ഇന്‍ഷ്വറന്‍സ് മേഖല യിലെ മൂന്ന് കമ്പനി കള്‍ ലയിപ്പിക്കും

February 12th, 2020

logo-life-insurance-lic-india-ePathram
ന്യൂഡല്‍ഹി : ഇന്‍ഷ്വറന്‍സ് രംഗത്തെ  പൊതു മേഖലാ സ്ഥപനങ്ങളായ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വ റന്‍സ്, നാഷണല്‍ ഇന്‍ഷ്വറന്‍സ്, ഓറി യന്റല്‍ ഇന്‍ഷ്വറന്‍സ് എന്നീ കമ്പനി കള്‍ ലയിപ്പിക്കുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം ഉടന്‍ ഉണ്ടാവും.

കടത്തിന്റെ അനുപാതം കുറക്കുക, ലാഭം വര്‍ദ്ധിപ്പി ക്കുക, മെച്ചപ്പെട്ട പ്രവര്‍ത്തനം എന്നിങ്ങനെ യുള്ള വിവിധ ലക്ഷ്യ ങ്ങള്‍ മുന്‍ നിറുത്തിയാണ് ഈ കമ്പനികള്‍ ലയിപ്പി ക്കുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on ഇന്‍ഷ്വറന്‍സ് മേഖല യിലെ മൂന്ന് കമ്പനി കള്‍ ലയിപ്പിക്കും

പാചക വാതക വില കുത്തനെ വര്‍ദ്ധിപ്പിച്ചു.

February 12th, 2020

lpg-gas-cylinder-epathram
ന്യൂഡൽഹി : ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക വില കുത്തനെ വര്‍ദ്ധിപ്പിച്ചു. 14 കിലോഗ്രാം സിലിണ്ടറിന് 146 രൂപ 50 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. 850 രൂപ 50 പൈസ യാണ് പുതിയ വില. എല്ലാ മാസവും പാചക വാതക വില യില്‍ മാറ്റം വരാറുണ്ട്. എന്നാല്‍ ഡല്‍ഹി നിയമ സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഫെബ്രുവരി മാസ ത്തില്‍ വിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല.

ഇപ്പോള്‍ ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം വന്നതിന്‌ പിന്നാലെ പാചക വാതക ത്തിന്റെ വില കുത്തനെ വര്‍ദ്ധിപ്പി ക്കുക യാണ് ഉണ്ടായത്. വിവിധ നഗരങ്ങ ളിലെ പുതുക്കിയ വില വിവരം  പാചക വാതക കമ്പനി പുറത്തിറക്കി. സബ്‌സിഡി ലഭിക്കുന്ന ഉപ ഭോക്താ ക്കള്‍ക്ക് ബാങ്ക് എക്കൗണ്ടില്‍ തിരികെ ലഭിക്കും എന്ന് എണ്ണ കമ്പനി അധികൃതര്‍ വിശദീകരിച്ചു.

- pma

വായിക്കുക: , , , ,

Comments Off on പാചക വാതക വില കുത്തനെ വര്‍ദ്ധിപ്പിച്ചു.

ബെന്നി ബെഹ്നാന് നന്ദി അറിയിച്ച് സ്വര ഭാസ്‌കര്‍

February 6th, 2020

actress-swara-bhasker-really-swara-ePathram
ലൗ ജിഹാദ് വിഷയത്തെ ക്കുറിച്ച് പാര്‍ല മെന്റില്‍ ചോദ്യം ഉന്നയിച്ച ചാലക്കുടി എം. പി. യും കോണ്‍ഗ്രസ്സ് നേതാവുമായ ബെന്നി ബെഹ്നാന് നന്ദി അറിയിച്ച് നടി യും ആക്‍റ്റി വിസ്റ്റുമായ സ്വര ഭാസ്‌കറുടെ ട്വീറ്റ്.

കേന്ദ്ര സര്‍ക്കാറിനെ കൊണ്ട് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഈ മറുപടി പറയിച്ച പരി ശ്രമം അഭിനന്ദനീയം എന്നും ഇവര്‍ സൂചിപ്പിച്ചു.

ബെന്നി ബെഹ്നാന്‍ എം. പി. ക്ക് മറുപടി യായി കേരള ത്തിൽ നിന്ന്‌ ‘ലവ് ജിഹാദ്’ കേസു കള്‍ ഒന്നും തന്നെ അന്വേഷണ ഏജൻസികൾ റിപ്പോർട്ടു ചെയ്തിട്ടില്ല എന്നാണ് പാര്‍ല മെന്റില്‍ കേന്ദ്ര ആഭ്യന്തര വകുപ്പു സഹ മന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞത്.

- pma

വായിക്കുക: , , ,

Comments Off on ബെന്നി ബെഹ്നാന് നന്ദി അറിയിച്ച് സ്വര ഭാസ്‌കര്‍

കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല : കേന്ദ്ര സര്‍ക്കാര്‍

February 6th, 2020

love-jihad-case-not-reported-in-kerala-ePathram
ന്യൂഡല്‍ഹി : കേരളത്തിൽ നിന്ന്‌ ‘ലവ് ജിഹാദ്’ കേസു കള്‍ അന്വേഷണ ഏജൻസികൾ റിപ്പോർട്ടു ചെയ്തിട്ടില്ല എന്ന് കേന്ദ്ര ആഭ്യന്തര സഹ മന്ത്രി ജി. കിഷൻ റെഡ്ഡി. ചാലക്കുടി എം. പി. യും കോണ്‍ ഗ്രസ്സ് നേതാവുമായ ബെന്നി ബെഹ്നാന്റെ ചോദ്യത്തിനു മറുപടി പറയുക യായിരുന്നു കേന്ദ്ര ആഭ്യന്തര വകുപ്പു സഹ മന്ത്രി.

ഏതെങ്കിലും കേന്ദ്ര അന്വേഷണ ഏജൻസികൾ രണ്ടു വർഷ ങ്ങൾക്ക് ഉള്ളിൽ ‘ലവ് ജിഹാദ്’ റിപ്പോർട്ടു ചെയ്തിട്ടുണ്ടോ എന്നായിരുന്നു ബെന്നി ബെഹ്നാന്‍ എം. പി. യുടെ ചോദ്യം.

ഇത്തരം കേസുകൾ റിപ്പോർട്ടു ചെയ്തിട്ടില്ല. എന്നാല്‍, കേരള ത്തിലെ രണ്ട്‌ മിശ്ര വിവാഹ ക്കേസുകൾ എൻ. ഐ. എ. അന്വേഷി ച്ചിരുന്നു എന്നും മന്ത്രി മറുപടി  പറഞ്ഞു.

love-jihad-case-not-reported-in-kerala-says-central-minister-in-parliament-ePathram

ലൗ ജിഹാദ് എന്ന പദ ത്തിന് നിലവിൽ നിയമത്തില്‍ വ്യാഖ്യാനങ്ങള്‍ ഇല്ല. പൊതു ക്രമ സമാ ധാന പാലനം, ധാർമ്മികത, ആരോഗ്യം എന്നിവക്കു വിധേയ മായി മത വിശ്വാസം പുലർത്തുവാനും പ്രചരിപ്പി ക്കു വാനും ഇന്ത്യന്‍ ഭരണ ഘടന അനുസരിച്ച് സ്വാതന്ത്ര്യം ഉണ്ട് എന്നും ഇക്കാര്യം കേരള ഹൈക്കോടതി ഉൾപ്പെടെ വിവിധ കോടതി കൾ ശരി വെച്ചിട്ടുണ്ട് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , , , , , , , ,

Comments Off on കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല : കേന്ദ്ര സര്‍ക്കാര്‍

പൗരത്വം ഇല്ലാതെ ആക്കുവാന്‍ ആർക്കും കഴിയില്ല : ഉദ്ധവ്​ താക്കറെ

January 23rd, 2020

shiv-sena-chief-uddhav-thackeray-ePathram
മുംബൈ : പൗരത്വ വിഷയത്തില്‍ ആരും രാജ്യം വിടേണ്ടി വരികയില്ല എന്ന് മഹാ രാഷ്ട്ര മുഖ്യ മന്ത്രി ഉദ്ദവ് താക്കറെ. മുംബൈ പൊലീസ് ആസ്ഥാനത്ത് മുസ്ലിം സംഘടനാ നേതാക്കളു മായി നടന്ന കൂടി ക്കാഴ്ച യിലാണ് ഉദ്ദവ് താക്കറെ ഇക്കാര്യം പറഞ്ഞത്.

പൗരത്വ ബില്ലിന് എതിരെ കേരള സർക്കാർ ചെയ്തതു പോലെ മഹാരാഷ്ട്ര നിയമ സഭയും പ്രമേയം അവ തരി പ്പിച്ചു പാസ്സാക്കണം എന്ന് ആവശ്യപ്പട്ടു കൊണ്ട് റാസാ അക്കാഡമി ജനറൽ സെക്രട്ടറി സഈദ് നൂരി യുടെ നേതൃത്വ ത്തില്‍ മുസ്ലീം സംഘടനാ നേതാക്കള്‍ മുഖ്യ മന്ത്രിക്ക് നിവേദനം നൽകി. പൗരത്വ ബില്‍ വിഷയ ത്തി ലും ആശങ്ക വേണ്ട എന്നും അദ്ദേഹം നേതാക്കളോട് പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on പൗരത്വം ഇല്ലാതെ ആക്കുവാന്‍ ആർക്കും കഴിയില്ല : ഉദ്ധവ്​ താക്കറെ

Page 32 of 115« First...1020...3031323334...405060...Last »

« Previous Page« Previous « ‘ഇന്ത്യാ ഫെസ്റ്റ്-2020’ ഫെബ്രുവരി യിൽ
Next »Next Page » ലുലുവില്‍ ‘ഇന്ത്യാ ഉത്സവ്’ തുടങ്ങി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha