പ്രസക്തി ബുക്ക് ഫെയറും ഇന്‍സ്റ്റന്റ് പോര്‍ട്രയിറ്റ് രചനയും

October 26th, 2012

അബുദാബി : കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ചിട്ടുള്ള ഈദ് ഫെയറിനോട് അനുബന്ധിച്ച് ഒക്ടോബര്‍ 26, 27, 28 തീയതി കളില്‍ പ്രമുഖ സാംസ്‌കാരിക സംഘടന യായ പ്രസക്തി ബുക്ക് സ്റ്റാളും ഇന്‍സ്റ്റന്റ് പോര്‍ട്രയിറ്റ് രചനയും സംഘടിപ്പിക്കും.

ഡി. സി. ബുക്‌സ് ഉള്‍പ്പെടയുള്ള മലയാള ത്തിലെ പ്രമുഖ പ്രസാധകരുടെ പ്രസിദ്ധീ കരണങ്ങള്‍ ബുക്ക് സ്റ്റാളിലുണ്ടാകും. നാനൂറിലേറെ ശീര്‍ഷക ങ്ങളിലായി ആയിരത്തോളം പുസ്തകങ്ങള്‍ സ്റ്റാളില്‍ വില്പനയ്ക്ക് തയ്യാറാക്കി യിട്ടുണ്ട്.

വിഖ്യാത സാഹിത്യകാരന്‍ വിക്ടര്‍ യൂഗോയുടെ ‘പാവങ്ങള്‍’ നോവല്‍ പ്രസിദ്ധീ കരിച്ചതിന്റെ നൂറ്റിയമ്പതാം വാര്‍ഷികാചരണ പരിപാടി കളുടെ ഭാഗമായി മാതൃഭൂമി ബുക്‌സിന്റെയും ഡി. സി. ബുക്‌സിന്റെയും മലയാള പരിഭാഷകള്‍ പ്രസക്തി ബുക്ക് സ്റ്റാളില്‍ ലഭ്യമാക്കി യിട്ടുണ്ട്.

പ്രമുഖ പ്രവാസി കവികളായ അനൂപ്ചന്ദ്രന്‍, നസീര്‍ കടിക്കാട്, ടി. എ. ശശി, സൈനുദീന്‍ ഖുറൈഷി, രാജേഷ് ചിത്തിര എന്നിവരുടെ കവിതാ സമാഹാര ങ്ങളും ലഭ്യമാണ്.

ആര്‍ട്ടിസ്റ്റ് ആര്‍ട്ട് ഗ്രൂപ്പ് ചിത്ര കാരന്മാരുടെ നേതൃത്വ ത്തില്‍ നടക്കുന്ന ഇന്‍സ്റ്റന്റ് പോട്രയിട്റ്റ് രചനയില്‍ ഇ. ജെ. റോയിച്ചന്‍, രാജീവ് മുളക്കുഴ, നദീം മുസ്തഫ, അജിത്ത് കണ്ണൂര്‍, അനില്‍ താമരശേരി, രാജേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on പ്രസക്തി ബുക്ക് ഫെയറും ഇന്‍സ്റ്റന്റ് പോര്‍ട്രയിറ്റ് രചനയും

മനോജ് പുഷ്‌കറിനു സ്വീകരണം നല്‍കി

October 17th, 2012

oicc-president-manoj-pushkar-in-samajam-ePathram
അബുദാബി : ഒ. ഐ. സി. സി. അബുദാബി യുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മനോജ് പുഷ്‌കറിനു സോഷ്യല്‍ ഫോറം അബുദാബി സ്വീകരണം നല്‍കി.

മുസഫ യിലെ അബുദാബി മലയാളി സമാജ ത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് നിസാമുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവ ഹാജി മുഖ്യാഥിതി ആയിരുന്നു.

വിവിധ സംഘടനാ പ്രതിനിധി കളായ ഇടവാ സൈഫ്, സുരേഷ് പയ്യന്നൂര്‍, ജീബ എം. സാഹിബ് , അബ്ദുല്‍ കരീം, അഷറഫ് പട്ടാമ്പി, ഷിബു വര്‍ഗീസ്, അനില്‍, അബ്രഹാം രാജു, ടി. എ. നാസര്‍, വക്കം ജയലാല്‍, അനൂപ്, മുജീബ്, ബഷീര്‍ കെ. വി. എന്നിവര്‍ സംസാരിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on മനോജ് പുഷ്‌കറിനു സ്വീകരണം നല്‍കി

ഭാരതീയ നൃത്ത രൂപങ്ങളുടെ സമ്മേളനവുമായി യു. എ. ഇ. എക്സ്ചേഞ്ച് സൂര്യ നൃത്തോത്സവം അരങ്ങേറി

October 15th, 2012

uae-exchange-soorya-fest-performers-dr-br-shetty-ePathram
അബുദാബി : ഭാരതീയ നൃത്ത കല കളുടെ സമ്മോഹന സംഗമം കാണികള്‍ക്ക് വിസ്മയ ക്കാഴ്ചയായി. ലോകോത്തര മണി ട്രാന്‍സ്ഫര്‍ സ്ഥാപനമായ യു. എ. ഇ. എക്സ്ചേഞ്ചും തിരുവനന്ത പുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂര്യ സ്റ്റേജ് ആന്‍ഡ്‌ ഫിലിം സൊസൈറ്റിയും ചേര്‍ന്ന്ഒരുക്കിയ ‘നൃത്തോത്സവം’ ഒക്ടോബര്‍ 12 വെള്ളിയാഴ്ച അബുബാദി ഇന്ത്യന്‍ സ്‌കൂളിലും ഒക്ടോബര്‍ 13 ശനിയാഴ്ച ദുബായ് ഇന്ത്യന്‍ സ്കൂളിലെ റാഷിദ് ഓഡിറ്റോറിയ ത്തിലും വന്‍ ജനാവലിയെ ആകര്‍ഷിച്ചു കൊണ്ടാണ് നടന്നത്.

uae-exchange-soorya-fest-shubhangi-odissi-ePathram

നൃത്തവും സംഗീതവും ഉള്ചേര്‍ന്ന ഈ ഷോയില്‍ പ്രശസ്ത ഭാരതനാട്യ നര്‍ത്തകി പ്രിയദര്‍ശിനി ഗോവിന്ദ്, മോഹിനിയാട്ടം കലാകാരി സുനന്ദ നായര്‍, അനന്യ, ഒഡീസ്സി നര്‍ത്തകരായ ശിബാംഗി, ഇഷാ എന്നിവര്‍ പങ്കെടുത്തു.

ശ്രീലങ്കന്‍ അംബാസഡര്‍ ശരത് വിക്രമ സിംഗെ ഉള്‍പ്പെടെ വിവിധ സ്ഥാനപതി കാര്യാലയ പ്രതിനിധികളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും അടക്കം നല്ലൊരു ആസ്വാദക സമൂഹം പങ്കെടുത്ത ചടങ്ങില്‍ ഡോ. ബി. ആര്‍. ഷെട്ടി, സൂര്യാ കൃഷ്ണ മൂര്‍ത്തിക്കും നര്‍ത്തകര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ഭാരതീയ നൃത്ത രൂപങ്ങളുടെ സമ്മേളനവുമായി യു. എ. ഇ. എക്സ്ചേഞ്ച് സൂര്യ നൃത്തോത്സവം അരങ്ങേറി

ഗള്‍ഫിലെ എഴുത്തുകാരുടെ സംഗമം അബുദാബിയില്‍

October 13th, 2012

logo-shakthi-thaayat-award-2012-ePathram
അബുദാബി: ശക്തി തായാട്ട് അവാര്‍ഡ് – ടി കെ രാമകൃഷ്ണന്‍ പുരസ്കാര സമര്‍പ്പണ ത്തോട് അനുബന്ധിച്ച് ഒക്ടോബര്‍ 19ന് കേരള സോഷ്യല്‍ സെന്ററില്‍ ഗള്‍ഫിലെ എഴുത്തു കാരുടെ ഏകദിന സാഹിത്യ സദസ്സ് സംഘടിപ്പിക്കും.

കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ളയുടെ അദ്ധ്യക്ഷത യില്‍ രാവിലെ 9 ന് ആരംഭിക്കുന്ന സര്‍ഗ സംവാദം പ്രൊഫ. എം കെ സാനു ഉദ്ഘാടനം ചെയ്യും. ‘വിമര്‍ശന സാഹിത്യ ത്തില്‍ അഴീക്കോടിന്റെ ഇടം’ എന്ന വിഷയത്തില്‍ ഡോ. പി എസ് രാധാകൃഷ്ണന്‍ സംസാരിക്കും.

‘എഴുത്തിന്റെ വഴികള്‍, എഴുത്തു കാരന്റെയും’ എന്ന വിഷയത്തിലുള്ള സംവാദ ത്തില്‍ പ്രമുഖ കവി എസ് രമേശന്‍ നായര്‍ വിഷയം അവതരിപ്പിക്കും. തുടര്‍ന്നു നടക്കുന്ന സംവാദ ത്തില്‍ ഡോ. ബി സന്ധ്യ, കാനായി കുഞ്ഞിരാമന്‍, മേലൂര്‍ വാസുദേവന്‍, പ്രൊഫ. വി പാപ്പുട്ടി, വിപിന്‍, എ ശാന്തകുമാര്‍, ടി പി വേണു ഗോപാല്‍ എന്നിവര്‍ സംബന്ധിക്കും.

സാംസ്കാരിക സമ്മേളനം പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്യും ടി കെ രാമകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രൊഫ. എം കെ സാനുവും തായാട്ട് അനുസ്മരണ പ്രഭാഷണം എസ് രമേശനും നിര്‍വഹിക്കും. സാഹിത്യ സദസ്സി നോട് അനുബന്ധിച്ച് ഗള്‍ഫിലെ എഴുത്തു കാരുടെ പുസ്തക ങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.

സംഗമ ത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് sakthilitrarywing at gmail dot com എന്ന ഇ – മെയില്‍ വിലാസ ത്തിലോ 050 69 21 018 – 055 422 05 14 എന്നീ നമ്പരുകളിലോ ബന്ധപ്പെടുക.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on ഗള്‍ഫിലെ എഴുത്തുകാരുടെ സംഗമം അബുദാബിയില്‍

യു. എ. ഇ. എക്സ്ചേഞ്ച് – സൂര്യാ ഡാന്‍സ് ഫെസ്റ്റിവല്‍ : ‘നൃത്തോത്സവം’

October 12th, 2012

uae-exchange-show-soorya-2012-ePathram
ദുബായ് : ലോകോത്തര മണി ട്രാന്‍സ്ഫര്‍ സ്ഥാപനമായ യു. എ. ഇ. എക്സ്ചേഞ്ച് ഉം സൂര്യ സ്റ്റേജ് ആന്‍ഡ്‌ ഫിലിം സൊസൈറ്റിയും ചേര്‍ന്ന് ഭാരതീയ നൃത്ത കലകളുടെ സമ്മോഹന സംഗമം ഒരുക്കുകയാണ്.

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂര്യായുടെ ഇന്റര്‍നാഷണല്‍ ചാപ്റ്റര്‍ രക്ഷാധികാരി ഡോ. ബി. ആര്‍. ഷെട്ടിയുടെ മേല്‍നോട്ട ത്തില്‍ സൂര്യാ കൃഷ്ണ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘നൃത്തോത്സവം’ സ്റ്റേജ് ഷോ ഒക്ടോബര്‍ 12 വെള്ളിയാഴ്ച വൈകീട്ട് 7:30 ന് അബുദാബി ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയ ത്തിലും ഒക്ടോബര്‍ 13 ശനിയാഴ്ച 7:30 ന് ദുബായ് ഇന്ത്യന്‍ സ്കൂളിലെ ശൈയ്ഖ്‌ റാഷിദ് ഓഡിറ്റോറിയ ത്തിലും അരങ്ങേറും.

നൃത്തവും സംഗീതവും ഒന്നു ചേരുന്ന ഈ ഷോയില്‍ പ്രശസ്ത ഭാരതനാട്യ കാരി പ്രിയദര്‍ശിനി ഗോവിന്ദ്, മോഹിനിയാട്ട നര്‍ത്തകി സുനന്ദ നായര്‍, അനന്യ, കഥക് നര്‍ത്തകര് ശിബാംഗി, ഇഷാ എന്നിവര്‍ സംഘാംഗ ങ്ങളോടൊപ്പം പങ്കെടുക്കും.

പ്രവേശ പാസുകള്‍ ആവശ്യമുള്ളവര്‍ മുന്‍കൂട്ടി യു. എ. ഇ. എക്സ്ചേഞ്ച് ഓഫീസുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്  വിളിക്കുക : 04 29 30 999

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on യു. എ. ഇ. എക്സ്ചേഞ്ച് – സൂര്യാ ഡാന്‍സ് ഫെസ്റ്റിവല്‍ : ‘നൃത്തോത്സവം’

Page 54 of 57« First...102030...5253545556...Last »

« Previous Page« Previous « ഭൂമിദാനം: മുസ്ലിം ലീഗ് പ്രസിഡണ്ടിനും മന്ത്രിമാര്‍ക്കും എതിരെ വിജിലന്‍സ് അന്വേഷണം
Next »Next Page » പാറമടയില്‍ മാലിന്യം നിക്ഷേപിക്കുന്നത് ജനം തടഞ്ഞു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha