എകത നവരാത്രി സംഗീതോത്സവം

October 18th, 2015

navarathri-music-ekta-sharjah-ePathram
ഷാര്‍ജ : നവരാത്രിയോട് അനുബന്ധിച്ച് ഷാര്‍ജ എകത ഒരുക്കിയ സംഗീതോ ത്സവ വേദിയില്‍ 68 വിദ്യാര്‍ ത്ഥികളും ജൂനിയര്‍ കലാ കാരന്‍മാരും സംഗീതാ ര്‍ച്ചന നടത്തി.

തിരുവനന്ത പുരം നവ രാത്രി മണ്ഡപ ത്തിന്റെ അതേ ചിട്ടയില്‍ ഭാരത ത്തിന് പുറത്ത് നടക്കുന്ന ഏക സംഗീത ഉത്സവ വും ഗൾഫ് നാടു കളില്‍ നടക്കുന്ന ഏറ്റവും വലിയ ശാസ്ത്രീയ സംഗീത ഉത്സവ വുമായ ഏകത നവ രാത്രി മണ്ഡപം സംഗീതോ ത്സവ ത്തിന്റെ മൂന്നാമത് ദിനം ഹൃദ്യ എന്ന വിദ്യാര്‍ ത്ഥിനി യുടെ അരങ്ങേറ്റം, ഹരീഷ് നാഗ രാജിന്റെ സംഗീതാര്‍ച്ചന എന്നിവയും അരങ്ങേറി. വിദ്വാന്‍ ചിറക്കല്‍ സന്തോഷിന്റെ പ്രത്യേക നവ രാത്രി സംഗീതാര്‍ച്ചനയും നടന്നു.

സാവേരി രാഗ ത്തില്‍ (ആദിതാളം) ചിട്ട പ്പെടുത്തിയ സ്വാതി തിരുന്നാള്‍ കൃതി യായ ‘ദേവീ പാവനേ …’ പ്രമുഖ ഗായകന്‍ കാവാലം ശ്രീകുമാ റിന്റെ ആലാപന മികവു കൊണ്ട് ശ്രദ്ധേയ മായി.

നെടുമങ്ങാട് ശിവാ നന്ദന്‍, കുഴല്‍മന്ദം ജി. രാമകൃഷ്ണന്‍, തൃപ്പൂണിത്തുറ എന്‍. രാധാ കൃഷ്ണന്‍ എന്നിവര്‍ പക്ക മേളം ഒരുക്കി.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on എകത നവരാത്രി സംഗീതോത്സവം

പ്രവാസി വിഷയങ്ങള്‍ കേന്ദ്ര സർക്കാറിന്റെ ശ്രദ്ധ യിൽ പ്പെടുത്തും : എ. കെ. അഗര്‍ വാള്‍

October 17th, 2015

ak-agarwal-secretary-overseas-indian-affairs-ePathram

അബുദാബി : പ്രവാസി കളുടെ പ്രശ്‌നങ്ങൾ കേന്ദ്ര സർക്കാറിന്റെ ശ്രദ്ധ യിൽ പ്പെടുത്തും എന്നും വിഷയങ്ങള്‍ക്ക്‌ എത്രയും പെട്ടെന്ന് പരിഹാരം കാണാൻ ശ്രമിക്കും എന്നും വിദേശ ത്തേ ക്കുള്ള ഇന്ത്യ ക്കാരുടെ റിക്രൂട്ട്മെന്റ് സംവിധാന മായ ഇ – മൈഗ്രേറ്റ് സിസ്റ്റം ഏർപ്പെ ടുത്തി യതിനെ തുടർ ന്നുള്ള ആശയ ക്കുഴപ്പങ്ങൾ പരിഹരി ക്കാൻ യു. എ. ഇ. അധി കൃതരു മായി ചർച്ച നടത്തി യാതായും ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം സെക്രട്ടറി എ. കെ. അഗര്‍വാള്‍.

യു. എ. ഇ. സന്ദര്‍ശിച്ച പ്രതിനിധി സംഘം, അബുദാബി യില്‍ വെച്ച് പ്രവാസി ഇന്ത്യ ക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെ ക്കുറിച്ച് ചര്‍ച്ച ചെയ്യു ന്നതി നായി നടത്തിയ കൂടിക്കാഴ്ച യിലാണ് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം സെക്രട്ടറി എ. കെ. അഗര്‍ വാള്‍ ഇക്കാര്യം അറിയിച്ചത്.

യു. എ. ഇ. യിലെ ഇന്ത്യന്‍ തൊഴിലാളി കളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന തിന്റെ ഭാഗ മായാണ് നാല് ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശന ത്തി നായി പ്രതിനിധി സംഘം ഇവിടെ എത്തി യത്. ഇന്ത്യന്‍ സ്ഥാന പതി കാര്യാലയ ത്തിന്റെ ആഭിമുഖ്യ ത്തില്‍ അബു ദാബി ഇന്ത്യാ സോഷ്യല്‍ സെന്റ റില്‍ സംഘടി പ്പിച്ച പരിപാടി യില്‍ ഇന്ത്യ ക്കാരുടെ തൊഴില്‍ നിയമന ങ്ങളു മായി ബന്ധപ്പെട്ട വിഷയ ങ്ങളും പ്രവാസി പുനരധിവാസം, പ്രവാസി വിദ്യാര്‍ത്ഥി കളുടെ വിദ്യാ ഭ്യാസം, വിമാന ടിക്കറ്റ് നിരക്കു വര്‍ദ്ധന, വിവിധ മേഖല കളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളി കളുടെ ജോലി സംബ ന്ധ മായ പ്രശ്‌ന ങ്ങള്‍ തുടങ്ങി നിരവധി കാര്യ ങ്ങള്‍ അബു ദാബി യിലെയും അലൈനി ലെയും അംഗീകൃത സംഘടന കളു ടെയും സാംസ്കാരിക കൂട്ടായ്മ കളുടെയും ഭാരവാഹി കള്‍ പ്രതിനിധി സംഘ ത്തിനു മുന്നില്‍ അറിയിച്ചു.

ഇന്ത്യന്‍ സ്ഥാനപതി കാര്യാലയ ത്തിന്റെ ആഭിമുഖ്യ ത്തില്‍ സംഘടി പ്പിച്ച മുഖാമുഖ ത്തില്‍ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം അസിസ്റ്റന്റ് സെക്രട്ടറി വാണി റാവു, ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം, ഇന്ത്യന്‍ എംബസി കമ്യൂണിറ്റി അഫയര്‍ ഫസ്റ്റ് സെക്രട്ടറി ദിനേഷ് കുമാര്‍, ഡോക്ടര്‍ ബി. ആര്‍. ഷെട്ടി, പദ്മശ്രീ എം. എ. യൂസുഫലി, ഐ. എസ്. സി. പ്രസിഡന്റ് രമേശ്‌ പണിക്കര്‍ തുടങ്ങിയ വരും സംബന്ധിച്ചു.

* ഇ – മൈഗ്രേറ്റ് വെബ് സൈറ്റ് നിലവില്‍ വന്നു

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , , ,

Comments Off on പ്രവാസി വിഷയങ്ങള്‍ കേന്ദ്ര സർക്കാറിന്റെ ശ്രദ്ധ യിൽ പ്പെടുത്തും : എ. കെ. അഗര്‍ വാള്‍

പുല്ലൂറ്റ് അസോസ്സിയേഷന്‍ ഓണം ആഘോഷിച്ചു

October 12th, 2015

pullut-association-nri-meet-2012-ePathram
ഷാര്‍ജ : കൊടുങ്ങലൂരിലെ പുല്ലൂറ്റ്‌ നിവാസി കളുടെ പ്രവാസി കൂട്ടായ്മ  യു. എ. ഇ. പുല്ലൂറ്റ് അസോസ്സിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസ്സി യേഷന്‍ ഹാളില്‍ നടന്ന പരിപാടി കള്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍ ഉദ്ഘാടനം ചെയ്തു.

uae-pulloot-association-felicitate-vk-muraleedharan-ePathram

ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് അര്‍ഹനായ വി. കെ. മുരളീധരനെ ആദരിച്ചു

പി. എന്‍. വിനയ ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജീവ കാരുണ്യ പ്രവര്‍ ത്തന ത്തിന് പുല്ലൂറ്റ് അസോസ്സി യേഷന്‍ നല്‍കുന്ന ലൈഫ് ടൈം അച്ചീവ് മെന്റ് അവാര്‍ഡിന് അര്‍ഹ നായ വി. കെ. മുരളീധരനെ ആദരിച്ചു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം നേടിയ വിദ്യാര്‍ ത്ഥികള്‍ക്കുള്ള പാരി തോഷി ക ങ്ങളും വിതരണം ചെയ്തു

അഷറഫ് കൊടുങ്ങല്ലൂര്‍ ആശംസ നേര്‍ന്നു. ഡോള്‍ കെ. വി. സ്വാഗതവും സുനില്‍ കുമാര്‍ പീടിക പറമ്പില്‍ നന്ദിയും പറഞ്ഞു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on പുല്ലൂറ്റ് അസോസ്സിയേഷന്‍ ഓണം ആഘോഷിച്ചു

കെ. എസ്. സി. നാടകോത്സവം ഡിസംബറില്‍

October 12th, 2015

ksc-drama-fest-logo-epathram
അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഏഴാമത് ഭരത് മുരളി നാടകോത്സവം, 2015 ഡിസംബര്‍ 10 മുതല്‍ ആരംഭിക്കുന്നു.

പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള സമിതി കള്‍ ഒക്ടോബര്‍ 20 നു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം എന്ന് കെ. എസ്. സി. ജനറല്‍ സെക്രട്ടറി അറിയിച്ചു.

കൂടുതല്‍ വിവര ങ്ങള്‍ക്ക് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍: 02 – 631 44 55, 02 – 631 44 56.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on കെ. എസ്. സി. നാടകോത്സവം ഡിസംബറില്‍

പയ്യന്നൂര്‍ സൗഹൃദ വേദി ഓണം ഈദ് ആഘോഷം

October 6th, 2015

singer-mg-sreekumar-ePathram
അബുദാബി : പയ്യന്നൂര്‍ സൗഹൃദവേദി അബുദാബി ചാപ്‌റ്റര്‍ ഓണം – ഈദ് ആഘോഷ ങ്ങള്‍ യു. എ. ഇ. എക്‌സ്‌ ചേഞ്ച് സെന്റര്‍ പ്രസിഡന്റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി ഉദ്‌ഘാടനം ചെയ്‌തു. പ്രമുഖ ഗായകന്‍ എം. ജി. ശ്രീകുമാര്‍ മുഖ്യാതിഥി ആയിരുന്നു.

ഇന്ത്യാ സോഷ്യൽ സെന്ററിൽ നടന്ന ആഘോഷ പരിപാടികളിൽ സൗഹൃദ വേദി പ്രസിഡന്റ്‌ ബി. ജ്യോതി ലാല്‍ അദ്ധ്യക്ഷത വഹിച്ചു. പയ്യന്നൂരിലെ അദ്ധ്യാപകന്‍ ആയിരുന്ന വി. പി. കൃഷ്ണ പൊതുവാള്‍, തിരക്കഥാ കൃത്ത് ചന്ദ്രന്‍ രാമന്തളി, ഹംദാന്‍ അവാര്‍ഡ്‌ ജേതാവ് ഗോപികാ ദിനേശ്, മൈലാഞ്ചി മ്യൂസിക് റിയാലിറ്റി ഷോ വിജയി ഹംദാ നൗഷാദ് തുടങ്ങിയ വരെ ചടങ്ങില്‍ ആദരിച്ചു.

അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. അംഗ ങ്ങളുടേയും കുട്ടി കളുടേയും വിവിധ കലാ പരിപാടി കള്‍, മാവേലി എഴുന്നെള്ള ത്ത്, ഓണ സദ്യ എന്നിവയും നടന്നു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on പയ്യന്നൂര്‍ സൗഹൃദ വേദി ഓണം ഈദ് ആഘോഷം

Page 60 of 192« First...102030...5859606162...708090...Last »

« Previous Page« Previous « സ്ഥാനാര്‍ത്ഥി പട്ടിക ലഹരി വിമുക്ത മാക്കണം : മദ്യ നിരോധന സമിതി
Next »Next Page » ടീച്ചേഴ്സ് കോണ്‍ഫറന്‍സ് 2015 : ഇന്ത്യന്‍ അംബാസിഡര്‍ ഉദ്ഘാടനം ചെയ്യും »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha