പ്രധാനമന്ത്രിക്കെതിരെ കേസെടുക്കാനാവില്ലെന്ന് ഡൽഹി കോടതി

January 31st, 2013

manmohansingh-laughing-epathram

ന്യൂഡൽഹി : 2 ജി സ്പെക്ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെതിരെയും ദയാനിധി മാരനെതിരെയും കേസെടുക്കാൻ ആവില്ലെന്ന് ഡൽഹി കോടതി വ്യക്തമാക്കി. കേസ് ഇപ്പോൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയെ ഹരജിക്കാർ സമീപിക്കണം എന്നും കോടതി വ്യക്തമാക്കി. പരാതിക്കാർ ആരോപിച്ച വിഷയങ്ങളിൽ തങ്ങൾ അന്വേഷണം നടത്തുന്നുണ്ടെന്ന് സി. ബി. ഐ. കോടതിയെ അറിയിച്ചതായും കോടതി വെളിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , ,

Comments Off on പ്രധാനമന്ത്രിക്കെതിരെ കേസെടുക്കാനാവില്ലെന്ന് ഡൽഹി കോടതി

ഐസ്ക്രീം : വി. എസിന്റെ ഹരജി അടുത്ത മാസം പരിഗണിക്കും

January 21st, 2013

rauf-kunhalikutty-epathram

കോഴിക്കോട് : ഐസ്ക്രീം പെണവാണിഭ കേസിൽ അട്ടിമറി നടന്നു എന്ന വെളിപ്പെടുത്തലിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ തന്റെ പക്ഷം കോടതി കേൾക്കണം എന്ന പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ വാദാം കോടതി അടുത്ത മാസം കേൾക്കും. വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി അടങ്ങുന്ന പ്രതികൾ ഗൂഢാലോചന നടത്തുകയും, പണം നൽകി പ്രതികളെ സ്വാധീനിക്കുകയും, തെളിവുകൾ നശിപ്പിക്കുകയും, വ്യാജ തെളിവുകൾ സൃഷ്ടിക്കുകയും ചെയ്തു എന്ന് മന്ത്രിയുടെ ബന്ധു കൂടിയായ വ്യവസായി കെ. എ. റാഊഫ് വെളിപ്പെടുത്തിയതിനെ തുടർന്നാണ് 2006ൽ കേസ് ജയിച്ച പ്രതികൾക്ക് എതിരെ വീണ്ടും പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിയത്. പ്രതികൾക്ക് എതിരെ കേസെടുക്കാൻ തക്ക തെളിവൊന്നുമില്ല എന്നായിരുന്നു ഈ അന്വേഷണത്തിന്റെ റിപ്പോർട്ട്. ഈ റിപ്പോർട്ടിനെ സംബന്ധിച്ച തന്റെ വാദം കേൾക്കണം എന്നാണ് കോടതിയോട് വി. എസ്. ആവശ്യപ്പെട്ടത്. ഹരജിയിൽ കോടതി ഫെബ്രുവരി 5ന് പരിഗണിക്കും.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on ഐസ്ക്രീം : വി. എസിന്റെ ഹരജി അടുത്ത മാസം പരിഗണിക്കും

ടി.പി.വധം: കെ.കെ.രാഗേഷ് ഉള്‍പ്പെടെ 15 പ്രതികളുടെ വിചാരണക്ക് സ്റ്റേ

January 21st, 2013

കൊച്ചി: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിച്ച കേസില്‍ സി.പി.എം സംസ്ഥാന കമ്മറ്റി അംഗം കെ.കെ.രാഗേഷ് ഉള്‍പ്പെടെ 15 പ്രതികള്‍ക്കെതിരായ വിചാരണയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ. കേസില്‍ കുറ്റവിമുക്തരാക്കണമെന്ന ആവശ്യ നിരസിച്ച വിചാരണ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയിലാണ് ഉത്തരവ്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ പ്രതികള്‍ക്കെതിരായ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കുവാന്‍ ജസ്റ്റിസ് വി.കെ.മോഹനന്‍ നിര്‍ദ്ദേശിച്ചു. വിചാരണ കോടതി നേരത്തെ രണ്ടു പേരെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ രാഗേഷ് ഉള്‍പ്പെടെ ഉള്ളവരെ വിചാരണയിലേക്ക് നയിക്കുവാന്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രത്യേക കോടതിയുടെ കണ്ടെത്തല്‍.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

Comments Off on ടി.പി.വധം: കെ.കെ.രാഗേഷ് ഉള്‍പ്പെടെ 15 പ്രതികളുടെ വിചാരണക്ക് സ്റ്റേ

അബ്ദുള്‍ നസര്‍ മ‌അദനിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

January 21st, 2013

ബാംഗ്ലൂര്‍: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മ‌അദനിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് മണിപ്പാല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രി അധികൃതര്‍. സൌഖ്യ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്ററില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ തലകറക്കവും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി മണിപ്പാല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. ഐ.സി.യുവില്‍ പ്രവേശിപ്പിച്ച മദനിയെ കാര്‍ഡിയോളജി വിദഗ്ദര്‍ ഉള്‍പ്പെടെ ഉള്ളവര്‍ വിവിധ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇനിയും കൂടുതല്‍ വിദഗ്ദ പരിശോധനകള്‍ നടത്തും. പരിശോധനാഫലങ്ങള്‍ തൃപ്തികരമാണെങ്കില്‍ അദ്ദേഹത്തെ സൌഖ്യ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റും.

ഭാര്യ സൂഫിയാ മദനിയും മകന്‍ ഉമര്‍ മുഖ്‌താറും മ‌അദനിയ്ക്കൊപ്പം ആശുപത്രിയില്‍ ഉണ്ട്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണ സൌകര്യം ആശുപത്രിയില്‍ നിന്നും തന്നെ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. സ്ഫോടനക്കേസ് പ്രതിയായതിനാല്‍ മ‌ദനിയ്ക്ക് കനത്ത പോലീസ് കാവലുണ്ട്. ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ണ്ണാടക പോലീസ് മ‌അദനിയെ അറസ്റ്റു ചെയ്തത്. കേസിന്റെ വിചാരണ കര്‍ണ്ണാടകയിലെ കോടതിയില്‍ നടന്നു വരികയാണ്.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on അബ്ദുള്‍ നസര്‍ മ‌അദനിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

കോളേജ് യൂണിയന്‍ ചെയര്‍മാനെ വധിക്കാന്‍ ശ്രമിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് കഠിന തടവ്

January 16th, 2013

ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ യൂണിയന്‍ ചെയര്‍മാനായിരുന എ.ബി.വി.പി പ്രവര്‍ത്തകന്‍ സനൂപിനെ (21) പരീക്ഷാ ഹാളില്‍ അധിക്രമിച്ച് കയറി വധിക്കുവാന്‍ ശ്രമിച്ച നാല് എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഏഴു വര്‍ഷം കഠിന തടവിനും പിഴയൊടുക്കുവാനും ശിക്ഷിച്ചു. തൃശ്ശൂര്‍ അതിവേഗ കൊടതിയുടെതാണ് വിധി. വെന്മേനാട് വലിയകത്തു വീട്ടില്‍ ഷെജീര്‍(22),ചിറ്റണ്ടൂര്‍ കണ്ടമ്പുള്ളി വീട്ടില്‍ സിനീഷ്(21),ചൊവ്വന്നൂര്‍ ചങ്ങിണിയില്‍ വീട്ടില്‍ അനീഷ് (23), കൊങ്ങന്നൂര്‍ വലിയ വളപ്പില്‍ വീട്ടില്‍ മുകേഷ്(21) എന്നീ എസ്.എഫ്.ഐ പ്രവര്‍ത്തകരെയാണ് ജഡ്ജി കെ.ഹരിപാല്‍ ശിക്ഷിച്ചത്. മാരകായുധങ്ങള്‍ കൊണ്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ഒന്നാം പ്രതി സിനിത്തിന് ഏഴു വര്‍ഷം കഠിന തട്ും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴത്തുക സനൂപിന് നല്‍കണം. മറ്റൂ പ്രതികള്‍ക്ക് വിവിധ വകുപ്പുകളിലായുള്ള ശിക്ഷകള്‍ ഒന്നിച്ച് ഏഴുവര്‍ഷം അനുഭവിച്ചാല്‍ മതിയാകും.

2008-ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ബി.എസ്.എസി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന സനൂപിനെ പരീക്ഷാ ഹാളില്‍ കയറി ആക്രമിക്കുകയായിരുന്നു. മരകായുധങ്ങളുമായി എത്തിയ പ്രതികള്‍ നടത്തിയ ആക്രമണത്തില്‍ സനൂപിന്റെ ഒരു കണ്ണിന്റെ കാഴ്ച ശക്തി പൂര്‍ണ്ണമായും നഷ്ടപ്പെടുകയും ശരീരമാസകലം ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഥിരമായി എസ്.എഫ്.ഐ വിജയിച്ചു വന്ന സീറ്റില്‍ എ.ബി.വി.പി പ്രവര്‍ത്തകനായിരുന്ന സനൂപ് വിജയിച്ചതിനെ തുടര്‍ന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണത്തിനു മുതിര്‍ന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on കോളേജ് യൂണിയന്‍ ചെയര്‍മാനെ വധിക്കാന്‍ ശ്രമിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് കഠിന തടവ്

Page 40 of 41« First...102030...3738394041

« Previous Page« Previous « സ്ത്രീകളെ കുറിച്ചുള്ള സിദ്ദിഖിന്റെ പത്രാധിപകുറിപ്പ് വിവാദമാകുന്നു
Next »Next Page » സംഗീത ശില്പ ശാല ജനുവരി 18ന് »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...
മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha