ആസാറാം ബാപ്പുവിന് വട്ടായിപ്പോയെന്ന് ചാക്കോ

January 9th, 2013

asaram-bapu-epathram

ന്യൂഡൽഹി : ഡൽഹിയിലെ ബസിൽ നടന്ന ക്രൂരമായ ആക്രമണത്തിന് ഇരയായ പെൺകുട്ടിയും ഉത്തരവാദിയാണ് എന്ന പരാമർശം നടത്തിയ ആദ്ധ്യാത്മിക ഗുരു ആസാറാം ബാപ്പുവിന് വട്ടാണ് എന്ന് കോൺഗ്രസ് പ്രതികരിച്ചു. പെൺകുട്ടി തന്നെ ആക്രമിക്കുന്നവരെ തന്റെ സഹോദരന്മാരായി അഭിസംബോധന ചെയ്യുകയും അവരോട് യാചിക്കുകയും ചെയ്തിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു എന്നാണ് ഇയാൾ കഴിഞ്ഞ ദിവസം അരുളിയത്. ഇത് വിവാദമായ സാഹചര്യത്തിലാണ് കോൺഗ്രസ് വക്താവ് പി. സി. ചാക്കോ ഇയാൾക്ക് തലയ്ക്ക് സുഖമില്ലെന്നും രോഗാതുരമായ ഒരു മനസ്സിന്റെ പ്രതിഫലനമാണ് ആസാറാമിന്റെ പ്രസ്താവനയിലൂടെ വെളിപ്പെട്ടത് എന്നും പറഞ്ഞത്.

എന്നാൽ സ്വയം ഒരു ആനയോട് ഉപമിച്ച ആസാറാം ഇത്തരം പട്ടികൾ കുരച്ചാലൊന്നും അനയെ അത് ബാധിക്കില്ല എന്നാണ് ഇതിനോട് പ്രതികരിച്ചത്.

ഇതിനിടെ നക്ഷത്രഫലം പ്രതികൂലമായതിനാലാണ് സ്ത്രീകൾക്ക് നേരെ ഇത്തരം ആക്രമണങ്ങൾ ഉണ്ടാവുന്നത് എന്ന് പറഞ്ഞു വിവാദത്തിലായ ഛത്തീസ്ഗഡ് ആഭ്യന്തര മന്ത്രി നാൻകി റാം കൻവാറിനേയും ചാക്കോ വിമർശിക്കാൻ മറന്നില്ല.

ഇത്തരം നിരുത്തരവാദപരമായ പരാമർശങ്ങൾ ആരു നടത്തിയാലും അത് അപലപനീയമാണെന്നും അവ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് തന്നെ മങ്ങലേൽപ്പിക്കും എന്നും ചാക്കോ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

Comments Off on ആസാറാം ബാപ്പുവിന് വട്ടായിപ്പോയെന്ന് ചാക്കോ

നിയമ സഭയില്‍ നീലച്ചിത്രം കണ്ട മൂന്ന് മന്ത്രിമാര്‍ രാജിവെച്ചു

February 8th, 2012
Karnatka_Minister-epathram
ബാംഗ്ലൂര്‍: കര്‍ണ്ണാടക നിയമസഭയില്‍ മൊബൈല്‍ ഫോണില്‍ അസ്ലീല ദൃശ്യങ്ങള്‍ ആസ്വദിച്ച മൂന്നു മന്ത്രിമാര്‍ രാജി വെച്ചു. മന്ത്രിമാര്‍ അസ്ലീല ദൃശ്യങ്ങള്‍ ഒരുമിച്ചിരുന്ന് കാണുന്ന ദൃശ്യങ്ങള്‍ ചില ചാനലുകള്‍ പുറത്തു വിട്ടിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി സി. സി. പാട്ടീല്‍, സഹകരണ മന്ത്രി ലക്ഷ്മണ്‍ സവേദി, പരിസ്ഥിതി വകുപ്പ് മന്ത്രി കൃഷ്ണ പലേമാര്‍ എന്നിവര്‍ രാജിവെച്ചത്.
പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ നിയമസഭയില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു മന്ത്രിമാരുടെ നീല‌ച്ചിത്ര ആസ്വാദനം. നിയമസഭയിലെ ജോലിക്കാരന്‍ അടുത്തെത്തിയപ്പോള്‍ മന്ത്രി മുണ്ടിനിടയില്‍ മൊബൈല്‍ ഒളിപ്പിക്കുകയായിരുന്നു. മന്ത്രിമാരുടെ ഈ പ്രവര്‍ത്തി കര്‍ണ്ണാടകയിലെ ബി. ജെ. പി സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. ഭാരതീയ സദാചാര മൂല്യങ്ങളെ കുറിച്ച് മേനി പറയുന്ന ബി. ജെ. പി ഉള്‍പ്പെടെ ഉള്ള സംഘപരിവാര്‍ സംഘടനകള്‍ക്ക്  വലിയ നാണക്കേടാണ് ഈ സംഭവം മൂലം ഉണ്ടായിട്ടുള്ളത്.

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »

ഫേസ്ബുക്ക് കമന്റ് കാരണം സസ്പെന്‍ഷനിലായി

September 24th, 2011

facebook-thumb-down-epathram

പാറ്റ്ന : മതിലുകള്‍ക്കും ചെവിയുണ്ട് എന്ന് പറയുന്നത് ഫേസ്ബുക്ക് മതിലിനും ബാധകമാണ് എന്ന് ബീഹാറിലെ രണ്ടു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മനസിലാക്കിയപ്പോഴേക്കും ഏറെ വൈകി പോയിരുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വെബ് സൈറ്റായ ഫേസ്ബുക്കിന്റെ മതിലില്‍ (wall) സുഹൃത്തുക്കളുമായി തങ്ങളുടെ അമര്‍ഷം പങ്കു വെച്ച അവരെ തേടിയെത്തിയത്‌ വകുപ്പ്‌ തല അന്വേഷണവും സസ്പെന്‍ഷനുമാണ്.

ഒരു റിബല്‍ ജനതാ ദള്‍ (യു) രാഷ്ട്രീയ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനെ പറ്റിയുള്ള കമന്റിനാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അരുണ്‍ നാരായന്‍ വെട്ടിലായത്‌ എങ്കില്‍ തനിക്ക്‌ പ്രോവിഡന്‍റ് ഫണ്ടില്‍ നിന്നും വായ്പ ലഭിക്കാന്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടിന്റെ അനുഭവം പങ്കു വെച്ചതിനാണ് മുസാഫിര്‍ ബൈത്തയ്ക്കെതിരെ സസ്പെന്‍ഷന്‍ നടപടി വന്നത്.

വിവരാവകാശ നിയമം നടപ്പിലാക്കുന്നതില്‍ പേര് കേട്ട ബീഹാറില്‍ തന്നെ സ്വന്തം ഉദ്യോഗസ്ഥരുടെ സ്വകാര്യ അഭിപ്രായ പ്രകടനങ്ങള്‍ക്ക്‌ നേരെ ഇത്തരം കര്‍ശനമായ നടപടികള്‍ ഉണ്ടായത് ഏറെ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഇവര്‍ക്ക്‌ അനുകൂലമായി വമ്പിച്ച പിന്തുണയാണ് ഇന്റര്‍നെറ്റില്‍ സംജാതമായിട്ടുള്ളത്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമാണ് എന്ന് ഫേസ്ബുക്ക് ഉപയോക്താക്കള്‍ അഭിപ്രായപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on ഫേസ്ബുക്ക് കമന്റ് കാരണം സസ്പെന്‍ഷനിലായി

Page 113 of 113« First...102030...109110111112113

« Previous Page « മലയാളിയുടെ ഗോളില്‍ ബംഗാളിനു വിജയം
Next » മൈക്കള്‍ ജാക്സന്‍റെ മരണത്തിന് ഡോക്ടര്‍ ഉത്തരവാദി »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...
മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha