ബംഗ്ലാദേശില്‍ നിന്നും അനധികൃത കുടിയേറ്റം വര്‍ദ്ധിക്കുന്നു

August 15th, 2012

assam-violence-epathram

ന്യൂഡൽഹി : ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പലരും ഇന്ത്യ സന്ദര്‍ശിക്കുവാന്‍ ആവശ്യമായ രേഖകളോടെ അല്ല ഇന്ത്യയിലേക്ക് കടന്നു വരുന്നത്. രേഖകളുമായി വരുന്നവരില്‍ പലരും തിരിച്ചു പോകുന്നില്ല എന്നും സൂചനയുണ്ട്. ഇത്തരത്തില്‍ ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറുന്നവര്‍ പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴില്‍ അന്വേഷിച്ച് പോകുകയും അവിടെ താമസമാക്കുകയും ചെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബംഗ്ലാദേശില്‍ നിന്നും കുടിയേറുന്നവര്‍ ഇന്ത്യക്കാരുമായി സംഘര്‍ഷത്തിലും ഏര്‍പ്പെടുന്നതായി വാര്‍ത്തകള്‍ ഉണ്ട്. ഇത് ഭാവിയില്‍ ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ സംഘര്‍ഷങ്ങള്‍ക്ക് ഇട വരുത്തിയേക്കാം.

അടുത്തിടെ ആസ്സാമില്‍ ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി കുടിയേറിയവരും ഇന്ത്യക്കാരായ ബോര്‍ഡോകളും തമ്മില്‍ ഉണ്ടായ കലാപം ഇതാണ് വ്യക്തമാക്കുന്നത്. ദൌര്‍ഭാഗ്യവശാല്‍ ചില കേന്ദ്രങ്ങള്‍ ഇതിനെ വംശീയ കലാപമായി ചിത്രീകരിച്ചിരുന്നു.  അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത പാലിക്കുന്നില്ലെന്നാണ് പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നത്. ഇന്ത്യ തീവ്രവാദ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍  രാജ്യരക്ഷക്ക് തന്നെ അപകടമാണ് ഇത്തരം അനധികൃത കുടിയേറ്റമെന്ന് വിദഗ്‌ദരും ചൂണ്ടിക്കാട്ടുന്നു.

ബംഗ്ലാദേശില്‍ നിന്നും ഇന്ത്യ സന്ദര്‍ശിക്കുന്നവരുമായി ബന്ധപ്പെട്ട് ഒരു ചോദ്യത്തിനു ലോക്‍സഭയില്‍ ലഭിച്ച മറുപടി പ്രകാരം 2009 ജനുവരി മുതല്‍ 2011 ഡിസംബര്‍ വരെ ഉള്ള കണക്കനുസരിച്ച് 82585 പേര്‍ ബംഗ്ലാദേശില്‍ നിന്നും വന്നതായും ഇവരില്‍ 23653 പേര്‍ സ്വമേധയോ സര്‍ക്കാര്‍ തിരിച്ചയക്കുകയോ ചെയ്തതായി പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on ബംഗ്ലാദേശില്‍ നിന്നും അനധികൃത കുടിയേറ്റം വര്‍ദ്ധിക്കുന്നു

നിയമ സഭയില്‍ നീലച്ചിത്രം കണ്ട മൂന്ന് മന്ത്രിമാര്‍ രാജിവെച്ചു

February 8th, 2012
Karnatka_Minister-epathram
ബാംഗ്ലൂര്‍: കര്‍ണ്ണാടക നിയമസഭയില്‍ മൊബൈല്‍ ഫോണില്‍ അസ്ലീല ദൃശ്യങ്ങള്‍ ആസ്വദിച്ച മൂന്നു മന്ത്രിമാര്‍ രാജി വെച്ചു. മന്ത്രിമാര്‍ അസ്ലീല ദൃശ്യങ്ങള്‍ ഒരുമിച്ചിരുന്ന് കാണുന്ന ദൃശ്യങ്ങള്‍ ചില ചാനലുകള്‍ പുറത്തു വിട്ടിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി സി. സി. പാട്ടീല്‍, സഹകരണ മന്ത്രി ലക്ഷ്മണ്‍ സവേദി, പരിസ്ഥിതി വകുപ്പ് മന്ത്രി കൃഷ്ണ പലേമാര്‍ എന്നിവര്‍ രാജിവെച്ചത്.
പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ നിയമസഭയില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു മന്ത്രിമാരുടെ നീല‌ച്ചിത്ര ആസ്വാദനം. നിയമസഭയിലെ ജോലിക്കാരന്‍ അടുത്തെത്തിയപ്പോള്‍ മന്ത്രി മുണ്ടിനിടയില്‍ മൊബൈല്‍ ഒളിപ്പിക്കുകയായിരുന്നു. മന്ത്രിമാരുടെ ഈ പ്രവര്‍ത്തി കര്‍ണ്ണാടകയിലെ ബി. ജെ. പി സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. ഭാരതീയ സദാചാര മൂല്യങ്ങളെ കുറിച്ച് മേനി പറയുന്ന ബി. ജെ. പി ഉള്‍പ്പെടെ ഉള്ള സംഘപരിവാര്‍ സംഘടനകള്‍ക്ക്  വലിയ നാണക്കേടാണ് ഈ സംഭവം മൂലം ഉണ്ടായിട്ടുള്ളത്.

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »

മൈക്കള്‍ ജാക്സന്‍റെ മരണത്തിന് ഡോക്ടര്‍ ഉത്തരവാദി

November 8th, 2011

michael-jackson-epathram

ലോസ്ആഞ്ചലസ് : പോപ്‌ രാജാവ്‌ മൈക്കള്‍ ജാക്സന്‍റെ മരണത്തിന് കാരണമായത്‌ അദ്ദേഹത്തിന്റെ ഡോക്ടര്‍ അമിതമായ അളവില്‍ ഉറങ്ങാനുള്ള മരുന്ന് കുത്തിവെച്ചത്‌ ആണെന്ന് കോടതി കണ്ടെത്തി. ലോകം മുഴുവന്‍ ഉറ്റു നോക്കിയിരുന്ന ഒന്‍പതു മണിക്കൂര്‍ നീണ്ടു നിന്ന കോടതി നടപടികളുടെ അവസാനം ജാക്സന്റെ മരണത്തിന് ഉത്തരവാദി ഡോക്ടര്‍ ആണെന്ന് ജൂറി തീരുമാനിച്ചു. ജാക്സന്‍റെ സ്വകാര്യ ഭിഷഗ്വരന്‍ ഡോക്ടര്‍ മുറെ ഇതോടെ തടവിലാവും എന്ന് ഉറപ്പായി. അദ്ദേഹത്തിന്റെ ലൈസന്‍സും റദ്ദ്‌ ചെയ്യപ്പെടാം.

മൈക്കള്‍ ജാക്സന്‍ ഭീകരമായ ഉറക്ക രാഹിത്യം അനുഭവിച്ചിരുന്നു. സംഗീത പരിപാടികള്‍ക്ക്‌ മുന്‍പ്‌ മതിയായ ഉറക്കം ലഭിക്കാന്‍ ആവാതെ ഏറെ കഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന് ഡോ. മുറെ പതിവായി പ്രോപോഫോള്‍ എന്ന ഉറക്ക മരുന്ന് കുത്തി വെയ്ക്കാറുണ്ടായിരുന്നു. എന്നാല്‍ മരണ ദിവസം കുത്തിവെച്ച അളവ് കുറവായിരുന്നുവെന്നും പിന്നീട് താന്‍ പോയ ശേഷം മൈക്കള്‍ സ്വന്തമായി അമിത അളവില്‍ മരുന്ന് സ്വയം കുത്തി വെച്ചതാണ് മരണത്തിന് കാരണമായത്‌ എന്ന ഡോക്ടര്‍ മുറെയുടെ വാദം ജൂറി തള്ളിക്കളഞ്ഞു.

2009 ജൂണ്‍ 25നാണ് മൈക്കള്‍ ജാക്സന്‍ മരണമടഞ്ഞത്.

- ജെ.എസ്.

വായിക്കുക: , , , , ,

Comments Off on മൈക്കള്‍ ജാക്സന്‍റെ മരണത്തിന് ഡോക്ടര്‍ ഉത്തരവാദി

Page 75 of 75« First...102030...7172737475

« Previous Page « ഫേസ്ബുക്ക് കമന്റ് കാരണം സസ്പെന്‍ഷനിലായി
Next » ലിയോ ടോള്‍സ്റ്റോയി ലോക സാഹിത്യത്തിലെ മഹാപ്രതിഭ »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha