വേള്‍ഡ് മലയാളി കൗണ്‍സില്‍ വാര്‍ഷികാഘോഷം

April 3rd, 2015

ദുബായ് : കേരള ത്തിന്റെ സമഗ്ര വികസന ത്തിന് മലയാളി പ്രവാസി സമൂഹം ചെയ്യുന്ന സേവനം വിലപ്പെട്ട താണ് എന്ന് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇരുപതാമത് വാര്‍ഷിക ത്തോട് അനുബന്ധിച്ചു ഏപ്രില്‍ 16, 17, 18 തീയതികളില്‍ ദുബായില്‍ നടക്കുന്ന ഗ്ലോബല്‍ കോണ്‍ഫറന്‍സിനു മുന്നോടി യായി സംഘടിപ്പിച്ച സന്നാഹ സമ്മേളന ത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരി ക്കുകയായി രുന്നു അദ്ദേഹം.

യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായുള്ള കൂടി കാഴ്ചയ്ക്കിടയില്‍ മലയാളി സമൂഹ ത്തിന്റെ കഴിവു കളേയും നന്മ കളെയും അദ്ദേഹം പ്രശംസിച്ചത് തന്നെ ഏറെ സന്തോഷിപ്പിച്ചു എന്നും ഇത് കേരള ത്തിന് ഏറെ അഭിമാനി ക്കാവുന്ന ഒരു വസ്തുത യാണെന്നും ഈ അഭിമാനം കാത്തു സൂക്ഷിക്കുന്നത് ഓരോ മലയാളി പ്രവാസി യുടെയും ഉത്തരവാദിത്വം ആണെന്നും മുഖ്യമന്ത്രി കൂട്ടി ചേര്‍ത്തു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണി പ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ മൈക്കിള്‍ സ്റ്റീഫന്‍, വൈസ് പ്രസിഡന്റ് വര്‍ഗീസ് പനയ്ക്കല്‍, വൈസ് ചെയര്‍ പേര്‍സണ്‍ ശാന്താ പോള്‍, കൗണ്‍സില്‍ മെമ്പര്‍ പോള്‍ വടശ്ശേരി, കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് ജോണ്‍ സാമുവല്‍, ജനറല്‍ സെക്രട്ടറി സി. യു. മത്തായി, കൗണ്‍സില്‍ ദുബായ് പ്രസിഡന്റ് ഡോ. ജോര്‍ജ് കാളിയാടന്‍, ജിമ്മി, സണ്ണി അഗസ്റ്റിന്‍ വി. ജെ. തോമസ്, ചാള്‍സ് പോള്‍, പ്രദീപ് കുമാര്‍, സുരേന്ദ്രന്‍ നായര്‍, എം. ഷാഹുല്‍ ഹമീദ്, പ്രൊമിത്യൂസ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

ഏപ്രില്‍ 16,17,18 തീയതി കളില്‍ ദുബായ് അറ്റ്‌ലാന്‍റ്റിസ്സ് ഹോട്ടലി ലാണ് ഗ്ലോബല്‍ കോണ്‍ഫറന്‍സ് നടക്കുക എന്നും മീഡിയ കമ്മിറ്റിക്ക് വേണ്ടി റോജിന്‍ പൈനുംമൂട്, പോള്‍ ജോര്‍ജ് പൂവത്തേരില്‍ എന്നിവര്‍ അറിയിച്ചു.

വിവരങ്ങൾക്ക് : 050 – 62 599 41

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on വേള്‍ഡ് മലയാളി കൗണ്‍സില്‍ വാര്‍ഷികാഘോഷം

കൊളച്ചേരി പ്രവാസി ഗ്രാമം കൂട്ടായ്മ വാര്‍ഷിക ആഘോഷം

April 1st, 2015

logo-kolachery-gramam-pravasi-koottayma-ePathram
റാസല്‍ഖൈമ : കൊളച്ചേരി പ്രവാസി ഗ്രാമം കൂട്ടായ്മ ഏഴാം വാര്‍ഷിക ആഘോഷം വിപുല മായ പരിപാടി കളോടെ റാസല്‍ ഖൈമ യില്‍ സംഘടിപ്പിച്ചു.

അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാ പരിപാടികളും കായിക മത്സരങ്ങളും നടന്നു. അതിഥി കളായി രഘുനന്ദന്‍, സേതു, സാമുവല്‍, സുഭാഷ് ദാസ്, തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

kolachery-gramam-pravasi-koottayma-ePathram

കണ്ണൂര്‍ ജില്ലയിലെ കൊളച്ചേരി ഗ്രാമ പഞ്ചായത്തിലെ യു. എ. ഇ. നിവാസികളുടെ ഈ കൂട്ടായ്മ 2008 ല്‍ ദുബായിലാണ് രൂപീകരിച്ചത്.

കൂട്ടായ്മയുടെ പ്രസിഡന്റ് ശശിധരന്‍, സെക്രട്ടറി സത്യന്‍, സുഭാഷ് തുടങ്ങിയവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

ഏഴാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഏപ്രില്‍ 17 നു കുടുംബ സംഗമം നടത്തും എന്ന് സംഘാടകര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് : 050 14 92 008 (അജിത്‌ കുമാര്‍)

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on കൊളച്ചേരി പ്രവാസി ഗ്രാമം കൂട്ടായ്മ വാര്‍ഷിക ആഘോഷം

കേര വസന്തോത്സവം 2015 ന് തുടക്കം കുറിച്ചു

March 31st, 2015

kera-kuwait-logo-ePathram
കുവൈത്ത് : എറണാകുളം ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ ‘കേര’ (കുവൈത്ത് എറണാകുളം റസിഡന്‍സ് അസോസി യേഷന്‍) യുടെ മൂന്നാമത് ‘വസന്തോത്സവം’ 2015 മെയ് 22 വെള്ളിയാഴ്ച, അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വച്ച് സമുചിതമായി ആഘോഷി ക്കുവാന്‍ തീരുമാനിച്ചു.

അബ്ബാസിയ ഹൈഡയിന്‍ ഓഡിറ്റോറിയ ത്തില്‍ വച്ച് സംഘടിപ്പിച്ച യോഗ ത്തില്‍ ആക്റ്റിംഗ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പീറ്റര്‍ അദ്ധ്യക്ഷത വഹിച്ചു. അജോ എബ്രഹാം സ്വാഗതവും ജനറല്‍ സെക്രട്ടറി കെ. ഒ. ബെന്നി വസന്തോത്സവ വിഷയ അവതരണവും ഇവന്റ് കണ്‍വീനര്‍ ബിനില്‍ സ്‌കറിയ പരിപാടി കളുടെ വിജയ ത്തിനും നടത്തിപ്പിനും ആയുള്ള വിവിധ ങ്ങളായ 71 അംഗ കമ്മിറ്റി കള്‍ രൂപീകരിക്കുകയും ചെയ്തു.

ആഘോഷ ങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ഫുഡ് & എന്‍ട്രി കൂപ്പണ്‍ ഉദ്ഘാടനം നടത്തപ്പെട്ടു. വനിതാ കണ്‍വീനര്‍ തെരേസ ആന്റണി ആശംസ യും സോഷ്യല്‍ അഫ്യര്‍സ് കണ്‍വീനര്‍ പ്രതാപന്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് കേര കുടുംബാംഗങ്ങളായ ഡെന്നിസ് ജോണ്‍, മനു മണി, ലിജി തോമസ്, പാര്‍വതി ശശി കുമാര്‍ തുടങ്ങിയവര്‍ വിവിധ കലാ പരിപാടി കള്‍ അവതരിപ്പിച്ചു.

യോഗത്തില്‍ കേന്ദ്ര കമ്മിറ്റി, അബ്ബാസിയ, സാല്‍മിയ, ഫര്‍വാനിയ, ഫഹഹീല്‍ തുടങ്ങിയ യൂണിറ്റ് കമ്മിറ്റി അംഗങ്ങളും വനിതാ വേദി പ്രവര്‍ത്തകരും പങ്കെടുത്തു. സുബൈര്‍ എളമന, അനില്‍ കുമാര്‍, ഹംസ കോയ, ബിജു എസ്. പി, രജനി ആനില്‍ കുമാര്‍, നൂര്‍ജഹാന്‍, ഷബ്‌നം സിയാദ്, റോയി മാനുവല്‍, ബിപിന്‍ ജേക്കബ് എന്നിവര്‍ നേതൃത്വം വഹിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on കേര വസന്തോത്സവം 2015 ന് തുടക്കം കുറിച്ചു

സമര്‍പ്പണം : നാടോടി നൃത്തോല്‍സവം

March 27th, 2015

samarppanam-folk-dance-festival-2015-ePathram അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ വെച്ച് ചെട്ടിക്കുളങ്ങര അമ്മ പ്രവാസി സേവാ സമിതി എന്ന കൂട്ടായ്മ സംഘടിപ്പിക്കുന്ന ‘സമര്‍പ്പണം’ എന്ന നാടോടി നൃത്തോല്‍സവം വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതല്‍ ആരംഭിക്കും. കുത്തിയോട്ടം ചുവടും പാട്ടും, തായമ്പക ക്കച്ചേരി, കഞ്ഞി സദ്യ എന്നിവയും നടക്കും.

വിവരങ്ങള്‍ക്ക് : സഞ്ജീവ് നായര്‍ 050 61 51 464

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on സമര്‍പ്പണം : നാടോടി നൃത്തോല്‍സവം

ബാബുരാജ് സ്മാരക ഫുട്‌ബോള്‍ മേള അബുദാബിയില്‍

March 26th, 2015

sevens-foot-ball-in-dubai-epathram
അബുദാബി : അകാലത്തില്‍ അന്തരിച്ച ഫുട്‌ബോള്‍ താരം സി. കെ. ബാബു രാജിന്റെ സ്മരണാര്‍ത്ഥം അബുദാബി യില്‍ പയ്യന്നൂര്‍ സൗഹൃദ വേദി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.

അബുദാബി ആംഡ് ഫോഴ്‌സ് ക്ലബ്ബ് മൈതാനത്ത് മാര്‍ച്ച് 27 വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണി മുതലാണ് 5 എ സൈഡ് ഫുട്ബാള്‍ ടൂര്‍ണമെന്റ്. 24 ടീമുകള്‍ പങ്കെടുക്കും.

കേരള സംസ്ഥാന ടീമിലും കെ. എസ്. ഇ. ബി. അടക്കമുള്ള പ്രമുഖ ക്ലബ്ബു കളിലും കളിച്ചിരുന്ന മികച്ച ഗോള്‍ കീപ്പര്‍ ആയിരുന്നു രണ്ടു വര്‍ഷം മുമ്പ് ബൈക്ക് അപകട ത്തില്‍ അന്തരിച്ച ബാബുരാജ്. പയ്യന്നൂര്‍ അന്നൂര്‍ സ്വദേശി യായിരുന്ന അദ്ദേഹ ത്തിന്റെ സ്മരണ യ്ക്കായി പയ്യന്നൂരില്‍ വിവിധ സംഘടന കളും ക്ലബ്ബുകളും ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടി പ്പി ച്ചു വരുന്നുണ്ട്. രാജ്യത്തിന് പുറത്ത് ഇതാദ്യമായാണ് ഒരു പരിപാടി നടക്കുന്നത്.

വിവരങ്ങള്‍ക്ക് ഫോണ്‍ : 050 32 72 371. ( പി. എസ്. മുത്തലീബ്)

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on ബാബുരാജ് സ്മാരക ഫുട്‌ബോള്‍ മേള അബുദാബിയില്‍

Page 24 of 33« First...10...2223242526...30...Last »

« Previous Page« Previous « ജനതാദള്‍ (യു) നേതാവ് കൊല്ലപ്പെട്ടു; തൃശ്ശൂരില്‍ ഹര്‍ത്താല്‍
Next »Next Page » കെ. എസ്. സി. വാര്‍ഷിക യോഗം »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha