നാടൻ കലാകാര പുരസ്കാരം : ഫോക്‌ലോർ അക്കാദമി യില്‍ അപേക്ഷിക്കാം

September 23rd, 2020

logo-kerala-folklore-academy-ePathram

കണ്ണൂര്‍ : കേരള ഫോക്‌ലോർ അക്കാദമി 2019ലെ നാടൻ കലാകാര പുരസ്‌കാര ങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവാണ് അവാർഡി നായി പരിഗണിക്കുക.

മംഗലംകളി, എരുതുകളി, കുംഭപ്പാട്ട്, പണിയർ കളി, പളിയ നൃത്തം, മാന്നാർ കൂത്ത് തുടങ്ങിയ കലകളിലും തെയ്യം, പൂരക്കളി, പടയണി നാടൻ പാട്ട്, മുടിയേറ്റ്, കുത്തിയോട്ടം തുടങ്ങിയ നാടൻ കലകളിലും പ്രാവിണ്യം തെളിയിച്ചവർക്ക് അപേക്ഷിക്കാം.

കലാകാരന്റെ പേര്, വിലാസം, ജനനത്തീയതി, മറ്റു വിശദ വിവരങ്ങള്‍, അവാർഡിന് അപേക്ഷിക്കുന്ന കലാരൂപം, ടെലഫോൺ നമ്പർ എന്നിവ സമർപ്പിക്കണം. കലാരംഗത്തെ പരിചയം – പ്രാഗാത്ഭ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അപേക്ഷ യോടൊപ്പം ചേർക്കണം.

മറ്റേതെങ്കിലും വ്യക്തിയോ കലാ സംഘടന യോ നിർദ്ദേ ശിക്കുക യാണെങ്കിൽ കലാ കാര ന്റെ സമ്മത പത്രവും നൽകണം. രണ്ട് പാസ്‌ പോർട്ട് സൈസ് ഫോട്ടോകളും ആധാർ കാർഡിന്റെ കോപ്പി അടക്കം കലാകാരനെ സംബന്ധിച്ച പരമാവധി വിവരങ്ങൾ അപേക്ഷ യോടൊപ്പം ഉണ്ടായിരിക്കണം.

സെക്രട്ടറി,
കേരള ഫോക്‌ലോർ അക്കാദമി,
പി. ഒ. ചിറക്കൽ, കണ്ണൂർ-11. എന്ന വിലാസ ത്തിൽ അപേക്ഷകൾ നവംബർ പത്തിനു മുന്‍പ്‌ ലഭിച്ചിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക് :  0497-277 80 90. (പി. എൻ. എക്‌സ്. 3195/2020)

- pma

വായിക്കുക: , ,

Comments Off on നാടൻ കലാകാര പുരസ്കാരം : ഫോക്‌ലോർ അക്കാദമി യില്‍ അപേക്ഷിക്കാം

സമാജം ‘വേനൽ പ്പറവകൾ’ ഓണ്‍ ലൈനില്‍

August 3rd, 2020

logo-abu-dhabi-malayalee-samajam-ePathram
അബുദാബി : മലയാളി സമാജം കുട്ടികള്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന ഓൺ ലൈൻ വെർച്വല്‍ സമ്മർ ക്യാമ്പ് ‘വേനൽ പ്പറവകൾ’ ആഗസ്റ്റ് 3 തിങ്കളാഴ്ച മുതൽ ആരംഭിക്കും.

എല്ലാ വര്‍ഷവും വേനല്‍ അവധി ക്കാലത്ത് സംഘടി പ്പിച്ചു വരുന്ന അനുരാഗ് മെമ്മോ റിയല്‍ സമാജം സമ്മര്‍ ക്യാമ്പ്, കൊവിഡ് സാഹ ചര്യ ത്തിലാണ് ഓണ്‍ ലൈന്‍ വെർച്വല്‍ ക്യാമ്പ് ആക്കി മാറ്റിയത്.

സ്കൂൾ അവധികളും തുടർച്ച യായ ലോക്ക് ഡൗണു കളും കാരണം വീടുകളിലും ഫ്ലാറ്റു കളിലും അകപ്പെട്ടു പോയ കുട്ടികളെ ഊർജ്ജ സ്വലരാക്കി മാറ്റുന്നതിന്റെ ആവശ്യകത മനസ്സിലാക്കിയാണ് വൈവിധ്യമാര്‍ന്ന ആശയ ങ്ങൾ ഉൾപ്പെടുത്തി അബുദാബി മലയാളി സമാജം ‘വേനൽ പ്പറവകൾ’ ഒരുക്കുന്നത് എന്നും ഭാര വാഹികള്‍ അറിയിച്ചു.

എം. എൻ. കാരശ്ശേരി, സന്തോഷ് കീഴാറ്റൂർ, നികേഷ് കുമാർ, സിപ്പി പള്ളിപ്പുറം, ചിക്കൂസ് ശിവൻ, ബൈജു ജോസഫ് താളൂപ്പാടത്ത്, ബേബി മാത്യു സോമ തീരം, ഇബ്രാഹിം ബാദുഷ, ഇ. ആർ. ബി. ഗോപ കുമാർ, രമേശ് ജി. പറവൂർ, മണി ബാബു, രാജു മാത്യു, അഡ്വ. ആയിഷ സക്കീർ, റോഷ്‌നി മാത്യു എന്നിവർ കുട്ടി കളുമായി വിവിധ വിഷയ ങ്ങളില്‍ സംവദിക്കും. അലക്‌സ് താളൂപ്പാടം ക്യാമ്പ് നയിക്കും.

ആഗസ്റ്റ് 15 വരെ നീണ്ടു നിൽക്കുന്ന സമ്മര്‍ ക്യാമ്പിൽ ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും കുട്ടികൾക്ക് പങ്കാളികള്‍ ആവാം. വിശദ വിവരങ്ങള്‍ക്ക് സമാജം ഓഫീസുമായി ബന്ധ പ്പെടുക. 025537600.

മറ്റു നമ്പറുകള്‍ : +971 54 442 1842, 050 721 7406, 050 829 2751

- pma

വായിക്കുക: , , , , , , ,

Comments Off on സമാജം ‘വേനൽ പ്പറവകൾ’ ഓണ്‍ ലൈനില്‍

ലുലു ടാലന്റോളജി-2020 : വിജയി കളെ പ്രഖ്യാപിച്ചു

March 2nd, 2020

aravind-ravi-palode-mushrif-mall-talentology-2020-ePathram
അബുദാബി : ലുലു ഗ്രൂപ്പ് മുഷിരിഫ് മാളിൽ സംഘടി പ്പിച്ച ‘ടാലന്റോളജി-2020’ മത്സര വിജയികളെ പ്രഖ്യാ പിച്ചു. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗ ക്കാർക്കായി സംഘടി പ്പിച്ച ‘ടാലന്റോളജി’ യില്‍ കുട്ടി കളുടെ വിഭാഗ ത്തിൽ പീറ്റർ ആന്റണി വിലേഗാസ് റോസില്ല (ഫിലി പ്പിനോ), മുതിർന്നവ രുടെ വിഭാഗ ത്തിൽ സൂര്യ ബദ്രിനാഥ് (ഇന്ത്യ) എന്നിവര്‍ വിജയി കളായി.

lulu-mushrif-mall-talentology-2020-winner-surya-badrinath-ePathram

ലബനീസ് സംഗീതജ്ഞൻ ക്രിസ് ഫേഡ് മുഖ്യ അതിഥി ആയിരുന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഇന്റർ നാഷ ണൽ ഉദ്യോഗസ്ഥർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് സമ്മാനാർഹരുടെ പ്രകടനങ്ങളും അവതരിപ്പിച്ചു.

പതിനായിരത്തോളം കലാ പ്രതിഭ കള്‍ മാറ്റുരച്ച മല്‍സങ്ങളിൽ നിന്നുമാണ് ഫൈനല്‍ മല്‍സര ത്തിലെ 12 പേരെ കണ്ടെത്തിയത്. വിജയികൾക്ക് 5000 ദിർഹവും ബാക്കിയുള്ളവർക്ക് 1000 ദിർഹം വീതവും സമ്മാനിച്ചു.

വിവിധ നാടു കളിൽ നിന്നുള്ള പ്രതിഭകൾക്ക് കലാ പ്രകടന ത്തിന് വേദി ഒരുക്കുക എന്ന ലക്ഷ്യ ത്തോടെ മുഷിരിഫ് മാൾ സംഘടിപ്പിച്ചു വരുന്ന വാർഷിക മെഗാ മേള യാണ് ‘ടാലന്റോളജി’ എന്ന് മാനേജർ അരവിന്ദ് രവി പാലോട് പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on ലുലു ടാലന്റോളജി-2020 : വിജയി കളെ പ്രഖ്യാപിച്ചു

ശ്രീദേവി മെമ്മോറിയൽ യുവ ജനോ ത്സവം സമാജ ത്തില്‍

January 30th, 2020

logo-abu-dhabi-malayalee-samajam-ePathram
അബുദാബി : മലയാളി സമാജം സംഘടി പ്പിക്കുന്ന ശ്രീദേവി മെമ്മോറിയൽ യുവ ജനോ ത്സവം ജനുവരി 30 വ്യാഴാഴ്ച തുടക്ക മാവും.

മുസ്സഫ യിലെ സമാജ ത്തില്‍ രാഗം, താളം, ശ്രുതി, ഭാവം എന്നീ പേരു കളില്‍ ഒരുക്കിയ നാലു വേദി കളില്‍ വ്യാഴം, വെള്ളി, ശനി (ജനുവരി 30, 31 ഫെബ്രു വരി 1) എന്നീ മൂന്നു ദിവസ ങ്ങളിലായി യുവ ജനോ ത്സവം  അരങ്ങേറും.

ഭരതനാട്യം, കുച്ചുപ്പുടി, മോഹിനി യാട്ടം, സംഘ നൃത്തം, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, മാപ്പിള പ്പാട്ട്, നാടൻ പാട്ട്, ചലച്ചിത്ര ഗാനം, മോണോ ആക്ട്, പ്രഛന്ന വേഷം, ഉപകരണ സംഗീതം തുടങ്ങി 18 ഇനങ്ങളില്‍ മല്‍സര ങ്ങള്‍ ഉണ്ടാവും. ഓരോ ഗ്രുപ്പി ലും കൂടുതൽ പോയിന്റ് നേടുന്ന കുട്ടി കൾക്ക് പ്രത്യേകം സമ്മാനം നൽകും. നാട്ടില്‍ നിന്നുള്ള പ്രഗല്‍ഭരായ കലാ കാരന്മാര്‍ വിധി കര്‍ത്താക്കള്‍ ആയി രിക്കും.

9 മുതൽ 18 വയസ്സ് വരെയുള്ള കുട്ടി കളിൽ നൃത്തം ഉൾപ്പെടെ യുള്ള മത്സര ങ്ങളിൽ വിജ യിച്ച് ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന പ്രതിഭ യെ’സമാജം കലാതിലകം’ ആയി പ്രഖ്യാ പിക്കുകയും ശ്രീദേവി മെമ്മോറിയൽ ട്രോഫി സമ്മാനിക്കുകയും ചെയ്യും.

- pma

വായിക്കുക: , , , , , ,

Comments Off on ശ്രീദേവി മെമ്മോറിയൽ യുവ ജനോ ത്സവം സമാജ ത്തില്‍

കെ. എസ്. സി. സാഹിത്യോത്സവം ജനുവരി 31 ന്

January 30th, 2020

ink-pen-literary-ePathram
അബുദാബി : കേരള സോഷ്യൽ സെന്റർ സംഘടിപ്പി ക്കുന്ന യു. എ. ഇ. തല സാഹിത്യോത്സവം ജനുവരി 31 ന് കെ. എസ്. സി. യിൽ വച്ച് നടക്കും.

കിഡ്സ്, സബ് ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ, മുതിർ ന്നവർ എന്നീ വിഭാഗ ങ്ങളി ലായി 15 ഇനങ്ങളിൽ മത്സരം നടക്കും. കൂടുതൽ പോയിന്റ് നേടുന്ന കുട്ടിക്ക് ‘സാഹിത്യ പ്രതിഭ’ പുരസ്‌കാരം സമ്മാനിക്കും.

പരിപാടിയുടെ സമയക്രമ വും വിശദാംശ ങ്ങളും അറിയുവാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക.

- pma

വായിക്കുക: , , , ,

Comments Off on കെ. എസ്. സി. സാഹിത്യോത്സവം ജനുവരി 31 ന്

Page 5 of 19« First...34567...10...Last »

« Previous Page« Previous « ഹൃദയ് ഗീത് : ഗസല്‍ ഗാനങ്ങള്‍ കെ. എസ്. സി. യില്‍
Next »Next Page » ശ്രീദേവി മെമ്മോറിയൽ യുവ ജനോ ത്സവം സമാജ ത്തില്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha