ഫാത്തിമ നിദ ടീന്‍സ് ഇന്ത്യ ടീന്‍ സ്റ്റാര്‍

February 3rd, 2013

fathima-nidha-teens-india-teenstar-2013-ePathram
ദുബായ് : യു. എ. ഇ. യിലെ കൌമാര പ്രതിഭ കള്‍ക്കായി ഷാര്‍ജ യുണിവേഴ്സിറ്റിയും ടീന്‍സ്‌ ഇന്ത്യയും സംയുക്ത മായി സംഘടിപ്പിച്ച മൂന്നാമത് ടീന്‍ സമ്മിറ്റ് മുഖ്യ ആകര്‍ഷണ മായ ടീന്‍സ്റ്റാര്‍ മത്സര ത്തില്‍ ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ ഫാത്തിമ നിദ വിജയിച്ചു.

എഴുപത്തി അഞ്ചോളം സ്കൂളു കളില്‍ നിന്നും വിവധ കലാ സാംസ്കാരിക – സാമൂഹിക സംഘടന കളില്‍ നിന്നുമായി ആയിര ത്തില്‍ അധികം കൌമാര ക്കാര്‍ പങ്കെടുത്ത ടീന്‍സ്‌ സമ്മിറ്റിലെ ശ്രദ്ധേയ മായ ഇനം ആയിരുന്നു ടീന്‍ സ്റ്റാര്‍.

മത്സര ത്തില്‍ എഴുത്തു പരീക്ഷ, സ്വയം പരിചയപ്പെടുത്തല്‍, ഗ്രൂപ്പ് ഡിസ്കഷന്‍, മള്‍ട്ടി ടാസ്കിംഗ്, ട്രഷര്‍ ഹണ്ട്, റോള്‍ പ്ലേ, പാനല്‍ ഇന്റര്‍വ്യു എന്നിങ്ങനെ വിവിധ ഘട്ട ങ്ങളിലായി മത്സരാര്‍ഥി കളുടെ വ്യത്യസ്തമായ കഴിവുകള്‍ പരിശോധിക്കാന്‍ അവസരം ഒരുക്കിയിരുന്നു.

മത്സരത്തില്‍ പങ്കെടുത്ത ഇരുപത്തി അഞ്ചോളം പ്രതിഭ കളില്‍ നിന്ന് വിവിധ ഘട്ട ങ്ങളിലെ എലിമിനേഷനു ശേഷം ഫൈനലില്‍ എത്തിയ ഷാര്‍ജ പ്രോഗ്രസീവ്‌ സ്കൂളിലെ ഷാരോണ്‍ ബിജു ജോര്‍ജ്, ദുബായ് ഔവര്‍ ഓണ്‍ സ്കൂളിലെ പൂജ വിനോദ് എന്നിവരോട് മാറ്റുരച്ചാണ് നിദ വിജയിയായത്. കാസര്‍കോഡ് ചെമ്മനാട് സ്വദേശി അഹമ്മദ്‌ മുനീറി ന്റെയും സഫൂറ യുടേയും മകളാണ് ഫാത്തിമ നിദ.

യൂത്ത്‌ ഇന്ത്യ നേതൃത്വം നല്‍കിയ ടീന്‍ സ്റ്റാര്‍ മത്സര ത്തിലെ വിജയിക്ക് വിസ്ഡം ബിസിനസ് സ്കൂള്‍ ഫ്രീസോണ്‍ കാമ്പസ്‌ പ്രിന്‍സിപ്പാള്‍ പ്രൊഫ. മുഹമ്മദ്‌ അബ്ദുല്‍ റഹ്മാന്‍ സമ്മാന ദാനം നടത്തി.

- പി. എം. അബ്ദുള്‍ റഹിമാന്‍, കറസ് പോണ്ടന്റ്

വായിക്കുക: , , ,

Comments Off on ഫാത്തിമ നിദ ടീന്‍സ് ഇന്ത്യ ടീന്‍ സ്റ്റാര്‍

മതേതരത്വം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധം : ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി

January 28th, 2013

sunni-centre-manushya-jalika-onampally-in-abudhabi-ePathram
അബുദാബി : പരിഷ്കൃത രാജ്യ ങ്ങള്‍ക്ക് പോലും അവകാശപ്പെടാന്‍ സാധിക്കാത്ത ഭരണ ഘടന യാണ് ഇന്ത്യ യുടേതെന്നും ഇന്ത്യന്‍ ഭരണ ഘടന ഉയര്‍ത്തി പ്പിടിക്കുന്ന മതേതരത്വവും ജനാധി പത്യവും സംരക്ഷിക്കാന്‍ ഇന്ത്യന്‍ മുസ്‍ലിംകള്‍ പ്രതിജ്ഞാ ബദ്ധരാണെന്നും S K S S F സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി പറഞ്ഞു.

മതേതരത്വം തകര്‍ക്കാന്‍ അടുത്തിടെ നടന്നു കൊണ്ടിരിക്കുന്ന പ്രവര്‍ത്തന ങ്ങള്‍ അപലപനീയ മാണെന്നും മതേതരത്വം തകര്‍ക്കുന്ന വര്‍ക്കെതിരെ എക്കാലത്തും നില കൊണ്ടിട്ടുള്ള പ്രസ്ഥാന മാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും S K S S F ഉം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സൗഹൃദം നിലനിര്‍ത്താ നാവുന്ന സമീപന ങ്ങള്‍ക്ക്‌ വിരുദ്ധമായി കേരള ത്തിലും ഇന്ത്യ യൊട്ടുക്കും തന്നെ ചില നീക്ക ങ്ങള്‍ അല്‍പ ബുദ്ധികളായ ചില മുസ്‌ലിം സംഘടന കളില്‍ നിന്ന്‌ ഉണ്ടായ സാഹചര്യ ത്തിലാണ്‌ ‘രാഷ്‌ട്ര രക്ഷക്ക്‌ സൗഹൃദ ത്തിന്റെ കരുതല്‍’ എന്ന പ്രമേയ വുമായി കേരള ത്തിനകത്തും പുറത്തും ‘മനുഷ്യ ജാലിക’ സംഘടിപ്പിക്കാന്‍ S K S S F മുന്‍കൈ എടുത്തത്‌.

അബുദാബി ‍സ്റ്റേറ്റ് S K S S F നടത്തിയ മനുഷ്യ ജാലിക യില്‍ പ്രമേയ പ്രഭാഷണം നിര്‍വഹി ക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര്‍ പ്രസിഡന്റ്‌ പി ബാ വ ഹാജി ഉത്ഘാടനം ചെയ്തു. സയ്യിദ് അബ്ദുല്‍ റഹിമാന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഫാദര്‍ ജോണ്‍ ഫിലിപ്പ്, ടി പി ഗംഗാധരന്‍, കരപ്പാത്ത് ഉസ്മാന്‍, അബ്ബാസ്‌ മൗലവി, പല്ലാര്‍ മുഹമ്മദ്കുട്ടി മുസ്ലിയാര്‍, ഉസ്മാന്‍ ഹാജി, ദാവൂദ് ഹാജി, അബ്ദുല്‍ കരീം ഹാജി, ഹുസൈന്‍ ദാരിമി ‍ എന്നിവര്‍ സംസാരിച്ചു.

സയ്യിദ് അബ്ദുല്‍ റഹിമാന്‍ തങ്ങള്‍ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. അബ്ദുല്‍ വഹാബ് റഹ്മാനി, നൌഫല്‍ അസ്അദി, ഷരീഫ് കാസര്‍ഗോഡ്, മുജീബ് എന്നിവര്‍ മനുഷ്യ ജാലിക ഗാനാലാപനം നടത്തി.

ഹാരിസ് ബാഖവി സ്വാഗതവും സമീര്‍ മാസ്റ്റര്‍‍ നന്ദിയും പറഞ്ഞു

- പി. എം. അബ്ദുള്‍ റഹിമാന്‍, കറസ് പോണ്ടന്റ്

വായിക്കുക: , ,

Comments Off on മതേതരത്വം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധം : ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി

മനുഷ്യ ജാലിക : ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി അബുദാബിയില്‍

January 22nd, 2013

logo-skssf-manushya-jalika-ePathram
അബുദാബി : ഇന്ത്യന്‍ റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് ‘രാഷ്ട രക്ഷയ്ക്ക് സൗഹൃദത്തിന്‍റെ കരുതല്‍’ എന്ന പ്രമേയ വുമായി S K S S F സംസ്ഥാന കമ്മറ്റി യുടെ നിര്‍ദേശ പ്രകാരം വിവിധ ജില്ലാ തല ങ്ങളില്‍ നടക്കുന്ന മനുഷ്യ ജാലികക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് അബുദാബി സുന്നി സെന്ററും S K S S F ഉം ചേര്‍ന്ന് മനുഷ്യ ജാലിക തീര്‍ക്കുന്നു.

ജനുവരി 25 വെള്ളിയാഴ്ച അബുദാബി യിലെ വിവിധ മത രാഷ്‌ട്രീയ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ചു ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനാഘോഷം സംഘടിപ്പിക്കും എന്നു ഭാരവാഹികള്‍ അറിയിച്ചു.

വെള്ളിയാഴ്ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടക്കുന്ന പരിപാടി യില്‍ എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി ജാലിക പ്രഭാഷണം നടത്തും.

കെ. പി. കെ. വേങ്ങര, പി. ബാവ ഹാജി, മനോജ്‌ പുഷ്കര്‍, കെ. ബി. മുരളി, ടി. പി. ഗംഗാധരന്‍, ഉസ്മാന്‍ കരപ്പാത്ത്, ഡോ. ഒളവട്ടൂര്‍ അബ്ദു റഹ്മാന്‍ മൌലവി തുടങ്ങിയവര്‍ സംബന്ധിക്കും.

- പി. എം. അബ്ദുള്‍ റഹിമാന്‍, കറസ് പോണ്ടന്റ്

വായിക്കുക: , ,

Comments Off on മനുഷ്യ ജാലിക : ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി അബുദാബിയില്‍

റാന്നി എന്‍. ആര്‍. ഐ. അസോസിയേഷന്‍ കുടുംബ സംഗമം വ്യാഴാഴ്ച

January 22nd, 2013

ദുബായ് : റാന്നി എന്‍. ആര്‍. ഐ. അസോസിയേഷന്‍ ദുബായ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജനവരി 24 വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് ദുബായ് മില്ലേനിയം സ്‌കൂള്‍ ഓഡിറ്റോറിയ ത്തില്‍ സംഘടിപ്പിക്കുന്ന കുടുംബ സംഗമം രാജു എബ്രഹാം എം. എല്‍. എ. ഉദ്ഘാടനം ചെയ്യും.

പ്രസിഡന്റ് മാത്യു വിന്റെ അധ്യക്ഷത യില്‍ ചേരുന്ന യോഗ ത്തില്‍ ബാബു പി ഇടിക്കുള, വര്‍ക്കി എബ്രഹാം കാച്ചാണത്ത്, ജോണ്‍. ഇ. ജോണ്‍, ബാബു കോശി എന്നിവര്‍ സംസാരിക്കും.

കുടുംബ സംഗമത്തോട് അനുബന്ധിച്ച് കലാ സന്ധ്യയും റാന്നി യുടെ ചരിത്രം വിശദീകരിക്കുന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കും.

- പി. എം. അബ്ദുള്‍ റഹിമാന്‍, കറസ് പോണ്ടന്റ്

വായിക്കുക: ,

Comments Off on റാന്നി എന്‍. ആര്‍. ഐ. അസോസിയേഷന്‍ കുടുംബ സംഗമം വ്യാഴാഴ്ച

കേരള വര്‍മ്മ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വാര്‍ഷികം ആഘോഷിച്ചു

January 18th, 2013

ദുബായ് : ശ്രീ കേരള വര്‍മ്മ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ദുബായ് ഷെയ്ക്ക് റാഷിദ് ഓഡിറ്റോറിയ ത്തില്‍ പതിനഞ്ചാം വാര്‍ഷികം സംഘടിപ്പിച്ചു.

രാജേഷ് രാജാറാം അ ദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോര്‍ജ് വി നേരിയ പറമ്പില്‍, കെ. എം. നൂര്‍ദീന്‍, വി. ഹര്‍ഷ വര്‍ദ്ദന്‍, അമിത് ഹോറ, സാനു മാത്യു, ഗോപാല കൃഷ്ണന്‍, സുധീഷ് ഭാസ്‌കരന്‍, വിനോദ് മേനോന്‍ എന്നിവര്‍ സംസാരിച്ചു.

കെ. എം. നൂര്‍ദീന്‍, സുന്ദര്‍ മേനോന്‍, സഞ്ചു മാധവ്, സതീഷ്‌ കുമാര്‍ എന്നിവരെ പുരസ്‌കാരം നല്‍കി ആദരിച്ചു.

അലുമ്‌നൈ മുന്‍ പ്രസിഡന്റു മാരായ റിട്ട കേണല്‍ ഗോപാലകൃഷ്ണന്‍, എന്‍. സി. പങ്കജ്, പ്രിന്‍സ് തോമസ്, പി.മധുസൂധനന്‍, ടി.ബല്‍റാം, മചിങ്ങള്‍ രാധാകൃഷ്ണന്‍, സഞ്ചീവ് കുമാര്‍, മനോജ് വി.സി., രാജേഷ് രാജാറാം എന്നിവരെ വേദിയില്‍ പ്രത്യേകം ആദരിച്ചു.

തുടര്‍ന്ന് ലക്ഷ്മി ഗോപാല സ്വാമിയുടെ നൃത്ത ശില്പം, ഗായകരായ ബിജു നാരായണന്‍, സിത്താര, ബാലമുരളി, എന്നിവരുടെ നേതൃത്വ ത്തില്‍ അരുണ്‍ കുമാര്‍, വിനോദ് നമ്പലാട്ട്, നിഷ ഷിജില്‍ എന്നിവരുടെ ഗാന ങ്ങളും, രാജ്ചന്ദ്രന്‍, അഭിജിത്ത്, ജാഫര്‍ എന്നീ സംഗീതജ്ഞര്‍ ഫ്യൂഷന്‍ മ്യൂസിക്കും ഒരുക്കിയിരുന്നു.

- പി. എം. അബ്ദുള്‍ റഹിമാന്‍, കറസ് പോണ്ടന്റ്

വായിക്കുക: , ,

Comments Off on കേരള വര്‍മ്മ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വാര്‍ഷികം ആഘോഷിച്ചു

Page 195 of 196« First...102030...192193194195196

« Previous Page« Previous « പയ്യന്നൂര്‍ സൌഹൃദ വേദി ‘സൌഹൃദ സന്ധ്യ’
Next »Next Page » മന്ത്രി ഡൽഹിയിലെ ബസിൽ »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...
മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha