ്ടായേക്കാം എന്ന് കാലാ വസ്ഥാ നിരീക്ഷണ കേന്ദ്ര ത്തിന്റെ മുന്നറി യിപ്പ്.

ലക്ഷ ദ്വീപിനു സമീപം അറബി ക്കടലിൽ ന്യൂന മർദ്ദം ശക്തമാകും. അതു കൊണ്ടു ചുഴലിക്കാറ്റു വീശി യേക്കും.

കടലില്‍ പോയ മത്സ്യ ത്തൊഴിലാ ളികള്‍ വെള്ളി യാഴ്ചക്കു മുന്‍പേ തിരിച്ച് കര യില്‍ എത്തണം എന്നും മല യോര മേഖല കളില്‍ ഉരുള്‍ പൊട്ടലിനും മണ്ണിടി ച്ചി ലിനും സാദ്ധ്യത ഉള്ള തി നാല്‍ ഈ പ്രദേശ ങ്ങളില്‍ താമ സിക്കു ന്നവര്‍ അധി കൃത രുടെ നിര്‍ദ്ദേശം അനുസരി ക്കണം എന്നും മുന്നറി യിപ്പില്‍ പറ യുന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ദുരന്ത നിവാരണ അഥോറിറ്റി യോഗം ചേർന്നു. ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാ പിച്ചി ട്ടുണ്ട്. സംസ്ഥാനത്ത് ഒട്ടാകെ ജാഗ്രതാ നിർദ്ദേശം നല്‍കി യിട്ടുണ്ട്.

മിക്ക ജില്ല കളിലും വെള്ളി മുതൽ ഞായര്‍ വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പ് കണക്കിലെടുത്ത് കേന്ദ്ര സേനാ വിഭാഗ ങ്ങളോട് സജ്ജമാകാന്‍ ആവശ്യ പ്പെട്ടിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

Comments Off on സംസ്ഥാനത്ത് കനത്ത മഴക്കും കാറ്റിനും സാദ്ധ്യത

സംഗീത സംവിധായകൻ ബാലഭാസ്‌കര്‍ അന്തരിച്ചു

October 2nd, 2018

music-director-and-violinist-balabhaskar-passed-away-ePathram തിരുവനന്തപുരം : പ്രശസ്ത സംഗീത സംവി ധായകന്‍ വയലിനിസ്റ്റ് ബാല ഭാസ്‌കര്‍ (40) അന്തരിച്ചു. വാഹന അപ കട ത്തില്‍ ഗുരു തര മായി പരി ക്കേറ്റ് ചികിത്സ യില്‍ ആയി രുന്നു ബാല ഭാസ്കര്‍. ഇന്നു പുലര്‍ച്ചെ ഒരു മണി യോടെ യായിരുന്നു അന്ത്യം.

സെപ്റ്റംബര്‍ 25 ന് തിരു വനന്ത പുരം പള്ളി പ്പുറ ത്തിനു സമീപ മായി രുന്നു ബാല ഭാസ്‌ക റും ഭാര്യയും മകള്‍ തേജസ്വിനി ബാല യും സഞ്ച രിച്ച കാര്‍ അപ കട ത്തില്‍ പ്പെട്ടത്. മകള്‍ കഴിഞ്ഞ ദിവസം മരണ ത്തിനു കീഴടങ്ങി. ഗുരുതര പരുക്കുകളോടെ ഭാര്യ ലക്ഷ്മി (38), വാഹനം ഓടിച്ച സുഹൃത്ത് അർജുൻ (29) എന്നി വർ ചികിൽസ യി ലാണ്.

violinist-balabhaskar-wife-lakshmi-daughter-thejaswini-ePathram

തിരുമല സ്വദേശി ചന്ദ്രൻ – ശാന്തകുമാരി ദമ്പതി കളുടെ മകനാണ് ബാലഭാസ്കര്‍. സഹോ ദരി : മീര.

തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ മൃത ദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം യൂണി വേഴ്‌ സിറ്റി കോളേ ജിൽ പൊതു ദർശന ത്തിനു വെച്ചു. ബുധനാഴ്ച രാവിലെ 11.30 ന് തൈക്കാട് ശാന്തി കവാട ത്തിൽ സംസ്കരിക്കും.

- pma

വായിക്കുക: , , ,

Comments Off on സംഗീത സംവിധായകൻ ബാലഭാസ്‌കര്‍ അന്തരിച്ചു

Page 12 of 27« First...1011121314...20...Last »

« Previous Page« Previous « റാഷിദ് പൂമാട ത്തിന്ന് അലിഫ് മീഡിയ മാധ്യമ പുരസ്കാരം
Next »Next Page » ചലച്ചിത്ര സംവി ധായ കന്‍ തമ്പി കണ്ണന്താനം അന്തരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha