ടാഗോർ സമാധാന സമ്മാനത്തിന് ഡോ. ഷിഹാബ് ഗാനെം അർഹനായി

December 31st, 2012

dr-shihab-ghanem-epathram

ദുബായ് : മലയാള കവിതയെ അറബ് ലോകത്തിന് പരിചയപ്പെടുത്തിയ കവി ഡോ. ഷിഹാബ് അല്‍ ഗാനെം ടാഗോർ സമാധാന സമ്മാനത്തിന് അർഹനായി. ഈ ബഹുമതി ലഭിക്കുന്ന ആദ്യ അറബ് വംശജനാണ് അദ്ദേഹം. ടാഗോർ ഉദ്ബോധിപ്പിച്ചത് പോലെ കവിതയിലൂടെയും അതിന്റെ തർജ്ജമയിലൂടെയും മനുഷ്യത്വം, സ്നേഹം, സമാധാനം എന്നീ മൂല്യങ്ങൾ ഉയർത്തി പിടിച്ച് മാനുഷിക മൂല്യങ്ങളിലെ അവബോധം വികസിപ്പിക്കുകയും ചെയ്തതാണ് അദ്ദേഹത്തെ ഈ ബഹുമതിക്ക് അർഹനാക്കിയത്.

കുമാരനാശാന്‍ മുതല്‍ മലയാള കവിതയിലെ ഇളം തലമുറയില്‍ പെട്ടവരെ വരെ അറബ് സാഹിത്യ ലോകത്തിന് പരിചയപ്പെടുത്തിയ ഗാനെം ഇന്ത്യൻ കവികളുമായി അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്.

മിര്‍സാ ഗാലിബും ടാഗോറും മുതല്‍ 1969-ല്‍ ജനിച്ച സല്‍മ വരെയുള്ള മുപ്പതോളം കവികളുടെ 77 കവിതകളുള്‍പ്പെടുന്ന ഒരു കവിതാ സമാഹാരം അദ്ദേഹം അറബിയിലേക്ക് പരിഭാഷപ്പെടുത്തി. ഈ ബൃഹദ്‌സമാഹാരത്തില്‍ മലയാളത്തിന്റെ സാന്നിദ്ധ്യവും ശ്രദ്ധേയമാണ്‌. കക്കാട്‌, അയ്യപ്പപ്പണിക്കര്‍, ആറ്റൂര്‍, കടമ്മനിട്ട, സച്ചിദാനന്ദന്‍, കെ. ജി. ശങ്കരപ്പിള്ള, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ എന്നിവരാണ്‌ മലയാളത്തില്‍ നിന്നുള്ള കവികള്‍.

അലി സര്‍ദാര്‍ ജാഫ്രി, കൈഫി ആസ്‌മി, മുന്‍ പ്രധാനമന്ത്രി വാജ്‌പേയ്‌ തുടങ്ങിയവരുടെ കവിതകളും ഈ സമാഹാരത്തിലുണ്ട്‌. വിവിധ ഭാരതീയ ഭാഷകളിൽ എഴുതപ്പെട്ടിട്ടുള്ള കവിതകളുടെ ഇംഗ്ലീഷ്‌ പരിഭാഷകളെ അടിസ്ഥാനപ്പെടുത്തിയാണ്‌ അദ്ദേഹം ഈ വിവര്‍ത്തനം നിര്‍വഹിച്ചത്.

അതേ സമയം ജയന്ത മഹാപത്ര, കമലാ സുരയ്യ (മാധവിക്കുട്ടി) തുടങ്ങിയവരുടെ ഇംഗ്ലീഷ്‌ ഭാഷയിൽ എഴുതപ്പെട്ടിട്ടുള്ള കവിതകള്‍ നേരിട്ടു തന്നെ അറബിയിലേയ്‌ക്ക്‌ പരിഭാഷപ്പെടുത്തിയതും ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

സംസ്‌ക്കാരങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങളല്ല സംഭാഷണങ്ങളാണ്‌ നടക്കേണ്ടത്‌ എന്ന അവബോധമാണ്‌ ഇത്തരമൊരു സംരംഭത്തിന്‌ തന്നെ പ്രേരിപ്പിച്ചതെന്ന്‌ ഡോ. ഗാനെം പറയുന്നു. ഇതിനു മുമ്പ്‌ മലയാളത്തില്‍ നിന്നുള്ള ഒരു കൂട്ടം കവിതകള്‍ അറബിയിലേയ്‌ക്ക്‌ പരിഭാഷപ്പെടുത്തി ആനുകാലികങ്ങളിലും പുസ്‌തക രൂപത്തിലും പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ. ഗാനെമിന്റെ കവിതകളുടെ മലയാള വിവര്‍ത്തനം കറന്റ്‌ ബുക്‌സ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

റൂർക്കി സർവകലാശാലയിൽ നിന്നും വാട്ടർ റിസോഴ്സസ് എഞ്ജിനിയറിങ്ങിൽ ബിരുദം നേടിയ അദ്ദേഹം പിന്നീട് സ്കോട്ട്ലൻഡ് സർവകലാശാലയിൽ നിന്നും ഇലക്ട്രിക്കൽ മെക്കാനിക്കൽ എന്നീ ഇരട്ട എഞ്ജിനിയറിങ്ങ് ബിരുദവും കരസ്ഥമാക്കി. 2003ൽ മുഹമ്മദ് ബിൻ റാഷിദ് ടെക്നോളജി പാർക്കിന്റെ മാനേജിങ്ങ് ഡയറക്ടറായി വിരമിച്ച ഡോ. ഗാനെം ഇപ്പോൾ പൂർണ്ണമായും പുസ്തകങ്ങളുടെ ലോകത്താണ്.

50 ഓളം പുസ്തകങ്ങളും നിരവധി കവിതകളും പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ. ഗാനെം 2013 മെയ് 6 ന് കൊൽക്കത്തയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനം ഏറ്റുവാങ്ങും.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on ടാഗോർ സമാധാന സമ്മാനത്തിന് ഡോ. ഷിഹാബ് ഗാനെം അർഹനായി

സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവി ശങ്കര്‍ അന്തരിച്ചു

December 13th, 2012

pandit-ravi-shanker-epathram

സാന്റിയാഗോ: സിത്താര്‍ മാന്ത്രികൻ പണ്ഡിറ്റ് രവി ശങ്കര്‍ (92) അന്തരിച്ചു. ഇന്ത്യന്‍ സംഗീതത്തിന്റെ യശസ്സിനെ ഏഴു കടലും കടത്തി ലോകത്തിന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച ഇതിഹാസങ്ങളില്‍ ഒരാളായ പണ്ഡിറ്റ്‌ രവിശങ്കരിന്റെ വിയോഗം തീരാ നഷ്ടമാണ്. മൂന്ന് തവണ ഗ്രാമി അവാര്‍ഡ് നേടിയ രവി ശങ്കറിനെ രാജ്യം ഭാരത രത്‌ന നല്‍കി ആദരിച്ചിട്ടുണ്ട്.1920 ഏപ്രില്‍ ഏഴിന് വാരണാസി യിലായിരുന്നു ഈ അതുല്യ സംഗീത പ്രതിഭയുടെ ജനനം. പ്രായാധിക്യം കാരണം ഏറെ നാളായി മുഖ്യധാരയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്ന രവി ശങ്കറിനെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാലത്ത് ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രശസ്ത സംഗീതജ്ഞൻ ഉസ്താദ് അലാവുദ്ദീൻ ഖാനാണ് പ്രശസ്ത നർത്തകനും സ്വന്തം ജ്യേഷ്ഠനുമായ പണ്ഡിറ്റ് ഉദയ് ശങ്കറിന്റെ നൃത്ത സംഘത്തിൽ നർത്തകനായി അരങ്ങേറ്റം കുറിച്ച രവി ശങ്കറിനെ സംഗീതത്തിന്റെ മാന്ത്രിക ലോകത്തേക്ക് കൈ പിടിച്ച് ആനയിച്ചത്. ഉസ്താദിന്റെ മകളും പ്രശസ്ത സുർബഹാർ സംഗീതജ്ഞയുമായ റോഷനാറ ഖാനെ രവി ശങ്കർ ആദ്യ പത്നിയുമാക്കി. അന്നപൂർണ്ണാ ദേവി എന്ന പേരിൽ അറിയപ്പെടുന്ന ഇവർ രവി ശങ്കറുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ശേഷം പിന്നീട് പൊതു വേദികളിൽ നിന്നും മാറി നിൽക്കുകയും സംഗീതം അഭ്യസിപ്പിക്കുന്നതിൽ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. പ്രശസ്ത പുല്ലാങ്കുഴൽ വിദ്വാൻ ഹരിപ്രസാദ് ചൌരസ്യ ഇവരുടെ ശിഷ്യനാണ്.

പിന്നീട് മൂന്ന് സ്ത്രീകൾ രവി ശങ്കറിന്റെ ജീവിതത്തിലൂടെ കടന്നു പോയി. ആദ്യ ഭാര്യയിൽ ജനിച്ച പുത്രൻ ശുഭേന്ദ്ര ശങ്കർ സിത്താറും സുർബഹാറും വായിക്കുമായിരുന്നു. 1992ൽ ഇദ്ദേഹം മരണമടഞ്ഞു. പിന്നീട് നർത്തകിയായ കമലാ ശാസ്ത്രി രവിശങ്കറിന്റെ ജീവിതത്തിലേക്ക് കടന്നു വരികയുണ്ടായി. 1981 വരെ ഇവർ ഒരുമിച്ചു ജീവിച്ചെങ്കിലും ഇതിനിടെ 1979ൽ ഇദ്ദേഹത്തിന് ന്യൂ യോർക്കിൽ കോൺസേർട്ട് പ്രൊഡ്യൂസർ ആയിരുന്ന സൂ ജോൺസിൽ ഒരു പെൺകുഞ്ഞ് പിറന്നു. ഒൻപത് ഗ്രാമി അവാർഡുകൾ വാങ്ങി ലോക പ്രശസ്തയായി നോറാ ജോൺസ് എന്ന ഇദ്ദേഹത്തിന്റെ ഈ മകൾ. ഇതിനിടെ 1972ൽ തന്റെ സംഘത്തിൽ തമ്പുരു വായിക്കുന്ന സുകന്യ രാജൻ എന്ന 18 കാരിയെ രവി ശങ്കർ കണ്ടുമുട്ടി. വിവാഹിതയായിരുന്നിട്ടും പ്രണയത്തിലായ ഇവർക്ക് 1981ൽ അനുഷ്ക ശങ്കർ എന്ന് പിന്നീട് പ്രശസ്തയായ സംഗീതജ്ഞ മകളായി പിറന്നു. 1989ൽ രവി ശങ്കർ സുകന്യയെ വിവാഹം ചെയ്തു.

മറ്റുള്ളവരുടെ ജീവിതത്തിൽ സംഗീതത്തിന്റെ അഭൌമമായ ശാന്തി പരത്തിയ തന്റെ സ്വകാര്യ ജീവിതം ഇത്രയേറെ പ്രക്ഷുബ്ധമായതിനെ കുറിച്ച് ചോദിച്ചപ്പോൾ രവി ശങ്കർ ഇങ്ങനെ മറുപടി പറഞ്ഞു : “സംഭവിച്ചതെല്ലാം സ്വാഭാവികവും നൈസർഗ്ഗികവുമായിരുന്നു. ഇത് തനിക്കും മറ്റുള്ളവർക്കും ഒരുപാട് സന്തോഷവും ചിലർക്ക് വിഷമവും നൽകി. എന്നാൽ തനിക്ക് ലഭിച്ചതിനെല്ലാം തനിക്ക് നന്ദിയുണ്ട്. തനിക്ക് തന്നെ കുറിച്ച് തന്നെ അദ്ഭുതം തോന്നാറുണ്ട്.”

- സ്വ.ലേ.

വായിക്കുക: , ,

Comments Off on സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവി ശങ്കര്‍ അന്തരിച്ചു

അക്ഷരം സാംസ്‌കാരിക വേദി വാര്‍ഷിക ആഘോഷം

November 30th, 2012

ദുബായ് : സാമൂഹിക സാംസ്‌കാരിക കലാ രംഗത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അക്ഷരം സാംസ്‌കാരിക വേദി യുടെ 12- ആം വാര്‍ഷിക ആഘോഷവും അക്ഷരം കവിതാ പുരസ്‌കാര ദാനവും ദുബായ് ഖിസൈസ് തുലിപ് ഹോട്ടലില്‍ വെച്ച് നവംബര്‍ 30 നു നടക്കും.

പ്രശസ്ത ചിത്രകാരനും രാജാ രവി വര്‍മ്മ പുരസ്‌കാര ജേതാവു മായ പ്രൊ. സി. എല്‍. പൊറിഞ്ചുകുട്ടി ഉദ്ഘാടനം ചെയ്യും.

വി. ടി. ബല്‍റാം എം. എല്‍. എ. മുഖ്യാതിഥിയും എഷ്യാ നെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്റ്റര്‍ രമേഷ് പയ്യന്നുര്‍ മുഖ്യ പ്രഭാഷണവും നടത്തുന്ന യോഗ ത്തില്‍ എഴുത്തു കാരന്‍ പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍ അദ്ധ്യക്ഷത വഹിക്കും.

- പി. എം. അബ്ദുള്‍ റഹിമാന്‍, കറസ് പോണ്ടന്റ്

വായിക്കുക: , , ,

Comments Off on അക്ഷരം സാംസ്‌കാരിക വേദി വാര്‍ഷിക ആഘോഷം

കാനായി കുഞ്ഞിരാമന് സ്വീകരണം

November 23rd, 2012

kanayi-kunji-raman-epathram
അബുദാബി: പയ്യന്നൂര്‍ സൗഹൃദ വേദിയുടെ ആഭിമുഖ്യ ത്തില്‍ പ്രശസ്ത ശില്പി കാനായി കുഞ്ഞി രാമന് അബുദാബി യില്‍ സ്വീകരണം നല്‍കുന്നു. നവംബര്‍ 23 വെള്ളിയാഴ്ച രാത്രി 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ഹാളില്‍ നടക്കുന്ന പരിപാടി യിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : വി. ടി. വി. ദാമോദരന്‍ – 050 522 90 59

- പി. എം. അബ്ദുള്‍ റഹിമാന്‍, കറസ് പോണ്ടന്റ്

വായിക്കുക: , ,

Comments Off on കാനായി കുഞ്ഞിരാമന് സ്വീകരണം

കല അബുദാബി അവാര്‍ഡ് വീരേന്ദ്ര കുമാറിനും ശോഭനയ്ക്കും സമ്മാനിക്കും

November 7th, 2012

mp-veerendra-kumar-ePathram

അബുദാബി : യു. എ. ഇ. യിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടന യായ ‘കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍’ (കല) അബുദാബി യുടെ ഈ വര്‍ഷത്തെ മാധ്യമശ്രീ പുരസ്‌കാരം എം. പി. വീരേന്ദ്ര കുമാറിനും നാട്യ കലാരത്‌നം അവാര്‍ഡ് നടി ശോഭനയ്ക്കും നല്കും.

മാധ്യമ രംഗ ത്തെയും സാഹിത്യ രംഗ ത്തെയും സമഗ്ര സംഭാവന പരിഗണിച്ചാണ് വീരേന്ദ്ര കുമാറിനെ ആദരിക്കുന്നത്.

dancer-actress-shobhana-ePathram

അഭിനയ രംഗ ത്തെയും നൃത്ത വേദി കളിലെയും മികവാണ് ശോഭനയെ അവാര്‍ഡിന് അര്‍ഹ യാക്കിയത്.

നവംബര്‍ 22ന് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന കല അബുദാബി യുടെ ആറാം വാര്‍ഷിക ഉത്സവ മായ ‘കലാഞ്ജലി 2012’ല്‍ വെച്ച് ഇരുവര്‍ക്കും അവാര്‍ഡ് നല്‍കും.

- പി. എം. അബ്ദുള്‍ റഹിമാന്‍, കറസ് പോണ്ടന്റ്

വായിക്കുക: , ,

Comments Off on കല അബുദാബി അവാര്‍ഡ് വീരേന്ദ്ര കുമാറിനും ശോഭനയ്ക്കും സമ്മാനിക്കും

Page 57 of 58« First...102030...5455565758

« Previous Page« Previous « രിസാല സാഹിത്യോത്സവ് ഡിസംബര്‍ ഏഴിന്
Next »Next Page » ക്രൈസ്തവ സംഗീത സന്ധ്യ : നിന്‍ സ്നേഹം പാടുവാന്‍ »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha