വടകര എൻ. ആർ. ഐ. ഫോറം രക്തദാനം സംഘടിപ്പിച്ചു

August 24th, 2022

vatakara-nri-forum-logo-ePathram
ദുബായ് : വടകര എൻ. ആർ. ഐ. ഫോറം ദുബായ് ചാപ്റ്റര്‍ ഇരുപതാം വാർഷിക ആഘോഷം ‘പ്രവാസോത്സവം-2022’ ൻ്റെ ഭാഗമായി ദുബായ് ലത്തീഫ ഹോസ്പിറ്റലില്‍ രക്ത ദാനം സംഘടിപ്പിച്ചു. യുവ നടി സുവൈബതുൽ അസ്ലമിയ ഉത്ഘാടനം ചെയ്തു. ഇരുനൂറോളം പ്രവർത്തകർ രക്തം ദാനം ചെയ്തു.

suvaibathul-aslamiya-blood-donation-vadakara-nri-dubai-ePathram

അഡ്വ. മുഹമ്മദ് സാജിദ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ഹാരിസ്, ഇ. കെ. ദിനേശൻ, റഹീസ് പേരോട്, പുഷ്പജൻ, കെ. പി. ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു. കൺവീനർ ഇഖ്ബാൽ ചെക്യാട് സ്വാഗതവും അനിൽ കീർത്തി നന്ദിയും പറഞ്ഞു. മൊയ്തു, പ്രേമാനന്ദൻ, എസ്. പി. മഹമൂദ്, അസീസ്, സുശി കുമാർ, രജീഷ്, സലാം, ജിജു, മുഹമ്മദ് ഏറാമല, ഷാജി, ബഷീർ, രാജേഷ്, നൗഫൽ എന്നിവർ നേതൃത്വം നൽകി.

- pma

വായിക്കുക: , , , , , ,

Comments Off on വടകര എൻ. ആർ. ഐ. ഫോറം രക്തദാനം സംഘടിപ്പിച്ചു

പ്രവാസോത്സവം : വടകര എൻ. ആർ. ഐ. ഫോറം രക്ത ദാന ക്യാമ്പ്

August 17th, 2022

blood-donation-save-a-life-give-blood-ePathram
ദുബായ് : ഇരുപതാം വാർഷികം ആഘോഷിക്കുന്ന വടകര എൻ. ആർ. ഐ. ഫോറം ദുബായ് ചാപ്റ്റര്‍ പ്രവാസോത്സവം 2022 ൻ്റെ ഭാഗമായി രക്ത ദാനം സംഘടിപ്പിക്കുന്നു.

ആഗസ്റ്റ് 21 ഞായർ രാവിലെ 9 മണി മുതൽ 5 മണി വരെ ദുബായ് ലത്തീഫ ഹോസ്പിറ്റലില്‍ ഒരുക്കുന്ന രക്ത ദാന ക്യാമ്പിലേക്ക് എത്തി രക്തം ദാനം ചെയ്യാൻ താല്‍പ്പര്യം ഉള്ളവര്‍ ഇതോടൊപ്പം നല്‍കിയ ഫോണ്‍ നമ്പറുകളിൽ ബന്ധപ്പെടണം. 055 898 6329 (ഇഖ്ബാല്‍ ചെക്യാട്), 050 749 9454 (അനില്‍ കീര്‍ത്തി), 052 100 8819 (റയീസ് പേരോട്).

ദുബായ് ജദ്ദാഫ് മെട്രോ സ്റ്റേഷനിൽ എത്തിയാല്‍ ലത്തീഫ ഹോസ്പിറ്റലിലെ ക്യാമ്പിലേക്ക് വാഹന സൗകര്യം ഉണ്ടായിരിക്കും എന്ന് സംഘടകർ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on പ്രവാസോത്സവം : വടകര എൻ. ആർ. ഐ. ഫോറം രക്ത ദാന ക്യാമ്പ്

കെ. വി. റാബിയക്ക് ‘ഹൈദരലി ശിഹാബ് തങ്ങൾ ഇൻസൈറ്റ് അവാർഡ്’

July 14th, 2022

k-v-rabiya-ePathram
അബുദാബി : നന്മ നിറഞ്ഞ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിച്ചവർക്കായി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നാമത്തിൽ അബുദാബി കെ. എം. സി. സി. പ്രഖ്യാപിച്ച ‘ഇൻസൈറ്റ് അവാർഡ്’ സാമൂഹ്യ പ്രവര്‍ത്തക കെ. വി. റാബിയക്കു സമ്മാനിക്കും.

അസുഖങ്ങളോടും മറ്റു ശാരീരിക ബുദ്ധിമുട്ടുകളോടും പൊരുതി ജീവിതം മുന്നോട്ടു കൊണ്ടു പോകുമ്പോഴും ഒരല്പം പോലും വിശ്രമിക്കാതെ മറ്റുള്ളവര്‍ക്കു പ്രചോദനം നല്‍കി കൊണ്ട് തന്‍റെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാണ് കെ. വി. റാബിയ. പ്രതിസന്ധികൾ വിധിയായ് കരുതി ജീവിതം തീർക്കുന്നവർക്ക് റാബിയ നൽകുന്നതു വലിയ പ്രചോദനമാണ്. അവരുടെ സാമൂഹ്യ പ്രവർത്തനങ്ങളെ മുൻ നിർത്തി രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

അടുത്ത ദിവസം തന്നെ റാബിയയുടെ തിരൂരങ്ങാടി വെള്ളിനക്കാട് വീട്ടിൽ നടക്കുന്ന ചടങ്ങിൽ വെച്ച് അവാർഡ് സമ്മാനിക്കും എന്നു ഭാരവാഹികള്‍ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് ഹൈദരലി ശിഹാബ് തങ്ങൾ ഇൻസൈറ്റ് അവാർഡ്.

- pma

വായിക്കുക: , , , ,

Comments Off on കെ. വി. റാബിയക്ക് ‘ഹൈദരലി ശിഹാബ് തങ്ങൾ ഇൻസൈറ്റ് അവാർഡ്’

അര്‍ബുദ രോഗികളായ കുട്ടികള്‍ക്ക് ചികിത്സാ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍

May 24th, 2022

doctor-shamsheer-vayalil-vps-health-care-ePathram
അബുദാബി : ഉക്രൈന്‍ അഭയാര്‍ത്ഥികള്‍ക്ക് പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് വി. പി. എസ്. ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍. അര്‍ബുദ രോഗ ബാധിതരായ 50 കുട്ടികളുടെ മൂലകോശം മാറ്റി വെക്കുന്നതിന് സഹായം നല്‍കും.

യുദ്ധ ബാധിതരെ സഹായിക്കുക എന്നത് ധാര്‍മിക ഉത്തരവാദിത്വമായി ഏറ്റെടുക്കുകയാണ്. യുദ്ധ ബാധിത മേഖല യില്‍ സുശക്തമായ തല മുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. കാന്‍സര്‍ ചികിത്സക്ക് വിധേയരാകുന്ന കുട്ടികള്‍ ഉള്‍പ്പെടെ ഉള്ളവരെയാണ് യുദ്ധം ഏറ്റവും ദൗര്‍ഭാഗ്യകരമായി ബാധിച്ചത്. നിരവധി പേരെ ചികിത്സക്കായി മാറ്റിക്കഴിഞ്ഞു. ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് അവര്‍ക്ക് ആവശ്യമുള്ള ചികില്‍സ നല്‍കും.’ ഡോ. ഷംഷീര്‍ അറിയിച്ചു. ദാവൂസില്‍ നടന്ന ലോക സാമ്പത്തിക ഫോറം വാര്‍ഷിക യോഗത്തില്‍ വെച്ചായിരുന്നു ഡോ. ഷംഷീറിന്‍റെ ഈ നിര്‍ണ്ണായക പ്രഖ്യാപനം. യുദ്ധ മേഖലയിലെ അര്‍ബുദ രോഗ ബാധിതരായ കുട്ടികള്‍ക്ക് ചികിത്സ ലഭിക്കാത്തത് സംബന്ധിച്ച നിരവധി റിപ്പോര്‍ട്ടുകള്‍ വന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഈ പ്രഖ്യാപനം.

burjeel-hospital-tribute-to-sheikh-zayed-ePathram

രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനോടുള്ള ആദരവായി 100 സൗജന്യ ഹൃദയ ശസ്ത്ര ക്രിയകള്‍, യെമന്‍ യുദ്ധത്തില്‍ പരിക്കേറ്റവര്‍ക്ക് 2018 ല്‍ യു. എ. ഇ. സര്‍ക്കാറിന്‍റെ സഹായത്തോടെ ഇന്ത്യയില്‍ ചികിത്സ ഒരുക്കിയത് അടക്കം കഴിഞ്ഞ 15 വര്‍ഷ ത്തി നിടെ ഡോ. ഷംഷീര്‍ വയലിലും വി. പി. എസ്. ഹെല്‍ത്ത് കെയറും നിരവധി സാമൂഹിക സേവന പ്രവര്‍ത്തന ങ്ങളുടെ ഭാഗമായിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

Comments Off on അര്‍ബുദ രോഗികളായ കുട്ടികള്‍ക്ക് ചികിത്സാ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍

ഫോബ്‌സ് പട്ടിക യില്‍ ഡോക്ടര്‍. ഷംഷീര്‍ വയലില്‍ ഒന്നാമത്

April 11th, 2022

doctor-shamsheer-vayalil-vps-health-care-ePathram
അബുദാബി : മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലുതും സ്വാധീനം ഉള്ളതുമായ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇന്ത്യക്കാരില്‍ ഒന്നാമതായി വി. പി. എസ്. ഹെല്‍ത്ത്‌ കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍. മേഖലയിലെ പ്രമുഖരായ 50 ആരോഗ്യ നേതാക്കളെ ഉള്‍പ്പെടുത്തി ഫോബ്സ് മിഡില്‍ ഈസ്റ്റ് പുറത്തു വിട്ട പട്ടികയിലാണ് ആദ്യ പത്ത് പേരില്‍ ഇടം നേടുന്ന ഏക ഇന്ത്യക്കാരന്‍ ആയി ഡോ. ഷംഷീര്‍ മാറിയത്.

കൊവിഡ് മഹാമാരിയില്‍ മിഡില്‍ ഈസ്റ്റിലെ ആരോഗ്യ മേഖലയില്‍ വി. പി. എസ്. ഗ്രൂപ്പ് നടത്തിയ നിര്‍ണ്ണായക ഇടപെടലുകളും ഡോ. ഷംഷീറിനെ മുന്‍ നിരയില്‍ എത്തിച്ചു. വി. പി. എസ്. ഹെല്‍ത്ത്‌ കെയര്‍ ആശുപത്രി കള്‍ 2 ദശ ലക്ഷത്തില്‍ അധികം പി. സി. ആര്‍. ടെസ്റ്റുകള്‍ നടത്തുകയും, 5 ലക്ഷത്തില്‍ അധികം പേര്‍ക്ക് വാക്‌സിനുകള്‍ നല്‍കുകയും ചെയ്തു.

2007 ല്‍ അബുദാബിയില്‍ സ്ഥാപിച്ച എല്‍. എല്‍. എച്ച്. ഹോസ്പിറ്റലാണ് ഡോ. ഷംഷീര്‍ തുടക്കമിട്ട ആദ്യ ആശുപത്രി. 2020 ല്‍ അബുദാബി മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി യു. എ. ഇ. യിലെ ഏറ്റവും വലിയ അര്‍ബുദ ചികിത്സാ കേന്ദ്രങ്ങളില്‍ ഒന്നാണ്.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മിഡില്‍ ഈസ്റ്റില്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലും ആരോഗ്യ സംരക്ഷണത്തിന്‍റെ ഗുണ നിലവാരം ഉയര്‍ത്തുന്നതിലും ഡോ. ഷംഷീര്‍ നിര്‍ണ്ണായ പങ്കാണ് വഹിച്ചത്.

അബുദാബി ആസ്ഥാനമായ വി. പി. എസ്. ഹെല്‍ത്ത്‌ കെയര്‍ ഗ്രൂപ്പിന് ഇപ്പോള്‍ മിഡില്‍ ഈസ്റ്റിലും ഇന്ത്യ യിലുമായി 15 ബ്രാന്‍ഡു കളും 24 പ്രവര്‍ത്തന ആശു പത്രികളും 125 ല്‍ അധികം ആരോഗ്യ കേന്ദ്രങ്ങളും ഉണ്ട്. പ്രമുഖ വിദ്യാഭ്യാസ നിക്ഷേപ സ്ഥാപനം അമാനത് ഹോള്‍ഡിംഗ്സിന്‍റെ വൈസ് ചെയര്‍മാന്‍ കൂടിയാണ് ഡോ. ഷംഷീര്‍ വയലില്‍.

- pma

വായിക്കുക: , , , , , , , ,

Comments Off on ഫോബ്‌സ് പട്ടിക യില്‍ ഡോക്ടര്‍. ഷംഷീര്‍ വയലില്‍ ഒന്നാമത്

Page 7 of 32« First...56789...2030...Last »

« Previous Page« Previous « തൃശൂർ പൂരം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷിക്കും
Next »Next Page » ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴ തുടരും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha