വധ്രയ്ക്കു പുറകെ പ്രിയങ്കയും ഭൂമി വിവാദത്തില്‍

October 9th, 2012
ന്യൂഡെല്‍ഹി:  ഭൂമി വിവാദത്തില്‍ പേട്ട് റോബര്‍ട്ട് വധ്രയുടെ ഭാര്യയും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ മകളുമായ  പ്രിയങ്ക വധ്രയ്ക്കെതിരെയും ഭൂമി സംബന്ധമായ ആരോപണം ഉയരുന്നു. ശ്രീമതി പ്രിയങ്ക വധ്ര  ഹിമാചല്‍ പ്രദേശില്‍ ഭൂമി വാങ്ങിയതിനെ കുറിച്ച് അന്വേഷിക്കണമെന്ന്  ആവശ്യപ്പെട്ട് ബി.ജെ.പി നേതവ് ശാന്തകുമാര്‍ രംഗത്തെത്തി. ഭൂമിയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് അരവിന്ദ് കേജ്‌രിവാളും ആവശ്യപ്പെട്ടു. ഹിമാചലുകാര്‍ അല്ലാത്തവര്‍ക്ക് അവിടെ ഭൂമി വാങ്ങുവാന്‍ ആകില്ല എന്ന നിയമം അന്നത്തെ മുഖ്യമന്ത്രി വീരഭദ്ര സിങ്ങ് ഇളവു വരുത്തിയതിന്റെ തൊട്ടു പിന്നാലെ  2007-ല്‍ ആണ് പ്രിയങ്ക വധ്ര ഹിമാചലില്‍ സ്ഥലം സ്വന്തമാക്കിയത്.
റിയല്‍ എസ്റ്റേറ്റ് രംഗത്തെ വന്‍‌കിട കമ്പനിയായ ഡി.എല്‍.എഫും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധ്രേയും തമ്മില്‍ നടത്തിയ ഇടപാടുകള്‍ വിവാദമായതിന്റെ തൊട്ടു പുറകെ ആണ് പ്രിയങ്കയ്ക്കെതിരെയും ഭൂമി വിവാദം ഉയര്‍ന്നിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on വധ്രയ്ക്കു പുറകെ പ്രിയങ്കയും ഭൂമി വിവാദത്തില്‍

ലീഗ് മന്ത്രിക്കെതിരെ സുകുമാരന്‍ നായര്‍

October 8th, 2012

g.sukumaran-nair-epathram

കേരളം ഭരിക്കുന്നത് മുസ്ലിം ലീഗാണെന്നും ലീഗിന് അപ്രിയമായതൊന്നും കേരളത്തില്‍ നടക്കില്ലെന്നും പൊതു യോഗത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയതു സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറുപടി പറയണമെന്ന് എൻ. എസ്. എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പാര്‍ട്ടി വേദിയില്‍ പാര്‍ട്ടിയുടെ നേതാവ് പറയുന്നതും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മന്ത്രി പറയുന്നതും ഒരു പോലെ കാണാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ പരക്കെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കേരളം ഭരിക്കുന്നത് മുസ്ലിം ലീഗാണ് എന്ന് പറഞ്ഞ പൊതുമരാമത്ത് മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞ്  താനാണ് സാമ്രാജ്യമെന്ന് പ്രഖ്യാപിച്ച ലൂയി പതിനാലാമനെ പോലെയാണ് പെരുമാറുന്നതെന്ന് ഹിന്ദു ഐക്യവേദിയുടെ കേരള ഘടകം അധ്യക്ഷ കെ. പി. ശശികല ടീച്ചര്‍ പറഞ്ഞു. കേരളത്തില്‍ എല്ലാം തങ്ങളുടെ കീഴിലാണെന്ന അഹങ്കാരമാണ് ലീഗിനെന്നും ഇബ്രാഹിം കുഞ്ഞിനെ കൊണ്ട് ഇങ്ങനെ പറയിച്ചത് ഈ അഹങ്കാരം മൂലമാണെന്നും അവര്‍ പറഞ്ഞു. ലീഗിനെ ഇത്തരത്തില്‍ വളരുവാന്‍ വളം വെച്ചു കൊടുത്തത് കോണ്‍ഗ്രസ്സാണെന്നും ലീഗിന്റെ ഇത്തരം ധാര്‍ഷ്ട്യത്തിനെതിരെ ജനവികാരം ഉണരമെന്നും ശശികല ടീച്ചര്‍ പറഞ്ഞു.

ആര്‍. ബാലകൃഷ്ണപിള്ള, സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ, എസ്. എൻ. ഡി. പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്നിവരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on ലീഗ് മന്ത്രിക്കെതിരെ സുകുമാരന്‍ നായര്‍

കേരളത്തില്‍ ഭരണം നടത്തുന്നത് മുസ്ലിം ലീഗ്: മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞ്

October 6th, 2012

ibrahim-kunju-epathram

പട്ടാമ്പി: കേരളത്തില്‍ ഭരണം നടത്തുന്നത് മുസ്ലിം ലീഗ് ആണെന്ന് പൊതു മരാമത്ത്  മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞ്. സത്യം അതാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും നമ്മളത് ഏറ്റു പറയുന്നില്ലെന്നും പറഞ്ഞ മന്ത്രി ലീഗിന് അഹിതമായ ഒരു സംഗതിയും നടക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം ലീഗ് പ്രവര്‍ത്തകരും അനുഭാവികളും മനസ്സിലാക്കണമെന്നും ഇബ്രാഹിം കുഞ്ഞ് ഓര്‍മ്മപ്പെടുത്തി. പട്ടാമ്പി കുലുക്കുല്ലൂരിലെ സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ തുറന്നു പറച്ചില്‍. വെള്ളിയാഴ്ച  മന്ത്രി നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ഒരു ചാനല്‍ പുറത്തു വിടുകയായിരുന്നു.

അഞ്ചാം മന്ത്രി വിഷയത്തില്‍ ലീഗിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയതുള്‍പ്പെടെ  സംസ്ഥാന ഭരണത്തില്‍ ലീഗിന്റെ അപ്രമാദിത്വമാണെന്ന് പല ഭൂരിപക്ഷ സമുദായ സംഘടനകളും പ്രതിപക്ഷ കക്ഷികളും കാലങ്ങളായി ആരോപണം ഉന്നയിക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രിയുടെ പ്രസ്ഥാവന പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ്.  യു. ഡി. എഫിലെ ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ്സ് ബി. നേതാവ് ആര്‍. ബാലകൃഷണപിള്ള മന്ത്രിയുടെ അഭിപ്രായം സത്യ സന്ധമാണെന്നും അത് തന്നെയാണ് കേരളത്തില്‍ നടക്കുന്നതെന്നും പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on കേരളത്തില്‍ ഭരണം നടത്തുന്നത് മുസ്ലിം ലീഗ്: മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞ്

പഴകിയ വിജയവും പഴകിയ ഭാര്യയും രസമില്ലെന്ന് മന്ത്രി

October 3rd, 2012

sriprakash-jaiswal-epathram

ന്യൂഡൽഹി : കൽക്കരി വിവാദത്തിൽ പെട്ട് മുഖം ഇരുണ്ടിരിക്കുന്ന കൽക്കരി മന്ത്രി ശ്രീപ്രകാശ് ജെയ്സ്വാൾ അനവസരത്തിൽ പറഞ്ഞ തമാശ മൂലം വീണ്ടും മുഖത്ത് കരി പുരണ്ട അവസ്ഥയിലായി. ഒരു ഉദ്ഘാടന പ്രസംഗം നടത്തവേ ഇന്ത്യാ പാക്കിസ്ഥാൻ ക്രിക്കറ്റ് മൽസരത്തിൽ ഇന്ത്യ വിജയിച്ചത് അറിഞ്ഞ അദ്ദേഹം ഉദ്ഘാടനം ഒരു പഴയ ആഘോഷമാണെന്നും പഴയ ആഘോഷവും പഴയ ഭാര്യയും ആഘോഷിക്കാൻ കൊള്ളില്ല എന്നും പറഞ്ഞ് ക്രിക്കറ്റ് വിജയം ആഘോഷിക്കാൻ ആഹ്വാനം നൽകി. മന്ത്രിയുടെ ഈ നിരുത്തരവാദപരമായ തമാശയ്ക്കെതിരെ ദേശീയ വനിതാ കമ്മീഷൻ അതി ശക്തമായി പ്രതികരിച്ചതോടെയാണ് പ്രശ്നം വഷളായത്. ബി. ജെ. പി. കൂടി തങ്ങളുടെ പ്രതിഷേധം അറിയിച്ചതോടെ ജാള്യത മറയ്ക്കാൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ കോൺഗ്രസ് നേതൃത്വം കൂടി മന്ത്രിയുടെ മേൽ സമ്മർദ്ദം ചെലുത്തി.

താൻ പറഞ്ഞത് ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ മാപ്പ് പറയുന്നു എന്ന് വ്യക്തമാക്കിയ മന്ത്രിക്ക് പക്ഷെ താൻ പറഞ്ഞതിൽ അപാകതയൊന്നും ഉണ്ടെന്ന് ഇപ്പോഴും തോന്നുന്നില്ല. ഭാര്യ പഴകിയാൽ പിന്നെന്ത് ആഘോഷം എന്നാണ് മന്ത്രി പിന്നെയും മാദ്ധ്യമ പ്രവർത്തകരോട് ചോദിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , , ,

Comments Off on പഴകിയ വിജയവും പഴകിയ ഭാര്യയും രസമില്ലെന്ന് മന്ത്രി

ലീഗിന്റെ കള്ള് വിവാദം കിറ്റെക്സ് വാര്‍ത്ത അട്ടിമറിക്കാൻ

October 1st, 2012

toddy-shop-epathram

തിരുവനന്തപുരം: കള്ള് ചെത്ത് നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് അപ്രതീക്ഷിതമായി രംഗത്ത് വരികയും മാധ്യമങ്ങള്‍ അത് വലിയ വിവാദമാക്കുകയും ചെയ്തത് കിറ്റെക്സ് കേരളം വിടുന്നതായുള്ള വാര്‍ത്തകളെ അട്ടിമറിക്കുവാനാണോ എന്ന സംശയം ബലപ്പെടുന്നു. കേരളത്തില്‍ മദ്യത്തിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നതായും അതിന്റെ ഫലമായി പല രീതിയില്‍ ഉള്ള സാമൂഹികവും ആരോഗ്യപരവുമായ പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ചെയ്തതായി നിരവധി അനുഭവങ്ങളും റിപ്പോര്‍ട്ടുകളും വരാന്‍ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും അത്തരം അവസരങ്ങളിലൊന്നും ലീഗ് ഇത്തരം ആവശ്യവുമായി രംഗത്തെത്തിയിരുന്നില്ല.

എന്നാല്‍ കഴിഞ്ഞ ദിവസം കേരളത്തിലെ പ്രമുഖ വ്യവസായ സംരംഭമായ കിറ്റെക്സ് കമ്പനിയുടെ ഉടമ തന്റെ സ്ഥാപനം നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും ഇതു മൂലം കേരളം വിടുകയാണെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാറിനും കോണ്‍ഗ്രസ്സിനും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. യു. ഡി. എഫ്. സര്‍ക്കാര്‍ കോടികള്‍ ചിലവിട്ട് വ്യവസായ സംരംഭകരെ കേരളത്തിലേക്ക് ആകര്‍ഷിക്കുവാന്‍ എന്ന പേരില്‍ എമേര്‍ജിങ്ങ് കേരള എന്ന പരിപാടി നടത്തിയിട്ട് ഒരു മാസം പോലും ആയിട്ടില്ല. അതിന്റെ തൊട്ടു പിന്നാലെയാണ് കേരളത്തിലെ പ്രമുഖ സംരംഭകരായ കിറ്റെക്സ് യു. ഡി. എഫ്. സര്‍ക്കാറിന്റെ ദ്രോഹപരമായ നടപടി മൂലം കേരളം വിടുന്നു എന്ന് പറഞ്ഞു കൊണ്ട് രംഗത്തെത്തിയത്.

മാധ്യമങ്ങള്‍ വാര്‍ത്തയ്ക്ക് പ്രാധന്യം നല്‍കിയതോടെ വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതാണ് തങ്ങളുടെ നയമെന്ന് സദാ പറഞ്ഞു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിക്കും വ്യവസായ  മന്ത്രിക്കും കനത്ത തിരിച്ചടിയായി. ഇടതു പക്ഷ നേതാക്കളും വ്യവാസികളുടെ സംഘടനകളും വിഷയത്തില്‍ ഇടപെട്ടു. കിറ്റെക്സ് വിഷയത്തില്‍ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ഇടപെടണമെന്നും സര്‍ക്കാര്‍ സഹായങ്ങള്‍ ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വിഷയത്തില്‍ ഇടപെടുവാൻ വിമുഖത കാണിക്കുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഇത് കൂടുതല്‍ വാര്‍ത്തകള്‍ക്ക് വഴി വെയ്ക്കുകയും സംഭവം വിവാദമാകുകയും ചെയ്തതിന്റെ തൊട്ടു പിന്നാലെ ആണ് വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന ലീഗിന്റെ നേതൃത്വം പൊടുന്നനെ കള്ള് ചെത്ത് നിരോധനത്തെ കുറിച്ച് പ്രസ്ഥാവനയുമായി രംഗത്തെത്തിയത്.

സി. പി. ഐ. യും, കോണ്‍ഗ്രസ്സും, ചെത്തു തൊഴിലാളി സംഘടനകളും, എസ്. എൻ. ഡി. പി. നേതാവ് വെള്ളാപ്പള്ളിയും അദ്ദേഹത്തിന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പൊടുന്നനെ ശ്രദ്ധ കിറ്റ്ക്സ്  കേരളം വിടുന്നതായുള്ള വാര്‍ത്തകളില്‍ നിന്നും മാറി. പ്രമുഖ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചകള്‍ കള്ള് നിരോധനമായി.

മലപ്പുറം ജില്ലയില്‍ ദ്രവ്യന്‍ എന്ന വ്യക്തി വിതരണം ചെയ്ത വ്യാജ കള്ള് കുടിച്ച് നിരവധി ആളുകള്‍ മരിച്ചിരുന്നു. ആ മദ്യ ദുരന്തം നടന്ന സമയത്തു പോലും ശക്തമായ ആവശ്യവുമായി രംഗത്ത് വരാത്ത മുസ്ലിം ലീഗിന്റെ പൊടുന്നനെ ഉള്ള കള്ള് വിരോധത്തിനു പിന്നില്‍ കിറ്റക്സ് വിവാദത്തില്‍ നിന്നും ശ്രദ്ധ തിരിക്കുവാന്‍ ഉള്ള തന്ത്രമാണെന്നാണ് സൂചന.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on ലീഗിന്റെ കള്ള് വിവാദം കിറ്റെക്സ് വാര്‍ത്ത അട്ടിമറിക്കാൻ

Page 107 of 112« First...102030...105106107108109...Last »

« Previous Page« Previous « പണി പാളി..
Next »Next Page » ചലച്ചിത്ര സംവിധായകന്‍ ശശി മോഹന്‍ അന്തരിച്ചു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha