ഡല്‍ഹിയില്‍ ഒരാഴ്ച ലോക്ക് ഡൗണ്‍

April 19th, 2021

covid-19-quarantine-in-india-for-passengers-from-gulf-ePathram
ന്യൂഡല്‍ഹി : കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഒരാഴ്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഞായറാഴ്ച രാത്രി 10 മണി മുതല്‍ അടുത്ത തിങ്കളാഴ്ച രാവിലെ 5 മണി വരെയാണ് അടച്ചിടല്‍.

എന്നാല്‍ ഭക്ഷണം, മരുന്ന്, ആശുപത്രി സേവന ങ്ങള്‍ക്ക് തടസ്സം ഇല്ല. അവശ്യ സേവനങ്ങള്‍ ക്കുള്ള ഓഫീസു കളും സര്‍ക്കാര്‍ സ്ഥാപനങ്ങളും മാത്രമേ തുറന്നു പ്രവര്‍ത്തിക്കുകയുള്ളൂ. എല്ലാ സ്വകാര്യ സ്ഥാപന ങ്ങളിലെയും ജീവന ക്കാര്‍ക്ക് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യു വാനുളള സംവിധാനം ഒരുക്കണം എന്നും ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.

നിലവില്‍  ഡല്‍ഹിയിലെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 30 ശതമാനം. അതീവ ഗുരുതരമായ സാഹചര്യമാണ് നില നിൽക്കുന്നത്. ആശുപത്രികളിലെ 90 ശതമാനം കിടക്ക കളും നിറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ കിടക്ക കള്‍ സജ്ജമാക്കും. ഓക്‌സിജന്‍, മരുന്നു കള്‍ തുടങ്ങിയവ ഒരുക്കുന്നതിനും ഈ ദിവസ ങ്ങള്‍ ഉപയോഗ പ്പെടുത്തും. കൊവിഡ് മാനദണ്ഡ ങ്ങളും സര്‍ക്കാര്‍ നിര്‍ദ്ദേശ ങ്ങളും പാലിച്ച് പൊതു ജനങ്ങള്‍ സഹകരിക്കണം എന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on ഡല്‍ഹിയില്‍ ഒരാഴ്ച ലോക്ക് ഡൗണ്‍

കൊവിഡ് വാക്സിനുകള്‍ ജനുവരി 16 മുതല്‍

January 13th, 2021

covid-19-vaccine-available-india-on-july-2021-to-cover-25-crore-people-ePathram
ന്യൂഡല്‍ഹി : അടിയന്തര ഉപയോഗത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ കൊവിഡ് വാക്സിനുകള്‍ വിതരണത്തിനായി സംസ്ഥാനങ്ങളിലേക്ക് അയച്ചു തുടങ്ങി. ജനുവരി 16 മുതല്‍ കൊവിഡ് വാക്സിന്‍ നല്‍കി തുടങ്ങും. 28 ദിവസത്തെ ഇടവേള കളി ലായി വാക്‌സി ന്റെ 2 ഡോസു കള്‍ നല്‍കും. 14 ദിവസത്തിന് ശേഷം മാത്രമെ വാക്‌സി ന്റെ ഫലപ്രാപ്തി അറിയാന്‍ സാധിക്കൂ.

ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍, ഓക്സ് ഫോഡ് യൂണി വേഴ്സിറ്റി യുടെ കൊവി ഷീല്‍ഡ് എന്നീ രണ്ട് വാക്‌സിനുകളില്‍ നിന്ന് ഏത് എടുക്കണം എന്ന് സ്വീകര്‍ത്താവിന്ന് തല്‍ക്കാലം തീരുമാനിക്കുവാന്‍ കഴിയില്ല എന്നും കേന്ദ്ര ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

- pma

വായിക്കുക: , , , , , , , ,

Comments Off on കൊവിഡ് വാക്സിനുകള്‍ ജനുവരി 16 മുതല്‍

കൊവിഡ് വാക്സിന്‍ : ഡ്രൈ – റണ്‍ തുടക്കമായി

December 28th, 2020

covid-19-vaccine-available-india-on-july-2021-to-cover-25-crore-people-ePathram
ന്യൂഡല്‍ഹി : ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ വിതരണം തുടങ്ങുന്നതിന്റെ ഭാഗമായി അസ്സം, പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാ പ്രദേശ് എന്നീ നാലു സംസ്ഥാന ങ്ങളില്‍ ഡ്രൈ – റണ്‍ നടത്തുന്നു. ഇവിട ങ്ങളിലെ രണ്ടു ജില്ലകളില്‍ വീതം അഞ്ച് സെഷനുകളില്‍ ആയിട്ടാണ് തിങ്കൾ ചൊവ്വ എന്നീ രണ്ടു ദിവസ ങ്ങളി ലായി ഡ്രൈ – റണ്‍ നടപ്പാക്കുക.

വാക്സിന്‍ ഉപയോഗിക്കാതെ പൊതു ജന ങ്ങൾ ക്ക് വാക്സിന്‍ നൽകുന്ന തിനുള്ള പ്രവർ ത്തനങ്ങൾ എല്ലാം നടത്തുന്ന മോക്ക് ഡ്രിൽ ആണ് ഡ്രൈ – റണ്‍. വാക്സിന്‍ ശേഖരണം, ശീതീകരണ സംവിധാനം, വിതരണത്തിനുള്ള ക്രമീ കരണ ങ്ങള്‍, ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കു വാന്‍ ഉള്ള ഒരുക്കം തുടങ്ങിയവ യുടെ കൃത്യത ഡ്രൈ – റണ്ണില്‍ പരിശോധിക്കും.

വാക്സിന്‍ വിതരണത്തിന് നിര്‍ദ്ദേശിച്ചിട്ടുള്ള മാര്‍ഗ്ഗ രേഖ കള്‍ കൃത്യമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുവാനും കൂടിയാണ് ഡ്രൈ – റണ്‍ നടത്തുന്നത്. യഥാര്‍ത്ഥ വാക്സിന്‍ കുത്തി വെപ്പ് ഒഴികെയുള്ള എല്ലാ നടപടി ക്രമങ്ങളും ഡ്രൈ – റണ്ണില്‍ ഉണ്ടാകും.

- pma

വായിക്കുക: , , ,

Comments Off on കൊവിഡ് വാക്സിന്‍ : ഡ്രൈ – റണ്‍ തുടക്കമായി

ഫൈസർ വാക്സിൻ മൈനസ് 70 ഡിഗ്രി യില്‍ സൂക്ഷിക്കണം – ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം വെല്ലു വിളി യാകും

November 12th, 2020

pfizer-covid-vaccine-in-india-storage-at-70-degrees-ePathram
ന്യൂഡൽഹി : ഫൈസർ വികസിപ്പിച്ച കോവിഡ് വാക്സിൻ മൈനസ് 70 ഡിഗ്രി സെല്‍ഷ്യസ് താപ നില യില്‍ സൂക്ഷിച്ചു വെക്കേണ്ടതിനാല്‍ ഇന്ത്യയില്‍ ഈ മരുന്നു വിതരണം ചെയ്യു ന്നതില്‍ പരിമിതികള്‍ ഉണ്ട് എന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ.

ഇന്ത്യയെ പ്പോലുള്ള വികസ്വര രാജ്യങ്ങളിൽ -70 ഡിഗ്രി സെല്‍ഷ്യസ് താപനില എന്നത് അത്ര പ്രായോഗികം അല്ല. ആദ്യഘട്ട വാക്‌സിനേഷന്‍ നല്‍കുന്നവര്‍ക്ക് നിശ്ചിത ഡോസ് വാക്സിന്‍ വിപണി യില്‍ ഇറക്കേണ്ടതുണ്ട്.

എന്നാല്‍ ഈ താപനിലയുള്ള കോൾഡ് സ്റ്റോറേജ് സംവിധാനം തയ്യാറാക്കുക എന്നത് വലിയ വെല്ലുവിളി യാണ്. പ്രത്യേകിച്ച് ഗ്രാമീണ മേഖല കളില്‍ ഈ താപ നില യിൽ വാക്സിൻ സൂക്ഷിക്കുക എന്നത് ശ്രമകരം തന്നെ.

ജര്‍മ്മന്‍ മരുന്നു കമ്പനിയായ ബയേൺ ടെക്കു മായി ചേര്‍ന്നാണ് ഫൈസര്‍ കൊവിഡ് വാക്‌സിന്‍ വികസി പ്പിക്കുന്നത്.

ഫൈസർ വികസിപ്പിച്ച വാക്‌സിന്‍ സാധാരണ രീതി യിലുള്ള കോൾഡ് സ്റ്റോറേജ് സംവി ധാനം ഉപയോഗിച്ച് അഞ്ച് ദിവസ ത്തേക്ക് മാത്രമേ സൂക്ഷി ക്കാനാകൂ എന്ന് ഫൈസര്‍ കമ്പനി തന്നെ അറിയിച്ചി ട്ടുണ്ട്. അതു കൊണ്ടാണ് അതി ശൈത്യ ശീതീകരണ സംവിധാനം വേണ്ടി വന്നിരി ക്കുന്നത്.

- pma

വായിക്കുക: , , , , , , , , ,

Comments Off on ഫൈസർ വാക്സിൻ മൈനസ് 70 ഡിഗ്രി യില്‍ സൂക്ഷിക്കണം – ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം വെല്ലു വിളി യാകും

ഉമിനീർ പരിശോധിച്ച് കൊവിഡ് ബാധ കണ്ടെത്തുവാൻ സംവിധാനം

October 7th, 2020

covid-19-saliva-based-home-testing-kit-developed-ePathram ന്യൂഡൽഹി : ഉമിനീരിൽ നിന്നും ഒരു മണിക്കൂർ സമയം കൊണ്ട് കൊവിഡ് ബാധ കണ്ടെ ത്തുവാൻ സംവിധാനം ഒരുക്കി ജാമിയ മിലിയ ഇസ്‌ലാമിയ യിലെ ഗവേഷകർ. ഇവിടെ വികസിപ്പിച്ച പരി ശോധനാ കിറ്റ് ഉപയോഗിച്ച് ആളു കൾക്ക് വീട്ടിൽ വെച്ചു തന്നെ കൊവിഡ് പരിശോധന നടത്തുവാൻ കഴിയും.

വൈറസ് ബാധിതർ വീടിനു പുറത്തിറങ്ങി മറ്റുള്ളവരു മായി സമ്പര്‍ക്ക ത്തില്‍ ഏര്‍പ്പെടു വാനുള്ള സാഹചര്യം ഒഴിവാക്കുവാൻ കഴിയും എന്നതും ജെ. എം. ഐ. വികസിപ്പിച്ച കൊവിഡ് ടെസ്റ്റ് കിറ്റിന്റെ സവിശേഷത യാണ്.

എം. ഐ.- സെഹാത് (മൊബൈൽ ഇന്റഗ്രേറ്റഡ് സെൻ സിറ്റീവ് എസ്റ്റിമേഷൻ ആൻഡ്‌ ഹൈ-സ്പെസി ഫിസിറ്റി ആപ്ലിക്കേഷൻ ഫോർ ടെസ്റ്റിംഗ്) സാങ്കേതിക വിദ്യ യിലാണ് കിറ്റി ന്റെ പ്രവർത്തനം. പരിശോധനക്ക് വിധേയര്‍ ആയവരെ മൊബൈൽ ആപ്ലിക്കേഷൻ വഴി പരിശോധന ഫലം അറിയി ക്കുവാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.

ജെ. എം. ഐ. യിലെ മൾട്ടി ഡിസിപ്ലിനറി സെന്റർ ഫോർ അഡ്വാൻസ്ഡ് റിസർച്ച് & സ്റ്റഡീസിലെ (എം. സി. എ. ആർ.‌ എസ്.) ഗവേഷകരും മറ്റ് സ്ഥാപന ങ്ങളിലെ സാങ്കേതിക വിദഗ്ധരും കിറ്റ് വികസിപ്പിക്കുന്നതിൽ പങ്കാളികളായി.

- pma

വായിക്കുക: , , , , , ,

Comments Off on ഉമിനീർ പരിശോധിച്ച് കൊവിഡ് ബാധ കണ്ടെത്തുവാൻ സംവിധാനം

Page 3 of 912345...Last »

« Previous Page« Previous « കൊവിഡ് ചികിത്സ : ആയുര്‍വേദവും യോഗ യും ഫലപ്രദം എന്ന് ആയുഷ് മന്ത്രാലയം
Next »Next Page » ആന്റിജൻ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയാലും ആർ. ടി. പി. സി. ആർ. ടെസ്റ്റ് ചെയ്യും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha