ട്രംപ് അമേരിക്കൻ പ്രസിഡന്റ്

November 10th, 2016

Trump_epathram

വാഷിങ്ങ്ടൺ : പ്രതീക്ഷകൾക്കും വാർത്തകൾക്കും വിരാമമിട്ടുകൊണ്ട് അമേരിക്കയുടെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റായി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് തെരെഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ മൈക്ക് പെൻസാണ് വൈസ് പ്രസിഡന്റ്.

538 ഇലക്ട്രൽ വോട്ടുകളിൽ 276 വോട്ടുകളും സ്വന്തമാക്കിയ ട്രംപ് എതിർ സ്ഥാനാർഥിയായ ഹിലാരി ക്ലിന്റനെയാണ് പരാജയപ്പെടുത്തിയത്.
തനിക്ക് വൻ വിജയം സമ്മാനിച്ചു തന്ന യു.എസ് ജനതക്ക് അദ്ദേഹം നന്ദി അറിയിച്ചു. യു.എസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട ട്രം പിനെ രാഷ്ട്രപതി പ്രണബ് മുഖർജി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ അഭിനന്ദിച്ചു.

- അവ്നി

വായിക്കുക:

Comments Off on ട്രംപ് അമേരിക്കൻ പ്രസിഡന്റ്

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് നവംബറില്‍

October 20th, 2016

wmc-world-malayalee-council-10th-global-meet-ePathram
ന്യുയോര്‍ക്ക്: വേള്‍ഡ് മലയാളി കൗണ്‍ സിലിന്റെ പത്താമത് ഗ്ലോബല്‍ കോണ്‍ ഫറന്‍സ് 2016 നവംബര്‍ 10 മുതല്‍ 13 വരെ ശ്രീലങ്ക യുടെ തലസ്ഥാനമായ കൊളംബോ യിലെ നിഗോംബോ ജെറ്റ്‌ വിംഗ് ബ്ലൂ റിസോര്‍ട്ട് ഹോട്ട ലില്‍ നടക്കും.

അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ഫാര്‍ഈസ്റ്റ്, മിഡില്‍ ഈസ്റ്റ്, ഇന്ത്യ തുടങ്ങി യ ആറു റീജ്യണു കളിലെ 37  പ്രവിശ്യ കളില്‍ നിന്നുള്ള പ്രതി നിധി കള്‍ കോണ്‍ ഫറന്‍ സില്‍ പങ്കെ ടുക്കും എന്ന് പബ്ലിക് റിലേഷന്‍ ചെയര്‍മാന്‍ ഡോ. ജോര്‍ജ് കാക്കനാട്ട് വാർത്താ ക്കുറിപ്പില്‍ അറി യിച്ചു.

അടുത്ത രണ്ടു വര്‍ഷ ത്തേക്കുള്ള ഭാര വാഹി കളുടെ തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും കോണ്‍ഫറന്‍ സിനോട് അനുബന്ധിച്ചു നടക്കും. ലോക മെമ്പാടു മുള്ള മലയാളി ബിസിനസ്സു കാരുടെ കൂട്ടായ്മ ലക്ഷ്യ മിടുന്ന ‘വേള്‍ഡ് വൈഡ് മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സി’ ന്റെ ഉദ്ഘാടനവും കോണ്‍ ഫറന്‍സില്‍ വച്ച് നടക്കും.

എല്ലാ വര്‍ഷവും ജൂലായ് – ആഗസ്റ്റ് മാസ ത്തില്‍ കേരള ത്തില്‍ വച്ച് നടത്തു വാൻ ഉദ്ദേശി ക്കുന്ന പ്രവാസി മല യാളി കളുടെ സംഗമ ത്തെ ക്കുറി ച്ചുള്ള വിശ ദാംശ ങ്ങളും കോണ്‍ ഫറന്‍ സില്‍ തീരു മാനിക്കും.

- pma

വായിക്കുക: , , ,

Comments Off on വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് നവംബറില്‍

യു.എസ് വിമാനത്താവളത്തിൽ ഒമർ അബ്ദുള്ളയെ തടഞ്ഞുവെച്ചു

October 17th, 2016

Omar_Abdullah_epathram

ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ യു.എസ് വിമാനത്താവളത്തിൽ 2 മണിക്കൂർ തടഞ്ഞുവെച്ച് പരിശോധന നടത്തി. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ വരുന്ന 21 ന് നടക്കാനിരിക്കുന്ന പ്രഭാഷണത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് സംഭവം അരങ്ങേറിയത്.ഒമർ അബ്ദുള്ള തന്നെയാണ് ട്വിറ്ററിലൂടെ ഈ കാര്യം അറിയിച്ചത്.

പ്രഭാഷണത്തിൽ പങ്കെടുക്കാനായി പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവ്വേശ് മുഷറഫും ബി.ജെ.പി രാജ്യസഭാ അംഗം സുബ്രഹ്മണ്യ സ്വാമിയും യു.എസ്സിൽ എത്തിയിട്ടുണ്ട്.

- അവ്നി

വായിക്കുക:

Comments Off on യു.എസ് വിമാനത്താവളത്തിൽ ഒമർ അബ്ദുള്ളയെ തടഞ്ഞുവെച്ചു

ഇന്ത്യാ പ്രസ്സ് ക്ലബ്ബിന്റെ മാധ്യമശ്രീ അവാര്‍ഡ് വീണാ ജോര്‍ജ്ജിന്

October 13th, 2016

veena-george-ePathram
ഷിക്കാഗോ : അമേരിക്ക യിലെ മാധ്യമ പ്രവര്‍ ത്തക രുടെ ഐക്യ വേദി യായ ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക യുടെ ‘മാധ്യമശ്രീ’ അവാര്‍ഡിന് പ്രമുഖ മാധ്യമ പ്രവര്‍ ത്ത കയും ആറന്മുള എം. എല്‍. എ. യു മായ വീണാ ജോര്‍ജ്ജ് അര്‍ഹയായി.

ഇന്ത്യാ പ്രസ്സ് ക്ലബ് നാഷണല്‍ കമ്മിറ്റിയും ഹ്യൂസ്റ്റണ്‍ ചാപ്റ്ററും സംയുക്ത മായി 2016 നവംബര്‍ 19 ശനി യാഴ്ച ഹ്യൂസ്റ്റണില്‍ സംഘടി പ്പിക്കുന്ന ചടങ്ങി ല്‍ വെച്ച് പുരസ്കാരം സമ്മാ നിക്കും. ഒരു ലക്ഷം രൂപ, ശില്പം, അമേരി ക്കന്‍ പര്യടനം എന്നിവ അടങ്ങിയ താണ് മാധ്യമശ്രീ അവാര്‍ഡ്.

മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തു കാരനു മായ ഡോ. ബാബു പോള്‍ ചെയര്‍ മാനും കൈരളി ടി. വി. എം. ഡി. യും മുഖ്യ മന്ത്രി യുടെ മാധ്യമ ഉപ ദേഷ്ടാവു മായ ജോണ്‍ ബ്രിട്ടാസ്, ദേശാഭി മാനി പൊളിറ്റി ക്കല്‍ കറസ്‌പോ ണ്ടന്റ് എന്‍. ആര്‍. എസ്. ബാബു, അമേരിക്ക യിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്ത കനായ ജോര്‍ജ്ജ് ജോസഫ് എന്നി വര്‍ ഉള്‍പ്പെടുന്ന കമ്മറ്റി യാണ് വീണാ ജോര്‍ജ്ജി നെ തെരഞ്ഞെടുത്തത്.

മാധ്യമ രംഗത്ത് സജീവ മായി ട്ടുള്ള ഇന്ത്യൻ പത്ര പ്രവർ ത്തക രുടെ അമേരിക്ക യിലെ ഏക സംഘടന യായ ഇന്ത്യാ പ്രസ്സ് ക്ലബ്ബ് 2010 മുതലാണ് അവാര്‍ഡ് ഏര്‍പ്പെടു ത്തുന്നത്.

എന്‍. പി. രാജേന്ദ്രന്‍ (മാതൃ ഭൂമി), ഡി. വിജയ് മോഹന്‍ (മനോരമ), ജോണി ലൂക്കോസ് (മനോരമ ടി. വി.), എം. ജി. രാധാ കൃഷ്ണന്‍ (ഏഷ്യാനെറ്റ് ന്യൂസ്), ടി. എന്‍. ഗോപ കുമാര്‍ (ഏഷ്യാ നെറ്റ് ടി. വി.) തുടങ്ങി യവര്‍ക്ക് മാധ്യമ ശ്രീ അവാര്‍ഡും ജോണ്‍ ബ്രിട്ടാസിനു മാധ്യമ രത്‌ന അവാര്‍ഡും നല്‍കി.

നവംബര്‍ 19 ന് നടക്കുന്ന മാധ്യമശ്രീ പുരസ്കാര ദാന ചടങ്ങ് വിജയി പ്പിക്കു വാന്‍ പ്രസിഡന്റ് ശിവന്‍ മുഹമ്മ, ജനറല്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് കാക്കനാട്ട്, ട്രഷറര്‍ ജോസ് കാട പുറം, വൈസ് പ്രസിഡന്റ് രാജു പള്ളത്ത്, ഉപദേശക സമിതി ചെയര്‍ മാന്‍ ടാജ് മാത്യു, ജോയിന്റ് സെക്രട്ടറി പി. പി. ചെറിയാന്‍, ജോയിന്റ് ട്രഷറര്‍ സുനില്‍ തൈ മറ്റം, മധു കൊട്ടാരക്കര, ജിമോന്‍ ജോര്‍ജ്ജ്‌, ജെയിംസ് വര്‍ഗ്ഗീസ്, പ്രസ്സ് ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് അനില്‍ ആറന്മുള തുടങ്ങി യവര്‍ ഉള്‍പ്പെടുന്ന കമ്മറ്റി രൂപീകരിച്ചു പ്രവര്‍ ത്തനം ആരംഭിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഇന്ത്യാ പ്രസ്സ് ക്ലബ്ബിന്റെ മാധ്യമശ്രീ അവാര്‍ഡ് വീണാ ജോര്‍ജ്ജിന്

സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

October 10th, 2016

oliver-hart-and-bengt-holmström-2016-nobel-prize-winners-ePathram-

ഒലിവർ ഹാർട്ട്, ബംഗ്ത്ത് ഹോംസ്‌ട്രോം എന്നിവർക്ക് 2016 ലെ സാമ്പത്തിക ശാസ്ത്ര ത്തിനുള്ള നോബല്‍ പുര സ്കാരം. കോണ്‍ട്രാക്റ്റ് തിയറിക്ക് നല്‍കിയ സംഭാവന കള്‍ പരിഗണി ച്ചാണ് ഇരുവര്‍ക്കും നോബല്‍ പുരസ്കാരം നൽകുന്നത്.

ബ്രിട്ടീഷു കാരനായ ഒലിവർ ഹാർട്ട് ഹാർ വാർഡ് സർവ്വ കലാ ശാല യിൽ സാമ്പ ത്തിക ശാസ്ത്ര വിഭാഗ ത്തിലെ പ്രൊഫസറാണ്. ഫിൻലൻഡു കാരനായ ഹോം സ്ട്രോം, മസാച്ചു സെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അദ്ധ്യാ പക നാണ്.

സർക്കാരും കമ്പനി കളും തമ്മിലുള്ള ഹ്രസ്വ കാല കരാർ പ്രതി പാദി ക്കുന്ന കരാർ സിദ്ധാന്ത ത്തെ കുറിച്ചുള്ള (കോണ്‍ട്രാക്റ്റ് തിയറി) പഠന ത്തിനാണ് പുരസ്കാരം.

- pma

വായിക്കുക: , , , ,

Comments Off on സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

Page 17 of 18« First...10...1415161718

« Previous Page« Previous « നായ്ക്കളെ വളര്‍ത്തുന്നത് ആടുകളെ കൊല്ലുവാന്
Next »Next Page » ദസ്റ ആഘോഷങ്ങൾക്കായി പ്രധാനമന്ത്രി ഇന്ന് ഉത്തർപ്രദേശിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha