അക്ഷര കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം വെള്ളിയാഴ്ച

October 18th, 2012

aksharamuttam-logo-ePathram ദുബായ് : തൃശ്ശൂര്‍ ജില്ല യിലെ വടക്കേകാട് അക്ഷര കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കളുടെ സംഗമം ‘അക്ഷരമുറ്റം’ എന്ന പേരില്‍ നടത്തുന്നു. ഒക്ടോബര്‍ 19 വെള്ളിയാഴ്ച ദുബായ് സാബീല്‍ പാര്‍ക്ക് ഗേറ്റ് ഒന്നിലാണ് പരിപാടി നടക്കുക. വൈകുന്നേരം മൂന്ന് മണിയ്ക്ക് ആരംഭിക്കുന്ന സംഗമം പ്രിന്‍സിപ്പല്‍ സയ്യിദ്‌ ഹാരിസ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

കൂടുതല്‍ വിവര ങ്ങള്‍ക്ക് വിളിക്കുക : 055 612 3028 (മുനീര്‍ )

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on അക്ഷര കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം വെള്ളിയാഴ്ച

ഗാല പുരസ്കാരങ്ങള്‍ സേതുവിനും പെരുമ്പടവ ത്തിനും ചെമ്മനത്തിനും

October 17th, 2012

ദുബായ്‌ : ദുബായ്‌ ആസ്ഥാനമായ ഗള്‍ഫ്‌ ആര്‍ട്സ്‌ ആന്‍ഡ്‌ ലിറ്റററി അക്കാദമി യുടെ (ഗാല) സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നോവലിസ്റ്റ് സേതുവിനും കാല്‍ നൂറ്റാണ്ടിനിടയില്‍ ഉണ്ടായ സാഹിത്യ കൃതിക്കുള്ള പുരസ്കാരം പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്നാ നോവലിനുമാണ്.

ഒരു ലക്ഷം രൂപ അടങ്ങുന്ന പുരസ്കാരങ്ങള്‍ ഡിസംബര്‍ ഒന്നിന് ദുബായില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ സി ജോസഫ് വിതരണം ചെയ്യുമെന്ന് ഗാല ചെയര്‍മാനും വേള്‍ഡ്‌ മലയാളി കൌണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാനുമായ ഐസക്‌ ജോണ്‍ പട്ടാണി പ്പറമ്പില്‍ പറഞ്ഞു.

കുഞ്ചന്‍ നമ്പ്യാരുടെ പേരില്‍ ആദ്യമായി ഏര്‍പ്പെടുത്തിയ ഹാസ്യ കവിതാ പുരസ്കാരത്തിന് ചെമ്മനം ചാക്കോ അര്‍ഹനായി. അമ്പതിനായിരം രൂപയാണ് അവാര്‍ഡ്‌. മികച്ച പ്രവാസി എഴുത്തു കാരനുള്ള ഇരുപത്തയ്യായിരം രൂപയുടെ അവാര്‍ഡ്‌ ഗഫൂര്‍ പട്ടാമ്പി യുടെ ‘തീമഴയുടെ ആരംഭം’ എന്ന കഥാ സമാഹാര ത്തിനു നല്‍കും.

കേരള സാഹിത്യ അക്കാദമി യുടെ സഹകരണ ത്തോടെ ഗള്‍ഫ്‌ രാജ്യ ങ്ങളിലെ എഴുത്തു കാര്‍ക്ക് വേണ്ടി നവംബര്‍ മുപ്പതിനും ഡിസംബര്‍ ഒന്നിനും ഷാര്‍ജ യില്‍ നടക്കുന്ന സാഹിത്യ ക്യാമ്പില്‍ പ്രമുഖ എഴുത്തുകാര്‍ ക്ലാസ്സുകള്‍ എടുക്കുമെന്ന് ഗാലയുടെ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ സി. പി. അറിയിച്ചു.

വിവരങ്ങള്‍ക്ക് : 050 62 12 325

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on ഗാല പുരസ്കാരങ്ങള്‍ സേതുവിനും പെരുമ്പടവ ത്തിനും ചെമ്മനത്തിനും

Page 197 of 197« First...102030...193194195196197

« Previous Page « മലാല യൂസഫ്സായി : താലിബാൻ ആക്രമണം ന്യായീകരിച്ചു
Next » അദ്ധ്യാപകന്റെ കൈ വെട്ടിയ കേസില്‍ ഒരാള്‍ കൂടെ അറസ്റ്റില്‍ »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha