വവ്വാലു കളിൽ നിന്നും കൊറോണ മനുഷ്യരിലേക്കു പകരാന്‍ സാദ്ധ്യത ഇല്ല

April 16th, 2020

covid-19-quarantine-in-india-for-passengers-from-gulf-ePathram
ന്യൂഡൽഹി : കൊറോണ വൈറസ് വവ്വാലു കളിൽ നിന്നും മനുഷ്യരി ലേക്കു പകരാന്‍ സാദ്ധ്യത ഇല്ല എന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ. സി. എം. ആർ.) കൊറോണ വൈറസ് പകർത്താനുള്ള കഴിവ് ഇന്ത്യൻ വവ്വാലുകൾക്ക് ഇല്ല എന്നും ആയിരം വർഷ ത്തിൽ ഒരിക്കൽ മാത്രം സംഭവിക്കു വാനുള്ള വിദൂര സാദ്ധ്യത മാത്രമേ ഉള്ളൂ എന്നും ഐ. സി. എം. ആർ. ശാസ്ത്രജ്ഞൻ ഡോ. രാമൻ ഗംഗാ ഖേദ്കർ.

ഇന്ത്യയിലെ മൃഗങ്ങൾ വഴി ഏതെങ്കിലും തരത്തിലുള്ള വൈറസുകൾ പകരുവാന്‍ സാദ്ധ്യത ഉണ്ടോ എന്ന് നിപ്പ വൈറസ് ബാധ യുടെ സമയത്തു തന്നെ ഐ. സി. എം. ആർ. പഠന ങ്ങള്‍ നടത്തിയിരുന്നു.

രണ്ടു തരം വവ്വാലുകളില്‍ കൊറോണ വൈറസ് കണ്ടെത്തി യിരുന്നു. എന്നാല്‍ അത് മനുഷ്യരിലേക്കു പടരാന്‍ പാകത്തില്‍ ഉള്ളതല്ല എന്നും ഡോ. ഗംഗാ ഖേദ്കർ പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on വവ്വാലു കളിൽ നിന്നും കൊറോണ മനുഷ്യരിലേക്കു പകരാന്‍ സാദ്ധ്യത ഇല്ല

ലോക്ക് ഡൗണ്‍ : പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങളുമായി കേന്ദ്രം

April 15th, 2020

covid-19-india-lock-down-for-21-days-ePathram
ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനം തടയുന്ന തിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയമ ങ്ങളില്‍ ഇളവു കള്‍ അനുവദിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ പ്രഖ്യാപിച്ചു. ഏപ്രിൽ 20 മുതൽ ഇളവു കൾ പ്രാബല്യത്തില്‍ വരും.

എന്നാല്‍ കൊവിഡ്-19 ഹോട്ട് സ്പോട്ട് ആയി തരം തിരിച്ച പ്രദേശ ങ്ങളിലെ ഇളവു കള്‍ സംബന്ധിച്ച കാര്യ ങ്ങള്‍ അതാതു സംസ്ഥാന ങ്ങള്‍ക്ക് തീരുമാനിക്കാം എന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

അവശ്യ വസ്തുക്കൾക്ക് നിലവിലുള്ള ഇളവുകൾ തുടരും. മെഡിക്കല്‍ ലാബുകള്‍ തുറന്നു പ്രവര്‍ത്തിക്കും. വ്യോമ -റെയിൽ -വാഹന പൊതു ഗതാഗത സംവിധാന ങ്ങള്‍ ലോക്ക് ഡൗണ്‍ പൂര്‍ത്തി യാവുന്ന മെയ് 3 വരെ ആരംഭിക്കുകയില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം.

ആരാധനാലയ ങ്ങളും വിദ്യാഭ്യാസ സ്ഥാപന ങ്ങളും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സ്ഥാപന ങ്ങളും വ്യാപാര സ്ഥാപന ങ്ങളും വ്യവസായ ശാലകളും അടഞ്ഞു തന്നെ കിടക്കും. മദ്യം, സിഗരറ്റ് എന്നിവ വില്പന പാടില്ല.

ബാറുകള്‍, മാളുകള്‍, തിയ്യേറ്ററുകള്‍ തുടങ്ങിയവ തുറക്കു വാന്‍ പാടില്ല. പൊതു സ്ഥല ങ്ങളിലും ജോലി സ്ഥല ങ്ങളിലും ഫേസ് മാസ്ക്കു കള്‍ നിര്‍ബ്ബന്ധം ആക്കി യിട്ടുണ്ട്. മരണം – വിവാഹ ചടങ്ങ് എന്നിവക്കും നിയ ന്ത്രണങ്ങള്‍ ഉണ്ട്.

- pma

വായിക്കുക: , , , , , , , ,

Comments Off on ലോക്ക് ഡൗണ്‍ : പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങളുമായി കേന്ദ്രം

ലോക്ക് ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി 

April 14th, 2020

narendra modi-epathram
ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനം തടയു വാനായി രാജ്യത്തു നില നില്‍ക്കുന്ന ലോക്ക് ഡൗണ്‍ (സമ്പൂര്‍ണ്ണ അടച്ചു പൂട്ടല്‍) മെയ് മൂന്നു വരെ നീട്ടി യതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി.

കൊറോണ ക്ക് എതിരായ പോരാട്ടം ഇതുവരെ ഫലപ്രദം ആയിരുന്നു. വൈറസ് വ്യാപനം തടയുന്നതിന് രാജ്യത്ത് തുടര്‍ന്നും കർശ്ശന നടപടികൾ ആവശ്യമാണ്. അടുത്ത ആഴ്ച ഏറെ നിര്‍ണ്ണായകം ആയതിനാല്‍ ഒരാഴ്ചക്കാലം രാജ്യത്ത് ആകെയും കർശ്ശന നിയന്ത്രണം നടപ്പാക്കും.

ഏപ്രിൽ 20 വരെ സൂക്ഷ്മമായി നിരീക്ഷിക്കും. തുടര്‍ന്ന് കൂടുതൽ ഹോട്ട് സ്പോട്ടുകള്‍ ഉണ്ടാകാത്ത സംസ്ഥാന ങ്ങൾക്ക് ഉപാധികളോടെ ഇളവുകള്‍ നല്‍കും.

സ്ഥിതി മോശം ആവുകയാണെങ്കില്‍ വീണ്ടും ലോക്ക് ഡൗണ്‍ തുടരേണ്ടി വരും. കൊറോണ വൈറസ് പടരു മ്പോഴും രാജ്യത്തെ രക്ഷിച്ചത് ജനങ്ങളുടെ ത്യാഗ മാണ്. ഏറെ ത്യാഗം സഹിക്കേണ്ടി വന്ന ജനങ്ങളെ നമിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , , , , ,

Comments Off on ലോക്ക് ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി 

ലോക്ക് ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി 

April 14th, 2020

narendra modi-epathram
ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനം തടയു വാനായി രാജ്യത്തു നില നില്‍ക്കുന്ന ലോക്ക് ഡൗണ്‍ (സമ്പൂര്‍ണ്ണ അടച്ചു പൂട്ടല്‍) മെയ് മൂന്നു വരെ നീട്ടി യതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി.

കൊറോണ ക്ക് എതിരായ പോരാട്ടം ഇതുവരെ ഫലപ്രദം ആയിരുന്നു. വൈറസ് വ്യാപനം തടയുന്നതിന് രാജ്യത്ത് തുടര്‍ന്നും കർശ്ശന നടപടികൾ ആവശ്യമാണ്. അടുത്ത ആഴ്ച ഏറെ നിര്‍ണ്ണായകം ആയതിനാല്‍ ഒരാഴ്ചക്കാലം രാജ്യത്ത് ആകെയും കർശ്ശന നിയന്ത്രണം നടപ്പാക്കും.

ഏപ്രിൽ 20 വരെ സൂക്ഷ്മമായി നിരീക്ഷിക്കും. തുടര്‍ന്ന് കൂടുതൽ ഹോട്ട് സ്പോട്ടുകള്‍ ഉണ്ടാകാത്ത സംസ്ഥാന ങ്ങൾക്ക് ഉപാധികളോടെ ഇളവുകള്‍ നല്‍കും.

സ്ഥിതി മോശം ആവുകയാണെങ്കില്‍ വീണ്ടും ലോക്ക് ഡൗണ്‍ തുടരേണ്ടി വരും. കൊറോണ വൈറസ് പടരു മ്പോഴും രാജ്യത്തെ രക്ഷിച്ചത് ജനങ്ങളുടെ ത്യാഗ മാണ്. ഏറെ ത്യാഗം സഹിക്കേണ്ടി വന്ന ജനങ്ങളെ നമിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on ലോക്ക് ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി 

സ്വകാര്യ ലാബു കളിലെ സൗജന്യ പരിശോധന പാവപ്പെട്ടവര്‍ക്ക് മാത്രം

April 13th, 2020

supremecourt-epathram
ന്യൂഡല്‍ഹി : അംഗീകൃത സ്വകാര്യ ലാബു കളിലെ സൗജന്യ കൊറോണ വൈറസ് പരിശോധന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വർക്ക് മാത്രമായി പരിമിത പ്പെടുത്തി ക്കൊണ്ട് സുപ്രീം കോടതി പുതിയ ഉത്തരവ് ഇറക്കി.

സർക്കാർ ലാബുകളിൽ എന്ന പോലെ തന്നെ അംഗീ കൃത സ്വകാര്യ ലാബുകളിലും കൊറോണ വൈറസ് പരിശോധന എല്ലാവര്‍ക്കും സൗജന്യമായി നല്‍കണം എന്നു കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവ് ഇറക്കി യിരുന്നു.

എന്നാൽ സൗജന്യ പരിശോധനാ ചെലവ് താങ്ങുവാന്‍ കഴിയില്ല എന്ന് സ്വകാര്യ ലാബുകള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സൗജന്യ പരിശോധനാ സൗകര്യങ്ങള്‍ ആര്‍ക്ക് എല്ലാം അനുവദിക്കാം എന്ന തീരുമാനം സര്‍ക്കാരിന് വിട്ടു കൊടുത്തു കൊണ്ടും മുന്‍ ഉത്തരവ് പരിഷ്‌കരിച്ചു കൊണ്ടുമാണ് സുപ്രീം കോടതി പുതിയ ഉത്തരവ് ഇറക്കിയത്.

- pma

വായിക്കുക: , , , ,

Comments Off on സ്വകാര്യ ലാബു കളിലെ സൗജന്യ പരിശോധന പാവപ്പെട്ടവര്‍ക്ക് മാത്രം

Page 7 of 9« First...56789

« Previous Page« Previous « കേരളാ പോലീസിന് എന്റെ സല്യൂട്ട് : കമല്‍ ഹാസന്‍
Next »Next Page » തമിഴ് നാട്ടിൽ‌ ഏപ്രിൽ 30 വരെ ലോക്ക് ഡൗണ്‍ നീട്ടി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha