നടി അനുഷക ഷെട്ടിയെ പട്ടി കടിച്ചു

September 15th, 2012

anushka-shetty-epathram

ചെന്നൈ : പ്രശസ്ത തെന്നിന്ത്യന്‍ നടി അനുഷ്ക ഷെട്ടിയെ പട്ടി കടിച്ചു. ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ് തിരിച്ചെത്തിയ നടി ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു സംഭവം. ഒരു ടിഷ്യു പേപ്പര്‍ വായില്‍ കുടുങ്ങി ബുദ്ധിമുട്ടുന്ന പട്ടി മൃഗ സ്നേഹി കൂടിയായ നടിയുടെ ശ്രദ്ധയില്‍ പെട്ട ഉടനെ നടി പട്ടിയെ സമീപിച്ച് അതിന്റെ വായില്‍ നിന്നും ടിഷ്യൂ പേപ്പര്‍ പുറത്തെടുക്കുവാന്‍ ശ്രമിച്ചു. പട്ടിയുടെ വായില്‍ കയ്യിട്ട് ടിഷ്യൂ പേപ്പര്‍ പുറത്തെടുക്കുവാനുള്ള ശ്രമത്തിനിടയില്‍ നടി തന്നെ ആക്രമിക്കുവാന്‍ ശ്രമിക്കുകയാണെന്ന് കരുതിയാകണം പട്ടി കടിച്ചത്. കയ്യില്‍ കടി കൊണ്ടതിനെ തുടര്‍ന്ന് അനുഷ്കയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് വിധേയയാക്കി.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on നടി അനുഷക ഷെട്ടിയെ പട്ടി കടിച്ചു

സീരിയല്‍ നടി കൊല്ലപ്പെട്ടു

September 10th, 2012

neeral-bhardwaj-epathram

മുംബൈ: പ്രമുഖ സീരിയല്‍ നടി നീരള്‍ ഭരദ്വാജ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നീരള്‍ സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ നിയന്ത്രണം വിട്ട് അമിത വേഗത്തില്‍ വന്ന ഒരു കാര്‍ ഇടിക്കുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്നവര്‍ മദ്യ ലഹരിയില്‍ ആയിരുന്നു. കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. ബി. ജെ. പി. നേതാവ് ഉമാ ഭാരതിയുടെ സെക്രട്ടറിയുടെ മകളാണ് നീരള്‍. മാത കി ചൌക്കി, ഷാനി ദേവ് കി മഹിമ തുടങ്ങിയ സീരിയലുകളില്‍ പ്രധാന വേഷത്തില്‍ നീരള്‍ അഭിനയിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on സീരിയല്‍ നടി കൊല്ലപ്പെട്ടു

പടക്കശാലയില്‍ സ്ഫോടനം : 52 പേര്‍ മരിച്ചു

September 6th, 2012

explosion-fireworks-factory-epathram

ചെന്നൈ: പടക്ക നിര്‍മ്മാണ ശാലയില്‍ തീ പിടിച്ച് 52 പേര്‍ മരിച്ചു. ശിവകാശിക്ക് സമീപം മുതലപ്പെട്ടിയിലെ ഓംശക്തി എന്ന പടക്കശാലയിലാണ് വന്‍ തീപ്പിടിത്തം ഉണ്ടായത്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യത ഉണ്ടെന്ന് പോലീസ് പറഞ്ഞു. 70 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് നാടിനെ ഞെട്ടിച്ച തീപ്പിടിത്തം ഉണ്ടായത്. പരിക്കേറ്റവരെ സത്തൂര്‍, വിരുതുനഗര്‍, ശിവകാശി, മധുര എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ദീപാവലി അടുത്തെത്തിയതോടെ ശിവകാശിയില്‍ വന്‍തോതില്‍ പടക്ക നിര്‍മ്മാണം നടക്കുന്നുണ്ട്. എന്നാല്‍ സുരക്ഷാ കാര്യങ്ങളില്‍ ഒരു മാനദണ്ഡവും പാലിക്കാതെയാണ് ഈ മേഖലയിൽ പടക്ക നിര്‍മ്മാണം നടത്തുന്നതെന്ന് സമീപ വാസികള്‍ പറയുന്നു. ദുരന്തം നടന്ന പടക്ക ശാലയില്‍ 300 ലേറെപ്പേര്‍ ജോലി ചെയ്തിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

Comments Off on പടക്കശാലയില്‍ സ്ഫോടനം : 52 പേര്‍ മരിച്ചു

ശിവകാശിയില്‍ പടക്കശാലയില്‍ തീപിടിത്തം: മരണം അമ്പത് കവിഞ്ഞു

September 5th, 2012
fire-sivakasi-epathram
ശിവകാശി: തമിഴ്‌നാട്ടിലെ ശിവകാശിക്കടുത്ത് മീനപ്പെട്ടിയില്‍ പടക്ക നിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അമ്പത് കവിഞ്ഞു . ഇതിനോടകം അമ്പത്തെട്ടു പേര്‍ മരിച്ചതായാണ് എറ്റവും ഒടുവില്‍ ലഭിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.  പൊള്ളലേറ്റ നിരവധിപേരുടെ നില അതീവ ഗുരുതരമാണ്.  നിരവധി പേര്‍ പടക്ക നിര്‍മ്മാണ ശാലയില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇവരെ മധുര ശിവകാശി എന്നിവടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.  പോലീസിന്റേയും അഗ്നിശമന വിഭാഗത്തിന്റേയും നേതൃത്വത്തില്‍ ഊര്‍ജ്ജിതമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.  ഇന്ന് ഉച്ചക്ക്  12.45 നോടടുത്തായിരുന്നു ഓം ശിവശക്തി എന്ന പടക്ക നിര്‍മ്മാണശാലയില്‍ അപകടം സംഭവിച്ചത്. ഉഗ്രസ്ഫോടനം നടന്നതിനെ തുടര്‍ന്ന് പടക്ക നിര്‍മ്മാണ ശാല ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നു. പ്രദേശത്തെ  പല കെട്ടിടങ്ങള്‍ക്കും കേടു പാടു സംഭവിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുവാനും അപകടത്തിനിരയായവര്‍ക്ക് വൈദ്യസഹായം എത്തിക്കുവാനും മുഖ്യമന്ത്രി ജയലളിത ഉത്തരവിട്ടു.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on ശിവകാശിയില്‍ പടക്കശാലയില്‍ തീപിടിത്തം: മരണം അമ്പത് കവിഞ്ഞു

ഗ്യാസ് ടാങ്കര്‍ അപകടം: ആറുമരണം

August 30th, 2012
gas tanker accident-epathram
കണ്ണൂര്‍: ഗ്യാസ് ടാങ്കര്‍ ലോറി ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞുണ്ടായ തീപ്പിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഗുരുതരമായി പൊള്ളലേറ്റ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന റം‌ലത്ത് (49) ആണ് ഇന്നു പുലര്‍ച്ചെ മരിച്ചത്.  നിര്‍മ്മല, രമ എന്നിവര്‍ ഇന്നലെ മരിച്ചിരുന്നു. നാല്പതോളം പേര്‍ക്ക് പൊള്ളലേറ്റിരുന്നു. ഇതില്‍ 13 പേരുടെ നില ഗുരുതരമാണ്.
തിങ്കളാഴ്ച രാത്രി പതിനൊന്നും മണിയോടെ ആണ് കണ്ണൂര്‍ തലശ്ശേരി റോട്ടില്‍ ചാല ബൈപാസിലാണ്  ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാചക വാതക ലോറി ഡിവൈഡറില്‍ ഇടിച്ച് അപകടം ഉണ്ടായത്. അപകടം ഉണ്ടായതിനെ തുടര്‍ന്ന് അല്പ സമയം കഴിഞ്ഞപ്പോള്‍ വാതകം പുറത്തേക്ക് ഒഴുകുകയും തുടര്‍ന്ന്  ഉണ്ടായ ഉഗ്രസ്ഫോടനത്തോടെ തീ പടരുകയായിരുന്നു.  അപകടം ഉണ്ടായ ഉടനെ ലോറിയുടെ ഡ്രൈവര്‍ പ്രദേശവാസികളെ വിവരം അറിയിച്ചിരുന്നു. ഇതിനാലാണ് പലര്‍ക്കും രക്ഷപ്പെടുവാന്‍ സാധിച്ചത്.
പ്രദേശത്തെ നിരവധി വീടുകള്‍ക്ക് നാശം സംഭവിക്കുകയും മരങ്ങള്‍ കത്തിനശിക്കുകയും ചെയ്തിരുന്നു. ഇതില്‍ പത്തോളം വീടുകള്‍ പൂര്‍ണ്ണമായും നശിച്ചു. മുഖ്യമന്ത്രി അപകടത്തില്‍ പെട്ടവരെ സന്ദര്‍ശിക്കുകയും ആശ്വാസ ധനം പ്രഖ്യാപിക്കുകയും ചെയ്തു. അപകടത്തെ പറ്റി അന്വേഷിക്കുമെന്നും ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രിയും വ്യക്തമാക്കി.
Reply
Forward

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on ഗ്യാസ് ടാങ്കര്‍ അപകടം: ആറുമരണം

Page 24 of 26« First...10...2223242526

« Previous Page« Previous « എയര്‍ ഇന്ത്യയിലെ പൂക്കളം
Next »Next Page » സംവിധാനം റസൂല്‍ പൂക്കുട്ടി, അഭിനയിക്കുന്നത് ബിഗ്ബി »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha