അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു

October 3rd, 2022

atlas-ramachandran-ePathram

ദുബായ് : പ്രവാസി വ്യപാര പ്രമുഖനും ചലച്ചിത്ര നിര്‍മ്മാതാവും അഭിനേതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ (80) അന്തരിച്ചു. ഒക്ടോബര്‍ 2 ഞായറാഴ്ച രാത്രിയില്‍ ദുബായിലെ ആശുപത്രിയില്‍ വെച്ചയിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയില്‍ ആയിരുന്നു. ഇതിനിടെ ശനിയാഴ്ച രാത്രി നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

ഭാര്യ ഇന്ദിരാ രാമചന്ദ്രനും മകള്‍ ഡോ. മഞ്ജു രാമ ചന്ദ്രനും മരണ സമയത്ത് കൂടെ ഉണ്ടായിരുന്നു. അന്ത്യ കർമ്മങ്ങൾ തിങ്കളാഴ്ച വൈകുന്നേരം ദുബായിൽ നടക്കും.

അറ്റ്ലസ് ജ്വല്ലറിയുടെ ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്നുളള പരസ്യ വാചക ത്തിലൂടെയാണ് അദ്ദേഹം ഏറെ ജനകീയന്‍ ആയത്.

atlas-ramachandran-in-gulf-based-tele-film-meghangal-ePathram

പുതു സംവിധായകരെ പ്രോത്സാഹിപ്പിക്കുവാന്‍ മുന്നില്‍ നിന്ന അറ്റ്ലസ് രാമചന്ദ്രന്‍, ഗള്‍ഫില്‍ ചിത്രീകരിച്ച ഷലീല്‍ കല്ലൂരിന്‍റെ ‘മേഘങ്ങള്‍’ എന്ന ടെലി സിനിമയുമായി സഹകരിച്ചിരുന്നു. ഒരു വ്യപാരി എന്ന നിലയില്‍ തന്‍റെ സ്ഥാനം ഉറപ്പിക്കുക എന്നതില്‍ ഉപരി സിനിമാ നിര്‍മ്മാതാവ്, വിതരണക്കാരന്‍, അഭിനേതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായി.

- pma

വായിക്കുക: , , , ,

Comments Off on അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു

അച്ഛന്റെയും മകന്റെയും ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

March 7th, 2019

gokul-suresh-gopi-epathram

കൊച്ചി : സുരേഷ് ഗോപി എന്ന നടനോട് മലയാളികൾക്കുള്ള സ്നേഹം മകൻ ഗോകുലിനോടുമുണ്ട്. ഒറ്റ നോട്ടത്തിൽ സുരേഷ് ഗോപിയെ ഓർമപ്പെടുത്താത്ത വിധമാണ് സിനിമയിൽ ഗോകുലിന്റെ പ്രകടനങ്ങൾ.ഇപ്പോഴിതാ തന്റെ ചെറുപ്പകാലത്തെ ഫോട്ടോയ്‍ക്കൊപ്പം ഗോകുല്‍ സുരേഷ് ഗോപിയുടെയും ഫോട്ടോ സുരേഷ് ഗോപി ഷെയര്‍ ചെയ്‍തതാണ് വൈറലാകുന്നത്. “അദ്ദേഹത്തെപ്പോലെ എനിക്കത്ര ഉയരമില്ല. സുരേഷ് ഗോപിയെന്ന ഇതിഹാസതാരത്തെപ്പോലെയുള്ള സിനിമാ ശരീരവുമല്ല എനിക്കുള്ളത്. എങ്കിലും ഈ ചിത്രങ്ങളിൽ സാമ്യതകളുണ്ട്. അത് അങ്ങനെയായിരിക്കുമല്ലോ! എന്റെ സൂപ്പർസ്റ്റാറിനോട് ഇഷ്ടം,” ഫോട്ടോയ്ക്കു താഴെ ഗോകുല്‍ കുറിച്ചു.

സിനിമയിൽ നിന്നു രാഷ്ട്രീയത്തിലേക്ക് നടൻ സുരേഷ് ഗോപി ചുവടു മാറ്റിയപ്പോൾ മകൻ ഗോകുൽ അച്ഛന്റെ വഴിയെ സിനിമയിലെത്തി. അതേസമയം നാല് വര്‍ഷത്തെ ഇടവേളയ്‍ക്ക് ശേഷം സുരേഷ് ഗോപി വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

- അവ്നി

വായിക്കുക: , ,

Comments Off on അച്ഛന്റെയും മകന്റെയും ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

സച്ചിന്‍ വെള്ളിത്തിരയില്‍ അവതരിക്കുന്നു : തീയ്യതി പുറത്തുവിട്ട് മാസ്റ്റര്‍ ബ്ലാസ്റ്റര്‍

February 14th, 2017

sachin

മുംബൈ : ദീര്‍ഘനാളത്തെ കാത്തിരിപ്പുനുശേഷം ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത. “സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് ” എന്ന സച്ചിന്റെ ജീവചരിത്രത്തെക്കുറിച്ച് പറയുന്ന സിനിമ 26-മെയ്യ് -2017 ല്‍ റിലീസ് ചെയ്യുന്നു. റിലീസ് തീയ്യതി പുറത്തുവിട്ടത് സാക്ഷാല്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തന്നെയാണ്. എന്നാല്‍ സച്ചിനായി അഭിനയിക്കുന്നത് ആരാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ചിത്രത്തിന്റെ ടീസറിന് വന്‍ സ്വീകാര്യത ആയിരുന്നു ലഭിച്ചിരുന്നത്. കോടിക്കണക്കിന് പ്രേക്ഷകരാണ് ദിവസങ്ങള്‍കൊണ്ട് ടീസര്‍ കണ്ടത്.

- അവ്നി

വായിക്കുക: ,

Comments Off on സച്ചിന്‍ വെള്ളിത്തിരയില്‍ അവതരിക്കുന്നു : തീയ്യതി പുറത്തുവിട്ട് മാസ്റ്റര്‍ ബ്ലാസ്റ്റര്‍


« അനധികൃത സ്വത്തു സമ്പാദന കേസ് : ശശികല ജയിലി ലേക്ക്
ദേശീയ ഗാനം: എഴുന്നേറ്റു നിൽക്കേണ്ടെന്ന് സുപ്രീം കോടതിയുടെ വിശദീകരണം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha