ഇസ്‌ലാമിക് സെൻറർ വായനാ വാരാചരണം

December 22nd, 2016

uae-president-issues-national-law-of-reading-ePathram

അബുദാബി : യു. എ. ഇ. വായനാ വർഷ ത്തിൻറെ ഭാഗ മായി അബു ദാബി ഇന്ത്യൻ ഇസ്‌ലാമിക് സെൻറർ ‘വായനാ വാരാ ചരണം’ സംഘടി പ്പിക്കുന്നു.  അറബി കവി യും നബാതി പബ്ലിഷിംഗ് ഡയറക്ട റുമായ മുഹമ്മദ് അബ്ദുല്ല നൂറുദ്ദീൻ വായനാ വാരം ഉദ്ഘാ ടനം ചെയ്യും.

ഡിസംബര്‍ 22 വ്യാഴാഴ്ച രാത്രി 8 മണിക്ക് അബു ദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററില്‍ നടക്കുന്ന പരിപാടി യില്‍ വെച്ച് നവീകരിച്ച സെന്റര്‍ ലൈബ്രറി യുടെ വിപുലീ കരണ പ്രഖ്യാ പനവും നടക്കും. മത സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.

- pma

വായിക്കുക: , ,

Comments Off on ഇസ്‌ലാമിക് സെൻറർ വായനാ വാരാചരണം

ഭരത് മുരളി നാടകോത്സവം : ഡിസംബർ 26 നു ഔപചാരിക ഉദ്ഘാടനം

December 20th, 2016

actor-bharath-murali-ePathram

അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പി ക്കുന്ന എട്ടാമത് ഭരത് മുരളി നാടകോത്സവ ത്തിനു ഡിസംബര്‍ 26 തിങ്കളാഴ്ച തിരശ്ശീല ഉയരും. രാത്രി 8:30 നു കെ. എസ്. സി. അങ്കണ ത്തില്‍ നടക്കുന്ന സാംസ്കാ രിക സമ്മേളന ത്തിൽ പ്രമുഖ നാടക നടനും സംവിധായക നുമായ ഇബ്രാഹിം വേങ്ങര ‘നാടകോത്സവം 2016’ ഉദ്ഘാടനം ചെയ്യും.

അന്തരിച്ച നടന്‍ മുരളിയുടെ സ്മരണാര്‍ത്ഥം സംഘടി പ്പി ക്കുന്ന ഈ  നാടകോത്സവ ത്തില്‍ യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളിൽ നിന്നു ള്ള 12 നാടക ങ്ങള്‍ അവതരി പ്പിക്കും.

2016 ഡിസംബര്‍ 27 ചൊവ്വാഴ്ച രാത്രി 8.30 നു ആദ്യ നാടകം അരങ്ങിൽ എത്തും. ജനുവരി 12 വരെ നടക്കുന്ന നാടകോ ത്സവ ത്തില്‍ കേരള ത്തിലേയും യു. എ. ഇ. യി ലേയും പ്രമുഖ നാടക – സിനിമാ പ്രവര്‍ത്ത കരുടെ സംവി ധാന ത്തിലാണ് നാടക ങ്ങള്‍ ഒരുക്കുന്നത്.

2017 ജനുവരി 13 വെള്ളിയാഴ്‌ച രാത്രി എട്ടര മണി ക്കാണ് ഫല പ്രഖ്യാപനം.

പ്രമുഖ നാടക പ്രവർത്ത കരായ ഷിബു എസ്. കൊട്ടാരം, ജയസൂര്യ എന്നിവരാണ് നാട്ടിൽ നിന്നും എത്തുന്ന വിധി കർത്താക്കൾ.

വിവിധ വിഭാഗ ങ്ങളിലായി പതിനാലു പുരസ്കാര ങ്ങൾ നാടകോത്സവ ത്തിന്റെ ഫല പ്രഖ്യാപന ദിവസം തന്നെ സമ്മാനിക്കും.

വിവര ങ്ങള്‍ക്ക് 050 – 75 13 609, 02 – 631 44 55

- pma

വായിക്കുക: , , ,

Comments Off on ഭരത് മുരളി നാടകോത്സവം : ഡിസംബർ 26 നു ഔപചാരിക ഉദ്ഘാടനം

ഭരത് മുരളി നാടകോത്സവം : ഡിസംബർ 26 നു ഔപചാരിക ഉദ്ഘാടനം

December 20th, 2016

actor-bharath-murali-ePathram

അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പി ക്കുന്ന എട്ടാമത് ഭരത് മുരളി നാടകോത്സവ ത്തിനു ഡിസംബര്‍ 26 തിങ്കളാഴ്ച തിരശ്ശീല ഉയരും. രാത്രി 8:30 നു കെ. എസ്. സി. അങ്കണ ത്തില്‍ നടക്കുന്ന സാംസ്കാ രിക സമ്മേളന ത്തിൽ പ്രമുഖ നാടക നടനും സംവിധായക നുമായ ഇബ്രാഹിം വെങ്ങര ‘നാടകോത്സവം 2016’ ഉദ്ഘാടനം ചെയ്യും.

അന്തരിച്ച നടന്‍ മുരളിയുടെ സ്മരണാര്‍ത്ഥം സംഘടി പ്പി ക്കുന്ന ഈ  നാടകോത്സവ ത്തില്‍ യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളിൽ നിന്നു ള്ള 12 നാടക ങ്ങള്‍ അവതരി പ്പിക്കും.

2016 ഡിസംബര്‍ 27 ചൊവ്വാഴ്ച രാത്രി 8.30 നു ആദ്യ നാടകം അരങ്ങിൽ എത്തും. ജനുവരി 12 വരെ നടക്കുന്ന നാടകോ ത്സവ ത്തില്‍ കേരള ത്തിലേയും യു. എ. ഇ. യി ലേയും പ്രമുഖ നാടക – സിനിമാ പ്രവര്‍ത്ത കരുടെ സംവി ധാന ത്തിലാണ് നാടക ങ്ങള്‍ ഒരുക്കുന്നത്.

2017 ജനുവരി 13 വെള്ളിയാഴ്‌ച രാത്രി എട്ടര മണി ക്കാണ് ഫല പ്രഖ്യാപനം.

പ്രമുഖ നാടക പ്രവർത്ത കരായ ഷിബു എസ്. കൊട്ടാരം, ജയസൂര്യ എന്നിവരാണ് നാട്ടിൽ നിന്നും എത്തുന്ന വിധി കർത്താക്കൾ.

വിവിധ വിഭാഗ ങ്ങളിലായി പതിനാലു പുരസ്കാര ങ്ങൾ നാടകോത്സവ ത്തിന്റെ ഫല പ്രഖ്യാപന ദിവസം തന്നെ സമ്മാനിക്കും.

വിവര ങ്ങള്‍ക്ക് 050 – 75 13 609, 02 – 631 44 55

- pma

വായിക്കുക: , , ,

Comments Off on ഭരത് മുരളി നാടകോത്സവം : ഡിസംബർ 26 നു ഔപചാരിക ഉദ്ഘാടനം

ഷഹീന്‍ സായിദ് അല്‍ മുഹൈരി : മിസ്റ്റര്‍ ഐ. എസ്‌. സി.

December 19th, 2016

mr-isc-2016-shaheen-zayed-al-muhairy-ePathram.jpg
അബുദാബി : ഇന്ത്യാ സോഷ്യല്‍ ആൻഡ് കൾച്ചറൽ സെന്റർ സംഘടി പ്പിച്ച ശരീര സൗന്ദര്യ മത്സര ത്തില്‍ യു. എ. ഇ. സ്വദേശി ഷഹീന്‍ സായിദ് അല്‍ മുഹൈരി യെ “മിസ്റ്റര്‍ ഐ. എസ്. സി.” യായി തെരഞ്ഞെടുത്തു.

ഭാര ത്തിന്റെ അടി സ്ഥാന ത്തിൽ നാലു വിഭാഗ ങ്ങളായി തരം തിരിച്ചാണ് മത്സരം നടന്നത്. 60 – 70 കിലോ ഗ്രാം, 70 – 80 കിലോ ഗ്രാം, 80 – 90 കിലോ ഗ്രാം, 90 കിലോ ഗ്രാമി നു മുകളില്‍ എന്നീ വിഭാഗ ങ്ങളി ലായി വിവിധ രാജ്യക്കാ രായ എഴുപ തോളം പേര്‍ പങ്കെടുത്തു.

70 കിലോ വിഭാഗ ത്തില്‍ ബംഗ്ളാ ദേശു കാര നായ റോബിന്‍ ഖാന്‍, 80 കിലോ വിഭാഗ ത്തില്‍ ഇന്ത്യാ ക്കാര നായ മുഹമ്മദ് നിഷാദ്, 90 കിലോ വിഭാഗ ത്തില്‍ യു. എ. ഇ. സ്വദേശി ഷഹീന്‍ സായിദ് അല്‍ മുഹൈരി, 90 കിലോ ഗ്രാമി നു മുകളില്‍ കെമോറോസ് സ്വദേശി വലീദ് അഹ്മദ് ബഹാദര്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി.

നാലു വിഭാഗ ങ്ങളില്‍ നിന്നുള്ള മത്സരാര്‍ ത്ഥിക ളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി യാണ് ഷഹീൻ സായിദ് അല്‍ മുഹൈരി മിസ്റ്റര്‍ ഐ. എസ്. സി. പട്ടം കരസ്ഥ മാക്കിയത്.

ചടങ്ങിൽ മുഖ്യാതിഥി ആയി എത്തിയ മിസ് യൂണി വേഴ്‌സ് ഫന്നി അല്‍ സറൂണി ചാമ്പ്യന്‍ പട്ടം ചാര്‍ത്തി. ഐ. എസ്‌. സി. പ്രസിഡന്റ് തോമസ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ജോണ്‍ പി. വര്‍ഗീസ്, കായിക വിഭാഗം സെക്രട്ടറി മാരായ എ. എം. നിസാര്‍, പ്രകാശ് തമ്പി എന്നി വർ പരി പാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , , ,

Comments Off on ഷഹീന്‍ സായിദ് അല്‍ മുഹൈരി : മിസ്റ്റര്‍ ഐ. എസ്‌. സി.

ഒളിമ്പ്യൻ റഹ്മാൻ മെമ്മോറിയൽ ഫുട്ബാൾ ടൂർണ്ണമെന്റ് ജനുവരി 13 ന്

December 17th, 2016

sevens-foot-ball-in-dubai-epathram
അബുദാബി : ഒളിമ്പ്യൻ റഹ്മാന്റെ സ്മരണാർത്ഥം അബു ദാബി കുന്ദ മംഗലം നിയോജക മണ്ഡലം കെ. എം. സി. സി. സംഘടി പ്പിക്കുന്ന രണ്ടാമത് ഒളിമ്പ്യൻ റഹ്മാൻ മെമ്മോ റിയൽ സെവ ൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് 2017 ജനുവരി 13 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് അബു ദാബി ആംഡ് ഫോഴ്സ് ഓഫീസേഴ്‌സ് ക്ലബ്ബ് ഗ്രൗണ്ടിൽ വെച്ചു നടത്തുവാൻ തീരു മാനി ച്ചതായി സംഘാ ടകർ അറി യിച്ചു.

അബുദാബി കുന്ദ മംഗലം നിയോജക മണ്ഡലം കെ. എം. സി. സി. സംഘടി പ്പിക്കുന്ന രണ്ടാമത് ടൂർണ്ണ മെന്റിൽ യു. എ. ഇ. യുടെ വിവിധ എമിറേറ്റു കളിൽ നിന്നുമായി പ്രമുഖ ഫുട്‍ബോൾ ടീമു കൾ മാറ്റുരക്കും.

കഴിഞ്ഞ വർഷത്തെ മത്സര ത്തിൽ 16 ടീമുകളാണ് കളി ക്കള ത്തിൽ ഇറങ്ങിയത്. ഇനിയും പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ രജിസ്ട്രേഷന് ബന്ധപ്പെടുക : 055 71 83 430 (ഷംസുദ്ധീൻ), 055 20 980 66 (സൗഫീദ്).

eMail : soufeedsoufi at gmail dot com

- pma

വായിക്കുക: , , ,

Comments Off on ഒളിമ്പ്യൻ റഹ്മാൻ മെമ്മോറിയൽ ഫുട്ബാൾ ടൂർണ്ണമെന്റ് ജനുവരി 13 ന്

Page 129 of 138« First...102030...127128129130131...Last »

« Previous Page« Previous « ഡീസലിനും പെട്രോളിനും വീണ്ടും വില വർദ്ധിപ്പിച്ചു
Next »Next Page » കുന്ദമംഗലം മണ്ഡലം കെ. എം. സി. സി. അനുമോദിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha