ഉൽസവത്തിനിടയിൽ ആനയിടഞ്ഞ് മൂന്ന് പേര്‍ കൊല്ലപ്പെട്ടു

January 28th, 2013

elephant-eyes-epathram

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ രായമംഗലം കുറുപ്പും പടി കൂട്ടുമഠം ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തിനിടെ ആനയുടെ ആക്രമണത്തിൽ മൂന്നു പേര്‍ മരിച്ചു. രായമംഗലം മുട്ടത്തുവീട്ടില്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ നാണി (66), ഒക്കല്‍ പെരുമറ്റം കൈപ്പിള്ളി വീട്ടില്‍ ഗോപിയുടെ ഭാര്യ ഇന്ദിര (59), കുറുപ്പം പടി ആറ്റികാലിക്കുടി വീട്ടില്‍ രവിയുടെ ഭാര്യ തങ്കമ്മ (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ഏഴ് ആനകൾ ചിതറി ഓടിയതോടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

വൈകീട്ട് ആറു മണിയോടെ ഉത്സവം സമാപിക്കുന്ന സമയത്ത് തിടമ്പേറ്റിയിരുന്നത് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ആയിരുന്നു. ഗോപുരം കടക്കുമ്പോള്‍ തിടമ്പ് മറ്റൊരാനയുടെ മുകളിലേക്ക് മാറ്റി. ഇതിൽ പ്രകോപിതനായാണ് രാമചന്ദ്രൻ ഇടഞ്ഞത് എന്ന് പറയപ്പെടുന്നു. എന്നാൽ തൊട്ടടുത്തുള്ള ആനയുടെ കൊമ്പ് ശരീരത്തിൽ കൊണ്ടതാണ് ആനയെ പ്രകോപിതനാക്കിയത് എന്നും സൂചനയുണ്ട്.

പരിഭ്രാന്തനായ രാമചന്ദ്രന്‍ രണ്ടു സ്ത്രീകളെ കുത്തുകയും ചവിട്ടുകയും മറ്റൊരു സ്ത്രീയെ തുമ്പിക്കൈ കൊണ്ട് ചുഴറ്റി എറിയുകയും ചെയ്തു. അനയുടെ ആക്രമണത്തിൽ മൂന്ന് സ്ത്രീകളും കൊല്ലപ്പെട്ടു. ഇതിനിടയിൽ രാമചന്ദ്രൻ മറ്റ് ആനകളേയും കുത്തി പരിക്കേല്പ്പിച്ചു. രാമചന്ദ്രന്റെ ആക്രമണത്തെ തുടർന്ന് കാളകുത്താന്‍ കണ്ണന്‍, പുതുപ്പള്ളി കേശവന്‍ എന്നീ കൂട്ടാനകളും പരിഭ്രാന്തരായി ചിതറിയോടി.

രാമചന്ദ്രനെ പിന്നീട് പാപ്പാന്‍ മണിയുടെ നേതൃത്വത്തില്‍ സമീപത്തു തന്നെ തളച്ചു. നാലര മാസത്തെ മദപ്പാടു കഴിഞ്ഞ് ഡോക്ടര്‍മാരുടെ ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷമാണ് രാമചന്ദ്രന്‍ ഉത്സവങ്ങളിൽ പങ്കെടുക്കുവാന്‍ തുടങ്ങിയത്. ഈ ഉത്സവകാലത്ത് ഇതിനോടകം നിരവധി ഉത്സവങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു.

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊണ്ടൊന്നും ആനയെ തളയ്ക്കാൻ ആവില്ല എന്നും, കോടതി നിർദ്ദേശിച്ചത് പോലെ ആനകളുടെ ഉപയോഗത്തിൽ നിയന്ത്രണങ്ങൾ പാലിക്കണം എന്നുള്ള അവശ്യവും ഓരോ അനിഷ്ട സംഭവങ്ങൾക്കും ശേഷം നടക്കുന്ന ചർച്ചകളിൽ മാത്രം ഒതുങ്ങുകയാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on ഉൽസവത്തിനിടയിൽ ആനയിടഞ്ഞ് മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഏങ്ങണ്ടിയൂരില്‍ കാര്‍ മരത്തിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

January 4th, 2013

ഏങ്ങണ്ടിയൂര്‍: തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ ആശാന്‍ റോഡിനു സമീപം നാഷ്ണല്‍ ഹൈവേ 17ല്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് ഒരു കുടുമ്പത്തിലെ മൂന്ന് പേര്‍ മരിച്ചു. എറണാകുളം തിരുവാങ്കുളം മാമല വേണു ഭവനില്‍ വേണു (61) ഭാര്യ രാധ (55) മകന്‍ ഷിനു (27) എന്നിവരാണ് മരിച്ചത്. ഗുരുവായൂരില്‍ ദര്‍ശനത്തിനു പോകുകയായിരുന്നു വേണുവും കുടുമ്പവും. രാവിലെ ഏഴുമണിയോടെ നടന്ന അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. സംഭവം നടന്ന ഉടനെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുവാന്‍ ശ്രമിച്ചെങ്കിലും മൂന്നു പേരും മരിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on ഏങ്ങണ്ടിയൂരില്‍ കാര്‍ മരത്തിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

ഡെല്‍ഹിയില്‍ നിന്നും വന്ന അഞ്ച് എന്‍.സി.സി കേഡറ്റുമാര്‍ പെരിയാറില്‍ മുങ്ങി മരിച്ചു

December 26th, 2012

മലയാറ്റൂര്‍: ദേശീയ ട്രക്കിങ്ങ് ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ഡെല്‍ഹിയില്‍ നിന്നും എത്തിയ അഞ്ച് എന്‍.സി.സി കേഡറ്റുകള്‍ പെരിയാറില്‍ മുങ്ങി മരിച്ചു. ഡെല്‍ഹി സ്വദേശികളായ ജിഷാന്‍, ദില്‍‌ഷാദ്, സതീഷ്, ഹേമന്ദ്, ഗിരീഷ് എന്നിവരാണ് മരിച്ചത്. ഒരു കുട്ടി വെള്ളത്തില്‍ വീണതിനെ തുടര്‍ന്ന് രക്ഷിക്കുവാന്‍ ശ്രമിക്കവേ ആണ് മറ്റുള്ളവരും അപകടത്തില്‍ പെട്ടത്. ഒഴുക്കില്‍ പെട്ട കുട്ടികളെ രക്ഷപ്പെടുത്തുവാന്‍ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. ആഴവും ഒഴുക്കും ഉള്ള ഇവിടെ നേരത്തെയും ആളുകള്‍ മുങ്ങി മരിച്ചിട്ടുണ്ട്.

മലയാറ്റൂര്‍ സെന്റ് തോമസ് ഹൈസ്കൂളിലാണ് ദേശീയ ട്രക്കിങ്ങ് ക്യാമ്പ് നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി 45 കുട്ടികള്‍ ഇതില്‍ പങ്കെടുക്കുന്നു. അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടയ വീഴ്ചയാണ് ക്യാമ്പിനെത്തിയ കുട്ടികള്‍ അപകട സ്ഥലത്തേക്ക് പോകാനിടയായതും തുടര്‍ന്ന് വെള്ളത്തില്‍ വീണ് മരിച്ചതെന്നും ഒരു വിഭാഗം നാട്ടുകാര്‍ ആരോപിച്ചു.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on ഡെല്‍ഹിയില്‍ നിന്നും വന്ന അഞ്ച് എന്‍.സി.സി കേഡറ്റുമാര്‍ പെരിയാറില്‍ മുങ്ങി മരിച്ചു

ലോറിയില്‍ നിന്നും ആന വീണാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ക്കെതിരെ നടപടി

November 26th, 2012

elephant-on-lorry-epathram

തൃശ്ശൂര്‍: ആനകളെ മറ്റു സ്ഥലങ്ങളിലേക്ക് കയറ്റിക്കൊണ്ടു പോകുമ്പോള്‍ അവ വാഹനത്തില്‍ നിന്നും വീണാല്‍ ബന്ധപ്പെട്ട ഡി. എഫ്. ഒ. ഉള്‍പ്പെടെ ഉള്ള ഉദ്യോഗസ്ഥര്‍ ക്കെതിരെ നടപടിയെടുക്കുമെന്ന് വനം മന്ത്രി ഗണേശ് കുമാര്‍. അപകടം ഉണ്ടായാല്‍ ഡി. എഫ്. ഒ., ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ തുടങ്ങിയവരെ ഉടനെ സസ്പെന്റ് ചെയ്യും. ആനയെ കൊണ്ടു വരുന്ന സ്ഥലത്തെ ഉദ്യോഗസ്ഥനെതിരെ ആണ് നടപടി.

ഉത്സവങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും എഴുന്നള്ളിപ്പിനു നിര്‍ത്താവുന്ന ആനകളുടെ എണ്ണം കുറയുകയും ചെയ്തതോടെ സംസ്ഥാനത്ത് ആനകളെ ലോറിയില്‍ കയറ്റി കൊണ്ടു പോകുന്ന പ്രവണത വര്‍ദ്ധിച്ചിരിക്കുകയാണ്. ലോറിയില്‍ നിന്നും വീണ് പരിക്കേല്‍ക്കുന്ന ആനകളുടെ എണ്ണം അടുത്തിടെയായി വര്‍ദ്ധിച്ചു വരികയാണ്. കേരളത്തിലെ ഏറ്റവും ഉയരം ഉണ്ടായിരുന്ന ആനകളില്‍ ഒന്നായിരുന്ന പട്ടത്ത് ശ്രീകൃഷ്ണന്‍ ഉള്‍പ്പെടെ നിരവധി ആനകള്‍ ഇപ്രകാരം ലോറിയില്‍ നിന്നും വീണ് അപകടത്തെ തുടര്‍ന്ന് ചരിഞ്ഞിട്ടുണ്ട്.

ആനകളെ വാഹനങ്ങളില്‍ കയറ്റി കൊണ്ടുപോകുന്നതിനു മാനദണ്ഡങ്ങള്‍ ഉണ്ടെങ്കിലും പലപ്പോഴും അത് പാലിക്കപ്പെടാറില്ല. ദീര്‍ഘ ദൂരം ലോറിയില്‍ സഞ്ചരിക്കുന്നത് ആനകളുടെ മനോ നിലയില്‍ മാറ്റം വരുത്തുകയും ഒപ്പം കണ്ണിന്റേയും ചെവിയുടേയും ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴി വെക്കുകയും ചെയ്യുന്നു.

ഉത്സവപ്പറമ്പുകളില്‍ ആനകളെ തോട്ടി കൊണ്ട് കുത്തുന്ന പാപ്പാന്മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on ലോറിയില്‍ നിന്നും ആന വീണാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ക്കെതിരെ നടപടി

Page 26 of 26« First...10...2223242526

« Previous Page « രാം ജെഠ്മലാനിയെ പുറത്താക്കി
Next » ശ്വേതാ മേനോന്റെ പ്രസവ ചിത്രം തടയുമെന്ന് ശോഭാ സുരേന്ദ്രന്‍ »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha