വിശ്വ മലയാളി മഹോത്സവം 2012

October 6th, 2012
കേരള സര്‍ക്കാരിന്റെയും നോക്കയുടെയും ആഭിമുഖ്യത്തില്‍ കേരള പിറവി ദിനത്തോട് അനുബന്ധിച്ച് 2012
ഒക്ടോബര്‍ 30, 31, നവംബർ 1 തീയതികളിൽ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വെച്ച് വിശ്വ മലയാളി മഹോത്സവം സംഖടിപ്പിക്കുന്നു ബഹു: രാഷ്ട്രപതി പ്രണബ് മുഖര്ജീ ഉദ്ഘാടനം ചെയ്യുന്ന ഈ മഹോല്സവവത്ത്തിന്റെ രണ്ടാം ദിനമായ ഒക്ടോബര്‍ 31 ŗപവാസി മലയാളികള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു. അന്നേ ദിവസത്തെ എല്ലാ പരിപാടികളും സ്പോണ്സര്‍ ചെയ്തിരിക്കുന്നത്. വേള്‍ഡ് മലയാളി കൌണ്‍സിലും   (W.M.C) ദുബായ് ആസ്ഥാനമായ ആര്‍ട്സ് & ലിറ്റററി അക്കാദമി  (ഗാല)യും സംയുക്തമായാണ്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ ഒരു ദിവസം മുഴുവന്‍ നീളുന്ന സാഹിത്യ കലാ ചര്‍ച്ചകള്‍, പ്രവാസി മലയാളികളെ സംബന്ധിക്കുന്ന കാതലായ വിഷയത്തെ സംബന്ധിച്ച ക്രിയാത്മകമായ ചര്‍ച്ചകള്‍, ഗാന ഗന്ധര്‍വന്‍ യേശുദാസിന്റെ സംഗീതമേള തുടങ്ങിയവയും ഉണ്ടായിരിക്കും എന്ന് വേള്‍ഡ് മലയാളി കൌണ്‍സിലിന്റെയും, ഗാലയുടെയും  ചെയര്‍മാനായ ഐസക് ജോണ് പട്ടാണിപറമ്പില്‍ അറിയിച്ചു.
ഈ മഹോത്സവത്തില്‍ വേള്‍ഡ് മലയാളി കൌണ്സിലിന്റെയും ഗാലയുടെയും അതിഥിയായി പങ്കെടുക്കാന്‍ ആഗ്രഹമുള്ള കലാ സാഹിത്യ വിഷയങ്ങളില്‍ തല്‍പരരായ പ്രവാസി മലയാളികള്‍ തങ്ങളുടെ വിശദ വിവിഅരങ്ങളും പാസ്പോര്‍ട്ട് കോപ്പിയും അടക്കം താഴയുള്ള ഇമെയില്‍ വഴി ഉടന്‍ ബന്ധപ്പെടുക തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള താമസ സൌകര്യവും ഭക്ഷണവും സംഘാടകര്‍ ഏര്‍പ്പെടുത്തുന്നതായിരിക്കും
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
അനില്‍കുമാര്‍ സി. പി
ഇമെയില്‍ : anilcp.gala@gmail.com,  ഫോണ്‍ : 050 6212325 (യു എ ഇ)
മത്തായി സി. യു
ഇമെയില്: dubaiworldmalayaleecouncil@gmail.com,  ഫോണ്: 055 9957664

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on വിശ്വ മലയാളി മഹോത്സവം 2012

യൂത്ത്‌ ഇന്ത്യ ക്ലബ്ബ്‌ ഉദ്ഘാടനവും കലാ സന്ധ്യയും ദുബായില്‍

October 4th, 2012

ദുബായ് : യൂത്ത്‌ ഇന്ത്യ ക്ലബ്ബ്‌ ബര്‍ ദുബായ് ചാപ്റ്റര്‍ ഉദ്ഘാടനവും കലാ സന്ധ്യയും ഒക്ടോബര്‍ 5 വെള്ളിയാഴ്ച വൈകുന്നേരം 6.30ന് കരാമ സെന്‍റര്‍ ഓഡിറ്റോറിയ ത്തില്‍ നടക്കും.

പ്രവാസ ജീവിത ത്തിനിടയിലും കലാ കായിക വാസന കളെ പ്രോല്‍സാഹി പ്പിക്കുകയും അതിനുള്ള അവസരങ്ങള്‍ ഒരുക്കുകയും ചെയ്യുക എന്നുള്ളതാണ് യൂത്ത്‌ ഇന്ത്യ ലക്ഷ്യമിടുന്നത് എന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഹിറ്റ്‌ എഫ്. എം. റേഡിയോ ജോക്കി അറ്ഫാസ് ഉദ്ഘാടനം ചെയ്യുന്ന പരിപാടി യില്‍ ക്ലബ്ബ്‌ അംഗങ്ങള്‍ അവതരിപ്പിക്കുന്ന നാടകം, നാടന്‍ പാട്ടുകള്‍, മൈം, നിത്യ ഹരിത ഗാനങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 155 05 40

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on യൂത്ത്‌ ഇന്ത്യ ക്ലബ്ബ്‌ ഉദ്ഘാടനവും കലാ സന്ധ്യയും ദുബായില്‍

ദുബായ് ആനപ്രേമി സംഘം (ദാസ്) വാര്‍ഷികവും ഓണാഘോഷവും ഒക്ടോബര്‍ 5 ന്

October 4th, 2012
ദുബായ് :യു.എ.ഈയിലെ ആനപ്രേമികളുടെ സംഘടനയായ ദുബായ് ആനപ്രേമി സംഘത്തിന്റെ വാര്‍ഷിക ആഘോഷം 5- ഒക്ടോബര്‍-2012 നു കരാമ മങ്കൂളില്‍ ഉള്ള മന്‍‌ഹട്ടന്‍ ഹോട്ടലില്‍ വച്ച് നടത്തുന്നു. രാവിലെ 11 മണിയോടെ വിവിധ കലാപരിപാടികളും മത്സരങ്ങളും ആരംഭിക്കും. ഉച്ചക്ക് ഓണ സദ്യ. രണ്ടു മണിക്ക് പ്രമുഖരായ ആനയുടമകളും, ആനപ്രേമികളും പങ്കെടുക്കുന്ന  പൊതു യോഗം. തുടര്‍ന്ന് ആനകളും ഉത്സവങ്ങളും  എന്ന വിഷയവുമായി ബന്ധപ്പെട്ട്  ചര്‍ച്ചയും  ഉണ്ടായിരിക്കുന്നതാണ്.
ഫേസ് ബുക്കിലും ഉത്സവപ്പറമ്പുകളിലും കണ്ടു മുട്ടി ആനവിശേഷങ്ങള്‍ പങ്കുവെച്ചിരുന്ന സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപീകരിച്ച ദുബായ് ആനപ്രേമി സംഘം    പ്രശസ്ത എഴുത്തുകാരനും നടനുമായ  മാടമ്പ് കുഞ്ഞു കുട്ടന്‍  2011 ഒക്ടോബര്‍ 15 ന് ദുബായില്‍ വച്ച് ഉദ്‌ഘാടനം ചെയ്തു. ഗുരുവായൂര്‍ സ്വദേശി ശിവകുമാര്‍ പോലിയത്താണ് സംഘടനയുടെ പ്രസിഡണ്ട്. ആനകളെ കുറിച്ചുള്ള അറിവുകളും ചിത്രങ്ങളും പങ്കുവെക്കുകയും ഒപ്പം  ആനകളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളില്‍ ഇടപെടുകയും ഒപ്പം തന്നെ അപകടം പറ്റി മരിക്കുകയോ  അസുഖം ബാധിച്ചോ അവശതയനുഭവിക്കുകയോ ചെയ്യുന്ന  ആനപാപ്പാന്മാരെ സാമ്പത്തികമായും സഹായിക്കുകയും ചെയ്തു വരുന്നു ദുബായ് ആനപ്രേമി സംഘം.   ആന ഗവേഷണപഠന  കേന്ദ്രം ഡയറക്ടറും ആനത്തൊഴിലാളികള്‍ക്കിടയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന വ്യക്തിയുമായ ഡോ. ടി.എസ്.രാജീവ്  ആണ്‍` ദാസ് ദുബായിയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on ദുബായ് ആനപ്രേമി സംഘം (ദാസ്) വാര്‍ഷികവും ഓണാഘോഷവും ഒക്ടോബര്‍ 5 ന്

എമര്‍ജിങ് കേരള : പ്രസക്തി സംവാദം നടത്തി

September 24th, 2012

prasakthi-emerging-kerala-epathram

എമര്‍ജിങ് കേരള: വികസനമോ? വിനാശമോ?എന്ന വിഷയത്തില്‍ യു. എ. ഇ. യിലെ പ്രമുഖ സാംസ്കാരിക സംഘടനയായ പ്രസക്തി സംവാദം സംഘടിപ്പിച്ചു. അബുദാബി കേരള സോഷ്യല്‍ സെന്ററില്‍‍ നടന്ന സംവാദത്തില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. പ്രസക്തി വൈസ് പ്രസിഡന്റ് ഫൈസല്‍ ബാവ അധ്യക്ഷത വഹിച്ച സംവാദത്തില്‍ കെ. എം. എം. ഷെരീഫ് വിഷയം അവതരിപ്പിച്ചു.

ടി. പി. ഗംഗാധരൻ (കല, അബുദാബി), ഇ. ആർ. ജോഷി (യുവകലാ സാഹിതി), അജി രാധാകൃഷ്ണന്‍ (പ്രസക്തി), ടി. എം. നാസര്‍ (ഫ്രണ്ട്സ് എ. ഡി. എം. എസ്.), അഷ്റഫ്‌ ചമ്പാട് (കൈരളി കള്‍ച്ചറൽ ഫോറം), കെ. വി. മണികണ്ഠൻ (ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി.), ഷരീഫ് കാളച്ചാല്‍, ഹുമയൂണ്‍ കബീര്‍, ധനേഷ്‌ കുമാര്‍, കുഞ്ഞു മുഹമ്മദ്‌ എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു.

(അയച്ചു തന്നത് : അജി രാധാകൃഷ്ണൻ)

- ജെ.എസ്.

വായിക്കുക: ,

Comments Off on എമര്‍ജിങ് കേരള : പ്രസക്തി സംവാദം നടത്തി

ഇസ്ലാഹി മദ്രസ്സകള്‍ സെപ്റ്റംബര്‍ ഏഴിന് തുറക്കുന്നു

September 5th, 2012

kuwait-kerala-islahi-centre-logo-epathram

കുവൈറ്റ്‌ സിറ്റി : കുവൈറ്റ്‌ കേരള ഇസ്ലാഹി സെന്റർ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നടത്തപ്പെടുന്ന അബ്ബാസിയ, ഫാര്‍വാനിയ, സാല്‍മിയ ഇസ്ലാഹി മദ്രസ്സകള്‍ ഇസ്ലാഹി മദ്രസ്സ വേനല്‍ അവധിക്കു ശേഷം സെപ്റ്റംബര്‍ 7 വെള്ളിയാഴ്ച തുറന്നു പ്രവർത്തിക്കുന്നതാണെന്ന് സെന്റർ വിദ്യഭ്യാസ സെക്രട്ടറി അഷ്‌റഫ്‌ എകരൂല്‍ അറിയിച്ചു. അബ്ബാസിയ മദ്രസ്സ ഇന്ത്യന്‍ സെന്‍ട്രല്‍ സ്ക്കൂളിലും ഫര്‍വനിയ, സാല്‍മിയ, ഫഹഹീല്‍ മദ്രസ്സകള്‍ അതാത് സ്ഥലങ്ങളിലെ ദാറുല്‍ ഖുറാന്‍ സെന്ററുകളിലും വെള്ളി ശനി ദിവസങ്ങളില്‍ യഥാക്രമം വെള്ളി രാവിലെ 8 മുതല്‍ 10:30 വരെയും ശനി രാവിലെ 8.30 മുതല്‍ 12 വരെയും പ്രവര്‍ത്തിക്കുന്നു. കുവൈറ്റിലെ എല്ലാ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം ലഭ്യമാണ്. പ്രവേശനത്തിനും മറ്റു വിവരങ്ങള്‍ക്കും താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ് – 22432079, 55891890, 60617889

- ജെ.എസ്.

വായിക്കുക: , , ,

Comments Off on ഇസ്ലാഹി മദ്രസ്സകള്‍ സെപ്റ്റംബര്‍ ഏഴിന് തുറക്കുന്നു

Page 177 of 185« First...102030...175176177178179...Last »

« Previous Page« Previous « ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയിൽ കോണ്‍സുലര്‍ സേവനം വെള്ളിയാഴ്ച
Next »Next Page » സേവനം സാരഥികൾക്ക് സ്വീകരണം »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha