എ. ടി. എം. കാലി ആയാല്‍ ബാങ്കിന് പിഴ : റിസര്‍വ്വ് ബാങ്ക്

August 11th, 2021

rbi-logo-reserve-bank-of-india-ePathram.jpg
ന്യൂഡല്‍ഹി : എ.ടി.എമ്മുകളില്‍ പണം ഇല്ലാതെ വന്നാല്‍ ബാങ്കുകള്‍ക്ക് പിഴ ചുമത്തും എന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. മാസത്തില്‍ പത്തു മണിക്കൂറില്‍ കൂടുതല്‍ സമയം എ. ടി. എമ്മില്‍ പണം ഇല്ലാതെ വന്നാല്‍ പതിനായിരം രൂപ പിഴ ഈടാക്കും. 2021 ഒക്ടോബര്‍ ഒന്നു മുതല്‍ പിഴ ഈടാക്കുന്നത്  പ്രാബല്ല്യത്തില്‍ വരും.

ജനങ്ങള്‍ക്ക് ആവശ്യത്തിനുള്ള പണം യഥാസമയം ലഭിക്കുവാന്‍ വേണ്ടിയാണ് എ. ടി. എം. സ്ഥാപിച്ചി ട്ടുള്ളത്. എന്നാല്‍ പലപ്പോഴും മെഷ്യനുകളില്‍ പണം നിറക്കുന്ന കാര്യത്തില്‍ ബാങ്കുകളും എ. ടി. എം. ഓപ്പറേറ്റര്‍ മാരും വീഴ്ച വരുത്തുന്നു എന്നു കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. എ. ടി. എമ്മു കളില്‍ ആവശ്യമായ പണം ഉണ്ട് എന്ന് ഉറപ്പു വരുത്തുന്നതിനായി തങ്ങളുടെ സാങ്കേതിക സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം എന്നും ആര്‍. ബി. ഐ. ആവശ്യപ്പെട്ടു.

* RBI Press Release

- pma

വായിക്കുക: , ,

Comments Off on എ. ടി. എം. കാലി ആയാല്‍ ബാങ്കിന് പിഴ : റിസര്‍വ്വ് ബാങ്ക്

ഒന്നിടവിട്ട ദിവസ ങ്ങളിൽ രാത്രി 8 മണി വരെ കടകൾ തുറക്കാം

July 13th, 2021

hartal-idukki-epathram
തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവുകള്‍ പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞ പ്രദേശങ്ങളിൽ എല്ലാ കടകളും ഒന്നിടവിട്ട ദിവസങ്ങളില്‍ രാത്രി എട്ടു മണി വരെ തുറന്നു പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ എല്ലാ ദിവസവും തുറക്കും. ശനി, ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യലോക്ക് ഡൗണ്‍ തുടരും.

- pma

വായിക്കുക: , , , , ,

Comments Off on ഒന്നിടവിട്ട ദിവസ ങ്ങളിൽ രാത്രി 8 മണി വരെ കടകൾ തുറക്കാം

എസ്. ബി. ഐ. ക്യാഷ് ഡെപ്പോസിറ്റ് മിഷ്യനില്‍ നിന്നും പണം ലഭിക്കുകയില്ല

June 20th, 2021

logo-state-bank-of-india-sbi-ePathram
കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്യാഷ് ഡെപ്പോസിറ്റ് മിഷ്യനില്‍ (സി. ഡി. എം‌) നിന്നും പണം പിൻവലിക്കുവാനുള്ള സൗകര്യം താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. നിലവില്‍ എസ്. ബി. ഐ. യുടെ ക്യാഷ് ഡെപ്പോസിറ്റ് മിഷ്യനു കള്‍ എല്ലാം എ. ടി. എം. ആയും ഉപയോഗിച്ചു വന്നിരുന്നു.

സി. ഡി. എം‌. വഴി പണം പിൻവലിക്കുന്നത് അതേ സമയം തന്നെ എക്കൗണ്ടിൽ കാണിക്കു ന്നില്ല എന്നുള്ള പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ പിഴവ് മാറ്റുവാനും ഐ. ടി. സംവിധാനം പരിഷ്കരിക്കുന്നതി കൂടിയാണ് ക്യാഷ് ഡെപ്പോസിറ്റ് മിഷ്യനി ലെ എ. ടി. എം. സേവനം മരവിപ്പിച്ചത്.

എന്നാല്‍ ഇവയിൽ പണം നിക്ഷേപിക്കുന്നതില്‍ തടസ്സം ഇല്ല എന്നും അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on എസ്. ബി. ഐ. ക്യാഷ് ഡെപ്പോസിറ്റ് മിഷ്യനില്‍ നിന്നും പണം ലഭിക്കുകയില്ല

ജീവനക്കാർ പണി മുടക്കുന്നു : ബാങ്കു കൾ നാലു ദിവസം അടച്ചിട്ടും

March 8th, 2021

bank-note-indian-rupee-2000-ePathram
കൊച്ചി : പൊതുമേഖലാ ബാങ്കുകളെ സ്വകാര്യ വത്‌കരി ക്കുവാനുള്ള നീക്കം ഉപേക്ഷി ക്കണം എന്ന് ആവശ്യ പ്പെട്ടു കൊണ്ട് ഈ മാസം 15, 16 തിയ്യതി കളില്‍ ബാങ്ക് ജീവനക്കാര്‍ ദേശീയ തലത്തില്‍ പണി മുടക്കിന്ന് ആഹ്വാനം ചെയ്തു. വാരാന്ത്യ അവധിയും പണി മുടക്കും കാരണം തുടര്‍ച്ച യായി നാലു ദിവസ ങ്ങളില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം ഉണ്ടാവില്ല.

മാര്‍ച്ച് 11 വ്യാഴാഴ്ച ശിവരാത്രി പ്രമാണിച്ച് ബാങ്ക് അവധി ആയിരിക്കും. തുടര്‍ന്ന് വെള്ളി യാഴ്ച മാത്രമേ ബാങ്ക് പ്രവര്‍ത്തി ക്കുകയുള്ളൂ. വാരാന്ത്യ അവധി യായ ശനിയാഴ്ച (മാർച്ച് 13) മുതൽ നാലു ദിവസം രാജ്യത്തെ ബാങ്കു കളുടെ പ്രവർത്തനം മുടങ്ങും.

പൊതു മേഖലാ ബാങ്കുകളുടെ സ്വകാര്യ വത്‌കരണ നീക്കം ഉപേക്ഷിക്കണം എന്ന് ആവശ്യ പ്പെട്ട് ബാങ്ക് ജീവന ക്കാരുടെ ഒമ്പത് യൂണിയനു കളുടെ ദേശീയ ഐക്യവേദി യാണ് പണി മുടക്കിന് ആഹ്വാനം ചെയ്തി രിക്കുന്നത്. 10 ലക്ഷ ത്തോളം ബാങ്ക് ജീവന ക്കാരും ഓഫീസർ മാരും പണി മുടക്കില്‍ ഭാഗമാവും. പൊതു മേഖല, സ്വകാര്യ, വിദേശ, ഗ്രാമീണ ബാങ്കു കളെ പണി മുടക്ക് ബാധിക്കും.

 * ബാങ്കുകളില്‍ പുതിയ സമയ ക്രമീകരണം

  * ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി 

- pma

വായിക്കുക: , , ,

Comments Off on ജീവനക്കാർ പണി മുടക്കുന്നു : ബാങ്കു കൾ നാലു ദിവസം അടച്ചിട്ടും

ഒ. ടി. പി. സംവിധാനം : 24 മണിക്കൂറും പണം പിൻവലിക്കാം

September 16th, 2020

logo-state-bank-of-india-sbi-ePathram
കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ. ടി. എം. വഴി ഒ. ടി. പി. (വണ്‍ ടൈം പാസ്സ് വേഡ്) ഉപയോഗിച്ച് 24 മണി ക്കൂറും പണം പിന്‍വലിക്കുവാന്‍ ഉള്ള സംവിധാനം സെപ്റ്റം ബർ 18 മുതൽ നിലവില്‍ വരും. എസ്. ബി. ഐ. യുടെ എല്ലാ എ. ടി. എമ്മു കളിലും ഈ സൗകര്യം ലഭ്യമാകും.

തട്ടിപ്പു കളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കു ന്നതിനു വേണ്ടിയുള്ള നടപടി കളുടെ ഭാഗ മായിട്ടാണ് ഈ സംവിധാനം. പതിനായിരം രൂപയോ അതിനു മുകളിലോ ഉള്ള തുകയാണ് ഇങ്ങിനെ പിൻവലിക്കാന്‍ കഴിയുക.

ഇതിനായി എക്കൗണ്ട് ഹോള്‍ഡേഴ്സ് മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യു വാനും രജിസ്റ്റർ ചെയ്യു വാനും ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.

രാത്രി എട്ടു മണി മുതൽ രാവിലെ എട്ടു മണി വരെ യുള്ള സമയങ്ങളില്‍ ഒ. ടി. പി. യി ലൂടെ പണം പിൻവലിക്കൽ സംവിധാനം എസ്. ബി. ഐ. നടപ്പാക്കി യത് ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ആയിരുന്നു. അതാണിപ്പോള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാക്കി യിട്ടുള്ളത്.

- pma

വായിക്കുക: , , ,

Comments Off on ഒ. ടി. പി. സംവിധാനം : 24 മണിക്കൂറും പണം പിൻവലിക്കാം

Page 5 of 8« First...34567...Last »

« Previous Page« Previous « കെ.ടി ജലീലിന് ക്ലീന്‍ ചിറ്റ് ഇല്ല; വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്
Next »Next Page » ചുവപ്പ് സിഗ്നൽ മറി കടന്നാൽ 1000 ദിർഹം പിഴ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha