സൗദി അറേബ്യ: മികച്ച എക്സ്‌പോ പവലിയൻ അവാര്‍ഡ് ജേതാവ്

March 21st, 2022

expo-2020-best-pavilion-award-to-saudi-arabia-ePathram
ദുബായ് : എക്സ്‌പോ-2020 യിലെ ഏറ്റവും മികച്ച പവലിയനുള്ള അവാര്‍ഡ് സൗദി അറേബ്യ കരസ്ഥമാക്കി. മികച്ച പവലിയനുള്ള അവാര്‍ഡിന് പുറമെ രണ്ടു പ്രത്യേക അവാര്‍ഡുകളും നേടിയിട്ടുണ്ട്. മികച്ച പുറം ഡിസൈൻ, ഡിസ്പ്ലേ എന്നിവക്കാണ് പ്രത്യേക പുരസ്കാരം. എല്ലാ എക്സ്‌പോ മേളകളിലും മികച്ച പവലിയനെ തെരഞ്ഞെടുക്കുന്ന ‘എക്സിബിറ്റർ’ മാഗസിന്‍ 30 വര്‍ഷത്തോളമായി ഈ രംഗത്ത് മത്സരം ഒരുക്കുന്നു.

യു. എസ്. ഗ്രീൻ ബിൽഡിംഗ് കൗൺസിന്‍റെ ലീഡ് പ്ലാറ്റിനം സർട്ടിഫിക്കറ്റ്, ഏറ്റവും വലിയ ഇന്‍ട്രാക്ടീവ് ലൈറ്റ് ഫ്ലോർ, ഏറ്റവും നീളം കൂടിയ ഇന്‍ട്രാക്ടീവ് വാട്ടർ കർട്ടൻ (32 മീറ്റർ), ഏറ്റവും വലിയ ഇന്‍ട്രാക്ടീവ് ഡിജിറ്റൽ സ്ക്രീൻ മിറര്‍ (1240 ചതരുശ്ര മീറ്റർ) എന്നീ വിഭാഗങ്ങളിൽ 3 ഗിന്നസ് റെക്കോർഡുകളും സൗദി അറേബ്യന്‍ പവലിയൻ നേടിയിരുന്നു.

ഏകദേശം 40 ലക്ഷത്തോളം പേരാണ് ഇതു വരെ സൗദി അറേബ്യ പവലിയനില്‍ എത്തിയത്.  കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ആരംഭിച്ച ദുബായ് വേള്‍ഡ് എക്സ്പോ യിൽ ഏറ്റവും കൂടുതൽ സന്ദർശകരെ ആകർഷിച്ച പവലിയനും ഇതു തന്നെ.

- pma

വായിക്കുക: , , , ,

Comments Off on സൗദി അറേബ്യ: മികച്ച എക്സ്‌പോ പവലിയൻ അവാര്‍ഡ് ജേതാവ്

ഇൻസൈറ്റ് അവാർഡ് വി. വേണു ഗോപാലിന് സമ്മാനിച്ചു

March 15th, 2022

logo-insight-the-creative-group-ePathram

പാലക്കാട് : ഈ വർഷത്തെ ഇൻസൈറ്റ് അവാർഡ് പ്രശസ്ത ചിത്ര സംയോജകനായ വി. വേണു ഗോപാലിനു സമ്മാനിച്ചു. പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പ് നല്‍കി വരുന്നതാണ് ഇൻസൈറ്റ് അവാർഡ്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കും ആയുഷ്കാല നേട്ടങ്ങൾക്കും കൂടി യുള്ള താണ് ഇൻസൈറ്റ് അവാര്‍ഡ്. പാലക്കാട് സംഘടിപ്പിച്ച അഞ്ചാമത് കെ. ആർ. മോഹനൻ മെമ്മോറിയൽ ഡോക്യുമെന്‍ററി മേളയോട് അനുബന്ധിച്ചു നടന്ന ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്.

palakkad-insight-award-photographer-v-venugopal-ePathram

ഇൻസൈറ്റ് ജനറൽ സെക്രട്ടറി മേതിൽ കോമളൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഇൻസൈറ്റ് അവാർഡ് ജൂറി അംഗവും ചലച്ചിത്ര സംവിധായകനുമായ എം. പി. സുകുമാരൻ നായർ, അവാര്‍ഡ് ജേതാവായ വേണു ഗോപാലിനെ പരിചയപ്പെടുത്തി.

ഡോക്ടർ സി. എസ്. വെങ്കിടേശ്വരൻ വേണു ഗോപാലിന് അവാർഡ് സമ്മാനിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ കെ. വി. വിൻസെന്‍റ് പ്രശംസാ പത്രവും ഇന്‍സൈറ്റ് ട്രഷറര്‍ മാണിക്കോത്ത് മാധവ ദേവ്‌ അവാർഡ് തുകയും കൈമാറി. വൈസ് പ്രസിഡണ്ട് സി. കെ. രാമകൃഷ്ണൻ പൊന്നാട അണിയിച്ചു. വേണു ഗോപാൽ അവാർഡ് ഏറ്റുവാങ്ങി മറുപടി പ്രസംഗം നടത്തി.

അന്തരിച്ച സംവിധായക പ്രതിഭ കെ. എസ്. സേതു മാധവന് ഇൻസൈറ്റിന്റെ ആദരം അർപ്പിച്ചു കൊണ്ട് സന്തോഷ് സേതു മാധവൻ സംവിധാനം ചെയ്ത ‘കഥ യുടെ സംവിധാനം’ എന്ന ഡോക്യൂമെന്‍ററി പ്രദർശിപ്പിച്ചു.

തുടർന്നു നടന്ന കെ. ആർ. മോഹനൻ അനുസ്മരണ ചടങ്ങ് ‘മോഹന സ്മൃതി’ യിൽ സി. കെ. രാമകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. ടി. കൃഷണനുണ്ണി, പി. എൻ. ഗോപികൃഷ്ണൻ, കേളി രാമചന്ദ്രൻ, രമേഷ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങുകൾ തത്സമയം ഇൻസൈറ്റിന്റെ വെബ്‌ സൈറ്റ് വഴി പൊതു ജനങ്ങൾക്കു കാണുവാനുള്ള സൗകര്യം ഒരുക്കി.

- pma

വായിക്കുക: , ,

Comments Off on ഇൻസൈറ്റ് അവാർഡ് വി. വേണു ഗോപാലിന് സമ്മാനിച്ചു

ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

March 15th, 2022

excellence-award-ePathram

തിരുവനന്തപുരം : 2021ലെ അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൊഫസര്‍. എരുമേലി പരമേശ്വരന്‍ പിള്ള യുടെ സ്മരണാര്‍ത്ഥം ശക്തി ഏര്‍പ്പെടുത്തിയ അവാര്‍ഡ് പ്രൊഫസര്‍. എം. കെ. സാനുവിന്‍റെ ‘കേസരി, ഒരു കാലഘട്ടത്തിന്‍റെ സൃഷ്ടാവ്’ എന്ന കൃതി അര്‍ഹമായി. നാടക രംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള ശക്തി – ടി. കെ. രാമകൃഷ്ണന്‍ സ്മാരക പുരസ്കാരം സി. എല്‍. ജോസിനു സമ്മാനിക്കും.

മികച്ച നോവല്‍ : അകം (കെ. ആര്‍. മല്ലിക).
ബാല സാഹിത്യം : അപ്പുവും അച്ചുവും (സേതു).
മികച്ച കഥ : കടുക്കാച്ചി മാങ്ങ (വി. ആര്‍. സുധീഷ്).
വിജ്ഞാന സാഹിത്യം : ഭരണ ഘടന-ചരിത്രവും സംസ്‌കാരവും (പി. രാജീവ്). കവിത : കറുത്ത വറ്റേ, കറുത്ത വറ്റേ (രാവുണ്ണി), മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത് (അസീം താന്നിമൂട്). നാടകം : ഇരിക്കപ്പിണ്ഡം കഥപറയുന്നു (ഇ. ഡി. ഡേവിസ്), ജീവിതം തുന്നുമ്പോള്‍ (രാജ് മോഹന്‍ നീലേശ്വരം). നിരൂപണം : അകം തുറക്കുന്ന കവിതകള്‍ (വി. യു. സുരേന്ദ്രന്‍), കവിതയിലെ കാലവും കാല്‍പ്പാടുകളും (ഇ. എം. സൂരജ്).

പി. കരുണാകരന്‍ ചെയര്‍മാനും എ. കെ. മൂസ്സ മാസ്റ്റര്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. എറണാകുളത്ത് 2022 ഏപ്രില്‍ രണ്ടാം വാരം നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

യു. എ. ഇ.  യിലെ കലാ സാമൂഹ്യ സാംസ്‌കാരിക രംഗത്തു നാലു പതിറ്റാണ്ടായി സജീവമായിട്ടുള്ള അബുദാബി ശക്തി തിയ്യറ്റേഴ്സ് 1987 മുതല്‍ ശക്തി അവാര്‍ഡുകള്‍ നല്‍കി വരുന്നുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട്

March 7th, 2022

sayyid-sadik-ali-shihab-thangal-ePathram
മലപ്പുറം : മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് പദവിയിലേക്ക് സാദിഖലി ശിഹാബ് തങ്ങള്‍. ലീഗിന്‍റെ ഉന്നത അധികാര സമിതി യോഗത്തിലാണ് ലീഗ് ദേശീയ കമ്മിറ്റി പ്രസിഡണ്ട് കെ. എം. ഖാദര്‍ മൊയ്തീന്‍ പ്രഖ്യാപനം നടത്തിയത്.

ഇന്നലെ അന്തരിച്ച ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡണ്ടും ആയിരുന്നു സാദിഖലി തങ്ങള്‍.

- pma

വായിക്കുക: , ,

Comments Off on സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട്

പ്രേംനസീര്‍ സ്മാരക പുരസ്കാരം പ്രഖ്യാപിച്ചു

February 15th, 2022

evergreen-hero-prem-nazeer-ePathram

പ്രേംനസീര്‍ സുഹൃത് സമിതിയുടെ നാലാമത് പ്രേംനസീര്‍ സ്മാരക ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച ചിത്രം : വെള്ളം. മികച്ച സംവിധായകന്‍ ജി. പ്രജേഷ് സെൻ (വെള്ളം). മികച്ച നടന്‍ : ഇന്ദ്രന്‍സ് (ചിത്രം: #ഹോം), മികച്ച നടി : നിമിഷ സജയന്‍ (നായാട്ട്, മാലിക്ക്), സഹ നടന്‍ : അലന്‍സിയര്‍ (ചതുര്‍ മുഖം ), മികച്ച സഹ നടി : മഞ്ജു പിള്ള (#ഹോം).

ഒരില തണലില്‍ മികച്ച പാരിസ്ഥിതിക സിനിമയായി തെരഞ്ഞെടുത്തു. ഇതിലെ പ്രകടനത്തിലൂടെ ശ്രീധരന്‍ കാണി മികച്ച നവാഗത നടനുള്ള പുരസ്കാരം കരസ്ഥമാക്കി.

മികച്ച നവാഗത സംവിധായകന്‍ : ചിദംബരം (ചിത്രം: ജാന്‍. എ. മന്‍), മികച്ച തിരക്കഥാ കൃത്ത് : എസ്. സഞ്ജീവ് (നിഴല്‍), മികച്ച ക്യാമറ : ദീപക് മേനോന്‍ (നിഴല്‍), മികച്ച ഗാന രചയിതാവ് : പ്രഭാവര്‍മ്മ (മരക്കാര്‍, ഉരു), മികച്ച സംഗീതം: റോണി റാഫേല്‍ (മരക്കാര്‍), മികച്ച ഗായകന്‍ : സന്തോഷ് മികച്ച ഗായിക : ശുഭ രഘുനാഥ്, പ്രേംനസീര്‍ ലൈഫ് ടൈം അച്ചീവ്‌ മെന്‍റ് അവാര്‍ഡ് അംബികക്കു സമര്‍പ്പിക്കും.

സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ (ചെയര്‍മാന്‍) സംവിധായകന്‍ ടി. എസ്. സുരേഷ് ബാബു, കലാമണ്ഡലം വിമലാ മേനോന്‍ എന്നി വര്‍ കമ്മിറ്റി മെമ്പര്‍മാരുമായ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 2022 മാര്‍ച്ച് 10 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

- pma

വായിക്കുക: , , ,

Comments Off on പ്രേംനസീര്‍ സ്മാരക പുരസ്കാരം പ്രഖ്യാപിച്ചു

Page 29 of 95« First...1020...2728293031...405060...Last »

« Previous Page« Previous « യു. എ. ഇ. യിലെ തൊഴില്‍ നിയമങ്ങള്‍ മലയാളത്തില്‍ വായിക്കാം
Next »Next Page » ബപ്പി ലാഹിരി അന്തരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha