ന്യായ് പദ്ധതി സമ്പദ്‌ വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കും : രാഹുല്‍ ഗാന്ധി

April 14th, 2019

rahul-gandhi-epathram
ബെംഗളൂരു : കോണ്‍ഗ്രസ്സ് പ്രാബല്യത്തില്‍ കൊണ്ടു വരുന്ന ‘ന്യായ്’ പദ്ധതി യിലൂടെ രാജ്യ ത്തിന്റെ സമ്പദ്‌ വ്യവസ്ഥയെ പുനരുജ്ജീ വിപ്പി ക്കും എന്ന് രാഹുല്‍ ഗാന്ധി.

നോട്ടു നിരോധനത്തിലൂടെ നരേന്ദ്ര മോഡി രാജ്യത്തി ന്റെ സമ്പദ്‌ വ്യവ സ്ഥയെ തകര്‍ത്തു എന്ന രൂക്ഷമായ വിമര്‍ ശനം നടത്തി ക്കൊണ്ടാണ് കോണ്‍ഗ്രസ്സ് അദ്ധ്യ ക്ഷന്‍ രാഹുല്‍ ഗാന്ധി മൈസൂരു വിലെ തെര ഞ്ഞെടുപ്പു റാലി യില്‍ സംസാ രിച്ചത്.

നോട്ട് നിരോധനം കൊണ്ട് സമ്പദ്‌ വ്യവസ്ഥ തകര്‍ക്കുക മാത്രമല്ല അതോ ടൊപ്പം ഫാക്ടറി കള്‍ അടച്ചു പൂട്ടി. തൊഴി ലില്ലായ്മ വര്‍ദ്ധിച്ചു. രാജ്യ ത്തെ ഏറ്റവും പാവ പ്പെട്ട ഇരുപത് ശതമാനം ആളുകള്‍ക്ക് വരുമാനം ഉറപ്പാ ക്കുന്ന കോണ്‍ ഗ്രസ്സി ന്റെ ‘ന്യായ്’ പദ്ധതി, കൈവരി ക്കാന്‍ സാധിക്കുന്ന ലക്ഷ്യ മാണ് എന്നും രാഹുല്‍ പറഞ്ഞു.

‘ന്യായ്’ നിങ്ങള്‍ക്ക് പണം കയ്യില്‍ തരും. പണം കിട്ടുന്ന തോടെ നിങ്ങള്‍ക്ക് സാധന ങ്ങള്‍ വാങ്ങാന്‍ സാധിക്കും. അതോടെ സമ്പദ്‌ വ്യവസ്ഥ പുന രു ജ്ജീ വിക്ക പ്പെടും. തൊഴില്‍ രഹിത രായ യുവാ ക്കള്‍ ക്ക് തൊഴില്‍ ലഭിക്കും. സര്‍ ക്കാര്‍ ജോലി കളി ലെ 22 ലക്ഷം ഒഴിവു കള്‍ നികത്തും.

ഒരു വര്‍ഷം കൊണ്ട് ഇത് നടപ്പാ ക്കുകയും ചെയ്യും. പത്തു ലക്ഷം യുവാ ക്കള്‍ ക്ക് പഞ്ചാ യത്തു കളി ല്‍ തൊഴില്‍ ലഭിക്കും. രാജ്യത്തെ അതി സമ്പന്നര്‍ക്ക് പണം നല്‍കാന്‍ നരേന്ദ്ര മോഡിക്കു കഴിയും എങ്കില്‍ കോണ്‍ ഗ്രസ്സി നും ജെ. ഡി. എസിനും രാജ്യത്തെ ഏറ്റ വും പാവ പ്പെട്ട വര്‍ക്ക് പണം നല്‍കാന്‍ സാധി ക്കും എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

- pma

വായിക്കുക: , , , , ,

Comments Off on ന്യായ് പദ്ധതി സമ്പദ്‌ വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കും : രാഹുല്‍ ഗാന്ധി

ജൂലിയന്‍ അസാഞ്ച് ലണ്ടനില്‍ അറസ്റ്റില്‍

April 11th, 2019

julian-assange-wikileaks-cablegate-epathram
ലണ്ടന്‍ : ‘വിക്കി ലീക്ക്‌സ്’ സ്ഥാപകൻ ജൂലിയൻ അസാഞ്ച് അറസ്റ്റില്‍.  ഇക്വ ഡോര്‍ എംബസി യില്‍ നിന്നു മാണ് അസാഞ്ചിനെ അറസ്റ്റു ചെയ്തത്. സ്ത്രീ പീഡന ക്കേസില്‍ പ്രതി യായ ജൂലിയന്‍ അസാഞ്ച് എഴു വര്‍ഷ മായി ഇവിടെ അഭയം തേടി യിരി ക്കുക യായി രുന്നു.

ഇക്വഡോര്‍ സര്‍ ക്കാരിന്റെ അനു മതി യോടെ യാണ് അറസ്റ്റ് എന്ന് ലണ്ടന്‍ പോലീസ് അറി യിച്ചു.

 

- pma

വായിക്കുക: , , , ,

Comments Off on ജൂലിയന്‍ അസാഞ്ച് ലണ്ടനില്‍ അറസ്റ്റില്‍

ജൂലിയന്‍ അസാഞ്ച് ലണ്ടനില്‍ അറസ്റ്റില്‍

April 11th, 2019

julian-assange-wikileaks-cablegate-epathram
ലണ്ടന്‍ : ‘വിക്കി ലീക്ക്‌സ്’ സ്ഥാപകൻ ജൂലിയൻ അസാഞ്ച് അറസ്റ്റില്‍.  ഇക്വ ഡോര്‍ എംബസി യില്‍ നിന്നു മാണ് അസാഞ്ചിനെ അറസ്റ്റു ചെയ്തത്. സ്ത്രീ പീഡന ക്കേസില്‍ പ്രതി യായ ജൂലിയന്‍ അസാഞ്ച് എഴു വര്‍ഷ മായി ഇവിടെ അഭയം തേടി യിരി ക്കുക യായി രുന്നു.

https://twitter.com/euronews/status/1116300865223254016

ഇക്വഡോര്‍ സര്‍ ക്കാരിന്റെ അനു മതി യോടെ യാണ് അറസ്റ്റ് എന്ന് ലണ്ടന്‍ പോലീസ് അറി യിച്ചു.

 

- pma

വായിക്കുക: , , , ,

Comments Off on ജൂലിയന്‍ അസാഞ്ച് ലണ്ടനില്‍ അറസ്റ്റില്‍

പി. സി. ജോര്‍ജ്ജിന്റെ പാര്‍ട്ടി എന്‍. ഡി. എ. യില്‍ ചേര്‍ന്നു

April 11th, 2019

PC George-epathram
പത്തനംതിട്ട : പി. സി. ജോർജ്ജി ന്റെ കേരള ജന പക്ഷം സെക്യുലര്‍ പാർട്ടി, ബി. ജെ. പി. യുടെ നേതൃത്വ ത്തിലുള്ള എൻ. ഡി. എ. യിൽ ചേർന്നു.

പി. സി. ജോർജ്ജ്, ബി. ജെ. പി. സംസ്ഥാന പ്രസി ഡണ്ട് പി. എസ്. ശ്രീധരൻ പിള്ള, ദേശീയ സെക്രട്ടറി വൈ. സത്യ കുമാര്‍ എന്നി വര്‍ ചേര്‍ന്നു പത്തനംതിട്ട പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തിലാണ് ഇക്കാര്യം അറി യിച്ചത്.

കാര്‍ഷിക മേഖലക്കു വേണ്ടി പ്രധാന മന്ത്രി നരേന്ദ്ര മോഡി ചെയ്ത സഹായ ങ്ങളും പദ്ധതി കളും പരി ഗണിച്ചു കൊണ്ടാണ് എൻ. ഡി.എ യിൽ ചേരു വാന്‍ തീരുമാനിച്ചത് എന്ന് പി. സി. ജോര്‍ജ്ജ് പറഞ്ഞു.

തിരുവനന്തപുരം,  കോട്ടയം, പത്തനം തിട്ട, തൃശൂര്‍ മണ്ഡല ങ്ങളില്‍  എന്‍. ഡി. എ. സ്ഥാനാര്‍ത്ഥി കള്‍ വന്‍ ഭൂരിപക്ഷം നേടി ലോക്‌സഭ യില്‍ എത്തുന്നത് തന്റെ പാര്‍ട്ടി യുടെ വോട്ട് കൊണ്ടു കൂടി യാവും എന്നും പി. സി. ജോര്‍ജ്ജ് പറഞ്ഞു.

പത്തനംതിട്ട മണ്ഡലത്തിലെ എന്‍. ഡി. എ. സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് നേരത്തേ പിന്തുണ പ്രഖ്യാപിച്ച പൂഞ്ഞാർ എം. എൽ. എ. കൂടി യായ ജോര്‍ജ്ജ്, ബി. ജെ. പി. യിലേക്ക് പോകുന്നു എന്ന തര ത്തില്‍ വാര്‍ത്ത കള്‍ പ്രചരി ച്ചിരുന്നു.

- pma

വായിക്കുക: , ,

Comments Off on പി. സി. ജോര്‍ജ്ജിന്റെ പാര്‍ട്ടി എന്‍. ഡി. എ. യില്‍ ചേര്‍ന്നു

റഫാല്‍ കേസ് : കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി

April 10th, 2019

fighter jets-epathram
ന്യൂഡല്‍ഹി : റഫാല്‍ കേസില്‍ പരാതി ക്കാര്‍ സമര്‍ പ്പിച്ച രേഖ കള്‍ മോഷ്ടിച്ചത് എന്നും ഇത് തെളി വായി പരി ഗണി ക്കരുത് എന്നു മുള്ള കേന്ദ്ര സര്‍ക്കാര്‍ വാദം സുപ്രീം കോടതി തള്ളി. മാത്രമല്ല പുന: പരി ശോധന ഹര്‍ജി യോ ടൊപ്പം പുറത്തു വന്ന രേഖകളും പരിശോധി ക്കും എന്നും സുപ്രീം കോടതി.

റഫാൽ ഇടപാടിൽ പ്രതിരോധ രേഖകൾ തെളിവ് ആയി എടുക്കു വാന്‍ കഴി യില്ല എന്ന കേന്ദ്ര സർക്കാർ വാദ ത്തി നു ഇതു വലിയ തിരിച്ചടി ആയി.

ചോര്‍ത്തിയ രേഖ കള്‍ പരിഗണി ക്കാം എന്ന് ഉത്തരവ് ഇറക്കിയത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആദ്ധ്യക്ഷം വഹിച്ച ബെഞ്ച് ആണ്. പ്രതിരോധ മന്ത്രാ ലയ ത്തില്‍ നിന്നു ചോര്‍ത്തി യ രേഖ കള്‍ സ്വീകരി ക്കരുത് എന്നാ യി രുന്നു കേന്ദ്ര സര്‍ക്കാരി ന്റെ വാദം.

എന്നാല്‍, തങ്ങള്‍ സമര്‍പ്പിച്ചത് രഹസ്യ രേഖയല്ല എന്നും അവ നേരത്തേ തന്നെ പ്രസിദ്ധീ കരിക്ക പ്പെട്ടവ ആണ് എന്നും ഹര്‍ജി ക്കാരായ പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവര്‍ വാദി ച്ചു.

റഫാൽ കേസിൽ പ്രധാന മന്ത്രി യുടെ ഓഫീസ്‍ ഇടപെട്ടു എന്നാണ് മുഖ്യ വെളി പ്പെടു ത്തൽ. മൂന്നു രേഖ കളാണ് ഇതിനു തെളിവായി സമർപ്പിച്ചത്.

- pma

വായിക്കുക: , , , , , ,

Comments Off on റഫാല്‍ കേസ് : കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി

Page 50 of 115« First...102030...4849505152...607080...Last »

« Previous Page« Previous « പാടൂര്‍ അലീമുൽ ഇസ്‍ലാം സ്‌കൂൾ സഹ പാഠി സംഗമം
Next »Next Page » വാട്ട്‌സാപ്പിലെ തട്ടിപ്പ് : ടി. ആർ. എ. യുടെ മുന്നറിയിപ്പ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha