ഹര്‍ഭജന്‍ – ശ്രീശാന്ത്‌ കരണത്തടി വീണ്ടും വിവാദത്തിൽ

April 13th, 2013

sreesanth-crying-epathram

ന്യൂ ഡൽഹി : ക്രിക്കറ്റ് ലോകത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഹര്‍ഭജന്‍ – ശ്രീശാന്ത്‌ കരണത്തടി വീണ്ടും വിവാദത്തിൽ. ആ സംഭവം യാദൃശ്ചികമല്ലെന്നും കൃത്യമായി പ്ലാൻ ചെയ്ത് ഹര്‍ഭജന്‍ സിംഗ് ചെയ്തതാണെന്നും ശ്രീശാന്ത്. ഹര്‍ഭജന്‍ പിന്നില്‍ നിന്നു കുത്തുന്ന ആളാണ്. സത്യം ലോകം അറിയണം. വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടണം. ട്വിറ്ററില്‍ ശ്രീശാന്തിന്റെ ഇത്തരം ട്വീറ്റുകളാണ് ഇപ്പോൾ വീണ്ടും വിവാദമായത്. 2008ലാണ് സംഭവം ഉണ്ടായത്. അന്ന് ഐ. പി. എല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഹര്‍ഭജന്‍ സിംഗ് പ‌ഞ്ചാബ് കിംഗ്സ് താരമായിരുന്ന ശ്രീശാന്തിനെ അടിച്ചു എന്നായിരുന്നു ആരോപണം.

എന്നാൽ അന്നത്തെ സംഭവത്തിന്റെ വീഡിയോയുടെ ഏക പകർപ്പ് തന്റെ കൈവശം ഉണ്ടെന്നും അത് പുറത്തു വിടണമോ വേണ്ടയോ എന്ന കാര്യം ആലോചിക്കുകയാണ് എന്നും ഐ. പി. എൽ. മുന്‍ ചെയര്‍മാന്‍ ലളിത് മോഡി ട്വിറ്ററിലൂടെ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

Comments Off on ഹര്‍ഭജന്‍ – ശ്രീശാന്ത്‌ കരണത്തടി വീണ്ടും വിവാദത്തിൽ

കേന്ദ്ര മന്ത്രി കൊടിക്കുന്നില്‍ സുരേഷ് കൈക്കൂലിക്കാരനായ ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമാകുന്നു

April 13th, 2013

കൊച്ചി: കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് കൈക്കൂലിക്കേസില്‍ സി.ബി.ഐ അറസ്റ്റു ചെയ്ത ഉദ്യോഗസ്ഥനുമായി നടത്തിയ കൂടിക്കാഴ്ച വിവാദമാകുന്നു. മന്ത്രിയുടെ ചെങ്ങന്നൂരിലെ വസതിയില്‍ വച്ചായിരുന്നു കഴിഞ്ഞ ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയത്. ക്വാറി ഉടമകളില്‍ നിന്നും ലക്ഷക്കണക്കിനു രൂപയും സ്വര്‍ണ്ണവും കൈക്കൂലിയായി സ്വീകരിച്ചതിനു അറസ്റ്റിലായ ഖനി സുരക്ഷാ വിഭാഗം ഡയറക്ടര്‍ നരസയ്യയാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞാണ് ഇയാള്‍ സി.ബി.ഐയുടെ പിടിയിലായത്. അഴിമതിക്കാരനായ ഉദ്യോഗസ്ഥന്‍ മന്ത്രിയെ വീട്ടില്‍ വന്നു കണ്ടത് വിവാദത്തിനു വഴിവച്ചിരിക്കയാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on കേന്ദ്ര മന്ത്രി കൊടിക്കുന്നില്‍ സുരേഷ് കൈക്കൂലിക്കാരനായ ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമാകുന്നു

റീമ കല്ല്ലിങ്ങലിനെ വിവാഹം കഴിച്ചിട്ടില്ലെന്ന് ആഷിക് അബു

April 12th, 2013

rima-kallingal-epathram

കൊച്ചി: നടി റീമാ കല്ലിങ്ങലും താനും വിവാഹിതരായെന്ന വാര്‍ത്ത പ്രമുഖ സംവിധായകന്‍ ആഷിക് അബു നിഷേധിച്ചു. ഇരുവരും കഴിഞ്ഞ ദിവസം എറണാകുളത്ത് വച്ച് രഹസ്യ വിവാഹം കഴിച്ചതായി വലിയ തോതില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് ആഷികിന്റെ വെളിപ്പെടുത്തല്‍. ഇരുവരും മലയാള സിനിമയില്‍ തിരക്കുള്ളവരാണ്. 22 ഫീമെയില്‍ കോട്ടയം എന്ന ആഷിക് അബു ചിത്രത്തില്‍ റീമയായിരുന്നു നായിക. ചിത്രം വന്‍ വിജയമായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിനു നിരവധി പുരസ്കാരങ്ങള്‍ റീമയെ തേടിയെത്തുകയും ചെയ്തിരുന്നു. ചിത്രത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ നല്ല സൌഹൃദത്തിലുമായി. പിന്നീടിത് ചില ഗോസിപ്പുകള്‍ക്ക് വഴി മാറുകയായിരുന്നു. എന്നാല്‍ തനിക്കൊരു പ്രണയം ഉണ്ടെന്ന് തുറന്നു പറഞ്ഞ റീമ പക്ഷെ അത് സിനിമയ്ക്ക് പുറത്തുള്ള ആളുമായിട്ടാണെന്നും വ്യക്തമാക്കിയിരുന്നു.

ആഷിക് നിഷേധിച്ചുവെങ്കിലും റീമ – ആഷിക് വിവാഹ വാര്‍ത്ത ഫേസ്ബുക്ക് ഉള്‍പ്പെടെ നിരവധി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും സജീവമായ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. തന്റെ ചിത്രങ്ങളുടെ പ്രചാരണത്തിനായി വളരെ അധികം ഉപയോഗിക്കുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ തന്നെയാണ് ഇപ്പോള്‍ ആഷികിന്റെ വിവാഹ വാര്‍ത്തയും പ്രചരിപ്പിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on റീമ കല്ല്ലിങ്ങലിനെ വിവാഹം കഴിച്ചിട്ടില്ലെന്ന് ആഷിക് അബു

പാബ്ലോ നെരൂദ കൊല്ലപ്പെട്ടതോ?

April 10th, 2013

pablo-neruda-epathram

സാന്തിയോഗോ: ലാറ്റിനമേരിക്കന്‍ കവിയും നോബല്‍ സമ്മാന ജേതാവുമായ പാബ്ലോ നെരൂദയുടെ മരണം സംബന്ധിച്ചു അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനാൽ നെരൂദയുടെ മരണത്തിന്റെ യഥാര്‍ത്ഥ വസ്തുത കണ്ടെത്തുന്നതിന് മൃതദേഹം ഏപ്രില്‍ 8ന് പുറത്തെടുത്ത് പരിശോധിക്കുന്നു. അര്‍ബുദ ബാധിതനായിരുന്ന നെരൂദ 1973 സപ്തംബര്‍ 23-നാണ് സാന്താ മറിയാ ക്ലിനിക്കില്‍ വെച്ച് മരണമടയുന്നത്. നെരൂദയെ പിനാഷെയുടെ ആളുകള്‍ വിഷം കുത്തി വെച്ച് കൊന്നുവെന്ന് അദ്ദേഹത്തിന്റെ ഡ്രൈവർ മാന്വല്‍ ആറായ വെളിപ്പെടുത്തിയിരുന്നു. ഏകാധിപതി ആയിരുന്ന അഗസ്‌റ്റോ പിനാഷെയുടെ ഭരണ കാലത്താണ് നെരൂദയുടെ അന്ത്യം എന്നതും ഇടതുപക്ഷ വിശ്വാസിയും സോഷ്യലിസ്റ്റ് നേതാവായ സാല്‍വോദര്‍ അലന്‍ഡെയുടെ മിത്രമായിരുന്നു എന്നതും ഈ സംശയം കൂടുതൽ ശക്തമാക്കുന്നു. 2012-ല്‍ ചിലിയന്‍ സര്‍ക്കാര്‍ നെരൂദയുടെ മരണം അന്വേഷിക്കാന്‍ ഉത്തരവിട്ടു.

- ഫൈസല്‍ ബാവ

വായിക്കുക: ,

Comments Off on പാബ്ലോ നെരൂദ കൊല്ലപ്പെട്ടതോ?

വ്യോമസേന മുന്‍ മേധാവി എസ്. പി. ത്യാഗി കോഴപ്പണം കൈപ്പറ്റി: സി. ബി. ഐ

April 2nd, 2013
s p tyagi-epathram
ന്യൂഡല്‍ഹി: വിവാദമായ  ഹെലികോപ്ടര്‍ ഇടപാടില്‍ ആംഗ്ളോ-ഇറ്റാലിയന്‍ ഹെലികോപ്ടര്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലന്‍ഡിന് കരാര്‍ കിട്ടുന്നതിന്  വ്യോമസേന മുന്‍ മേധാവി എസ്. പി. ത്യാഗി കോഴപ്പണം വാങ്ങിയെന്ന് സി.ബി.ഐ കണ്ടെത്തി.  3600 കോടിയുടെ കോപ്ടര്‍ ഇടപാടാണ് നടന്നത്. എന്നാൽ ഇതിൽ ത്യാഗി എത്ര പണം കൈപറ്റി എന്ന് സി. ബി. ഐ. വ്യക്തമാക്കിയില്ല. ഗിഡോ ഹസ്ചെകെ, കാര്‍ലോ ഗെറോസ എന്നിവർ ഇടനിലക്കാരായി നിന്നു കോഴപ്പണം വ്യോമസേന മുന്‍ മേധാവിക്ക് കൈമാറിയതെന്നാണ് അനുമാനം. ഇടപാടില്‍ കോഴപ്പണം മറിഞ്ഞിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി എ.കെ. ആന്‍റണി കഴിഞ്ഞയാഴ്ച പരസ്യമായി പറഞ്ഞതിനു പിന്നാലെയാണ് സി. ബി. ഐയുടെ വെളിപ്പെടുത്തൽ എന്നത് ശ്രദ്ധേയമാണ്.

- ലിജി അരുണ്‍

വായിക്കുക: , , , ,

Comments Off on വ്യോമസേന മുന്‍ മേധാവി എസ്. പി. ത്യാഗി കോഴപ്പണം കൈപ്പറ്റി: സി. ബി. ഐ

Page 109 of 114« First...102030...107108109110111...Last »

« Previous Page« Previous « സുനിത വില്യംസിന് ഇന്ത്യ മുഴുവൻ ചുറ്റികറങ്ങാൻ ആഗ്രഹം
Next »Next Page » സമരമുറ ഇങ്ങനെയും : എം. എൽ. എ, മൊബൈല്‍ ടവറിന് മുകളില്‍ »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...
മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha