അറബ് മനുഷ്യാവകാശ പുരസ്കാരം സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്

December 29th, 2016

oman-sultan-qaboos-bin-said-ePathram
മസ്കത്ത് : ഒമാന്‍ ഭരണാധി കാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് ‘അറബ് മാന്‍ ഇന്‍റര്‍ നാഷണല്‍’ പുര സ്കാരം സമ്മാനിച്ചു.

മനുഷ്യാവ കാശ സംരക്ഷണ പ്രവര്‍ ത്തന ങ്ങള്‍ ക്കുള്ള അംഗീകാര മായി ട്ടാണ് നോര്‍വേ കേന്ദ്ര മായ അറബ് – യൂറോപ്പ് സെന്‍റര്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സിന്‍െറ പുര സ്കാരം സുൽത്താനെ തേടി എത്തിയത്.

പ്രാദേശിക തല ത്തിലും അറബ് മേഖല യിലും അന്താ രാഷ്ട്ര തല ത്തിലും മനുഷ്യാവ കാശവും സമാ ധാനവും ഉറപ്പാ ക്കുന്ന തിനുള്ള പരി ശ്രമ ങ്ങളെ മാനി ച്ചാണ് ഒമാൻ ഭര ണാധി കാരിയെ തെര ഞ്ഞെടു ത്തത് എന്നും ടൈംസ് ഓഫ് ഒമാൻ പത്രം റിപ്പോർട്ട് ചെയ്തു.

2006ല്‍ നോര്‍വേ യിലെ ഓസ്ലോ കേന്ദ്ര മായി പ്രവര്‍ത്തനം ആരംഭിച്ച സന്നദ്ധ സംഘടന യായ അറബ് – യൂറോപ്പ് സെന്‍റര്‍ ഫോര്‍ ഹ്യൂമന്‍ റൈ റ്റ്സ് മിഡിൽ ഈസ്റ്റി ലെയും അറബ് സമൂഹ ങ്ങളി ലെയും മനുഷ്യാവ കാശ സംരക്ഷ ണാർത്ഥം പ്രവര്‍ത്തി ക്കുന്ന സംഘടന യാണ്.

- pma

വായിക്കുക: , , ,

Comments Off on അറബ് മനുഷ്യാവകാശ പുരസ്കാരം സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്

യു. എ. ഇ.യിൽ വീട്ടു ജോലിക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി പ്രഖ്യാപിച്ചു

December 28th, 2016

police-logo-moi-uae-ministry-of-interior-ePathram.jpg
അബുദാബി : വീട്ടു ജോലിക്കാര്‍ക്കുള്ള പ്രത്യേക ഇന്‍ഷ്വറന്‍സ് പദ്ധതി യുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം രംഗത്ത്.

യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, 2017 നെ ‘ഇയർ ഓഫ് ഗിവിംഗ്’ ആയി പ്രഖ്യാപി ച്ചതിനെ തുടര്‍ ന്നാണ് ഈ പദ്ധതി.

18 വയസ്സു മുതല്‍ 64 വയസ്സു വരെ പ്രായമുള്ള വീട്ടു ജോലി, ഡ്രൈവര്‍, ആയമാർ തുടങ്ങിയ തസ്ഥിക കളി ലേക്ക് സ്വദേശി കളും വിദേശി കളും സ്പോണ്‍സര്‍ ചെയ്യുന്ന തങ്ങളുടെ ഗാര്‍ഹിക ജീവന ക്കാരെ ഇത് വഴി ഇന്‍ഷ്വറന്‍സ് പരിരക്ഷ യില്‍ ഉള്‍ പ്പെടുത്തു വാൻ സാധിക്കും.

moi-uae-ministry-of-interior-launches-domestic-helpers-insurance-policy-ePathram.jpg

ആഭ്യന്ത്ര മന്ത്രാലയ ത്തിലെ താമസ കുടിയേറ്റ വകുപ്പ് വക്താവ് ബ്രിഗേഡിയര്‍ ഡോക്ടര്‍. റാഷിദ് സുല്‍ത്താന്‍ അല്‍ ഹദ്ര്‍, പ്രമുഖ ഇൻഷ്വ റൻസ് കമ്പനി യായ എ. എക്സ്. എ. ഗ്രീന്‍ ക്രസന്‍റ് അധി കൃതരു മായി ചേര്‍ന്ന് അബു ദാബി യിൽ നടത്തിയ വാർത്താ സമ്മേളന ത്തി ലാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാറു മായി സഹ കരി ക്കുവാൻ സാധി ക്കു ന്നതില്‍ ഏറെ സംതൃപ്തി ഉണ്ടെന്ന് എ. എക്സ്. എ. ഗ്രീന്‍ ക്രസന്‍റ് കമ്പനി മേധാവി ഡോ. അബ്ദുല്‍ കരീം അല്‍ സറൂനി പറഞ്ഞു.

100 ദിര്‍ഹം മുതല്‍ വാര്‍ഷിക പ്രീമിയ മുള്ള പദ്ധതി യില്‍ ചേര്‍ത്തിയ ജോലി ക്കാര്‍ മരിക്കു കയോ ഒളിച്ചോടു കയോ റെസിഡന്‍റ് പെര്‍മിറ്റ് ലഭിക്കാത്ത വിധം ആരോഗ്യ സ്ഥിതി മോശമാ വു കയോ ചെയ്താല്‍ സ്പോണ്‍സര്‍ ചെയ്യേണ്ടി വരുന്ന നട പടി ക്രമങ്ങള്‍ ഇൻഷ്വ റൻസ് കമ്പനി പൂര്‍ത്തി യാക്കുകയും സ്പോണ്‍ സര്‍ക്ക് 5000 ദിര്‍ഹം നല്‍കുകയും ചെയ്യും.

തൊഴിലാളി കള്‍ക്ക് 100 ദിര്‍ഹം സ്വന്തം നില യില്‍ അധിക പ്രീമിയം അടച്ച് കൂടു തല്‍ ആനു കൂല്യം നേടു കയും ചെയ്യാം. ഇങ്ങനെ അധിക പ്രീമിയം അടച്ചാല്‍ പരി രക്ഷ യുടെ കാല യളവില്‍ മരിക്കുന്ന ഗാര്‍ഹിക തൊഴി ലാളി കളുടെ കുടുംബ ത്തിന് 50,000 ദിര്‍ഹം നഷ്ട പരിഹാരം ലഭിക്കും.

ആരോഗ്യ പരി രക്ഷക്കു പുറമെ വിദഗ്ധ ചികില്‍സ ക്കായി നാട്ടി ലേക്കുള്ള യാത്ര ക്കും മരണ പ്പെട്ടാൽ മൃത ദേഹം നാട്ടിൽ എത്തി ക്കുന്ന തിനുള്ള ചെലവും ഇൻഷ്വ റൻസ് കമ്പനി വഹി ക്കും.  ഏറെ സവിശേഷത കള്‍ നിറഞ്ഞ പദ്ധതി, യു. എ. ഇ. സര്‍ക്കാറിന്‍െറ സാമൂ ഹിക പ്രതി ബദ്ധത യുടെ കൂടി ഭാഗ മാണ് എന്നും അധി കൃതര്‍ പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on യു. എ. ഇ.യിൽ വീട്ടു ജോലിക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി പ്രഖ്യാപിച്ചു

പുതിയ വർഷം ‘ഇയർ ഓഫ് ഗിവിംഗ്’

December 28th, 2016

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram
അബുദാബി : ദാന ധര്‍മ്മ ങ്ങളുടേ യും നന്മ യുടെ വർഷത്തെ വരവേൽക്കാൻ യു. എ. ഇ. ഒരുങ്ങുന്നു.  2017 ഇയർ ഓഫ് ഗിവിംഗ് വർഷമായി പ്രഖ്യാ പിച്ചു കൊണ്ട് യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫാ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.

‘ദാന ധര്‍മ്മ ങ്ങളുടെ രാജ്യമാണ്‍ യു. എ. ഇ. ഇവിടുത്തെ ജനത ശൈഖ് സായിദി ന്‍െറ മക്കളാണ്. മറ്റു രാജ്യങ്ങള്‍ അവരുടെ ചരിത്ര ത്തെ കുറിച്ച് സംസാ രിക്കുമ്പോള്‍ നമുക്ക് പറയു വാനുള്ളത് മറ്റുള്ള വര്‍ക്ക് നമ്മള്‍ കൈ യയച്ചു നല്‍കി യതിന്‍െറ ചരിത്ര ത്തെ കുറിച്ചാണ്. ഈ നാടിന്‍െറ ജന്‍മം മുതല്‍ ആരംഭി ച്ചതാണ് ദാനവും ധര്‍മ്മവും’ ഇയർ ഓഫ് ഗിവിംഗ് പ്രഖ്യാ പന ത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

സമൂഹത്തിന്റെ ദാന ശീലം വളർത്തുക, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ പ്രോത്സാ ഹിപ്പി ക്കുക എന്ന ലക്ഷ്യങ്ങൾ മുൻ നിർത്തി യാണ് ഇത്തരം ഒരു പ്രഖ്യാപനം നടത്തിയത്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവരെ സഹായി ക്കുവാനും ദാന ധര്‍മ്മ ങ്ങള്‍ ചെയ്യു വാനും രാജ്യ വും ജനതയും പുലര്‍ത്തുന്ന നില പാട് ഉയര്‍ത്തി ക്കാട്ടു കയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

മൂന്ന് മുഖ്യ അടിസ്ഥാന തത്വങ്ങളില്‍ ഊന്നിയാണ് ‘ഇയർ ഓഫ് ഗിവിംഗ് 2017’ ആചരിക്കുന്നത്.

സ്വകാര്യ സ്ഥാപന ങ്ങള്‍ നടത്തുന്ന സാമൂഹിക പദ്ധതി കളെ ഏകോപി പ്പിച്ച് രാജ്യ പുരോഗതി ക്കും വികസന ത്തിനു മായി പ്രയോജന പ്പെടുത്തുക യാണ് ഇതില്‍ ആദ്യത്തേത്. രാജ്യത്തിന്‍െറ വികസന ത്തിലേക്കുള്ള മുന്നേറ്റ ത്തില്‍ സംഭാവന നല്‍കു വാനും സമൂഹത്തെ സേവി ക്കുന്ന തിലുള്ള ഉത്തര വാദി ത്വം പൂര്‍ത്തീ കരി ക്കുവാനും  ഇതിലൂടെ സാധിക്കും.

സന്നദ്ധ പ്രവര്‍ത്തന ത്തിനുള്ള താല്‍പര്യം പ്രോത്സാ ഹിപ്പി ക്കുക യും സന്നദ്ധ പ്രവര്‍ത്ത കരെ പരി ശീലി പ്പിച്ച് വിവിധ മേഖല കളില്‍ ഫല പ്രദ മായ സേവന ങ്ങള്‍ ലഭ്യ മാക്കുക യുമാണ്‍ രണ്ടാമ ത്തേത്. രാജ്യത്തെ സേവിക്കു വാനുള്ള പ്രതി ബദ്ധത യും കൂറും വരും തല മുറയില്‍ ദൃഢമാക്കുക എന്ന താണ് മൂന്നാമ ത്തെത്.

2017 ഇയർ ഓഫ് ഗിവിംഗ് വര്‍ഷ മായി ആചരി ക്കുവാ നുള്ള ശൈഖ് ഖലീഫ യുടെ നിര്‍ദേശം പ്രാവര്‍ത്തിക മാ ക്കുവാ നുള്ള സമഗ്ര മായ ആസൂ ത്രണ രേഖ തയ്യാറാ ക്കുവാന്‍ യു. എ. ഇ. വൈസ് പ്രസി ഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആവശ്യ പ്പെട്ടു.

സ്വകാര്യ – പൊതു മേഖല കളിലെ വ്യക്തി കള്‍ക്കും സ്ഥാപന ങ്ങള്‍ക്കും യു. എ. ഇ. യുടെ വികസന പ്രക്രിയ യില്‍ ഫല പ്രദമായ രീതി യില്‍ പങ്കാളിത്തം വഹിക്കുവാനും ഇതിലൂടെ സാധിക്കും. സ്വകാര്യ മേഖല യുടെ പങ്കാളിത്തം, രാജ്യ ത്തിന്‍െറ വികസന മുന്നേ റ്റത്തിനു പ്രധാന മായതി നാല്‍ ദാന ധര്‍മ്മ വര്‍ഷത്തിന്‍െറ പരി പാടി കളും സംരംഭ ങ്ങളും സ്വകാര്യ മേഖലയെ സവി ശേഷ മായി ലക്ഷ്യം വെക്കുന്ന താണ് എന്നും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കൂട്ടിച്ചേര്‍ത്തു.

ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങള്‍ വ്യാപി പ്പിക്കു ന്നതിന് ഒരു വര്‍ഷം അനു വദിച്ച തിലൂടെ ലോകത്തെ മനുഷ്യ സ്നേഹ പ്രവൃത്തി കളില്‍ മുന്നില്‍ നില്‍ ക്കുന്ന യു. എ. ഇ. യുടെ സ്ഥാനം വ്യക്ത മാക്കുന്നതായും ഇതിന് പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബുദാബി കിരീട അവ കാശി യും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറു മായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ക്ക് നന്ദി അറി യി ക്കുന്ന തായും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു.

യു. എ. ഇ. വായന വര്‍ഷാ ചരണം 2016 സമാപിക്കുന്ന തോടെ ദാന ധര്‍മ്മ വര്‍ഷാ ചരണം 2017 നു ആരംഭം കുറിക്കും.

- pma

വായിക്കുക: , , ,

Comments Off on പുതിയ വർഷം ‘ഇയർ ഓഫ് ഗിവിംഗ്’

വായിക്കുക: , , , ,

Comments Off on പുതിയ വർഷം ‘ഇയർ ഓഫ് ഗിവിംഗ്’

ഐ. സി. എഫ്. പ്രവാസി വിചാരം വ്യാഴാഴ്ച ഇസ്‌ലാമിക് സെന്ററിൽ

November 17th, 2016

അബുദാബി : ലഹരി മരുന്ന് ഉപയോഗ ങ്ങൾക്ക് എതിരെ ‘ഉമ്മയുടെ കണ്ണീരൊപ്പാൻ ലഹരി വിമുക്‌ത കുടുംബം’ എന്ന ശീർഷക ത്തിൽ അബുദാബി ഐ. സി. എഫ്. മാട്ടൂൽ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ‘പ്രവാസ വിചാരം’ ക്യാമ്പയിൻ നവംബർ 17 വ്യാഴാഴ്ച രാത്രി 7. 30 ന് അബു ദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ വെച്ച് നടക്കും.

നാട്ടിൽ വർദ്ധിച്ചു വരുന്ന ലഹരി മരുന്ന് ഉപയോഗ ങ്ങൾക്ക് എതിരെ സുന്നി യുവ ജന സംഘം മാട്ടൂൽ സർക്കിൾ കമ്മിറ്റി മൂന്നു മാസ മായി നടത്തി വരുന്ന ക്യാമ്പ യിനോട് അനുബന്ധി ച്ചാണ് മാട്ടൂൽ നിവാസി കളെയും സമാന ചിന്താ ഗതി ക്കാരായ പ്രവാസികളെ യും പങ്കെടുപ്പിച്ച് ‘പ്രവാസ വിചാരം’ക്യാമ്പ യിൻ സംഘടി പ്പിക്കുന്നത്.

കുടുംബ ബന്ധ ങ്ങളെയും നാടിന്റെ സംസ്‌കാര ത്തെയും ശിഥില മാക്കുന്ന ലഹരിക്ക് എതിരെ ബോധ വത്കരണം ലക്‌ഷ്യം വെച്ച് സംഘടി പ്പിക്കുന്ന പരി പാടി യിൽ ഡോക്ടർ സൈനുൽ ആബിദ്, സുഹൈൽ എന്നിവർ വിഷയ അവതരണം നടത്തും.

വിവിധ സംഘടനാ പ്രതി നിധി കളും സാമൂഹ്യ പ്രവർ ത്തകരും പങ്കെടുക്കും.

- pma

വായിക്കുക: , , , ,

Comments Off on ഐ. സി. എഫ്. പ്രവാസി വിചാരം വ്യാഴാഴ്ച ഇസ്‌ലാമിക് സെന്ററിൽ

Page 31 of 32« First...1020...2829303132

« Previous Page« Previous « അങ്ങാടി പി. ഒ. യുടെ വാർഷിക സംഗമം വെള്ളിയാഴ്ച
Next »Next Page » ദേശീയ ദിനം : മൂന്നു ദിവസം അവധി »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha