വോട്ടർ കാർഡും പാൻ കാർഡും ഇല്ലാതാവും : കേന്ദ്ര ധന മന്ത്രി അരുൺ ജെയ്റ്റ്ലി

March 24th, 2017

arun_epathram
ന്യൂദൽഹി : വോട്ടർ കാർഡും പാൻ കാർഡും അടക്കം എല്ലാ തിരി ച്ചറിയൽ കാർഡു കളും സമീപ ഭാവി യിൽ ഒഴി വാക്കു കയും പകരം എല്ലാ ആവശ്യ ങ്ങൾക്കും ആധാർ കാർഡ് മാത്രം മതി യാകുന്ന സാഹചര്യം വരും എന്നും കേന്ദ്ര ധന മന്ത്രി അരുൺ ജെയ്റ്റ്ലി.

ധന ബിൽ ചർച്ച ക്കിടെ പ്രതി പക്ഷ ത്തിെൻറ ചോദ്യത്തിന് ലോക് സഭ യിൽ മറു പടി പറ യുക യായിരുന്നു അദ്ദേഹം.

ആദായ നികുതി റിട്ടേണ്‍ സമർപ്പി ക്കുന്ന തിനും പാൻ കാർഡി ന് അപേക്ഷി ക്കുന്ന തിനും ആധാർ നിർബന്ധ മാക്കി യതിന് എതിരായ പ്രതിപക്ഷ ത്തിെ ന്റെ എതിർപ്പ് ജെയ്റ്റ്ലി തള്ളി. അഞ്ചിലധികം പാൻ കാർഡുകൾ സ്വന്ത മാക്കി അതു പയോ ഗിച്ച് നികുതി വെട്ടിപ്പ് നടത്തുക യാണ് പലരും. അത്തരം വെട്ടിപ്പ് തടയു ന്നതി നാണ് പാൻ കാർഡി നുള്ള അപേക്ഷക്കും ആദായ നികുതി റിട്ടേ ണിനും ആധാർ നിർബന്ധ മാക്കു ന്നത്.

98 ശതമാനം പേർക്കും ആധാർ നമ്പർ നൽകി ക്കഴിഞ്ഞു. നികുതി വെട്ടിപ്പു കാരെ പിടിക്കുവാനുള്ള നട പടിയെ പ്രതിപക്ഷം എതിർ ക്കേണ്ട തില്ല എന്നും അരുൺ ജെയ്റ്റ്ലി പറഞ്ഞു.

- pma

വായിക്കുക: , , , , , , , , , ,

Comments Off on വോട്ടർ കാർഡും പാൻ കാർഡും ഇല്ലാതാവും : കേന്ദ്ര ധന മന്ത്രി അരുൺ ജെയ്റ്റ്ലി

സുരക്ഷാ പൂട്ടുമായി ആ​ധാ​ർ കാർഡിൽ എ​ൻ​ക്രി​പ്​​ഷ​ൻ കീ

March 20th, 2017

national-id-of-india-aadhaar-card-ePathram
ന്യൂദൽഹി : കൂടുതൽ സുരക്ഷിതമായി ആധാർ കാർഡ് ഉപയോഗി ക്കുവാനായി എൻക്രിപ്ഷൻ കീ എന്ന സുരക്ഷാ പൂട്ടു മായി യൂണിക് ഐഡന്റി ഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ (യു. ഐ. ഡി. എ. ഐ.) രംഗത്ത്.

ബയോ മെട്രിക് അടിസ്ഥാന മാക്കി യുള്ള ഡിജിറ്റൽ പണമിടപാട് നടത്തുമ്പോഴുള്ള സുരക്ഷ വർദ്ധിപ്പി ക്കുവാ നാണ് പുതിയ ഈ സംവിധാനം ഒരുക്കുന്നത്. ഇതനുസരിച്ച് ഇനി ബയോമെട്രിക് ഉപകരണ ങ്ങളിലും എൻക്രിപ്ഷൻ കീ എന്ന പൂട്ടു വരും. ഇതിനായി ഇത്തരം ഉപകരണങ്ങ ളിൽ ആവശ്യ മായ സംവിധാന ങ്ങൾ ഒരു ക്കുവാൻ നിർമ്മാ താക്കൾക്ക് യു. ഐ. ഡി. എ. ഐ. നിർദ്ദേശം നൽകി ക്കഴിഞ്ഞു.

2017 ജൂൺ ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരും. ആധാർ ബയോ മെട്രിക് വിവര ങ്ങള്‍ ഉപയോഗിച്ച് ഡല്‍ഹി യിലെ ചില ബാങ്കു കൾ വഴി തട്ടിപ്പ് നടന്ന തായി തെളിഞ്ഞ തോടെ യാണ് കേന്ദ്ര സർക്കാർ ആധാറിന് കൂടുതൽ സുരക്ഷ നൽ കുവാന്‍ തീരുമാനിച്ചത്.

- pma

വായിക്കുക: , , , , , , , , ,

Comments Off on സുരക്ഷാ പൂട്ടുമായി ആ​ധാ​ർ കാർഡിൽ എ​ൻ​ക്രി​പ്​​ഷ​ൻ കീ

പാറ്റൂര്‍ ഭൂമി ഇടപാട് : ഉമ്മന്‍ ചാണ്ടിയെ പ്രതി യാക്കി വിജിലൻസ് കേസ്സെടുത്തു

February 18th, 2017

oommen-chandy-epathram
തിരുവനന്തപുരം : പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതി യാക്കി വിജിലൻസ് കേസ്സെടുത്തു.

സർക്കാർ ഭൂമി കയ്യേറി ഫ്ലാറ്റ് നിർമ്മി ക്കുവാന്‍ ചട്ട വിരുദ്ധ മായി സ്വകാര്യ കമ്പനി ക്ക് ഐക്യ ജനാധിപത്യ മുന്നണി സർ ക്കാർ അനു മതി നൽകി എന്നാണു പരാതി.

ഫ്ലാറ്റ് നിർമ്മാ താക്കൾ പാറ്റൂരിൽ സർക്കാ രിന്റെ 12 സെന്റ് സ്ഥലം കയ്യേറി എന്നാണു കേസ്. കേസില്‍ ഒന്നാം പ്രതി ജല വിഭവ വകുപ്പ് ഉദ്യോ ഗസ്ഥന്‍ ആയിരുന്ന സോമ ശേഖരന്‍. രണ്ടാം പ്രതി വാട്ടര്‍ അതോറിറ്റിയിലെ തന്നെ ഉദ്യോഗസ്ഥന്‍ ആയിരുന്ന മധു, മൂന്നാം പ്രതി മുന്‍ ചീഫ് സെക്രട്ടറി ഇ. കെ. ഭരത് ഭൂഷണ്‍. നാലാം പ്രതി യാണ് ഉമ്മന്‍ ചാണ്ടി. ഫ്‌ളാറ്റ് കമ്പനി ഉടമയാണ് അഞ്ചാം പ്രതി.

- pma

വായിക്കുക: , , , ,

Comments Off on പാറ്റൂര്‍ ഭൂമി ഇടപാട് : ഉമ്മന്‍ ചാണ്ടിയെ പ്രതി യാക്കി വിജിലൻസ് കേസ്സെടുത്തു

ശശികല ജയിലില്‍

February 15th, 2017

sasikala_epathram
ചെന്നൈ : അണ്ണാ ഡി. എം. കെ. ജനറൽ സെക്രട്ടറി വി. കെ. ശശികല ബെംഗളൂരു ജയിൽ വളപ്പിലെ പ്രത്യേക കോടതിയിൽ കീഴ ടങ്ങി.

അനധികൃത സ്വത്ത് സമ്പാദന ക്കേ സിലെ സുപ്രീം കോടതി വിധി യെ തുടര്‍ന്ന് കീഴട ങ്ങിയ ശശികല യെയും കൂട്ടു പ്രതി കളായ ജെ. ഇള വരശി, വി. എൻ. സുധാ കരൻ എന്നിവ രേയും പരപ്പന അഗ്ര ഹാര ജയിലി ലേക്ക് മാറ്റി.

കീഴടങ്ങുവാന്‍ സമയം നീട്ടി നല്‍കണം എന്നുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി യതിനെ തുടര്‍ ന്നാണ് ശശി കല ഇന്നു തന്നെ പരപ്പന യില്‍ എത്തി യത്.

ബെംഗളൂരു ജയിൽ വളപ്പിലെ പ്രത്യേക കോടതി യിൽ കീഴടങ്ങിയ മൂന്നു പേരെയും നട പടി കൾക്ക് ശേഷം ജയിലി ലേക്ക് മാറ്റുക യാ യി രുന്നു. ശശി കല യുടെ ഭർത്താവ് എം. നട രാജനും മുതിർന്ന നേതാക്കളും കോടതി യിൽ എത്തി യിരുന്നു.

കനത്ത സുരക്ഷ യാണ് ശശി കല യെയും മറ്റു രണ്ടു പ്രതി കളെയും പാർപ്പി ക്കു വാനു ള്ള ജയിൽ പരി സരത്ത് ഒരുക്കി യിരി ക്കുന്നത്. ജയിലിന്റെ മൂന്നു കിലോ മീറ്റർ ചുറ്റള വിൽ നിരോധനാജ്ഞയും പുറ പ്പെടു വി ച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

Comments Off on ശശികല ജയിലില്‍

അനധികൃത സ്വത്തു സമ്പാദന കേസ് : ശശികല ജയിലി ലേക്ക്

February 14th, 2017

sasikala-aiadmk-selected-aiadmk-parliamentary-party-leader-ePathram
ന്യൂദല്‍ഹി : അനധികൃത സ്വത്ത് സമ്പാദന ക്കേസില്‍ അണ്ണാ ഡി. എം. കെ. ജനറൽ സെക്രട്ടറി വി. കെ. ശശികല ജയിലിലേക്ക്. വിചാ രണ ക്കോടതി വിധിച്ച ശിക്ഷ യാണ് സുപ്രീം കോടതി ഇന്ന് ശരിവച്ചത്. ജസ്റ്റിസ് പി. സി. ഘോഷ് അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്

2014ൽ ബെംഗളൂരു വിലെ വിചാരണ കോടതി പ്രതികൾക്കു നാലു വർഷം തടവും പിഴയും വിധി ച്ചിരുന്നു. വിധി ശരി വച്ച തോടെ വി. കെ. ശശികല നാലു വർഷം തടവ് അനുഭവിക്കണം. 10 കോടി രൂപ പിഴയും അടയ്ക്കണം.

2015ൽ കർണ്ണാടക ഹൈ ക്കോടതി എല്ലാവരെയും കുറ്റ വിമുക്തരാക്കി യിരുന്നു. ഇതേ ത്തുടർന്നു കർണ്ണാടക സർക്കാർ സുപ്രീം കോടതിയെ സമീപി ക്കുക യായിരുന്നു. ഈ അപ്പീലിലാണ് ഇപ്പോൾ വിധി വന്നി രിക്കുന്നത്.

- pma

വായിക്കുക: , , , , , ,

Comments Off on അനധികൃത സ്വത്തു സമ്പാദന കേസ് : ശശികല ജയിലി ലേക്ക്

Page 18 of 19« First...10...1516171819

« Previous Page« Previous « ബാബുരാജ് സ്മാരക ഫുട്ബോൾ : എഫ്. ജെ. കരീബിയൻസ് ജേതാക്കൾ
Next »Next Page » സച്ചിന്‍ വെള്ളിത്തിരയില്‍ അവതരിക്കുന്നു : തീയ്യതി പുറത്തുവിട്ട് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha