ജഡ്ജിമാരുടെ പ്രതിരോധം

January 12th, 2018

supremecourt-epathram

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധവുമായി മുതിർന്ന ജഡ്ജിമാർ രംഗത്തെത്തി. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം. കോടതി നടപടികൾ നിർത്തി വെച്ചാണ് സുപ്രീം കോടതി ജസ്റ്റിസുമാരായ ജസ്റ്റിസ് ജെ ചെലമേശ്വര്‍. ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് എന്നിവർ രംഗത്ത് വന്നിരിക്കുന്നത്.

ചീഫ് ജസ്റ്റിസിനെ ഇമ്പീച്ച് ചെയ്യണമോ എന്ന കാര്യ രാജ്യം തീരുമാനിക്കട്ടെ എന്ന് ജഡ്ജിമാർ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നിയമമന്ത്രിയുമായി ചർച്ച് നടത്തി.

- ജെ.എസ്.

വായിക്കുക: , ,

Comments Off on ജഡ്ജിമാരുടെ പ്രതിരോധം

ടു ജി കേസ് : എല്ലാ പ്രതികളെയും വെറുതെ വിട്ടു

December 21st, 2017

2g spectrum_epathram

ന്യൂഡൽഹി : ടു ജി സ്പെക്ട്രം കേസിൽ എ.രാജ, കനിമൊഴി എന്നിവരുൾപ്പെട്ട എല്ലാ പ്രതികളെയും ദില്ലി സിബിഐ കോടതി വെറുതെ വിട്ടു. കേസിൽ സിബിഐ സമർപ്പിച്ച രണ്ടു കുറ്റപത്രവും കോടതി റദ്ദാക്കി. പ്രതികൾക്കെതിരെ തെളിവുകൾ നിരത്തുന്നതിന് പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് സിബിഐ കോടതി ജഡ്ജി ഒ.പി സൈനി വ്യക്തമാക്കി.

തിങ്ങി നിറഞ്ഞ പ്രത്യേക കോടതി മുറിയിൽ ഒറ്റവരിയിലൊതുക്കിയുള്ള വിധി പ്രസ്താവനയാണ് ഒ.പി സൈനി നടത്തിയത്. ചട്ടങ്ങൾ മറികടന്ന് 2008 ൽ 2 ജി സ്പെക്ട്രം ലൈസൻസുകൾ 2001 ലെ വിലക്ക് വിറ്റതിലൂടെ പൊതുഖജനാവിന് 1.76 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി എന്നാണ് സി.എ.ജി കണ്ടെത്തിയത്. ആറു വർഷത്തോളം നീണ്ടു നിന്ന വിചാരണക്കൊടുവിൽ 2000 ത്തിലധികം പേജുള്ള വിധിയാണ് സിബിഐ കോടതി തയ്യാറാക്കിയത്.

- അവ്നി

വായിക്കുക: , , ,

Comments Off on ടു ജി കേസ് : എല്ലാ പ്രതികളെയും വെറുതെ വിട്ടു

ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയ്യതി മാർച്ച് 31

December 13th, 2017

rbi-logo-reserve-bank-of-india-ePathram.jpg

ന്യൂഡൽഹി : ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയ്യതി കേന്ദ്ര സർക്കാർ മാർച്ച് 31 വരെ നീട്ടി. നേരത്തെ ഇത് ഡിസംബർ 31 ആയിരുന്നു. നാളെ സുപ്രീം കോടതി ആധാറുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നുണ്ട്. ഇതിനു മുന്നോടിയായി ഇറങ്ങിയ വിഞ്ജാപനത്തിൽ നീട്ടിയ തീയ്യതി വ്യക്തമാക്കിയിരുന്നില്ല. ഇതിനു പിന്നാലെ ഇറക്കിയ പത്രക്കുറിപ്പിലാണ് അവസാന തീയ്യതി മാർച്ച് 31 ആണെന്ന് അറിയിച്ചിരിക്കുന്നത്.

കള്ളപ്പണം തടയുന്നതിന് കൊണ്ടുവന്ന നിയമത്തിന്റെ ഭാഗമായാണ് ആധാർ ലിങ്ക് ചെയ്യുന്നത് നിർബന്ധമാക്കിയത്.

- അവ്നി

വായിക്കുക: , ,

Comments Off on ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയ്യതി മാർച്ച് 31

ഹാദിയയ്ക് വിദ്യാഭ്യാസം തുടരാൻ സുപ്രീം കോടതി അനുമതി

November 28th, 2017

supremecourt-epathram

ഡൽഹി : രാജ്യം മുഴുവൻ ഉറ്റു നോക്കുന്ന ഹാദിയ കേസിൽ സുപ്രീം കോടതി വിധി. ഹോമിയോ ഹൗസ് സർജൻസി പൂർത്തിയാക്കാൻ കോടതി ഹാദിയയ്ക് അനുമതി നൽകി. കേസിലെ കക്ഷികളായ ഭർത്താവിനും പിതാവിനും വിട്ടു നൽകാതെ ഹാദിയയെ നേരെ സേലത്തെ കോളേജിലേക്ക് സുരക്ഷിതമായി എത്തികണമെന്ന് കോടതി കേരള സർക്കാറിനോട് ഉത്തരവിട്ടു.

ഭർത്താവിനൊപ്പം ജീവിക്കണമെന്ന് ഹാദിയ ആവശ്യപ്പെട്ടെങ്കിലും വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇതിനു സാധ്യമല്ലെന്ന് കോടതി പറഞ്ഞു. ഈ വിധിക്കെതിരെ ഹാദിയയുടെ ഭർത്താവ് അപ്പീൽ കൊടുത്തിട്ടുണ്ട്. അതു വരെ കോളേജിലോ ഹോസ്റ്റലിലോ ചെന്ന് ഹാദിയയെ കാണാം. തന്റെ രക്ഷിതാവിന്റെ സ്ഥാനത്ത് ഭർത്താവ് മാത്രം മതിയെന്നും ഹാദിയ കോടതിയെ അറിയിച്ചു. അടച്ചിട്ട മുറിയിൽ ഹാദിയയുടെ വാദം നടത്തണമെന്ന പിതാവ് അശോകന്റെ ഹർജി സുപ്രീം കോടതി തള്ളി.

- അവ്നി

വായിക്കുക: , , , ,

Comments Off on ഹാദിയയ്ക് വിദ്യാഭ്യാസം തുടരാൻ സുപ്രീം കോടതി അനുമതി

മുഖ്യമന്ത്രിയെ നീക്കണം : ക്വോ വാറന്റോ ഹര്‍ജി ഹൈക്കോടതി യില്‍

November 21st, 2017

pinarayi-vijayan-epathram
കൊച്ചി : മന്ത്രിസഭ യുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു എന്നുള്ള കോടതി പരാമര്‍ശം ചൂണ്ടി ക്കാണിച്ചു കൊണ്ട് മുഖ്യ മന്ത്രി യെ സ്ഥാനത്തു നിന്നും നീക്കണം എന്ന് ആവ ശ്യപ്പെട്ട് ‘ക്വോ വാറന്റോ’ ഹര്‍ജി ഫയല്‍ ചെയ്തു.

ഗതാഗത മന്ത്രി യായി രുന്ന തോമസ് ചാണ്ടി യുടെ ഹര്‍ജി യും മന്ത്രി സഭാ യോഗ ത്തില്‍ നിന്നുള്ള സി. പി. ഐ. മന്ത്രി മാരുടെ  ബഹിഷ്‌കരണവും ചൂണ്ടി ക്കാ ണിച്ചു കൊണ്ട് കേരളാ യൂണി വേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മുന്‍ അംഗം കെ. എസ്. ശശി കുമാറാണ് ഹൈക്കോട തിയില്‍ ക്വോ വാറന്റോ ഹര്‍ജി നല്‍കി യിരി ക്കുന്നത്.

കോടതി പരാമർശ ത്തിന്റെ പശ്ചാത്തല ത്തില്‍ സംസ്ഥാന സര്‍ക്കാറിനു തുടരു വാനുള്ള അവകാശം നഷ്ട പ്പെട്ടു എന്നും മുഖ്യ മന്ത്രിയെ തല്‍ സ്ഥാനത്തു നിന്നും നീക്കണം എന്നുമാണ് ഹർജി യിൽ ആവശ്യ പ്പെടു ന്നത്.

- pma

വായിക്കുക: , , , , , ,

Comments Off on മുഖ്യമന്ത്രിയെ നീക്കണം : ക്വോ വാറന്റോ ഹര്‍ജി ഹൈക്കോടതി യില്‍

Page 27 of 39« First...1020...2526272829...Last »

« Previous Page« Previous « നൊസ്റ്റാൾജിയ ക്ക് പുതിയ നേതൃത്വം
Next »Next Page » ഇലക്ട്രോണിക് സിഗരറ്റ് വലിച്ചാല്‍ 2000 ദിര്‍ഹം പിഴ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha