നൗഷാദിന് കെ. എസ്. സി. യിൽ സ്വീകരണം നൽകി 

September 9th, 2019

reception-to-noushad-kochi-at-ksc-ePathram
അബുദാബി : സ്നേഹം കൊണ്ട് പ്രളയ ത്തെ തോൽപ്പിച്ച നൗഷാദിന് അബു ദാബി കേരള സോഷ്യൽ സെന്ററും ശക്തി തിയ്യറ്റേഴ്‌സും സംയുക്തമായി സ്വീകരണം നൽകി.

കെ. എസ്. സി. പ്രഡിസണ്ട് എ. കെ. ബീരാൻ കുട്ടി അദ്ധ്യ ക്ഷത വഹിച്ചു. മുഖ്യ മന്ത്രി യുടെ ദുരിതാ ശ്വാസ നിധി യി ലേക്ക് പ്രവാസി കളുടെ ഭാഗത്തു നിന്നും ഇനിയും സഹാ യങ്ങൾ ഉണ്ടാവണം എന്ന് നൗഷാദ് തന്റെ പ്രസംഗ ത്തില്‍ ഓര്‍മ്മിപ്പിച്ചു.

മികച്ച ശാസ്ത്രാദ്ധ്യാപകനുള്ള അവാർഡ് നേടിയ മനോജ് കോട്ടക്കൽ, മുഖ്യ അതിഥി നൗഷാദ് എന്നിവർക്ക് ഉപഹാര ങ്ങൾ സമ്മാനിച്ചു. ബിജിത് കുമാർ, അഡ്വ. അൻ സാരി, സി. കെ. ഷെരീഫ്, അഫി അഹമ്മദ്, പ്രിയ ബാല ചന്ദ്രൻ, ഷൈനി ബാല ചന്ദ്രൻ തുട ങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on നൗഷാദിന് കെ. എസ്. സി. യിൽ സ്വീകരണം നൽകി 

കെ. എസ്. സി. ഉപന്യാസ മത്സര വിജയി കളെ പ്രഖ്യാപിച്ചു

September 8th, 2019

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്റർ ലൈബ്രറി യുടെ നാല്പത്തി ഏഴാം വാർഷിക ത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഉപന്യാസ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു.

ksc-essay-writing-2019-winners-ePathram

‘വായന യുടെ വാതായനങ്ങൾ’ എന്ന വിഷയ ത്തില്‍ സംഘടിപ്പിച്ച യു. എ. ഇ. തല ഉപന്യാസ രചനാ മത്സര ത്തില്‍ നസീബ് ഒന്നാം സ്ഥാനവും ഭാഗ്യസരിത രണ്ടാം സ്ഥാന വും അബ്ദുൾ കബീർ മൂന്നാം സ്ഥാനവും നേടി. മത്സരത്തിന് ലഭിച്ച പ്രബന്ധ ങ്ങള്‍ എല്ലാം തന്നെ ഉന്നത നിലവാരം പുലർത്തി എന്ന് വിധി കർത്താക്കൾ അഭി പ്രായ പ്പെട്ടു.

കേരള സോഷ്യൽ സെന്ററിൽ സെപ്റ്റംബര്‍ 20 ന് നടക്കുന്ന ഓണാഘോഷ പരി പാടി യിൽ വച്ച് വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും എന്നു ഭാര വാഹികള്‍ അറി യിച്ചു.

- pma

വായിക്കുക: , , , ,

Comments Off on കെ. എസ്. സി. ഉപന്യാസ മത്സര വിജയി കളെ പ്രഖ്യാപിച്ചു

പ്രധാനമന്ത്രി യുടെ ഗൾഫ് പര്യടനം ആഗസ്റ്റ് 23 മുതൽ

August 19th, 2019

narendra-modi-sheikh-muhammed-bin-zayed-ePathram

അബുദാബി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി യു. എ. ഇ. യും ബഹ്റൈ നും സന്ദർശി ക്കുന്നു. ആഗസ്റ്റ് 23, 24 (വെള്ളി, ശനി) തിയ്യതി കളില്‍ യു. എ. ഇ. യിലും തുടര്‍ന്ന് ഞായറാഴ്ച ബഹ്റൈന്‍ സന്ദര്‍ശ ന വും ഉണ്ടാവും എന്നാണ് വിദേശ കാര്യ മന്ത്രാലയം അറിയിച്ചിരി ക്കു ന്നത്.

യു. എ. ഇ. യുടെ ഏറ്റവും വലിയ സിവിലി യൻ പുര സ്കാരം ‘സായിദ് മെഡൽ’ സ്വീകരി ക്കുന്നതി നാണ് അദ്ദേഹം യു. എ. ഇ. യിൽ എത്തുക. നരേന്ദ്ര മോഡി പ്രധാന മന്ത്രി യായ ആദ്യ ടേമില്‍ രണ്ടു പ്രാവശ്യം യു. എ. ഇ. സന്ദര്‍ശി ച്ചിരുന്നു.

ആദ്യമാ യിട്ടാണ് ഒരു ഇന്ത്യൻ പ്രധാന മന്ത്രി ബഹ്റൈൻ സന്ദർശി ക്കുന്നത്. ബഹ്റൈനിലെ ശ്രീകൃഷ്ണ ക്ഷേത്ര നവീ കരണ പ്രവർ ത്തന ങ്ങളുടെ ഉദ്ഘാ ടനവും പ്രവാസി സമൂഹ ത്തെ അഭി സംബോധന ചെയ്യുന്ന പരി പാടി യുമാണ് പ്രധാനമന്ത്രിക്ക് ഉള്ളത്. ബഹ്റൈൻ പ്രധാന മന്ത്രി ശൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ യുമായി ചർച്ച നടത്തും എന്നും അറി യുന്നു.

- pma

വായിക്കുക: , ,

Comments Off on പ്രധാനമന്ത്രി യുടെ ഗൾഫ് പര്യടനം ആഗസ്റ്റ് 23 മുതൽ

ചന്ദ്രയാന്‍ 2 ഭൂമി യുടെ ഭ്രമണ പഥത്തില്‍

July 22nd, 2019

isro-gslv-mk-3-set-to-launch-ePathram

ശ്രീഹരിക്കോട്ട : ഭാരത ത്തിന്റെ അഭിമാന മായ ചന്ദ്ര യാന്‍ -2 വിജയ കര മായി വിക്ഷേ പിച്ചു. ജൂലായ് 22 തിങ്കളാഴ്ച ഉച്ചക്ക് 2.43 ന് ശ്രീഹരി ക്കോട്ട യിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്റ റില്‍ നിന്നാണ് ചന്ദ്രയാന്‍ 2 വിക്ഷേ പിച്ചത്. ജി. എസ്. എല്‍. വി. മാര്‍ക്ക്- 3 റോക്കറ്റ് ആയിരുന്നു വിക്ഷേപണ വാഹനം.

വിക്ഷേപണം നടന്ന് പതിനാറാം മിനി റ്റിൽ ചന്ദ്രയാന്‍ 2 വിക്ഷേപണ വാഹന ത്തില്‍ നിന്ന് വേര്‍പ്പെട്ടു.

ഭൂമി യിൽ നിന്ന് 181.616 കിലോ മീറ്റർ അകലെ യുള്ള ആദ്യ ഭ്രമണ പഥ ത്തിൽ എത്തി. ഇതോടെ വിക്ഷേ പണം വിജയ കര മായി പൂര്‍ത്തി യായതില്‍ ശാസ്ത്ര ജ്ഞര്‍ ആഹ്ലാദം പ്രകടിപ്പിച്ചു.

ചന്ദ്രയാന്‍ രണ്ടിന്റെ സഞ്ചാരം ശരി യായ പാതയില്‍ തന്നെ ആണെന്ന് ഐ. എസ്. ആര്‍. ഒ. അധി കൃതര്‍ അറി യിച്ചു. ചന്ദ്രനെ വലം വെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്ര ന്റെ ഉപരി തല ത്തിലേക്ക് ഇറ ങ്ങുന്ന ലാന്‍ഡര്‍ (വിക്രം), റോവര്‍ (പ്രഗ്യാന്‍) എന്നിവ അടങ്ങിയതാണ് ചന്ദ്ര യാന്‍-2.

- pma

വായിക്കുക: , , , , ,

Comments Off on ചന്ദ്രയാന്‍ 2 ഭൂമി യുടെ ഭ്രമണ പഥത്തില്‍

കാല്‍ നൂറ്റാണ്ടിലെ സേവനം : നഴ്സു മാരെ ആദരിക്കുന്നു

July 8th, 2019

kmcc-honoring-nurse-on-independent-day-ePathram
അബുദാബി : സ്വാതന്ത്ര്യദിന ആഘോഷ ങ്ങളുടെ ഭാഗ മായി, സേവന രംഗ ത്ത് 25 വർഷം പൂർത്തി യായ നഴ്സു മാരെ അബുദാബി കെ. എം. സി. സി. നഴ്സു മാരെ ആദരി ക്കുന്നു.

നിപ്പ രോഗി കളെ ശുശ്രൂഷി ക്കുമ്പോള്‍ മരണ പ്പെട്ട നഴ്സ് ലിനി യോടുള്ള ആദര സൂചക മായി അവരുടെ ചിത്രം പതിച്ച ഉപ ഹാരവും പ്രശംസാ പത്ര വും സമ്മാനിക്കും. എൻട്രികൾ info @ kmcc abudhabi. org എന്ന ഇ – മെയിൽ വിലാസ ത്തിൽ അയക്കണം എന്നു ഭാര വാഹികൾ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on കാല്‍ നൂറ്റാണ്ടിലെ സേവനം : നഴ്സു മാരെ ആദരിക്കുന്നു

Page 48 of 95« First...102030...4647484950...607080...Last »

« Previous Page« Previous « ലുലു വിലൂടെ ‘ഹാഫിലാത്ത്’ ബസ്സ് കാർഡു കൾ
Next »Next Page » സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി സഭ യുടെ സുവർണ്ണ ജൂബിലി ആഘോഷം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha