വിവാഹ നിശ്ചയം കഴിഞ്ഞ യുവാവ് അപകടത്തില്‍ മരിച്ചു

October 25th, 2012

അബുദാബി : വിവാഹം നിശ്ചയം കഴിഞ്ഞ മലയാളി യുവാവ് അബുദാബി യില്‍ വാഹനാപകട ത്തില്‍ മരിച്ചു. മാവേലിക്കര ചുനക്കര വെട്ടിയാര്‍ തെക്ക് ശ്രീഭവന ത്തില്‍ പരേതനായ എന്‍ വാസുദേവന്റെയും പൊന്നമ്മ യുടെയും മകന്‍ വി. ശ്രീകുമാറാണ് (29) മരിച്ചത്.

sree-kumar-chunakkara-ePathram

അബുദാബി ആംപ്ലക്‌സ് എമിറേറ്റ്‌സ് എന്ന സ്ഥാപന ത്തില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍ വൈസര്‍ ആയിരുന്ന ഇദ്ദേഹം സഞ്ചരിച്ച വാഹനം ഒക്ടോബര്‍ 13-ന് അപകട ത്തില്‍ പെട്ടു. ഗുരുതരമായി പരിക്കേറ്റ ശ്രീകുമാര്‍ ചികിത്സയില്‍ ഇരിക്കെ ബദാ സായ്ദ് ആശുപത്രി യില്‍ വെച്ചാണ് മരിച്ചത്. ശവസംസ്‌കാരം 25 വെള്ളിയാഴ്ച വീട്ടുവളപ്പില്‍ നടക്കും.

നവംബര്‍ 10ന് ആയിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. അതിനായി രണ്ടാം തീയതി വീട്ടിലേക്ക് യാത്രയാവാന്‍ ഇരിക്കെ ആയിരുന്നു അപകടമുണ്ടായത്.
സഹോദരങ്ങള്‍: ശ്രീജി, ബിന്ദു

കൂടുതല്‍ വിവരങ്ങള്‍ക്ക്: 055 75 66 796, 055 744 24 37

-അയച്ചത്: റോജിന്‍ പൈനുംമൂട്- ദുബായ്.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on വിവാഹ നിശ്ചയം കഴിഞ്ഞ യുവാവ് അപകടത്തില്‍ മരിച്ചു

അബുദാബി യില്‍ നാല് വെയര്‍ ഹൗസുകള്‍ക്ക് തീപിടിച്ചു

October 23rd, 2012

fire-at-abudhabi-meena-zayed-ePathram
അബുദാബി : തുറമുഖ ത്തിനു സമീപത്തെ (മീനാ സായിദ്‌ ) വെയര്‍ഹൗസില്‍ ഉണ്ടായ തീപിടിത്ത ത്തില്‍ നാല് വെയര്‍ ഹൗസുകള്‍ക്ക് തീപിടിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അഗ്നിശമന സേനയുടെ നേതൃത്വ ത്തില്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ പെട്ടെന്ന് സാധിച്ചെന്നും രണ്ടു വെയര്‍ ഹൗസുകള്‍ പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും കത്തി നശിച്ചതായും അബുദാബി സിവില്‍ ഡിഫന്‍സ്‌ മേധാവി കേണല്‍ മുഹമ്മദ്‌ അബ്ദുള്ള അല്‍ നുഐമി വിശദീകരിച്ചു.

പ്ലാസ്റ്റിക്, ടയര്‍ പോലുള്ള സാധന ങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. അതിനാല്‍ തീപടരാന്‍ കാരണമായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഗ്നിശമന സേനക്ക് പുറമേ ജല – വൈദ്യുതി വകുപ്പ്‌, ഹെലികോപ്റ്റര്‍ പട്രോളിംഗ് പോലിസ്‌, സെക്യൂരിറ്റി മീഡിയ പട്രോളിംഗ് എന്നിവയും സഹകരിച്ചു.

-അബൂബക്കര്‍ പുറത്തീല്‍ -അബുദാബി

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on അബുദാബി യില്‍ നാല് വെയര്‍ ഹൗസുകള്‍ക്ക് തീപിടിച്ചു

നേപ്പാളില്‍ വിമാനാപകടം 19 പേര്‍ മരിച്ചു

September 29th, 2012

nepal-aircraft-crash-epathram

കാഠ്മണ്ഡു: നേപ്പാളില്‍ ഉണ്ടായ വിമാനാപകടത്തില്‍ ഏഴു ബ്രിട്ടീഷുകാരും അഞ്ചു ചൈനക്കാരും നാലു നേപ്പാൾ സ്വദേശികളും അടക്കം 19 പേര്‍ മരിച്ചു. വിമാനാപകടത്തിനു കാരണം പക്ഷി ഇടിച്ചതാണെന്നു തൃഭുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജനറല്‍ മാനെജര്‍ രതീഷ് ചന്ദ്ര ലാല്‍ സുമൻ പറഞ്ഞു. കാഠ്മണ്ഡുവില്‍ നിന്നു ലുക്ലയിലേക്കു പോകുകയായിരുന്ന സിത എയര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം പറന്നു ഉയര്‍ന്ന ഉടനെ പക്ഷി വന്നിടിച്ചു. ഉടനെ തന്നെ പൈലറ്റ്‌ വിമാനം ഇടിച്ചിറക്കാന്‍ ശ്രമിച്ചെങ്കിലും പെട്ടന്ന് കത്തുകയായിരുന്നു. പര്‍വതാരോഹണത്തിനായി എവറസ്റ്റ് ബേസ് ക്യാംപിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തതായി നേപ്പാള്‍ വ്യോമയാന മേധാവി അറിയിച്ചു. ‍

- ഫൈസല്‍ ബാവ

വായിക്കുക: , ,

Comments Off on നേപ്പാളില്‍ വിമാനാപകടം 19 പേര്‍ മരിച്ചു

കൂടംകുളം : സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നു സുപ്രീംകോടതി

September 28th, 2012

supremecourt-epathram

ന്യൂഡല്‍ഹി : കൂടംകുളം ആണവ നിലയത്തിന്റെ സുരക്ഷാ കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും അക്കാര്യം ഉറപ്പാക്കാതെ നിലയം പ്രവർത്തിക്കാൻ ആവില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി. ആണവ നിലയത്തിന്റെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ നിലയത്തിന്റെ കമ്മിഷനിംഗ്‌ നിരോധിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു. പണം ചിലവാക്കി എന്നത് ഒരു ന്യായീകരണം അല്ലെന്നും, ജനങ്ങള്‍ക്ക്‌ ദോഷകരമായി ബാധിക്കുമെങ്കിൽ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയല്ലാതെ വഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

1989ല്‍ അംഗീകരിച്ച പാരിസ്ഥിതിക മാനദണ്ഡ പ്രകാരമാണ്‌ കൂടംകുളം ആണവ നിലയം നിര്‍മിച്ചത്‌. എന്നാല്‍ ഇന്ന് അക്കാര്യങ്ങള്‍ നിലനില്‍ക്കുന്നതാണോ എന്ന് നോക്കണമെന്ന് കോടതി പറഞ്ഞു. ജപ്പാനിലെ ഫുകുഷിമ ആണവ നിലയത്തില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ ദുരന്തത്തിന്റെ പശ്‌ചാത്തലത്തില്‍ അപകട സാധ്യതയെ പറ്റി കാര്യക്ഷമമായ പഠനം നടത്തണമെന്നും, കൂടംകുളം നിലയത്തിനെതിരേ തദ്ദേശവാസികളുടെ ആശങ്ക അകറ്റാന്‍ തയ്യാറാകണം എന്നും കോടതി പറഞ്ഞു.

എന്നാല്‍ എ. ഇ. ആര്‍. ബി. നിര്‍ദേശിച്ച 17 ശുപാര്‍ശകള്‍ നടപ്പാക്കിയില്ലെങ്കില്‍ പോലും കൂടംകുളം നിലയം സുരക്ഷിതമാണെന്നാണ്‌ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യ സുപ്രീം കോടതിയില്‍ അഭിപ്രായപ്പെട്ടത്‌. ഇതേ നിലപാടാണ് കേന്ദ്ര സര്‍ക്കാരിനും തമിഴ്നാട്‌ സര്‍ക്കാരിനും. എന്നാല്‍ കോടതി ഉത്തരവ് സമര സമിതിയെ ആവേശം കൊള്ളിച്ചു. ഈ ഉത്തരവിനെ സ്വാഗതം ചെയ്യുന്നു എന്നാണു സമര നേതാവ് എസ്. പി. ഉദയകുമാര്‍ പറഞ്ഞത്.

- ഫൈസല്‍ ബാവ

വായിക്കുക: , , , , ,

Comments Off on കൂടംകുളം : സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നു സുപ്രീംകോടതി

കണികാ പരീക്ഷണശാല നാടിനാപത്ത്: വി. എസ്. ‌

September 19th, 2012

neutrino-experiment-epathram

തിരുവനന്തപുരം: കേരള – തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ അമേരിക്കന്‍ സഹകരണത്തോടെ സ്‌ഥാപിക്കാനുദ്ദേശിക്കുന്ന ആണവ കണികാ പരീക്ഷണശാല നാടിനാപത്താണ് എന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ. പശ്ചിമ ഘട്ടത്തിലെ ജൈവ വൈവിധ്യത്തിന് കൊടും ഭീഷണിയുയർത്തുന്ന ഈ പരീക്ഷണശാല ഗുരുതരമായ ഭൗമ ശാസ്‌ത്ര പ്രശ്‌നങ്ങള്‍ക്ക്‌ ഇടയാക്കുമെന്നു പരിസ്‌ഥിതി ശാസ്‌ത്രജ്‌ഞർ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ നിരവധി ആരോഗ്യ – പാരിസ്‌ഥിതിക പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും. മുല്ലപ്പെരിയാര്‍, ഇടുക്കി, ആനയിറങ്കല്‍ എന്നീ അണക്കെട്ടുകളുടെ സമീപ പ്രദേശത്താണ്‌ ഭൂഗര്‍ഭ പരീക്ഷണ ശാല നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. അതിനു കേന്ദ്രം അനുമതി നല്‍കി കഴിഞ്ഞു‌. 12 അണക്കെട്ടുകളാണ് ഇടുക്കിയില്‍ ഉള്ളത്. കൂടാതെ ഈ പ്രദേശത്ത് ഇടയ്ക്കിടയ്ക്ക് ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നതിനാല്‍ മുല്ലപ്പെരിയാര്‍ അടക്കം ഭീഷണിയിലാണ്. ഇവിടെ ഇത്തരമൊരു പരീക്ഷണ ശാല ആരംഭിക്കുന്നത്‌ ഭൗമ ശാസ്‌ത്രപരമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ജനവാസമുള്ള പ്രദേശമാണ് ഇത്. എന്നാല്‍ അതൊന്നും പരിഗണിക്കാതെ ‌ അതീവ രഹസ്യമായാണ് ഈ പരീക്ഷണ ശാല ആരംഭിക്കാന്‍ പോകുന്നത്. ഇവിടെ ആരംഭിക്കുന്ന പരീക്ഷണ ശാലയ്ക്ക് പാരിസ്‌ഥിതിക പഠനം നടത്തിയിട്ടില്ല. ഇത് ജനങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണ്. പദ്ധതിക്ക്‌ തമിഴ്‌നാടിന്റെ അനുമതി തേടിയിട്ടുണ്ടെങ്കിലും കേരള സര്‍ക്കാരിന്റെ അനുമതി തേടിയിട്ടില്ല. ഇതു ദൂരൂഹമാണെന്നും വി. എസ്‌. പറഞ്ഞു. പരീക്ഷണ കേന്ദ്രത്തിലേക്കുള്ള തുരങ്കത്തിന്റെ തുടക്കം പൊട്ടിപ്പുറത്തും തുരങ്കത്തിന്റെ അവസാനം ഇടുക്കിയില്‍ മുല്ലപ്പെരിയാറിന് സമീപത്തുമാണ്. ഇത് കേരളത്തിന് വലിയ ദോഷമുണ്ടാക്കുമെന്നു വി. എസ്. കൂട്ടിച്ചേര്‍ത്തു. പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ വി. ടി. പത്മനാഭന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ കണികാ പരീക്ഷണ ശാലയ്‌ക്കെതിരെ രംഗത്ത് വന്നു കഴിഞ്ഞു. ഇന്ത്യാ ബേസ്ഡ് ന്യുട്രിനോ ഒബ്‌സര്‍വറ്ററി എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ ശാലയ്ക്ക് ഏതാണ്ട് പതിനായിരം കോടി രൂപയാണ് നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

Comments Off on കണികാ പരീക്ഷണശാല നാടിനാപത്ത്: വി. എസ്. ‌

Page 23 of 26« First...10...2122232425...Last »

« Previous Page« Previous « പരിഷ്ക്കാരി..
Next »Next Page » സ്ക്കൂളുകളിൽ ഭക്ഷ്യ സുരക്ഷാ പരിശോധന »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha