കൺസോൾ ചാവ ക്കാട് : ദുബായ് – നോർത്തേൺ എമിരേറ്റ്സ് രൂപ വൽക്കരിച്ചു

March 24th, 2019

chavakkad-console-medical-trust-hakkim-imbark-ePathram
ദുബായ് : ചാവക്കാട് താലൂക്ക് അടിസ്ഥാന ത്തില്‍ പ്രവ ര്‍ ത്തി ക്കുന്ന കൺസോൾ മെഡി ക്കൽ ട്രസ്റ്റ്‌ പ്രവർ ത്തക രുടെ കൂട്ടായ്മ ദുബായിൽ രൂപീകരിച്ചു.

നിർദ്ധനരായ വൃക്ക രോഗി കൾക്ക് സൗജന്യ മായി ഡയാ ലിസിസും അനുബന്ധ ചികി ത്സയും ബോധ വത്ക രണ ക്ലാസ്സു കളും നൽകി വരുന്ന കൂട്ടായ്മയാണ് ചാവ ക്കാട് കേന്ദ്ര മായി പ്രവർ ത്തി ക്കുന്ന കൺ സോൾ.

ദുബായ് എവർ ഫൈൻ റസ്റ്റോറ ന്റിൽ ചേർന്ന യോഗ ത്തില്‍ യു. എ. ഇ. കോഡി നേറ്റർ മുബാറക് ഇംബാർക്ക് അദ്ധ്യ ക്ഷത വഹിച്ചു.

മുഖ്യ അതിഥി ആയി എത്തി ച്ചേർന്ന കൺ സോൾ ഗ്ലോബൽ കോഡി നേറ്റർ ഹക്കീം ഇംബാർക്ക് കൺ സോളി ന്റെ പ്രവർത്തന ങ്ങളെ കുറിച്ച് വിശദീ കരി ക്കുകയും ചെയ്തു.

chavakkad-console-dubai-committee-mubarak-imbark-ePathram

ദുബായ് – നോർത്തേൺ എമിരേറ്റ്സ് കമ്മിറ്റി യുടെ ഭാര വാഹി കളായി ആഷിഫ് റഹ്‌മാൻ (പ്രസിഡണ്ട്), സുനിൽ കൊച്ചൻ (വൈസ് പ്രസി ഡണ്ട്), അബ്ദുൽ റഹ്‌മാൻ ഇ. പി. ( ജനറൽ സെക്ര ട്ടറി), ഷാജ ഹാൻ സിങ്കം (ജോയി ന്റ് സെക്രട്ടറി), ഫൈസൽ താമരത്ത് (ട്രഷറർ), ഹാറൂൺ അസീസ് (ജോയിന്റ് ട്രഷറർ), സാദിഖലി (കൺ വീനർ) എന്നിവരെ തെരഞ്ഞെടുത്തു.

ഒരുമ ഒരുമനയൂർ പ്രസിഡണ്ട് ഗഫൂർ ചീനൻ, നമ്മൾ ചാവക്കാട് സൗഹൃദ കൂട്ടായ്മ യുടെ ഭാര വാഹി കളായ അബൂബക്കർ, ഷാജി എം. അലി, അഭിരാജ് പൊന്നരാ ശ്ശേരി, ബ്ലഡ്‌ ഡോണേ ഴ്സ് ഫോറം കേരള കോഡി നേറ്റർ ഉണ്ണി പുന്നാര, നൗഷാദ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

- pma

വായിക്കുക: , , , ,

Comments Off on കൺസോൾ ചാവ ക്കാട് : ദുബായ് – നോർത്തേൺ എമിരേറ്റ്സ് രൂപ വൽക്കരിച്ചു

കോഴഞ്ചേരി സെന്‍റ് തോമസ് കോളജ് അലൂംനി

March 19th, 2019

logo-st-thomas-college-kozhencherry-alumni-santhom-ePathram

അബുദാബി : കോഴഞ്ചേരി സെന്‍റ് തോമസ് കോളജ് പൂർവ്വ വിദ്യാർത്ഥി കളുടെ കൂട്ടായ്മ അബു ദാബി ചാപ്റ്റ റിന്‍റെ 29 ആമത് വാർഷിക സമ്മേളനം സംഘ ടിപ്പിച്ചു.

കെ. പി. കോശി ഉദ്ഘാ ടനം ചെയ്തു. പ്രസിഡന്‍റ് സജി തോമസ് അദ്ധ്യ ക്ഷത വഹിച്ചു. സെക്രട്ടറി സി. ആർ. ഷിബു, ട്രഷറർ രഞ്ചു ജോർജ്ജ്, വിക്ടർ ടി. തോമസ്, വി. ജെ. തോമസ്, ടി. എം. മാത്യു, വിഷ്ണു മോഹൻ , സെബി സി. എബ്രഹാം എന്നിവർ പ്രസംഗിച്ചു.

പത്ത്, പന്ത്രണ്ട് ക്ലാസു കളിലെ പരീക്ഷ കളിൽ ഉന്നത വിജയം നേടിയ ആൻ മറിയം റോയ്, ആൻ കരുണ ഉമ്മൻ, ആഷ്‌ലി അല ക്സാണ്ടർ എന്നിവർക്ക് മെറിറ്റ് അവാർ ഡുകൾ സമ്മാനിച്ചു. അംഗ ങ്ങളു ടെയും കുടും ബാംഗ ങ്ങളു ടെയും ഫോട്ടോയും വിശദ വിവ ര ങ്ങളും ഉൾപ്പെടുത്തി തയ്യാ റാക്കിയ മെംബേ ഴ്സ് ഡയറ ക്റ്ററി പ്രകാശനം ചെയ്തു.

പുതിയ ഭാരവാഹി കളായി ജേക്കബ് ജോർജ്ജ് (പ്രസി ഡന്‍റ്), അനിൽ പി. മാത്യു (വൈസ് പ്രസി ഡന്‍റ്), സെബി സി. എബ്രഹാം (സെക്രട്ടറി), റിനോ തോമസ് ( ജോയിന്‍റ് സെക്രട്ടറി), ജെറീഷ് ടി. ജോയ് (ട്രഷറർ), ജെസ്‌വിൻ സാം (ജോയിന്‍റ് ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

- pma

വായിക്കുക: ,

Comments Off on കോഴഞ്ചേരി സെന്‍റ് തോമസ് കോളജ് അലൂംനി

ഗ്രീന്‍ വോയ്സ് 15 ആം വാര്‍ഷിക ത്തില്‍ 15 പെണ്‍ കുട്ടി കള്‍ക്ക് വിവാഹം

March 14th, 2019

green-voice-uae-chapter-ePathram
അബുദാബി : ഗ്രീൻ വോയ്സ് യു. എ. ഇ. ചാപ്റ്റ റിന്റെ പതിനഞ്ചാം വാർഷിക ആഘോ ഷങ്ങ ളുടെ ഭാഗ മായി 15 നിര്‍ദ്ധന രായ പെണ്‍ കുട്ടി കളുടെ വിവാഹം നടത്തും. കോഴിക്കോട് ജില്ല യിലെ നാദാ പുരത്ത് ഒരു ക്കുന്ന ‘സ്നേഹ മാംഗല്യം’ പരി പാടി യിൽ വെച്ചാണ് 15 പെണ്‍ കുട്ടി കള്‍ക്ക് മംഗല്യ ഭാഗ്യം സമ്മാനി ക്കുന്നത് എന്ന് ‘സ്നേഹ മാംഗല്യം’ ബ്രോഷര്‍ പ്രകാശന ചടങ്ങിൽ ഗ്രീൻ വോയ്സ് ചെയർ മാൻ സി. എച്ച്. ജാഫർ തങ്ങൾ അറി യിച്ചു.

green-voice-sneha-mangalyam-brochure-release-ePathram

യു.എ. ഇ. എക്സ് ചേഞ്ച് സി. ഇ. ഒ. പ്രമോദ് മാങ്ങാട്ട് ബ്രോഷര്‍ പ്രകാശനം ചെയ്തു. ഗ്രീൻ വോയ്സ് മുഖ്യ രക്ഷാധി കാരി കെ. കെ. മൊയ്തീൻ കോയ, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റർ സെക്രട്ടറി ഉസ്മാൻ കരപ്പാത്ത്, മലയാളി സമാജം പ്രസിഡണ്ട് ടി. എ. നാസർ, കെ. എസ്. സി പ്രസിഡണ്ട് ബീരാൻ കുട്ടി, വി. ടി. വി. ദാമോദരൻ, കേരള വനിതാ കൂട്ടായ്മ ഭാര വാഹി നയീമ, തുടങ്ങി യവർ ചടങ്ങിൽ സംബന്ധിച്ചു.

അബുദാബി ഇന്ത്യന്‍ ഇസ്‌ലാ മിക് സെന്റർ ഓഡിറ്റോ റിയ ത്തിൽ ഏപ്രില്‍ നാലിനു ഗ്രീൻ വോയ്സ് ‘സ്നേഹ പുരം’ സംഘടിപ്പിക്കും. ഗ്രീൻ വോയ്‌സ് നല്‍കി വരാ റുള്ള മാധ്യമശ്രീ, ഹരിതാ ക്ഷര പുര സ്‌കാര ങ്ങള്‍ സ്നേഹ പുര ത്തില്‍ വെച്ചു സമ്മാനിക്കും എന്ന് ഭാര വാഹി കൾ അറിയിച്ചു.

 * ബി. എസ്. നിസാമുദ്ദീന് ഗ്രീന്‍ വോയ്സ് മാധ്യമ പുരസ്കാരം സമ്മാനിച്ചു

 * ഗ്രീന്‍ വോയ്സ് ‘ഹരിതാക്ഷര പുരസ്‌കാരം’ കവി വീരാന്‍ കുട്ടിക്ക്

 ഗ്രീന്‍ വോയ്‌സ് മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

  ഗ്രീന്‍ വോയ്‌സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ഗ്രീന്‍ വോയ്സ് സ്നേഹപുരം 2015 : പുരസ്കാരങ്ങള്‍ സമ്മാനിച്ചു

- pma

വായിക്കുക: , , , , ,

Comments Off on ഗ്രീന്‍ വോയ്സ് 15 ആം വാര്‍ഷിക ത്തില്‍ 15 പെണ്‍ കുട്ടി കള്‍ക്ക് വിവാഹം

നെസ്റ്റ് പ്രതി നിധി കൾക്ക് സ്വീകരണം നൽകി

March 6th, 2019

ദുബായ് : ഹ്രസ്വ സന്ദര്‍ശ നാര്‍ത്ഥം യു. എ. ഇ. യില്‍ എത്തിയ നെസ്റ്റ് പ്രതി നിധി കൾക്ക് ഇ-നെസ്റ്റ് ദുബായ് ചാപ്റ്റര്‍ സ്വീക രണം നൽകി. ശാരീരിക വൈകല്യമുള്ള കുട്ടി കളുടെ ഉന്ന മനവും സംരക്ഷണ വും ലക്ഷ്യ മാക്കി കോഴി ക്കോട് ജില്ല യിലെ കൊയി ലാണ്ടി യിൽ പ്രവർ ത്തിച്ചു വരുന്ന കൂട്ടായ്മ യാണ് നെസ്റ്റ്.

ഭിന്ന ശേഷി ക്കാ രായ 240 കുട്ടി കളെ നെസ്റ്റ് സംരക്ഷിച്ചു വരുന്നുണ്ട്. അതിന്റെ പ്രവർ ത്തന ങ്ങളെ ക്കുറിച്ചും പുതിയ തായി മൂന്നര ഏക്കർ സ്ഥല ത്തിൽ വിവിധ സൗക ര്യങ്ങ ളോടു കൂടി നിർമ്മി ക്കുന്ന കെട്ടിട ത്തിന്റെ തുടർ പ്രവർ ത്തന ങ്ങളെ കുറിച്ചും നെസ്റ്റ് ജനറൽ സെക്ര ട്ടറി ടി. കെ. യൂനുസ് വിശദീകരിച്ചു.

നെസ്റ്റിന്റെ കീഴിൽ കുട്ടികൾക്ക് നൽകുന്ന വിവിധ അതി ജീവന പരി ശീലന രീതി കളെ കുറിച്ച് ഡോ. ഷഹദാദ് വിശദീ കരിച്ചു. ദുബായ് അൽ നൂർ ട്രെയിനിങ് സെന്ററു മായി വിവിധ മേഖല കളിൽ സഹ കരി ക്കുന്ന തി ന്റെ ഭാഗ മായുള്ള കരാറി ന്റെ വിവര ങ്ങൾ പ്രവർ ത്തകർ ചടങ്ങിൽ അവ തരി പ്പിച്ചു. കോസ്മോസ് ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.

ബഷീർ തിക്കോടി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.  ഇ -നെസ്റ്റ് ഭാര വാഹി കളായ അഡ്വ. സാജിദ്, ഇബ്രാഹിം ബഷീർ, ജലീൽ മശ്ഹൂർ, സാദത്ത്, സിദ്ദീഖ് ജസീർ, ഫയാസ്, ഷംസുദ്ദീൻ നെല്ലറ, ഹാഷിം പുന്നക്കൽ, സാബിത്ത് എന്നി വർ സംസാരിച്ചു.

- pma

വായിക്കുക: , ,

Comments Off on നെസ്റ്റ് പ്രതി നിധി കൾക്ക് സ്വീകരണം നൽകി

ഫെറോസി കപ്പ് ഫുട്‍ ബോൾ ഷാർജ യിൽ

March 6th, 2019

feroke-pravasi-ferosi-sevens-tournament-ePathram
ഷാർജ : ഫറോക്ക് പ്രവാസി അസ്സോസി യേഷൻ സംഘടി പ്പിക്കുന്ന ആറാമത് ഫെറോസി സെവൻസ് ഫുട്‍ ബോൾ ടൂര്‍ണ്ണ മെന്റ്, 2019 മാർച്ച് 8 വെള്ളി യാഴ്ച 3 മണി മുതല്‍ ഷാർജ വാണ്ടറേഴ്‌സ് ക്ലബ്ബ് സ്റ്റേഡിയ ത്തിൽ (ഷാർജ ക്രിക്കറ്റ് സ്റ്റേഡിയ ത്തിന്നു സമീപം) നടക്കും എന്നു സംഘാ ടകര്‍ അറിയിച്ചു.

യു. എ. ഇ. യിലെ മലയാളി ടീമു കളെ മാത്രം പങ്കെടു പ്പിച്ചു കൊണ്ടാണ് ഫെറോസി കപ്പ് ഫുട്‍ ബോൾ ടൂര്‍ണ്ണ മെന്റ് ഒരു ക്കുന്നത്. വിവിധ എമി റേറ്റു കളി ല്‍ നിന്നു മായി 24 ടീമു കൾ കളി ക്കള ത്തില്‍ ഇറങ്ങും.

വിജയി കൾക്ക് ക്യാഷ് അവാർഡും ഫെറോസി ട്രോഫി യും കൂടാതെ വ്യക്തി ഗത സമ്മാന ങ്ങളായി ബെസ്റ്റ് പ്ലേയർ, ബെസ്റ്റ് ഗോൾ കീപ്പർ, റണ്ണേഴ്‌സ് അപ്പ് എന്നീ ട്രോഫി കളും ക്യാഷ് അവാർഡും സമ്മാനിക്കും.
വിവരങ്ങൾക്ക് : 050 2434 945, 055 2244 557, 055 8836 195

- pma

വായിക്കുക: , , ,

Comments Off on ഫെറോസി കപ്പ് ഫുട്‍ ബോൾ ഷാർജ യിൽ

Page 58 of 90« First...102030...5657585960...708090...Last »

« Previous Page« Previous « അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം ; ഇന്ത്യ തിരിച്ചടിക്കുന്നു
Next »Next Page » നെസ്റ്റ് പ്രതി നിധി കൾക്ക് സ്വീകരണം നൽകി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha