ഭീകരപ്രവര്‍ത്തനം : അറബ് വംശജന് 10 വർഷം തടവു ശിക്ഷ

October 25th, 2016

jail-prisoner-epathram
അബുദാബി : ഭീകര പ്രവര്‍ത്തനം നടത്തിയ കേസില്‍ അറബ് വംശ ജന് അബു ദാബി ഫെഡ റൽ സുപ്രീം കോടതി 10 വർഷം തടവു ശിക്ഷ വിധി ച്ചു.

ജയിൽ വാസത്തിനു ശേഷം യു. എ. ഇ. യിൽ നിന്നു നാടു കടത്തും. വാർത്താ ഏജന്‍സി യായ വാം പുറത്തു വിട്ട താണ് ഇത്. ഭീകര പ്രവർത്തനം ആസൂത്രണം ചെയ്യു കയും തീവ്ര വാദ ഗ്രൂപ്പിന് അനു കൂല മായി ഓൺ ലൈൻ പ്രചാ രണം നടത്തു കയും ചെയ്തു എന്നതാണ് പ്രതിക്ക് എതിരെ ചുമത്തിയ കുറ്റം.

കുറ്റ കൃത്യങ്ങൾക്ക് ഉപയോഗിച്ച വസ്തു ക്കൾ കണ്ടു കെട്ടു കയും ഇയാളുടെ അക്കൗണ്ട് തടയാനും കോടതി വിധി യിൽ പറയുന്നു.

- pma

വായിക്കുക: , , ,

Comments Off on ഭീകരപ്രവര്‍ത്തനം : അറബ് വംശജന് 10 വർഷം തടവു ശിക്ഷ

സൗമ്യ കേസിൽ കോടതിയിൽ ഹാജരാകുമെന്ന് കട്ജു

October 24th, 2016

katju_epathram

ന്യൂഡൽഹി : സൗമ്യ വധക്കേസിൽ സുപ്രീം കോടതിയിൽ നവംബർ 11 ന് ഹാജരാകുമെന്ന് മുൻ ചീഫ് ജസ്റ്റിസ് കട്ജു തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ഗോവിന്ദച്ചാമിക്ക് ശിക്ഷ വിധിക്കാത്ത നടപടിയെ അദ്ദേഹം നേരത്തെ വിമർശിച്ചിരുന്നു. ഇതേ തുടർന്നാണ് കട്ജുവിനോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്.

ആദ്യം വിരമിച്ച ജഡ്ജിമാർ ഇന്ത്യിലെ ഒരു കോടതിയിലും വാദിക്കാനോ ഹാജരാകാനോ പാടില്ലെന്ന് ഭരണഘടന വ്യവസ്ഥയുള്ളതിനാൽ സുപ്രീം കോടതിയിൽ ഹാജരാകില്ലെന്ന നിലപാടിലായിരുന്നെങ്കിലും പിന്നീട് അദ്ദേഹം അത് മാറ്റുകയായിരുന്നു

- അവ്നി

വായിക്കുക: ,

Comments Off on സൗമ്യ കേസിൽ കോടതിയിൽ ഹാജരാകുമെന്ന് കട്ജു

പൗരാണിക വസ്തുക്കള്‍ വില്‍ക്കാന്‍ ശ്രമം : അറബ് വംശജർ പിടിയിൽ

October 20th, 2016

jail-prisoner-epathram
അബുദാബി : പൗരാണിക വസ്തുക്കള്‍ യു. എ. ഇ. യിലേക്ക് അനധികൃത മായി കടത്തി വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് അറബ് വംശജരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു.

വിദേശ രാജ്യ ങ്ങളിൽ നിന്നും കൊണ്ടു വന്ന പൗരാ ണിക വസ്തുക്കള്‍ ഉപഭോക്താ ക്കളെ കണ്ടെത്തി കൂടിയ വിലക്കു കച്ചവടം ചെയ്യുവാനുള്ള ശ്രമ ത്തിനിടെ യാണ് പോലീസ് പിടിയി ലായത്.

പുരാതന ഗ്രന്ഥ ങ്ങളുടെ കൈ യെഴുത്ത് പ്രതികള്‍, പുരാ തന നാണയ ങ്ങള്‍, വിലപിടിപ്പുള്ള കല്ലു കൾ തുടങ്ങി നിരവധി വസ്തുക്കൾ പ്രതികളില്‍ നിന്നും പിടി ച്ചെടുത്തു.

അബുദാബി യിലെ ഒരു ഹോട്ട ലില്‍ നിന്നു മാണ് ഇവരെ അറസ്റ്റു ചെയ്തത് എന്ന് അബുദാബി പൊലീസ് കുറ്റാ ന്വേഷണ വിഭാഗം മേധാവി കേണല്‍ ഡോ. റാശിദ് ബു റശീദ് അറിയിച്ചു.

പൗരാണിക വസ്തു ക്കള്‍ കള്ള ക്കടത്ത് നടത്തു ന്നതും വില്‍ക്കു ന്നതും അന്താ രാഷ്ട്ര നിയമം അനുസരിച്ചും യു. എ. ഇ. ക്രിമിനല്‍ നിയമം അനുസരിച്ചും ശിക്ഷാര്‍ഹ മാണ്.

- pma

വായിക്കുക: , , ,

Comments Off on പൗരാണിക വസ്തുക്കള്‍ വില്‍ക്കാന്‍ ശ്രമം : അറബ് വംശജർ പിടിയിൽ

പച്ചിലപ്പെട്രോൾ : രാമർപിള്ളൈക്കെതിരെ കോടതി വിധി

October 15th, 2016

ramar-pillai_epathram

ചെന്നൈ : മണ്ണെണ്ണയും ബെൻസീനും ഉപയോഗിച്ച് പെട്രോളുണ്ടാക്കി ഇലകളിൽ നിന്നും ഉണ്ടാക്കിയതാണെന്ന് പറഞ്ഞ് വിൽപ്പന നടത്തിയ ചെന്നൈ സ്വദേശി രാമർപിള്ളൈക്ക് മൂന്നു വർഷത്തെ തടവ് കോടതി വിധിച്ചു. ഹെർബൽ പെട്രോൾ എന്ന പേരിലായിരുന്നു രാമർപിള്ളൈയുടെയും കൂട്ടരുടെയും വില്പന.

1999 ലും 2000 ത്തിലുമായിരുന്നു വ്യാജപെട്രോൾ വില്പന നടത്തിയത്. ഈ പെട്രോൾ ഉപയോഗിച്ച് വാഹനങ്ങൾ ഓടിച്ചു കാണിച്ചായിരുന്നു തുടക്കം. കോടികളുടെ ലാഭമാണ് ഇതിലൂടെ രാമർപിള്ളൈ കൈക്കലാക്കിയത്.

ഐ.ഐ.ടി മദ്രാസിലും ഡെറാഡൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയത്തിലും നടത്തിയ പരിശോധനയിൽ ഇത് വ്യാജമണെന്ന് തെളിയുകയും ഇയാൾക്ക് എതിരെ സി.ബി.ഐ കേസ് എടുക്കുകയും ചെയ്തു.

- അവ്നി

വായിക്കുക: ,

Comments Off on പച്ചിലപ്പെട്രോൾ : രാമർപിള്ളൈക്കെതിരെ കോടതി വിധി

സംസ്ഥാനത്ത് ബി. ജെ. പി. ഹർത്താൽ

October 12th, 2016

hartal-idukki-epathram
കണ്ണൂർ : ബി. ജെ. പി. പ്രവർത്തക നായ കൊല്ലനാണ്ടി രമിത്തിന്റെ കൊല പാതക ത്തിൽ പ്രതി ഷേധിച്ച് വ്യാഴാഴ്ച സംസ്ഥാന വ്യാപക മായി ഹർത്താൽ ആചരിക്കാൻ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ കുമ്മൻ രാജ ശേഖരൻ ആഹ്വാനം ചെയ്തു.

പിണറായി ടൗണിനുള്ളിലെ പെട്രോൾ ബങ്കിനു സമീപം ഇന്നു രാവിലെ നടന്ന ആക്രമണ ത്തി ലാണ് രമിത്ത് കൊല്ല പ്പെട്ടത്. തലയ്ക്കും കഴു ത്തിനും വെട്ടേറ്റ് ഗുരുതര പരുക്കു കളുമായി തലശേരി സഹകരണ ആശുപത്രി യിൽ എത്തിച്ചു എങ്കിലും രമിത്ത് അന്ത്യ ശ്വാസം വലി ക്കുക യായിരുന്നു.

വ്യാഴാഴ്ച രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ നടക്കുന്ന ഹർത്താ ലിൽ നിന്ന് പാൽ, പത്രം, ആശു പത്രി, മെഡി ക്കൽ ഷോപ്പു കള്‍ എന്നിവയെ ഒഴി വാക്കി യിട്ടുണ്ട്.

കാലിക്കറ്റ് സർവ്വ കലാ ശാല, എം. ജി . സർവ്വ കലാ ശാല, എന്നിവ വ്യാഴാഴ്ച നടത്താ നിരുന്ന എല്ലാ പരീക്ഷ കളും മാറ്റി വെച്ചിട്ടുണ്ട്. പുതു ക്കിയ തീയതി പിന്നീട് അറിയിക്കും. വെള്ളിയാഴ്ച കണ്ണൂരിൽ നടക്കാനിരുന്ന വടക്കൻ മേഖല കായിക മേള മാറ്റി വെച്ചു.

- pma

വായിക്കുക: , , , , ,

Comments Off on സംസ്ഥാനത്ത് ബി. ജെ. പി. ഹർത്താൽ

Page 43 of 44« First...102030...4041424344

« Previous Page« Previous « കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം
Next »Next Page » അബുദാബി യില്‍ ക്ഷേത്ര ത്തിന് സ്ഥലം അനുവദിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha