എല്‍. ഡി. എഫ്. പ്രവര്‍ത്തകരുടെ കല്ലേറില്‍ മുഖ്യമന്ത്രിക്ക് പരിക്ക്

October 27th, 2013

chief-minister-oommen-chandi-ePathram
കണ്ണൂര്‍ : സംസ്ഥാന പോലീസ് കായിക മേളയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ കണ്ണൂരില്‍ എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എല്‍. ഡി. എഫ്. പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ പരിക്ക്. കല്ലേറില്‍ മുഖ്യമന്ത്രിയുടെ വണ്ടിയുടെ ചില്ലു കള്‍ തകര്‍ന്നു. ചിതറിയ ചില്ലു കള്‍ തറച്ച് മുഖ്യ മന്ത്രി യുടെ നെറ്റിയില്‍ മുറിവേല്‍ക്കുക യായിരുന്നു.

വൈകീട്ട് അഞ്ചര മണി യോടെ കായിക മേള നടക്കുന്ന പോലീസ് മൈതാന ത്തേയ്ക്ക് പ്രവേശിക്കുന്നതിന് തൊട്ടു മുന്‍പാണ് മുഖ്യമന്ത്രി സഞ്ചരിച്ച ഇന്നോവ കാറിനു നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ വാഹന ത്തിന്റെ ചില്ലു തകരുകയും ആ ചില്ലു തറച്ച് മുഖ്യമന്ത്രിക്ക് നെറ്റിയില്‍ രണ്ടിടത്ത് മുറിവേല്‍ക്കുകയും ചെയ്തു. മുഖ്യമന്ത്രി ഇരുന്ന ഭാഗ ത്താണ് ഗ്ലാസ്സില്‍ കല്ലുകള്‍ കൊണ്ടത്.

പോലീസ് കായിക മേള യില്‍ സമ്മാന ദാനം നിര്‍വഹിച്ച ശേഷം മുഖ്യ മന്ത്രിക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. ഇതിനു ശേഷം അദ്ദേഹം കണ്ണൂരില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ വിശദീകരണ യോഗ ത്തില്‍ പങ്കെടുക്കാന്‍ പോയി.

സി. പി. എമ്മിന്റെ മുതിര്‍ന്ന നേതാക്കളായ പി. ജയരാജന്‍, എം. വി. ജയരാജന്‍, പി. കെ. ശ്രീമതി എന്നിവര്‍ മൈതാന ത്തിന് സമീപത്തു നില്‍ക്കുമ്പോള്‍ തന്നെയാണ് കല്ലേറുണ്ടായത്.

- pma

വായിക്കുക: , , ,

Comments Off on എല്‍. ഡി. എഫ്. പ്രവര്‍ത്തകരുടെ കല്ലേറില്‍ മുഖ്യമന്ത്രിക്ക് പരിക്ക്

സലാല യിലുണ്ടായ വാഹന അപകട ത്തില്‍ മലയാളി മരിച്ചു

October 27th, 2013

accident-epathram
സലാല : ഒമാനിലെ സലാല യിലുണ്ടായ വാഹന അപകട ത്തില്‍ കണ്ണൂര്‍ സ്വദേശി അരുണ്‍ (29) മരിച്ചു. കൂടെ യാത്ര ചെയ്തിരുന്ന റെജി, അജീഷ്, മൂസ എന്നിവര്‍ക്ക് പരിക്കേറ്റു.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണി യോടെ യാണ് അപകടം. അരുണ്‍ ഓടിച്ചിരുന്ന കാര്‍, ഒമാന്‍ ടെല്‍ സിഗ്നലിനും പാലസ് സിഗ്നലിനും ഇടക്ക് ഡിവൈഡറില്‍ ഇടിച്ച് കീഴ്മേല്‍ മറിയുക യായിരുന്നു.

ഗുരുതരമായി പരിക്കേറ്റ റെജിയും അജീഷും സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി യില്‍ തീവ്ര പരിചരണ വിഭാഗ ത്തിലാണ്. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി യില്‍ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടി കള്‍ക്ക് ശേഷം നാട്ടില്‍ കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on സലാല യിലുണ്ടായ വാഹന അപകട ത്തില്‍ മലയാളി മരിച്ചു

Page 30 of 30« First...1020...2627282930

« Previous Page « കഥാ രചനാ മത്സരം
Next » എല്‍. ഡി. എഫ്. പ്രവര്‍ത്തകരുടെ കല്ലേറില്‍ മുഖ്യമന്ത്രിക്ക് പരിക്ക് »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha