വധശ്രമം; അബ്ദുള്‍ നാസര്‍ മദനിക്കെതിരെ കേസ്

October 3rd, 2013

കൊച്ചി: ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയ്ക്കെതിരെ വധശ്രമത്തിനു കേസെടുത്തു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍, ഫാദര്‍ അലവി എന്നിവരെ കൊലപ്പെടുത്തുവാന്‍ പണം നല്‍കി കൊലയാളിയെ ചുമതലപ്പെടുത്തി എന്നതാണ് കേസ്. കേസില്‍ മദനി ഒന്നാം പ്രതിയും പി.ഡി.പി പ്രവര്‍ത്തകന്‍ മുഹമ്മദ് അഷ്‌റഫ് രണ്ടാം പ്രതിയുമാണ്. എറണാകുളം അഡീഷ്ണല്‍ സി.ജെ.എം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്. മാറാട് കമ്മീഷന്‍ തെളിവെടുപ്പില്‍ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മദനിയില്‍ നിന്നും പണം വാങ്ങി പി.പരമേശ്വരനേയും, ഫാദര്‍ അലവിയേയും വധിക്കുവാന്‍ അഷ്‌റഫ് പോയെങ്കിലും ഉദ്യമം പരാജയപ്പെട്ടെന്നാണ് മൊഴിയെന്നാണ് സൂചന.

- എസ്. കുമാര്‍

വായിക്കുക: , , , , ,

Comments Off on വധശ്രമം; അബ്ദുള്‍ നാസര്‍ മദനിക്കെതിരെ കേസ്

കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവിന് അഞ്ചുവര്‍ഷം തടവ്

October 3rd, 2013

റാഞ്ചി: കാലിത്തീറ്റ കുംഭകോണകേസില്‍ ആര്‍.ജെ.ഡി. നേതാവും മുന്‍ റയില്‍‌വേ മന്ത്രിയുമായ ലാലു പ്രസാദ് യാദവിനെ റാഞ്ചി പ്രത്യേക സി.ബി.ഐ കോടതി അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ചു. തടവിനു പുറമെ 25 ലക്ഷം രൂപ പിഴയും ഒടുക്കണം. ജയിലില്‍ കഴിയുന്ന ലാലുവിനെ വീഡിയോ കോണ്‍‌ഫറന്‍സ് വഴിയാണ് വിധി അറിയിച്ചത്. കുഭകോണ കേസില്‍ ലാലു ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. 900 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണകേസില്‍ അമ്പതോളം കേസുകള്‍ സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. ഇതില്‍ 5 കേസുകളിലായി 37.70 കോടിയുടെ അഴിമതി നടത്തിയതിന്റെ ശിക്ഷാവിധിയാണ് വന്നത്. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടതിനെ തുടര്‍ന്ന് ലാലുവിന്റെ പാര്‍ളമെന്റ് അംഗത്വം നഷ്ടപ്പെട്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവിന് അഞ്ചുവര്‍ഷം തടവ്

കാശ്മീര്‍ റിക്രൂട്ട്മെന്റ്; തടിയന്റവിട നസീര്‍ അടക്കം 13 പേര്‍ കുറ്റക്കാര്‍

October 1st, 2013

കൊച്ചി: കാശ്മീരിലേക്ക് യുവാക്കളെ ആയുധ പരിശീലനത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട്മെന്റ് നടത്തിയെന്ന കേസില്‍ തടിയന്റവിട നസീര്‍ അടക്കം 13 പേര്‍ കുറ്റക്കാരാണെന്ന് എന്‍.ഐ.എ പ്രത്യേക കോടതി. ഐ.എന്‍.എ പ്രത്യേക കോടതിയില്‍ ജഡ്ജിയായ എസ്.വിജയകുമാറാണ് കേസില്‍ ശിക്ഷ വിധിച്ചത്. 18 പ്രതികളില്‍ അഞ്ചു പേരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. ദേശ വിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിനെതിരെ യുദ്ധം, അനധികൃതമായി ആയുധങ്ങള്‍ കയ്യില്‍ വെക്കല്‍ തുടങ്ങി വധശിക്ഷ വരെ ലഭിക്കാവുന്ന ഗുരുതരമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റക്കാര്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും. അബ്ദുള്‍ ജലീലാണ് കേസില്‍ ഒന്നാം പ്രതി. കേസില്‍ പ്രതികളായ പാക്കിസ്ഥാന്‍ പൌരന്‍ വാലി, മുഹമ്മദ് സബിര്‍ എന്നിവരെ ഇനിയും കണ്ടെത്തുവാനായിട്ടില്ല. ഈ കേസില്‍കുറ്റക്കാരാണെന്ന് കണ്ടെത്തിയ തടിയന്റവിട നസീര്‍, സര്‍ഫാസ് നവാസ് എന്നിവര്‍ ബാംഗ്ലൂര്‍ സ്ഫോടനക്കെസിലും പ്രതികളാണ്.

പ്രതികള്‍ക്ക് ലഷ്കര്‍ ഈ തൊയിബ്ബയെന്ന സംഘടനയുമായി ബന്ധമുണ്ടെന്നും പ്രതികള്‍ക്ക് പാക്കിസ്ഥാനുമായി ബന്ധപ്പെട്ട് ഫണ്ട് ലഭിച്ചതായും ഐ.എന്‍.എ കോടതിയില്‍ പറഞ്ഞിരുന്നു. 180-ല്‍ പരം സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. കാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദികളായ നാലു മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. തൈക്കണ്ടി ഫയാസ്, താ‍യത്തെരു മുഴത്തടം അറഫയില്‍ ഫായിസ്, പരപ്പനങ്ങാടി അബ്ദുള്‍ റഹീം, വെണ്ണല മുഹമ്മദ് യാ‍സിന്‍ തുടങ്ങിയവവരാണവര്‍. തടിയന്റവിട നസീര്‍ ഉള്‍പ്പെടെ ഉള്ള ചിലര്‍ കാശ്മീരിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുവാന്‍ രഹസ്യ യോഗം ചെര്‍ന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഐ.എന്‍.എ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തു. 2012-ല്‍ ആണ് കേസില്‍ വിചാരണ ആരംഭിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

Comments Off on കാശ്മീര്‍ റിക്രൂട്ട്മെന്റ്; തടിയന്റവിട നസീര്‍ അടക്കം 13 പേര്‍ കുറ്റക്കാര്‍

നിഷേധ വോട്ടാവാം

September 27th, 2013

election-ink-mark-epathram

ന്യൂഡൽഹി : രാഷ്ട്രീയക്കാർക്ക് വീണ്ടും തിരിച്ചടി നൽകിക്കൊണ്ട് സുപ്രീം കോടതി രാജ്യത്ത് നിഷേധ വോട്ട് അംഗീകരിച്ചു കൊണ്ട് ഉത്തരവിറക്കി. സ്ഥാനാർത്ഥി പട്ടികയിലെ ആരെയും തിരഞ്ഞെടുക്കുന്നില്ല എന്ന് അടയാളപ്പെടുത്താൻ സാദ്ധ്യമാവുന്ന ഒരു ബട്ടൺ കൂടി വോട്ടിങ്ങ് യന്ത്രത്തിൽ സജ്ജീകരിക്കണം എന്നാണ് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചിരിക്കുന്നത്. അടുത്ത അസംബ്ലി തെരഞ്ഞെടുപ്പ് മുതൽ ഈ നിർദ്ദേശം നടപ്പിലാക്കി തുടങ്ങും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ഇത്തരം ഒരു ബട്ടൺ “നൺ ഓഫ് ദി അബവ്” (None Of The Above) എന്നായിരിക്കും അറിയപ്പെടുക. ചുരുക്കത്തിൽ “നോട്ട” (NOTA) എന്നും. ഇത്തരം ഒരു പുതിയ ബട്ടൺ നിലവിൽ വന്ന കാര്യം വോട്ടർമാരെ അറിയിക്കാനായി വൻ തോതിൽ പ്രചാരവേലകൾ ചെയ്യാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഇത്തരം നിഷേധ വോട്ട് വൻ തോതിൽ തെരഞ്ഞെടുപ്പ് വ്യവസ്ഥയിൽ മാറ്റം വരുത്തും എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സംശുദ്ധരായ സ്ഥാനാർത്തികളെ നിർത്താൻ രാഷ്ട്രീയ പാർട്ടികൾ നിർബന്ധിതരാവും.

ഇപ്പോഴത്തെ നിലയിൽ പട്ടികയിലുള്ള ആർക്കും വോട്ട് ചെയ്യാൻ താൽപര്യമില്ലാത്ത ഒരു വോട്ടർ ഒരു റെജിസ്റ്ററിൽ ഒപ്പ് വെയ്ക്കണം എന്നാണ് നിബന്ധന. ഇത് വോട്ടിങ്ങിന്റെ രഹസ്യ സ്വഭാവം ഇല്ലാതാക്കുന്നു.

ഒരു മണ്ഡലത്തിൽ പകുതിയിലേറെ പേർ നിഷേധ വോട്ട് ചെയ്യുകയാണെങ്കിൽ അവിടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം എന്നാണ് നിഷേധ വോട്ടിങ്ങിനെ അനുകൂലിക്കുന്നവരുടെ ആവശ്യം. എന്നാൽ ഈ ഉത്തരവ് പ്രകാരം നോട്ട വോട്ടുകൾ എണ്ണുവാൻ സാദ്ധ്യമല്ല. അതിനാൽ തന്നെ നിഷേധ വോട്ടിന് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ സാധിക്കില്ല.

- ജെ.എസ്.

വായിക്കുക: ,

Comments Off on നിഷേധ വോട്ടാവാം

Page 38 of 38« First...102030...3435363738

« Previous Page « സി. എച്ചിന്റെ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം അബുദാബിയില്‍
Next » Yes… I Can »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha