പുസ്തക പ്രകാശനവും മാധ്യമ പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പും

August 24th, 2012

ദുബായ് : ചിരന്തന സാംസ്‌കാരിക വേദിയുടെ പതിനഞ്ചാമത് പുസ്തകം ഷീലാ പോള്‍ രചിച്ച ബാല സാഹിത്യം ‘കുഞ്ഞാറ്റകള്‍’ പ്രകാശനവും യു. എ. ഇ. യിലെ മാധ്യമ പ്രവര്‍ത്തകരായ റഹ്മാന്‍ എലങ്കമല്‍ (ഗള്‍ഫ് മാധ്യമം), ജലീല്‍ രാമന്തളി (ചന്ദ്രിക) എന്നിവര്‍ക്ക് യാത്രയയപ്പും ആഗസ്ത് 24 വെള്ളിയാഴ്ച രാത്രി 7 മണിക്ക് ദേരയിലുള്ള ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ നടക്കും.

പ്രശസ്ത ചലച്ചിത്ര താരം സുരേഷ്‌ഗോപി, ബഷീര്‍ പടിയത്തിന് പുസ്തകം നല്‍കി പ്രകാശനം ചെയ്യും. കെ. എം. അബ്ബാസ് (സിറാജ്) പുസ്തകം പരിചയപ്പെടുത്തും. യു. എ. ഇ. യിലെ സാമൂഹിക സാംസ്‌കാരിക മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കും.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on പുസ്തക പ്രകാശനവും മാധ്യമ പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പും

സ്വാതന്ത്ര്യ ദിന ത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു

August 17th, 2012

ദുബായ് : ജനത പ്രവാസി കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യ ത്തില്‍ സ്വാതന്ത്ര്യ ദിന ത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. ‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും സമകാലിക രാഷ്ട്രീയവും’ എന്ന വിഷയം ദിനേശന്‍ ഏറാമല അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി രാജന്‍ കൊളാവിപ്പാലം അദ്ധ്യക്ഷത വഹിച്ചു.

വിവിധ സംഘട നകളെ പ്രതിനിധീകരിച്ച് ഹംസ പയ്യോളി, ചന്ദ്രന്‍ ആയഞ്ചേരി, നാരായണന്‍ വെളിയങ്കോട്, കെ. എ. ജബ്ബാരി, കെ. സദാശിവന്‍, വിനയന്‍ കെ., സയസ് ഇടിക്കുള, ടി. എ. ഖാദര്‍, ടി. പി. രാജന്‍, നാസര്‍ പരദേശി, സുബൈര്‍ വെള്ളിയോട്, സുനില്‍ കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on സ്വാതന്ത്ര്യ ദിന ത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു

ശക്തി അവാര്‍ഡ് : അബുദാബി യില്‍ സ്വാഗത സംഘം രൂപീകരിച്ചു

August 14th, 2012

sakthi-logo-epathram അബുദാബി : കഴിഞ്ഞ 25 വര്‍ഷമായി കേരള ത്തിലെ വിവിധ ജില്ലാ ആസ്ഥാന ങ്ങളില്‍ വെച്ച് നല്‍കി വന്നിരുന്ന അബുദാബി ശക്തി തായാട്ട് അവാര്‍ഡു സമര്‍പ്പണം ഈ വര്‍ഷം ഒക്‌ടോബര്‍ 19 വെള്ളിയാഴ്ച അബുദാബി യില്‍ നടക്കും. കേരള ത്തിലെ സാമൂഹിക സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ അവാര്‍ഡ് സമര്‍പ്പണ പരിപാടി യില്‍ സംബന്ധിക്കും.

കാനായി കുഞ്ഞിരാമന്‍, പ്രൊഫ. എം. കെ. സാനു, ബി. സന്ധ്യ, പ്രൊഫ. കെ. പാപ്പുട്ടി, മേലൂര്‍ വാസുദേവന്‍, ഡോ. ആരിഫ് അലി കൊളത്തെക്കാട്ട്, വിപിന്‍, എ. ശാന്തകുമാര്‍, ടി. പി. വേണുഗോപാല്‍, പി. എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് ശക്തി അവാര്‍ഡ് നല്‍കും.

അവാര്‍ഡ് സമര്‍പ്പണ പരിപാടി കള്‍ വിജയിപ്പി ക്കുന്നതിനായി പത്മശ്രീ എം. എ. യൂസുഫലി, ഡോ. ബി. ആര്‍. ഷെട്ടി, ഇസ്മയില്‍ റാവുത്തര്‍, ഗണേഷ് ബാബു, വൈ. സുധീര്‍കുമാര്‍ ഷെട്ടി, കെ. മുരളീധരന്‍ എന്നിവര്‍ രക്ഷാധികാരികള്‍ ആയിട്ടുള്ള സ്വാഗത സംഘ ത്തിന് രൂപം നല്‍കി.

ശക്തി പ്രസിഡന്റ് പി. പദ്മനാഭന്റെ അദ്ധ്യക്ഷത യില്‍ കേരള സോഷ്യല്‍ സെന്ററില്‍ ചേര്‍ന്ന സ്വാഗത സംഘ രൂപീകരണ യോഗ ത്തില്‍ എന്‍. വി. മോഹനന്‍ (ചെയര്‍മാന്‍),കെ. ബി. മുരളി, റഹീം കൊട്ടുകാട് (വൈസ് ചെയര്‍മാന്‍മാര്‍), പി. പദ്മനാഭന്‍ (ജനറല്‍ കണ്‍വീനര്‍), വി. പി. കൃഷ്ണകുമാര്‍ (ജോയിന്റ് കണ്‍വീനര്‍), എം. യു. വാസു (പ്രോഗ്രാം കോഡിനേറ്റര്‍), അഷറഫ് കൊച്ചി, സുധീന്ദ്രന്‍ (അസിസ്റ്റന്‍റ് പ്രോഗ്രാം കോഡിനേറ്റേഴ്‌സ്) എന്നിവ രുടെ നേതൃത്വ ത്തില്‍ വിവിധ സബ് കമ്മിറ്റി കള്‍ക്കും രൂപം നല്‍കി. കെ. ടി. ഹമീദ് സ്വാഗതവും സഫറുള്ള പാലപ്പെട്ടി നന്ദിയും പറഞ്ഞു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ശക്തി അവാര്‍ഡ് : അബുദാബി യില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ നാല്പതാം വാര്‍ഷികം ആഘോഷിക്കുന്നു

August 9th, 2012

indian-islamic-centre-40th-anniversary-logo-ePathramഅബുദാബി : മത സാമൂഹിക സാംസ്‌കാരിക രംഗത്ത് നാലു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ അതി വിപുലമായ പരിപാടി കളോടെ നാല്പതാം വാര്‍ഷികം ആഘോഷിക്കുന്നു.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടി കളുടെ ഉദ്ഘാടനം സപ്തംബര്‍ 7 വെള്ളിയാഴ്ച മലപ്പുറം ജില്ല യിലെ കോട്ടക്കല്‍ പി. എം. ഓഡിറ്റോറിയ ത്തില്‍ നടക്കും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കേന്ദ്ര മന്ത്രി ഇ. അഹമ്മദ്, സംസ്ഥാന മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടി, പി. കെ. അബ്ദുറബ്, എ. പി. അനില്‍ കുമാര്‍, എം. കെ. മുനീര്‍, മഞ്ഞാളം കുഴി അലി, പത്മശ്രീ എം. എ. യൂസുഫലി, ഇ. ടി. മുഹമ്മദ്ബഷീര്‍ എം. പി, അബ്ദുസമദ് സമദാനി എം. എല്‍. എ., അബ്ദു സമദ് പൂക്കോട്ടൂര്‍ തുടങ്ങിയവരും സാമൂഹിക സാംസ്‌കാരിക നായകരും പങ്കെടുക്കും.

ഉദ്ഘാടന സമ്മേളന ത്തില്‍ കഴിഞ്ഞ നാല്പതാണ്ടിനിടയ്ക്ക് വിവിധ ഘട്ടങ്ങളി ലായി സംഘടന യുടെ പ്രവര്‍ത്തന രംഗത്ത് നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിച്ച് നാട്ടിലേക്ക് മടങ്ങിയ നൂറു കണക്കിന് പേര്‍ ഒത്തു കൂടും.

ഉദ്ഘാടന സമ്മേളന ത്തിനു പുറമേ നാട്ടിലും അബുദാബി യിലുമായി വൈവിധ്യ ങ്ങളായ പരിപാടി കളും സംഘടിപ്പിക്കും. ഇന്ത്യ യിലെയും അറബ് രാജ്യങ്ങളിലെയും ഉന്നതര്‍ പങ്കെടുക്കുന്ന ഇന്തോ – അറബ് സാംസ്‌കാരിക സംഗമം, മെമ്പേഴ്‌സ് മീറ്റ്, മഹല്ല് സംഗമം, അംഗ ങ്ങള്‍ക്കായി പ്രത്യേക സുരക്ഷാ പദ്ധതി തുടങ്ങിയ വിപുല മായ പരിപാടി കളാണ് നാല്പതാം വാര്‍ഷിക ത്തോട് അനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുള്ളത്.

സാമ്പത്തി കമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന 40 കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്ക് നിത്യ വരുമാന മാര്‍ഗ്ഗ ത്തിനുള്ള പ്രത്യേക പദ്ധതി ഇസ്‌ലാമിക് സെന്റര്‍ ഇതിന്റെ ഭാഗമായി തയ്യാറാക്കുന്നുണ്ട്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യുടെ കീഴിലുള്ള വിദൂര വിദ്യാഭ്യാസ സെന്ററിന്റെ അംഗീകാര ത്തോടെ ബി. എ., ബി. കോം., എം. ബി. എ. എന്നീ ഡിഗ്രി – പി. ജി. കോഴ്‌സുകള്‍ ഈ കാലയളവില്‍ ഇസ്‌ലാമിക് സെന്ററില്‍ ആരംഭിക്കുന്നതാണ്.

ഇതിന്റെ അനുമതി കേരള വിദ്യാഭ്യാസ മന്ത്രിയില്‍ നിന്ന് ലഭിച്ചതായി ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.

രാജ്യത്തിന്റെ സാമൂഹിക സാംസ്‌കാരിക സേവന രംഗത്ത് മികച്ച സംഭാവന അര്‍പ്പിച്ച വ്യക്തിക്കുള്ള ഇസ്‌ലാമിക് സെന്റര്‍ അവാര്‍ഡ് നാല്പതാം വാര്‍ഷിക ആഘോഷ ത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

1972 ല്‍ വാടക കെട്ടിട ത്തില്‍ ആരംഭിച്ച അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ഇന്ന് പ്രവാസി സംഘടനാ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ പ്രസ്ഥാന ങ്ങളില്‍ ഒന്നാണ്.

യു. എ. ഇ. യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ സൗജന്യ ഭൂമി നല്കുകയും 1981 മെയ് 12 ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി തറക്കല്ലിടുകയും മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഉദ്ഘാടന കര്‍മം നിര്‍വ്വഹിക്കുകയും ചെയ്ത സംഘടന യുടെ ആസ്ഥാന മന്ദിര ചരിത്രം അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിനു മാത്രം അവകാശപ്പെട്ടതാണ്.

islamic-center-40th-anniversary-press-meet-ePathram

പൊതു രംഗത്ത് സെന്റര്‍ നടത്തി ക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ നിരവധി കുടുംബ ങ്ങള്‍ക്ക് ജീവിത സാഫല്യത്തിന് തുണയായി മാറിയിട്ടുണ്ട്. സാമ്പത്തിക പരാധീനത മൂലം വിദ്യാഭ്യാസം തടസ്സപ്പെട്ട നിരവധി വിദ്യാര്‍ത്ഥി കളെ സെന്ററിന്റെ സാമ്പത്തിക സഹായം കൊണ്ട് ഉന്നത പ്രൊഫഷണ ലുകള്‍ ആക്കി വളര്‍ത്തി എടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട് എന്നുള്ളതും ശ്രദ്ധേയമായ നേട്ടമാണെന്ന് ഭാരവാഹികളായ പി. ബാവഹാജി, എം. പി. എം. റഷീദ്, ശുക്കുറലി കല്ലുങ്ങല്‍, ശാദുലി വളക്കൈ, മൊയ്തു ഹാജി കടന്നപ്പള്ളി, വി. ഉസ്മാന്‍ ഹാജി, സയ്യിദ്‌ അബ്ദു റഹിമാന്‍ തങ്ങള്‍ എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , , , ,

Comments Off on ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ നാല്പതാം വാര്‍ഷികം ആഘോഷിക്കുന്നു

ക്യാപ്റ്റന്‍ ലക്ഷ്മി അനുസ്മരണ സമ്മേളനം

July 28th, 2012

captain-lakshmi-ePathram
അബുദാബി : ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനു കേരളം സമര്‍പ്പിച്ച വിപ്ലവ നക്ഷത്രവും ഇന്ത്യന്‍ നാഷണല്‍ ആര്‍മി യുടെ ക്യാപ്റ്റനും പ്രമുഖ സാമൂഹിക പ്രവര്‍ത്തക യുമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മിയെ കേരള സോഷ്യല്‍ സെന്റര്‍ അനുസ്മരിക്കുന്നു.

അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ജൂലൈ 28 ശനിയാഴ്ച രാത്രി 9 മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളന ത്തില്‍ ദല സാഹിത്യ വിഭാഗം സെക്രട്ടറി ഷാജഹാന്‍ മുഖ്യ പ്രഭാഷണം ചെയ്യും. ക്യാപ്റ്റന്‍ ലക്ഷ്മിയുടെ പോരാട്ട ജീവിതത്തെ ആസ്പദ മാക്കിയുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടായിരിക്കും.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on ക്യാപ്റ്റന്‍ ലക്ഷ്മി അനുസ്മരണ സമ്മേളനം

Page 53 of 54« First...102030...5051525354

« Previous Page« Previous « ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ സംഗമം
Next »Next Page » ട്വിറ്ററിൽ ബോംബ് ഭീഷണി : യുവാവിനെ വെറുതെ വിട്ടു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha