പഞ്ചാബിൽ ഝലം എക്സ്പ്രസ് പാളം തെറ്റി : 3 പേർക്ക് പരിക്ക്

October 4th, 2016

Rail-epathram

ലുധിയാനക്ക് സമീപം ഇന്നു പുലർച്ചെ ഝലം എക്സ്പ്രസ് പാളം തെറ്റി 3 പേർക്ക് പരിക്കേറ്റു. ജമ്മുവിൽ നിന്നും പൂനയിലേക്ക് പോകുന്ന ട്രെയിനിന്റെ എഞ്ചിൻ അടങ്ങുന്ന 10 കോച്ചുകളാണ് പാളം തെറ്റിയത്. അപകടം നടന്നയുടനെ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങളൊക്കെ ചെയ്തിട്ടുണ്ടെന്ന് റെയിൽവെ അഡീഷണൽ ഡയറക്ടർ അറിയിച്ചു.

ഇന്നു പുലർച്ചെ 3.05 നാണ് സംഭവം നടന്നത്. ഇതേ തുടർന്ന് ഈ റൂട്ടിലുള്ള 4 ട്രെയിനുകൾ റദ്ദാക്കി.

- അവ്നി

വായിക്കുക:

Comments Off on പഞ്ചാബിൽ ഝലം എക്സ്പ്രസ് പാളം തെറ്റി : 3 പേർക്ക് പരിക്ക്

കരുനാഗപ്പള്ളിയിൽ ചരക്ക് തീവണ്ടി പാളം തെറ്റി ; തീവണ്ടികൾ വൈകും

September 20th, 2016

train-epathram

കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടക്കും ഇടയിൽ ചരക്ക് തീവണ്ടി പാളം തെറ്റി. വൈദ്യുത ലൈനുകൾ പൂർണ്ണമായും തകർന്നു.ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഇതിനെ തുടർന്ന് തീവണ്ടി ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.അപകടത്തിൽ പാളത്തിന്റെ സ്ലീപ്പറുകൾ ഇളകിപ്പോകുകയും ചക്രങ്ങൾ തെറിച്ചു പോകുകയും ചെയ്തു. മറ്റു തീവണ്ടികൾ മണിക്കൂറുകൾ വൈകിയേക്കുമെന്ന് റെയിവേ അറിയിച്ചു.

ചൊവ്വാഴ്ച്ച ഉച്ചയോടെ ഗതാഗതം പൂർണ്ണമായും പുനരാരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

- അവ്നി

വായിക്കുക:

Comments Off on കരുനാഗപ്പള്ളിയിൽ ചരക്ക് തീവണ്ടി പാളം തെറ്റി ; തീവണ്ടികൾ വൈകും

എമിറേറ്റ്സ് വിമാന അപകടം : പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തു വിട്ടു

September 6th, 2016

emirates-ek-521-flight-catches-fire-in-dubai-ePathram

ദുബായ്: എമിറേറ്റ്‌സ് വിമാന അപകടത്തെ ക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് യു. എ. ഇ. ഫെഡറൽ വ്യോമയാന അതോറിറ്റി പുറത്തു വിട്ടു.

2016 ആഗസ്റ്റ് 3 ന് 282 യാത്രക്കാരും 18 ജീവന ക്കാരു മായി തിരു വനന്ത പുരത്തു നിന്നും പുറപ്പെട്ട ഇ. കെ. 521 എമി റേറ്റ്‌സ് വിമാനം ദുബാ യില്‍ ലാന്‍ഡ് ചെയ്യു മ്പോഴാണ് അപകട ത്തില്‍ പെട്ടത്.

വിമാന ത്തിന്റെ എഞ്ചിന്‍, കോക്പിറ്റ് ശബ്ദ രേഖ കള്‍, വിമാന ത്തിന്റെ ഡേറ്റ റെക്കോര്‍ഡു കള്‍ തുടങ്ങിയവ അബുദാബി ലാബോറട്ടറി യില്‍ നടത്തിയ പരി ശോധ ന ക്കു ശേഷ മാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ബോയിംഗ് 777 വിമാന ത്തിന്റെ ചക്രങ്ങള്‍ റണ്‍വേ യില്‍ തൊട്ടി ട്ടും വിമാന ത്തിന്റെ ലാന്‍ഡിംഗ് അവസാന നിമിഷം ഒഴിവാ ക്കു വാന്‍ പൈലറ്റ് ശ്രമിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വിമാനം വീണ്ടും പറത്താന്‍ ശ്രമിച്ചു പരാജയപ്പെട്ടു.

ഇതിനിടെ വിമാന ത്തിന്റെ ചക്ര ങ്ങള്‍ റെണ്‍ വേ യില്‍ ഉരസി വിമാന ത്തിനു തീ പിടി ക്കുക യായിരുന്നു. റണ്‍വേ യുടെ എണ്‍പത്തി അഞ്ച് അടി ഉയര ത്തില്‍ വിമാനം എത്തിയ പ്പോഴാണ് ലാന്‍ഡിംഗിനു ശ്രമിച്ചത്.

ഈ അപകട ത്തില്‍ യാത്ര ക്കാര്‍ എല്ലാവരും രക്ഷ പ്പെടു കയും. രക്ഷാ പ്രവര്‍ത്ത നത്തിന് ഇട യില്‍ യു. എ. ഇ. അഗ്നി ശമന സേനാംഗം ജാസ്സിം അല്‍ ബലൂഷി മരണ പ്പെടുകയും ചെയ്തു.

 

- pma

വായിക്കുക: , , ,

Comments Off on എമിറേറ്റ്സ് വിമാന അപകടം : പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തു വിട്ടു

Page 27 of 27« First...1020...2324252627

« Previous Page « ഒറ്റ ഇന്ത്യ ഒറ്റ തെരെഞ്ഞെടുപ്പ് – പ്രധാനമന്ത്രിക്ക് പിന്തുണയുമായി രാഷ്ട്രപതി
Next » കെ. ജി. ജോര്‍ജ്ജിന് ജെ. സി. ഡാനിയേല്‍ പുരസ്കാരം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha