സി. എസ്. ഐ. ദേവാലയ ത്തിന് എം. എ. യൂസഫലിയുടെ സഹായം

July 23rd, 2021

lulu-group-csi-parish-church-ePathram
അബുദാബി : ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ (സി. എസ്. ഐ.) അബു ദാബി യിൽ നിർമ്മി ക്കുന്ന ദേവാലയ ത്തിന് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർ മാനു മായ എം. എ. യൂസഫലി യുടെ സഹായ ഹസ്തം. ദേവാ ലയ ത്തിൻ്റെ നിർമ്മാണത്തിലേക്കായി അഞ്ച് ലക്ഷം ദിർഹ മാണ് (1 കോടി രൂപ) യൂസഫലി നൽകിയത്.

അബുദാബി സി. എസ്. ഐ. പാരിഷ് വികാരി റവ. ലാൽജി എം. ഫിലിപ്പ് യൂസഫലി യിൽ നിന്ന് തുക ഏറ്റു വാങ്ങി. സി. എസ്. ഐ. മധ്യ കേരള മഹാ ഇടവക ബിഷപ്പ് റൈറ്റ് റവ. മല യിൽ സാബു കോശി ചെറിയാൻ നാട്ടിൽ നിന്നും ഓൺ ലൈനായി ചടങ്ങിൽ പങ്കെടുത്തു.

അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറു മായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുവദിച്ച 4.37 ഏക്കർ ഭൂമി യിലാണ് സി. എസ്. ഐ. ദേവാലയം ഉയരുന്നത്. അബുദാബി അബു മുറൈഖ എന്ന ഭാഗത്ത് കിരീട അവ കാശി അനുവദിച്ച സ്ഥലത്ത് നിർമ്മാണം പുരോഗമിച്ചു കൊണ്ടി രിക്കു ന്ന ബാപ്സ് ഹിന്ദു ക്ഷേത്ര ത്തിനു സമീപമാണ് ചര്‍ച്ച് നിർമ്മി ക്കുന്നത്.

എല്ലാ മത വിഭാഗങ്ങളുടെയും ആരാധ നാലയ ങ്ങളുള്ള യു. എ. ഇ. യിൽ വ്യത്യസ്ത മത ക്കാർക്ക് സഹ കരണ ത്തോടെ കഴിയാനുള്ള സാഹചര്യ മാണ് ഭരണാധി കാരികൾ ഉറപ്പ് നൽകുന്നത് എന്നും എം. എ. യൂസഫലി പറഞ്ഞു.

രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽ ത്താൻ അൽ നഹ്യാൻ ആവിഷ്കരിച്ച സഹിഷ്ണുതാ ആശയ ങ്ങ ളാണ് യു. എ. ഇ. ഭരണ കുടം പിന്തുടരുന്നത്. അബുദാബി യിലെ നഗര ഹൃദയത്തി ലുള്ള പള്ളിക്ക് യേശു ക്രിസ്തു വിൻറെ മാതാവ് മറിയ മിന്റെ പേർ നൽകി യിരുന്നു. (മറിയം ഉമ്മു ഈസാ മസ്ജിദ് അഥവാ യേശു വിന്റെ മാതാവ് മറിയം മസ്ജിദ്) ഇതിൻ്റെ ഉത്തമ ഉദാഹരണ മാണ് എന്നും യൂസഫലി പറഞ്ഞു.

സാഹോദര്യത്തിൻ്റെയും മാനവികത യുടെയും സമാധാന ത്തിൻ്റെയും പുതിയ മാതൃക യാണ് ഇതിലൂടെ ലോകത്തിനു മുന്നിൽ യു. എ. ഇ. കാണിച്ചു കൊടുക്കുന്നത് എന്നും എം. എ. യൂസഫലി കൂട്ടി ച്ചേർത്തു.

15,000 ചതുരശ്ര അടി വിസ്തൃതിയിൽ നിർമ്മിക്കുന്നതും 750 പേർക്കു പ്രാർത്ഥനാ സൗക ര്യമുള്ള ദേവാലയ ത്തിൻ്റെ നിർമ്മാണം ഈ വർഷം അവസാനത്തോടെ പൂർത്തി യാകും. യു. എ. ഇ. കാബിനറ്റ് അംഗവും സഹിഷ്ണതാ വകുപ്പ് മന്ത്രി യുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനാണ് ദേവാലയ ത്തിന്റെ ശിലാ സ്ഥാപന കർമ്മം നടത്തിയത്.

- pma

വായിക്കുക: , , , ,

Comments Off on സി. എസ്. ഐ. ദേവാലയ ത്തിന് എം. എ. യൂസഫലിയുടെ സഹായം


« ദേശീയ അണു നശീകരണ യജ്ഞം : രാത്രി കാല ഗതാഗത നിയന്ത്രണം നിലവില്‍ വന്നു
കൃഷി വകുപ്പ് പച്ചത്തേങ്ങ സംഭരിക്കുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha