എമേര്‍ജിങ്ങ് കേരള എന്താണെന്ന് പലര്‍ക്കും ധാരണയില്ലെന്ന് കെ.മുരളീധരന്‍

September 5th, 2012

MURALEEDHARAN-epathram

തിരുവനന്തപുരം: എമേര്‍ജിങ്ങ് കേരള എന്താണെന്ന് പലര്‍ക്കും ധാരണയില്ലെന്ന്  കോണ്‍‌ഗ്രസ്സ് എം. എല്‍. എയും മുന്‍ കെ.പി.സി.സി പ്രസിഡണ്ടുമായ കെ.മുരളീധരന്. പ്രഖ്യാപനത്തിനു മുമ്പ് യു.ഡി.എഫ് എം.എല്‍.എ മാര്‍ക്ക് ഒരു സ്റ്റഡി ക്ലാസെങ്കിലും നടത്തണമായിരുന്നു. ഇതു ചെയ്തിരുന്നെങ്കില്‍ ചില എം.എല്‍.എ മാര്‍ സെല്‍‌ഫ് ഗോള്‍ അടിക്കുന്നത് ഒഴിവാക്കാമായിരുന്നു.  തിരുവനന്തപുരത്ത് ഒരു പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.   മുഖ്യമന്ത്രിയുടെ കാര്യക്ഷമത മറ്റു പല മന്ത്രിമാര്‍ക്കും ഇല്ലെന്ന വിമര്‍ശനവും തന്റെ പ്രസംഗത്തിനിടെ മുരളീധരന്‍ നടത്തി.  എമേര്‍ജിങ്ങ് കേരളയിലെ പദ്ധതികളെ സംബന്ധിച്ച് വിമര്‍ശനവുമായി വി.എം.സുധീരനും ഒരു സംഘം യു.ഡി.എഫ് എം.എല്‍.എ മാരും രംഗത്തെത്തിയിരുന്നു. പൊതു സമൂഹത്തില്‍ നിന്നും പരിസ്തിതി പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് എമേര്‍ജിങ്ങ് കേരളക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on എമേര്‍ജിങ്ങ് കേരള എന്താണെന്ന് പലര്‍ക്കും ധാരണയില്ലെന്ന് കെ.മുരളീധരന്‍

മദനീനിക്ക് ജാമ്യമില്ല; മണിചെയിന്‍ കമ്പനികള്‍ ബ്ലേഡ് കമ്പനികളെന്ന് സുപ്രീം കോടതി

August 28th, 2012

supremecourt-epathram

ന്യൂഡെല്‍ഹി: മണിചെയ്യിന്‍ കമ്പനികള്‍ സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്നും അവ ബ്ലേഡ് കമ്പനികളെ പോലെ ആണെന്നും സുപ്രീം കോടതി. നാനോ എക്സല്‍ തട്ടിപ്പില്‍ അറസ്റ്റിലായ  കമ്പനി എം.ഡി. ഹരീഷ് മദനീനിയുടെ ജാമ്യാപേക്ഷ നിരസിച്ചു കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. തട്ടിപ്പിനിരയാകുന്നവര്‍ സാധാരണക്കാരാണെന്നും ഇവര്‍ അധ്വാനിച്ചുണ്ടാക്കുന്ന പണം ചൂഷണം ചെയ്ത് ആഢംഭര ജീവിതം നയിക്കുകയാണ് കമ്പനിക്കാരെന്നും കോടതി കുറ്റപ്പെടുത്തി. മദനീനിയെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുവാന്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി.  അകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കിക്കൊണ്ട് പലതരം സ്കീമുകളുടെ മറവില്‍ കോടികളാണ് വിവിധ മണിചെയ്യിന്‍ കമ്പനികള്‍ കേരളത്തില്‍ നിന്നും തട്ടിയെടുത്തത്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on മദനീനിക്ക് ജാമ്യമില്ല; മണിചെയിന്‍ കമ്പനികള്‍ ബ്ലേഡ് കമ്പനികളെന്ന് സുപ്രീം കോടതി

Page 27 of 27« First...1020...2324252627

« Previous Page « കോണ്‍ഗ്രസ്സ് ഭരണം രാജ്യത്തിന്റെ ദുര്‍ദശയെന്ന് നരേന്ദ്ര മോഡി
Next » വിരുന്നിൽ പങ്കെടുത്ത 17 പേരുടെ തല താലിബാൻ അറുത്തു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha