തുറസ്സായ സ്ഥലങ്ങളില്‍ മാസ്ക് വേണ്ട

March 2nd, 2022

covid-19-strict-rules-in-uae-if-not-wearing-face-mask-3000-dhs-fine-ePathram
അബുദാബി : രാജ്യത്ത് കൊവിഡ് കേസുകളിൽ ഗണ്യമായി കുറവ് വന്ന സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡ ങ്ങളില്‍ സമഗ്ര മാറ്റങ്ങളുമായി യു. എ. ഇ.

പുതിയ അറിയിപ്പ് അനുസരിച്ച് ഇനി മുതൽ തുറസ്സായ സ്ഥലത്ത് മാസ്ക് ധരിക്കേണ്ടതില്ല. എന്നാൽ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് ധരിക്കല്‍ നിര്‍ബ്ബന്ധം തന്നെയാണ്.പുതുക്കിയ കൊവിഡ് പ്രൊട്ടോക്കോള്‍ 2022 മാർച്ച് 1 മുതൽ നിലവില്‍ വന്നു.

മറ്റു രാജ്യങ്ങളില്‍ നിന്നും യു. എ. ഇ. യിലേക്ക് വരുന്ന വാക്സിനേഷൻ എടുത്ത യാത്രക്കാർ ക്യൂ-ആർ കോഡ് ഉള്ള അംഗീകൃത വാക്സിനേഷൻ സർട്ടിഫിക്കറ്റ് കരുതണം. വാക്‌സിനേഷൻ ഇല്ലാത്തവര്‍ യാത്ര പുറപ്പെടുന്നതിന്റെ 48 മണിക്കൂറിനുള്ളിൽ നടത്തിയ പി. സി. ആർ. കൊവിഡ് നെഗറ്റീവ് റിപ്പോർട്ട് കരുതണം. കൊവിഡ് ബാധിതരുമായി സമ്പര്‍ക്കം ഉള്ളവര്‍ക്ക് ക്വാറന്‍റൈന്‍ ഇല്ല. എന്നാല്‍ അവര്‍ 5 ദിവസത്തിനിടെ 2 പി. സി. ആര്‍ പരിശോധന നടത്തി നെഗറ്റീവ് റിപ്പോർട്ട് ഉറപ്പു വരുത്തണം.

- pma

വായിക്കുക: , , ,

Comments Off on തുറസ്സായ സ്ഥലങ്ങളില്‍ മാസ്ക് വേണ്ട

അബുദാബി പ്രവേശനം : ഗ്രീന്‍ പാസ്സ് ഒഴിവാക്കി

February 28th, 2022

covid-19-al-hosn-green-app-ePathram
അബുദാബി : രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രി ക്കുന്നതിന്‍റെ ഭാഗമായി അബുദാബി അതിര്‍ത്തി കളില്‍ ഒരുക്കിയിരുന്ന ഇ. ഡി. ഇ. സ്കാനിംഗ് സംവിധാനം ഒഴിവാക്കി. ഇതോടെ യു. എ. ഇ. യിലെ ഇതര എമിറേറ്റു കളില്‍ നിന്നും അബുദാബി യിലേക്ക് പ്രവേശിക്കാൻ അല്‍ ഹൊസ്ന്‍ ആപ്ലിക്കേഷനിലെ ഗ്രീൻ പാസ്സ് വേണം എന്നുള്ള നിബന്ധനയും നീക്കി.

2022 ഫെബ്രുവരി 28 മുതല്‍ പ്രാവര്‍ത്തികമായ പുതിയ കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് അബു ദാബി പ്രവേശനത്തിനുള്ള ഗ്രീന്‍ പാസ്സ് ഒഴിവാക്കിയത്.

അതേ സമയം പാര്‍ക്കുകള്‍, ഷോപ്പിംഗ് മാളുകള്‍ അടക്കമുള്ള അബുദാബി യിലെ പൊതു സ്ഥല ങ്ങളില്‍ പ്രവേശിക്കുന്നതിനും പൊതു പരിപാടി കളില്‍ പങ്കെടുക്കുന്നതിനും ഗ്രീന്‍ പാസ്സ് നിര്‍ബ്ബന്ധമാണ്.

- pma

വായിക്കുക: , ,

Comments Off on അബുദാബി പ്രവേശനം : ഗ്രീന്‍ പാസ്സ് ഒഴിവാക്കി

അന്താരാഷ്‌ട്ര തലത്തിൽ അൽ ഹൊസ്ൻ ആപ്പിന് അംഗീകാരം

February 12th, 2022

covid-19-al-hosn-green-app-ePathram

അബുദാബി : കൊവിഡ് വ്യാപനം തടയുവാന്‍ ഏറ്റവും പുതിയ സംവിധാനങ്ങള്‍ ഏറ്റവും വിജയകരമായി നടപ്പിലാക്കി ശ്രദ്ധേയമായ യു. എ. ഇ. യുടെ അൽ ഹൊസ്ൻ ആപ്പിന് യു. എസ്. ആസ്ഥാനമായുള്ള ഗ്ലോബൽ എക്സലൻസ് അവാർഡിന്‍റെ ‘ആപ്പ് ഓഫ് ദി ഇയർ -2021’ അംഗീകാരം ലഭിച്ചു.

യു. എ. ഇ. സര്‍ക്കാറിന്‍റെ ആരോഗ്യ രംഗത്തെ മേന്മയും ഗ്രീന്‍ പാസ്സ് തയ്യാറാക്കിയത് അടക്കം ഡിജിറ്റൽ സാങ്കേതിക സംവിധാനത്തിന്‍റെ മികവും ഇതിലൂടെ പ്രതിഫലിക്കുന്നു.

വാക്സിനേഷൻ, പി. സി. ആർ. പരിശോധന തുടങ്ങി എല്ലാ വിവരങ്ങളും അറബി, ഇംഗ്ലീഷ്, ഹിന്ദി ഭാഷ കളിൽ ആപ്പിലൂടെ അറിയാന്‍ സാധിക്കുന്നു. മാത്രമല്ല കൊവിഡ് വ്യാപനം കുറക്കുന്നതിൽ അല്‍ ഹൊസ്ന്‍ ആപ്പിന്‍റെ ഉപയോഗം നിർണ്ണായക ഘടകമായി എന്നും അവാർഡ് കമ്മിറ്റി സൂചിപ്പിച്ചു.

- pma

വായിക്കുക: , , , ,

Comments Off on അന്താരാഷ്‌ട്ര തലത്തിൽ അൽ ഹൊസ്ൻ ആപ്പിന് അംഗീകാരം

കൊവിഡ് ഗുരുതര രോഗമല്ല : ഡെന്മാർക്കിൽ നിയന്ത്രണങ്ങള്‍ നീക്കി

February 2nd, 2022

denmark-flag-ePathram
ഡെന്മാർക്ക് : കൊവിഡ് ഒരു മാരക രോഗം അല്ല എന്നുള്ള തീരുമാനത്തില്‍ ഡെന്മാര്‍ക്കില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി. ഒമിക്രോൺ കേസുകള്‍ രാജ്യത്ത് കുതിച്ച് ഉയരുന്ന സാഹചര്യത്തിലും വാക്സിനേഷൻ നിരക്ക് ഉയര്‍ന്നതാണ് എന്ന നിലയിലാണ് പൊതു സ്ഥല ങ്ങളിൽ മാസ്കുകള്‍ ഒഴിവാക്കുന്നത് അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങളില്‍ രാജ്യത്ത് ഇളവ് പ്രഖ്യാപിച്ചത്.

ജനസംഖ്യയുടെ 80 % പേര്‍ക്കും രണ്ടു ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. 60 % പേരും ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു കഴിഞ്ഞു. അതു കൊണ്ട് തന്നെ കൊവിഡ് ഒരു ഗുരുതര രോഗം എന്ന നിലയിൽ ആരേയും ഭീതിപ്പെടുത്തുന്നില്ല എന്നാണ് വിലയിരുത്തല്‍. മാത്രമല്ല ആശുപത്രികളിൽ എത്തുന്ന ആളുകളുടെ എണ്ണ ത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട് എന്നും അധികൃതർ പറയുന്നു. പൊതു ചടങ്ങുകളിൽ സംബന്ധിക്കുവാൻ ഡാനിഷ് കൊവിഡ് ആപ്പ് ഇനി നിർബ്ബന്ധമില്ല.

നിയന്ത്രണങ്ങൾ നീക്കിയതോടെ നിശാ ക്ലബ്ബുകള്‍ തുറന്നു പ്രവർത്തിക്കുകയും രാവേറെ ചെന്നുള്ള മദ്യ വില്‍പ്പനയും പാര്‍ട്ടികളും വീണ്ടും ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഡെന്മാര്‍ക്കിന്‍റെ ഫ്രീ ട്രാവല്‍ സോണിന് പുറത്ത് നിന്നും വാക്‌സിന്‍ എടുക്കാതെ അതിര്‍ത്തി കടക്കുന്നതിന് നിയന്ത്രണമുണ്ട്. ക്ലിനിക്കു കളിലും ആശുപത്രികളിലും കൊവിഡ് പരിചരണ കേന്ദ്രങ്ങളിലും മാസ്ക് ഉപയോഗിക്കുകയും വേണം.

കഴിഞ്ഞ മാസം മുതൽ യു. കെ. യിൽ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി. ഇതിനെ പിന്തുടർന്നു കൊണ്ടാണ് ഡെന്മാർക്കിൽ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയത്. ഫ്രാന്‍സ്, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും കൊവിഡ് നിയന്ത്രണങ്ങള്‍ പിൻവലിക്കാൻ സന്നദ്ധരായിട്ടുണ്ട്.

നൂറു ശതമാനം ആളുകളിലും വാക്സിനേഷൻ എത്തുന്നതോടെ മറ്റു രാജ്യങ്ങളും കൊവിഡ് മാനദണ്ഡ ങ്ങളിൽ മാറ്റം വരുത്തുകയും നിയന്ത്രണങ്ങൾ നീക്കുക യും ചെയ്യും എന്ന് റിപ്പോർട്ടുകളുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on കൊവിഡ് ഗുരുതര രോഗമല്ല : ഡെന്മാർക്കിൽ നിയന്ത്രണങ്ങള്‍ നീക്കി

കൊവിഡ് ഗുരുതര രോഗമല്ല : ഡെന്മാർക്കിൽ നിയന്ത്രണങ്ങള്‍ നീക്കി

February 2nd, 2022

denmark-flag-ePathram
ഡെന്മാർക്ക് : കൊവിഡ് ഒരു മാരക രോഗം അല്ല എന്നുള്ള തീരുമാനത്തില്‍ ഡെന്മാര്‍ക്കില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി. ഒമിക്രോൺ കേസുകള്‍ രാജ്യത്ത് കുതിച്ച് ഉയരുന്ന സാഹചര്യ ത്തിലും വാക്സിനേഷൻ നിരക്ക് ഉയര്‍ന്നതാണ് എന്ന നിലയിലാണ് പൊതു സ്ഥലങ്ങളിൽ മാസ്കുകള്‍ ഒഴിവാക്കുന്നത് അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങളില്‍ രാജ്യത്ത് ഇളവ് പ്രഖ്യാപിച്ചത്.

ജനസംഖ്യയുടെ 80 % പേര്‍ക്കും രണ്ടു ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. 60 % പേരും ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു കഴിഞ്ഞു. അതു കൊണ്ട് തന്നെ കൊവിഡ് ഒരു ഗുരുതര രോഗം എന്ന നിലയിൽ ആരേയും ഭീതിപ്പെടുത്തുന്നില്ല എന്നാണ് വിലയിരുത്തല്‍. മാത്രമല്ല ആശുപത്രികളിൽ എത്തുന്ന ആളുകളുടെ എണ്ണ ത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട് എന്നും അധികൃതർ പറയുന്നു. പൊതു ചടങ്ങുകളിൽ സംബന്ധിക്കുവാൻ ഡാനിഷ് കൊവിഡ് ആപ്പ് ഇനി നിർബ്ബന്ധമില്ല.

നിയന്ത്രണങ്ങൾ നീക്കിയതോടെ നിശാ ക്ലബ്ബുകള്‍ തുറന്നു പ്രവർത്തിക്കുകയും രാവേറെ ചെന്നുള്ള മദ്യ വില്‍പ്പനയും പാര്‍ട്ടികളും വീണ്ടും ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഡെന്മാര്‍ക്കിന്‍റെ ഫ്രീ ട്രാവല്‍ സോണിന് പുറത്ത് നിന്നും വാക്‌സിന്‍ എടുക്കാതെ അതിര്‍ത്തി കടക്കുന്നതിന് നിയന്ത്രണമുണ്ട്. ക്ലിനിക്കു കളിലും ആശുപത്രികളിലും കൊവിഡ് പരിചരണ കേന്ദ്രങ്ങളിലും മാസ്ക് ഉപയോഗിക്കുകയും വേണം.

കഴിഞ്ഞ മാസം മുതൽ യു. കെ. യിൽ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി. ഇതിനെ പിന്തുടർന്നു കൊണ്ടാണ് ഡെന്മാർക്കിൽ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയത്. ഇതിനെ തുടർന്ന് അയര്‍ലന്‍ഡ്, ഫ്രാന്‍സ്, നെതര്‍ ലന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും കൊവിഡ് നിയന്ത്രണങ്ങള്‍ പിൻവലിക്കാൻ സന്നദ്ധരായിട്ടുണ്ട്.

നൂറു ശതമാനം ആളുകളിലും വാക്സിനേഷൻ എത്തുന്നതോടെ മറ്റു രാജ്യങ്ങളും കൊവിഡ് മാനദണ്ഡ ങ്ങളിൽ മാറ്റം വരുത്തുകയും നിയന്ത്രണങ്ങൾ നീക്കുക യും ചെയ്യും എന്ന് റിപ്പോർട്ടുകളുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on കൊവിഡ് ഗുരുതര രോഗമല്ല : ഡെന്മാർക്കിൽ നിയന്ത്രണങ്ങള്‍ നീക്കി

Page 6 of 58« First...45678...203040...Last »

« Previous Page« Previous « എം. ബി. ബി. എസ്സ്. ഒന്നാം വർഷ പ്രവേശനം
Next »Next Page » ഇതിഹാസ ഗായിക ലതാ മങ്കേഷ്കര്‍ ഓര്‍മ്മയായി »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha