സി.എന്‍.ജയദേവന്‍ തൃശ്ശൂരില്‍ വിജയിച്ചു

May 16th, 2014

communism-epathram

തൃശ്ശൂര്‍: ജയപരാജയങ്ങള്‍ മാറി മാറി ലഭിക്കുന്ന സി. പി. ഐ. ക്ക് തൃശ്ശൂരില്‍ ഇത്തവണ തിളക്കമാര്‍ന്ന വിജയം. രണ്ടാമൂഴത്തില്‍ സി. എന്‍. ജയദേവന്‍ കോണ്‍ഗ്രസ്സിന്റെ കെ. പി. ധനപാലനെ 38,227 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കടുത്ത കോണ്‍ഗ്രസ്സ് വിരുദ്ധ വികാരം ജില്ലയില്‍ നിലനിന്നിരുന്നു. സംസ്ഥാന രാഷ്ടീയത്തിലെ ഇരു മുന്നണികളിലെ പ്രമുഖ നേതാക്കന്മാരും എം. എല്‍. എ. മാരുമായ ടി. എന്‍. പ്രതാപനും, വി. എസ്. സുനില്‍ കുമാറും തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. പൊതു സമൂഹത്തില്‍ സ്വീകാര്യത ഏറെ ഉള്ള വി. എസ്. സുനില്‍ കുമാര്‍ എം. എല്‍. എ. സി. എന്‍. ജയദേവന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയിരുന്നു. ചിട്ടയായ പ്രവര്‍ത്തനവും ഒപ്പം കോണ്‍ഗ്രസ്സ് വിരുദ്ധ വികാരവും സി. എന്‍. ജയദേവന്റെ വിജയത്തിന്റെ തിളക്കം കൂട്ടി. നാട്ടുകാരന്‍ എന്നതും ഇടതു പക്ഷത്തിനു സ്വാധീനമുള്ള മണലൂര്‍, അന്തിക്കാട്, നാട്ടിക തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ഉള്ള വോട്ടുകളും സി. പി. ഐ. സ്ഥാനാര്‍ഥിക്ക് കരുത്ത് പകര്‍ന്നു. ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി സാറാ ജോസഫ് നാല്പതിനായിരത്തില്‍ പരം വോട്ടുകള്‍ നേടിയിരുന്നു. തൃശ്ശൂരില്‍ നിര്‍ണ്ണായക സ്വാധീനമുള്ള കൃസ്ത്യന്‍ സഭകളും മണ്ഡലത്തില്‍ കൃസ്ത്യാനിയല്ലാത്ത കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയോട് മമത കാട്ടിയില്ലെന്നും വിലയിരുത്തപ്പെടുന്നു.

കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വൈരം പരസ്പരം നേതാക്കന്മാരെ കൊലപ്പെടുത്തുന്നതിലേക്ക് എത്തിയ ജില്ലയാണ് തൃശ്ശൂര്‍. രണ്ടു ജില്ലാ നേതാക്കന്മാരാണ് ഇവിടെ അടുത്തടുത്ത് കൊല്ലപ്പെട്ടത്. എം. പി. എന്ന നിലയില്‍ പ്രവര്‍ത്തനങ്ങള്‍ തീരെ ഇല്ലാത്തതും ഗ്രൂപ്പുകള്‍ക്ക് അനഭിമതനായതിനെ തുടര്‍ന്ന് വിജയ പ്രതീക്ഷ തീരെ ഇല്ലായിരുന്നു മണ്ഡലത്തിലെ സിറ്റിങ്ങ് എം. പി. യായിരുന്ന പി. സി. ചാക്കോ. തുടര്‍ന്ന് അദ്ദേഹം ചാലക്കുടിയിലേക്ക് മാറുകയായിരുന്നു. ചാലക്കുടിയിലെ സിറ്റിംഗ് എം. പി. ആയിരുന്ന കെ. പി. ധനപാലനെ തൃശ്ശില്‍ മത്സരിപ്പിച്ചു. ചാലക്കുടിയില്‍ പി. സി. ചാക്കോ നടന്‍ ഇന്നസെന്റിനോട് പതിനായിരത്തില്‍ പരം വോട്ടിനു പരാജയപ്പെട്ടു. ഫലത്തില്‍ രണ്ടു മണ്ഡലങ്ങളും കോണ്‍ഗ്രസ്സിനു നഷ്ടമായി.

‘ഞങ്ങള്‍ ചാക്കോയെയാണ് എതിരാളിയായി പ്രതീക്ഷിച്ചത്. ധനപാലനെ കുറിച്ച് ഒരു ഘട്ടത്തിലും ഞങ്ങള്‍ സംസാരിച്ചിരുന്നില്ല. ധനപാലനിലൂടെ ചാക്കോയെത്തന്നെയാണ് ഞങ്ങള്‍ തോല്പിച്ചത്’ എന്ന ജയദേവന്റെ വാക്കുകള്‍ നാട്ടുകാരുടേത് കൂടിയാകുന്നു.

സി. പി. ഐ. ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലമാണ് തൃശ്ശൂര്‍. ദേശീയ രാഷ്ടീയത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന ചില ചരിത്ര വിജയങ്ങളും സി. പി. ഐ. ഈ മണ്ഡലത്തില്‍ കാഴ്ച വെച്ചിട്ടുണ്ട്. വി. വി. രാഘവന്‍ കേരള രാഷ്ടീയത്തിലെ അതികായനായിരുന്ന മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനേയും, പിന്നീട് അദ്ദേഹത്തിന്റെ മകനും മുന്‍ കെ. പി. സി. സി. പ്രസിഡണ്ടുമായിരുന്ന കെ. മുരളീധരനേയും പരാജയപ്പെടുത്തിയ മണ്ഡലമാണ് തൃശ്ശൂര്‍. ഇത്തവണത്തെ വിജയവും ചരിത്രത്തില്‍ ഇടം പിടിക്കുന്നതാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം ലീഡോടെ സി. പി. ഐ. വിജയിച്ച മണ്ഡലം എന്ന നിലയില്‍.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on സി.എന്‍.ജയദേവന്‍ തൃശ്ശൂരില്‍ വിജയിച്ചു

മദ്യ ലഭ്യത കുറഞ്ഞു; സംസ്ഥാനത്ത് മയക്കു മരുന്ന് ലോബി പിടിമുറുക്കുന്നു?

May 14th, 2014

alcohol-abuse-epathram

കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്ന് ലോബി പിടിമുറുക്കുന്നതായി സൂചന. അടുത്തടുത്ത ദിവസങ്ങളിലായി സംസ്ഥനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കിലോ കണക്കിനു കഞ്ചാവാണ് പോലീസ് പിടികൂടിയത്. മദ്യത്തേക്കാള്‍ കുറഞ്ഞ ചിലവില്‍ ലഹരി പകരുന്ന കഞ്ചാവിനെയാണ് സാധാരണക്കാര്‍ കൂടുതലായി ആശ്രയിക്കുന്നത്. അരിഷ്ടം എന്ന വ്യാജേന ഉള്ള മദ്യ വ്യാപാരം ഉണ്ട്. തെക്കന്‍ കേരളത്തിലെ ഒരു ആയുര്‍‌വ്വേദ ആശുപത്രിയുടെ മറവില്‍ നടത്തിയിരുന്ന മദ്യ വില്പന കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് ചെയ്ത് കണ്ടെടുത്തിരുന്നു. സംസ്ഥാനത്ത് നാനൂറില്‍ അധികം ബാറുകള്‍ അടച്ചതിനെ തുടര്‍ന്ന് മദ്യത്തിന്റെ ലഭ്യതയില്‍ കുറവ് വന്നിട്ടുണ്ട്. ബാറിന്റെ കൌണ്ടറില്‍ ചെന്നാല്‍ നിമിഷങ്ങള്‍ക്കകം ലഭ്യമായിരുന്ന മദ്യത്തിനായി ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്‌ലറ്റുകളിലെ വലിയ ക്യൂവില്‍ നില്‍ക്കേണ്ട അവസ്ഥയുണ്ട്. ഇതാണ് മദ്യപാനികളില്‍ ചിലരെ കഞ്ചാവ് ഉള്‍പ്പെടെ ഉള്ള മറ്റു ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതിനായി പ്രേരിപ്പിക്കുന്നത്. മയക്കു മരുന്നിന് അടിമപ്പെടുന്നവര്‍ മാനസിക രോഗികളായി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്.

ബാറുകള്‍ അടച്ചതിനാല്‍ മദ്യത്തിന്റെ അനധികൃത കച്ചവടവും പൊടിപൊടിക്കുന്നുണ്ട്. ബീവറേജ് കോര്‍പ്പറേഷന്റെ ഔട്‌ലറ്റുകളില്‍ ക്യൂ നിന്ന് മദ്യം വാങ്ങികൊടുക്കുന്നതിനായി അമ്പതു മുതല്‍ നൂറു രൂപ വരെയാണ് ഇത്തരക്കാര്‍ ഈടാക്കുന്നത്. ഓര്‍ഡര്‍ നല്‍കിയാല്‍ മദ്യം വാങ്ങി ഉപഭോക്താവ് പറയുന്ന സ്ഥലത്ത് എത്തിച്ചു നല്‍കുന്നവരും ഉണ്ട്.

സംസ്ഥാനത്തേക്ക് വ്യാജ മദ്യത്തിന്റെ ഒഴുക്ക് വര്‍ദ്ധിച്ചതായും, മലയോര മേഖലകളിൽ വ്യാജ വാറ്റ് വ്യാപകമാകുന്നതായും സൂചനയുണ്ട്. വേണ്ടത്ര ജാഗ്രത പാലിച്ചില്ലെങ്കില്‍ ഇത് മദ്യ ദുരന്തങ്ങള്‍ക്ക് വഴി വെക്കുവാനും സാധ്യതയുണ്ട്. ബാറുകളുടെ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നത് ഗുരുതരമായ പ്രത്യാഘാതം ആണ് ഉണ്ടാക്കുന്നതെന്ന് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on മദ്യ ലഭ്യത കുറഞ്ഞു; സംസ്ഥാനത്ത് മയക്കു മരുന്ന് ലോബി പിടിമുറുക്കുന്നു?

ഇന്റര്‍നെറ്റ് ലോട്ടറി തട്ടിപ്പ് : നൈജീരിയ ക്കാരി അറസ്റ്റില്‍

August 1st, 2012

fraud-epathram

ചാലക്കുടി : ഇന്റര്‍ നെറ്റിലൂടെ 200 കോടി രൂപയുടെ വിദേശ ലോട്ടറി അടിച്ചു എന്ന് തെറ്റി ദ്ധരിപ്പിച്ച് പണം തട്ടി എടുക്കു വാ നായി നേരിട്ട് എത്തിയ നൈജീരിയ ക്കാരിയെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു.

മുരിങ്ങൂര്‍ സ്വദേശി നന്ദ കിഷാറിന്റെ പരാതി പ്രകാരം നൈജീരയ ക്കാരിയായ ഹബീബ മേരി (37) യെ യാണ് ചൊവ്വാഴ്ച ചാലക്കുടി എസ്‌. ഐ. പി. ലാല്‍ കുമാര്‍ അറസ്റ്റ്‌ ചെയ്തത്.

നന്ദകിഷോറിന് ലോട്ടറി അടിച്ചെന്ന് ഇന്റര്‍ നെറ്റിലൂടെ അറി യിക്കുകയും, മുംബൈ വിമാന ത്താവള ത്തില്‍ കസ്റ്റംസ് ക്ലിയറന്‍ സി നായി 8500 അമേരിക്കന്‍ ഡോളര്‍ ആവശ്യ മാണെന്ന് പറഞ്ഞ് ഫോണ്‍ വിളി ക്കുക യുമായി രുന്നു.

ലോട്ടറി രേഖകള്‍ ഇ – മെയിലില്‍ അയച്ചു കൊടുത്തു. പണം നേരിട്ട് നല്‍കാം എന്നും ബാങ്കില്‍ നിക്ഷേപിക്കില്ല എന്നും അറി യിച്ച തിനെ ത്തുടര്‍ന്നാണ് യുവതി നേരിട്ട് എത്തിയത്.

നെടുമ്പാശ്ശേരി വിമാന ത്താവള ത്തിലെത്തിയ യുവതി ഫോണ്‍ വിളിച്ച് പണം വാങ്ങുന്ന തിനായി തിങ്കളാഴ്ച രാത്രി ചാല ക്കുടി യില്‍ എത്തി. ലോട്ടറിയെ ക്കുറിച്ച് നന്ദ കിഷോര്‍ അന്വേഷിച്ചപ്പോള്‍ പരസ്പര ബന്ധ മില്ലാത്ത മറുപടി യാണ് യുവതി യില്‍ നിന്ന് ലഭിച്ചത്.

സംശയം തോന്നിയ ഇയാള്‍ പണം എടുക്കാനെന്നു പറഞ്ഞ് ചാലക്കുടി പോലീസ് സ്‌റ്റേഷ നിലേക്ക് കൊണ്ടു വരിക യായി രുന്നു. പാസ്സ് പോര്‍ട്ട് കൈവശം ഉണ്ടാ യിരുന്നു എങ്കിലും കൃത്യമായ വിവര ങ്ങള്‍ അതില്‍ ഇല്ലെന്ന് എസ്. ഐ. പറഞ്ഞു. പ്രതിയെ കോടതി യില്‍ ഹാജരാക്കി.

- pma

വായിക്കുക: , , , , ,

Comments Off on ഇന്റര്‍നെറ്റ് ലോട്ടറി തട്ടിപ്പ് : നൈജീരിയ ക്കാരി അറസ്റ്റില്‍

നിയമ സഭയില്‍ നീലച്ചിത്രം കണ്ട മൂന്ന് മന്ത്രിമാര്‍ രാജിവെച്ചു

February 8th, 2012
Karnatka_Minister-epathram
ബാംഗ്ലൂര്‍: കര്‍ണ്ണാടക നിയമസഭയില്‍ മൊബൈല്‍ ഫോണില്‍ അസ്ലീല ദൃശ്യങ്ങള്‍ ആസ്വദിച്ച മൂന്നു മന്ത്രിമാര്‍ രാജി വെച്ചു. മന്ത്രിമാര്‍ അസ്ലീല ദൃശ്യങ്ങള്‍ ഒരുമിച്ചിരുന്ന് കാണുന്ന ദൃശ്യങ്ങള്‍ ചില ചാനലുകള്‍ പുറത്തു വിട്ടിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി സി. സി. പാട്ടീല്‍, സഹകരണ മന്ത്രി ലക്ഷ്മണ്‍ സവേദി, പരിസ്ഥിതി വകുപ്പ് മന്ത്രി കൃഷ്ണ പലേമാര്‍ എന്നിവര്‍ രാജിവെച്ചത്.
പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ നിയമസഭയില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു മന്ത്രിമാരുടെ നീല‌ച്ചിത്ര ആസ്വാദനം. നിയമസഭയിലെ ജോലിക്കാരന്‍ അടുത്തെത്തിയപ്പോള്‍ മന്ത്രി മുണ്ടിനിടയില്‍ മൊബൈല്‍ ഒളിപ്പിക്കുകയായിരുന്നു. മന്ത്രിമാരുടെ ഈ പ്രവര്‍ത്തി കര്‍ണ്ണാടകയിലെ ബി. ജെ. പി സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. ഭാരതീയ സദാചാര മൂല്യങ്ങളെ കുറിച്ച് മേനി പറയുന്ന ബി. ജെ. പി ഉള്‍പ്പെടെ ഉള്ള സംഘപരിവാര്‍ സംഘടനകള്‍ക്ക്  വലിയ നാണക്കേടാണ് ഈ സംഭവം മൂലം ഉണ്ടായിട്ടുള്ളത്.

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »

Page 51 of 51« First...102030...4748495051

« Previous Page « മലയാളിയുടെ ഗോളില്‍ ബംഗാളിനു വിജയം
Next » അഞ്ചാം മന്ത്രി: കെ. പി. സി. സി യിലും ഭിന്നത »പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha