നോർക്ക – റൂട്ട്സ് സി. ഇ. ഓ. ആയി ഡോ. കെ. എന്‍. രാഘവന്‍ ചുമതല യേറ്റു.

March 3rd, 2017
ogo-norka-roots-ePathram

കണ്ണൂർ : നോർക്ക – റൂട്ട്സ് ചീഫ് എക്‌സി ക്യൂ ട്ടീവ് ഓഫീ സര്‍ ഡോ. കെ. എന്‍. രാഘവന്‍ ചുമ തല യേറ്റു. കോഴിക്കോട് മെഡി ക്കല്‍ കോളേ ജില്‍ നിന്ന് എം. ബി. ബി.എസ്. ബിരു ദവും തിരു വന ന്ത പുരം മെഡി ക്കല്‍ കോളേ ജില്‍ നിന്ന് ഫിസി ക്കല്‍ മെഡിസിന്‍ ആന്റ് റീ ഹാബിലിറ്റേ ഷ നില്‍ ബിരു ദാനന്തര ബിരു ദവും നേടിയ ഇദ്ദേഹം 1990 – ല്‍ ഇന്ത്യന്‍ റവ ന്യൂ സര്‍വ്വീ സില്‍ പ്രവേ ശിച്ചു. കൊച്ചി കസ്റ്റംസ് കമ്മീ ഷണർ ആയിരി ക്കെ യാണ് നോർക്ക – റൂട്ട്സ് നിയമനം.

സിംഗപ്പൂര്‍ ഇന്ത്യന്‍ ഹൈക്കമ്മീ ഷനില്‍ ആദ്യ ത്തെ വാണിജ്യ സെക്രട്ടറി ആയി രുന്നു.

കൂടാതെ, കേരള സഹകരണ റബ്ബര്‍ മാര്‍ക്ക റ്റിംഗ് ഫെഡ റേഷന്‍ മാനേ ജിംഗ് ഡയറ ക്ടറാ യും കൊച്ചി സഹ കരണ മെഡി ക്കല്‍ കോളേജ് ചീഫ് എക്‌സി ക്യൂട്ടീവ് ഓഫീസര്‍ ആയും ജോലി ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അക്ര ഡിറ്റേ ഷനുള്ള ഡോ. രാഘവന്‍ അന്താ രാഷ്ട്ര ഏക ദിന മത്സര ങ്ങളിലും രഞ്ജി, ദേവ്ധര്‍, ദുലീപ് ട്രോഫി മത്സര ങ്ങളിലും അംപയര്‍ ആയി ട്ടുണ്ട്.

ക്രിക്കറ്റിനെ ക്കുറിച്ച് ‘വേള്‍ഡ് കപ് ക്രോണി ക്കിള്‍’, ഇന്ത്യ – ചൈന സംഘ ര്‍ഷ ത്തെ ക്കു റിച്ച് ‘വിഭജന ത്തിന്റെ നേര്‍ ക്കാഴ്ച കള്‍’, ‘വാനി ഷിംഗ് ഷാംഗ്രില’ എന്നീ പുസ്തക ങ്ങ ളുടെ രചയിതാവു കൂടി യാണ്.

- pma

വായിക്കുക: , , , ,

Comments Off on നോർക്ക – റൂട്ട്സ് സി. ഇ. ഓ. ആയി ഡോ. കെ. എന്‍. രാഘവന്‍ ചുമതല യേറ്റു.

ഒ. എൻ. വി. – അഴീക്കോട് അനുസ്മരണം സംഘടി പ്പിച്ചു

February 19th, 2017

onv-indraneelima-epathram
അബുദാബി : കേരള സാഹിത്യ അക്കാദമി യുടെ സഹ കരണ ത്തോടെ അബു ദാബി കേരള സോഷ്യൽ സെന്റ റിൽ ‘നിതാന്ത ജാഗ്രത യുടെ ഓർമ്മ പ്പെടു ത്തലുകൾ’ എന്ന ശീർഷക ത്തിൽ ഒ. എൻ. വി. – അഴീ ക്കോട് അനു സ്‌മര ണവും സാംസ്‌കാ രികോൽ സവ വും സംഘടി പ്പിച്ചു.  മൂന്നു ദിവസ ങ്ങളി ലായി നടന്ന പരി പാടി കെ. എസ്. സി. യിലും മുസ്സഫ യിലെ അബു ദാബി മലയാളീ സമാജ ത്തിലും ആയി ട്ടാണ് സംഘടി പ്പിച്ചത്.

സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍ മുഖ്യാതിഥി ആയി സംബന്ധിച്ച പരി പാടി യുടെ ഉദ്ഘാടനം സാംസ്‌ കാരിക വകുപ്പു മുൻ മന്ത്രി എം. എ. ബേബി നിര്‍വ്വഹി ച്ചു.

അഴീക്കോടി ന്റെ സംവാദ മണ്ഡ ലങ്ങൾ എന്ന വിഷയ ത്തെ ക്കുറിച്ച് സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ. പി. മോഹ നനും ഒ. എൻ. വി. യുടെ സന്ദ ർഭ ങ്ങൾ എന്ന വിഷയ ത്തെ ക്കുറിച്ച് ഇ. പി. രാജ ഗോപാലനും സംസാ രിച്ചു.

കെ. എസ്. സി. പ്രസിഡന്റ് പി. പത്ഭ നാഭൻ അദ്ധ്യ ക്ഷത വഹിച്ചു. കെ. കെ. മൊയ്‌തീൻ കോയ, ഗണേഷ് ബാബു, അബു ദാബി ശക്‌തി തിയ്യ റ്റേഴ്‌സ് പ്രസി ഡന്റ് വി. പി. കൃഷ്‌ണ കുമാർ, ജനറൽ സെക്ര ട്ടറി സുരേഷ് പാടൂർ തുടങ്ങി യവര്‍ പ്രസം ഗിച്ചു.

രണ്ടാം ദിവസം നടന്ന കവിത ക്യാമ്പില്‍ ‘കവിത യുടെ ജീവന്‍’ എന്ന വിഷ യത്തില്‍ ഇ. പി. രാജ ഗോപാലന്‍ പ്രഭാഷണം നടത്തി. കമറുദ്ദീന്‍ ആമയം, ടി. എ. ശശി, സര്‍ജു ചാത്തന്നൂര്‍, അബൂ ബക്കര്‍, സോഫിയ ജമാല്‍ എന്നിവര്‍ പങ്കെടുത്തു.

തുടര്‍ന്നു നടന്ന ‘കഥാ കാരന്മാ രോടൊപ്പം’ എന്ന പരി പാടി യില്‍ സുഭാഷ് ചന്ദ്രന്‍, എം. നന്ദ കുമാര്‍, അഷ്റഫ് പെങ്ങാട്ടയില്‍, സലിം അയിനത്തേ്, പി. മണി കണ്ഠന്‍, ഷാജഹാന്‍ മാടമ്പാട്ട്, കെ. എം. അബ്ബാസ്, മുരളി മീങ്ങോത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

കേരള സോഷ്യൽ സെന്റർ ശക്തി തിയ്യറ്റേഴ്‌സു മായി സഹകരിച്ചു കൊണ്ട് മൂന്നാം ദിവസ മായ ശനിയാഴ്ച മലയാളി സമാജത്തില്‍ സംഘടി പ്പിച്ച സാംസ്കാരിക സമ്മേളന ത്തോടെ പരി പാടി കള്‍ക്ക് സമാ പന മായി.

- pma

വായിക്കുക: , , , ,

Comments Off on ഒ. എൻ. വി. – അഴീക്കോട് അനുസ്മരണം സംഘടി പ്പിച്ചു

ഒ. എൻ. വി. – അഴീക്കോട് അനുസ്മരണം സംഘടി പ്പിച്ചു

February 19th, 2017

onv-indraneelima-epathram
അബുദാബി : കേരള സാഹിത്യ അക്കാദമി യുടെ സഹകരണ ത്തോടെ അബു ദാബി കേരള സോഷ്യൽ സെന്ററിൽ ‘നിതാന്ത ജാഗ്രത യുടെ ഓർമ്മ പ്പെടു ത്തലുകൾ’ എന്ന ശീർഷക ത്തിൽ ഒ. എൻ. വി. അഴീക്കോട് അനു സ്‌മര ണവും സാംസ്‌കാ രികോൽ സവ വും സംഘടിപ്പിച്ചു. മൂന്നു ദിവസ ങ്ങളി ലായി നടന്ന പരിപാടി കെ. എസ്. സി. യിലും മുസ്സഫ യിലെ അബുദാബി മലയാളീ സമാജ ത്തിലും ആയി ട്ടാണ്‍ സംഘടി പ്പിച്ചത്.

സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍ മുഖ്യാതിഥി ആയി സംബന്ധിച്ച പരി പാടി യുടെ ഉദ്ഘാടനം സാംസ്‌ കാരിക വകുപ്പു മുൻ മന്ത്രി എം. എ. ബേബി നിര്‍ വ്വഹി ച്ചു. അഴീക്കോടി ന്റെ സംവാദ മണ്ഡ ലങ്ങൾ എന്ന വിഷയ ത്തെ ക്കുറിച്ച് സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ. പി. മോഹ നനും ഒ. എൻ. വി. യുടെ സന്ദ ർഭ ങ്ങൾ എന്ന വിഷയ ത്തെ ക്കുറിച്ച് ഇ. പി. രാജ ഗോപാലനും സംസാരിച്ചു.

കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് പി. പത്ഭനാഭൻ അദ്ധ്യ ക്ഷത വഹിച്ചു. കെ. കെ. മൊയ്‌തീൻ കോയ, ജമിനി ഗണേഷ് ബാബു, അബുദാബി ശക്‌തി തിയ്യ റ്റേഴ്‌സ് പ്രസി ഡന്റ് വി. പി. കൃഷ്‌ണ കുമാർ, ജനറൽ സെക്ര ട്ടറി സുരേഷ് പാടൂർ തുടങ്ങി യവര്‍ പ്രസം ഗിച്ചു.

രണ്ടാം ദിവസം നടന്ന കവിത ക്യാമ്പില്‍ ‘കവിത യുടെ ജീവന്‍’ എന്ന വിഷ യത്തില്‍ ഇ. പി. രാജ ഗോപാലന്‍ പ്രഭാഷണം നടത്തി. കമറുദ്ദീന്‍ ആമയം, ടി. എ. ശശി, സര്‍ജു ചാത്തന്നൂര്‍, അബൂ ബക്കര്‍, സോഫിയ ജമാല്‍ എന്നിവര്‍ പങ്കെടുത്തു.

തുടര്‍ന്നു നടന്ന ‘കഥാ കാരന്മാ രോടൊപ്പം’ എന്ന പരിപാടി യില്‍ സുഭാഷ് ചന്ദ്രന്‍, എം. നന്ദ കുമാര്‍, അഷ്റഫ് പെങ്ങാട്ടയില്‍, സലിം അയിനത്തേ്, പി. മണി കണ്ഠന്‍, ഷാജഹാന്‍ മാടമ്പാട്ട്, കെ. എം. അബ്ബാസ്, മുരളി മീങ്ങോത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

കേരള സോഷ്യൽ സെന്റർ ശക്തി തിയ്യറ്റേഴ്‌സു മായി സഹകരിച്ചു കൊണ്ട് മൂന്നാം ദിവസ മായ ശനിയാഴ്ച മലയാളി സമാജത്തില്‍ സംഘടി പ്പിച്ച സാംസ്കാരിക സമ്മേളന ത്തോടെ പരി പാടി കള്‍ക്ക് സമാ പന മായി.

- pma

വായിക്കുക: , , , ,

Comments Off on ഒ. എൻ. വി. – അഴീക്കോട് അനുസ്മരണം സംഘടി പ്പിച്ചു

ഒ. എൻ. വി. കുറുപ്പ് – സുകുമാർ അഴീ ക്കോട് അനുസ്മരണം അബുദാബി യിൽ

February 15th, 2017

onv-indraneelima-epathram
അബുദാബി : സാംസ്കാരിക നായകരായിരുന്ന ഒ. എൻ. വി. കുറുപ്പ്, സുകുമാർ അഴീക്കോട് എന്നിവരെ അനു സ്മരിച്ച് കൊണ്ട് ‘നിതാന്ത ജാഗ്രത യുടെ ഓർമ്മ പ്പെടു ത്തലു കൾ’ എന്ന ശീർഷ കത്തിൽ കേരള സാഹിത്യ അക്കാദമി യുടെ സഹകരണ ത്തോടെ അബു ദാബി കേരളാ സോഷ്യൽ സെന്ററും അബു ദാബി ശക്തി തിയ്യറ്റേഴ്സും  സംയുക്തമായി സംഘ ടി പ്പിക്കുന്ന സാഹിത്യ പരി പാടി കൾ വ്യാഴം, വെള്ളി, ശനി ദിവസ ങ്ങളിൽ കെ. എസ്. സി. യി ലും മുസ്സഫ യിലെ മലയാളി സമാജ ത്തിലു മായി നടക്കും.

ഫെബ്രുവരി 16 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് അബു ദാബി കേരള സോഷ്യൽ സെന്റ റിൽ തുടക്ക മാവുന്ന പരി പാടി യിൽ കേരള സാഹിത്യ അക്കാദമി പ്രസി ഡന്റ് വൈശാഖൻ മുഖ്യാ ഥിതി ആയിരിക്കും. മുൻ മന്ത്രി എം. എ. ബേബി ഉദ്‌ഘാടനം ചെയ്യും.

‘അഴീക്കോടിന്റെ സംവാദ മണ്ഡല ങ്ങൾ’ എന്ന വിഷയ ത്തെ ആസ്പദ മാക്കി കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോക്ടർ കെ. പി. മോഹനനും ‘ഒ. എൻ. വി. യുടെ സന്ദർഭ ങ്ങൾ’ എന്ന വിഷയം സാഹിത്യ നിരൂ പകൻ ഇ. പി. രാജ ഗോപാലും അനുസ്മരണ പ്രഭാഷണ ങ്ങൾ നിർവ്വഹിക്കും. തുടർന്ന് ഒ. എൻ. വി. കവിത കളുടെ ദൃശ്യാ വിഷ്‌കാരവും മുടിയാട്ടം എന്ന കലാ രൂപവും അരങ്ങേറും.

ഫെബ്രുവരി 17 വെള്ളി യാഴ്‌ച രാവിലെ 10 മണിക്ക് തുടക്ക മാവുന്ന കവിതാ ക്യാമ്പിൽ കവിതയും ഭാഷ യും, കവിത യുടെ ജീവൻ എന്നീ വിഷയ ങ്ങളിൽ ചർച്ച സംഘ ടിപ്പിക്കും.

വൈകു ന്നേരം മൂന്നു മണി മുതൽ ആരം ഭിക്കുന്ന കഥാ ക്യാമ്പ് വൈശാഖൻ ഉദ്‌ഘാടനം ചെയ്യും. കഥ യുടെ പ്രകൃത ങ്ങൾ എന്ന വിഷയ ത്തെ ആസ്‌പദ മാക്കി കഥാ കൃത്ത് സുഭാഷ് ചന്ദ്രൻ പ്രഭാഷണം നടത്തും. യു. എ. ഇ. യിലെ സാഹിത്യ സാംസ്കാരിക രംഗ ങ്ങളിലെ പ്രമുഖർ സംബന്ധിക്കും.

വെള്ളിയാഴ്‌ച രാത്രി എട്ടു മണിക്ക് പി. ഭാസ്‌കരൻ അനുസ്‌മരണവും തുടർന്ന് കാവാലം ശ്രീ കുമാറും ഗായിക രാജ ലക്ഷ്‌മിയും നയി ക്കുന്ന ‘രാഗോത്സവം’ എന്ന സംഗീത നിശയും നടക്കും.

ഫെബ്രുവരി 18 ശനിയാഴ്‌ച രാത്രി എട്ടു മണിക്ക് മുസ്സഫ യിലെ മലയാളി സമാജ ത്തിൽ സംഘ ടിപ്പി ക്കുന്ന ‘സാഹിത്യോത്സവ’ ത്തിൽ എം. എ. ബേബി, വൈശാഖൻ, ഡോക്ടര്‍. കെ. പി. മോഹനൻ, സുഭാഷ് ചന്ദ്രൻ, ഇ. പി. രാജ ഗോപാലൻ എന്നിവർ സംബന്ധിക്കും. തുടര്‍ന്ന് വൈവിധ്യ മാർന്ന കലാ പരി പാടി കളും അരങ്ങേറും.

- pma

വായിക്കുക: , , , , , , , ,

Comments Off on ഒ. എൻ. വി. കുറുപ്പ് – സുകുമാർ അഴീ ക്കോട് അനുസ്മരണം അബുദാബി യിൽ

പ്രവാസി കളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടത്ര പരി ഗണന കിട്ടാറില്ല : വി. എസ്.

February 11th, 2017

vs-achyuthanandhan-in-pravasi-bharathi-ePathram.jpg
അബുദാബി : നമ്മുടെ നാടിന്‍െറ സമ്പദ് ഘടനയും സാമൂ ഹിക സാഹ ചര്യവും ചിട്ട പ്പെടു ത്തുന്ന തില്‍ മുഖ്യ പങ്ക് വഹി ക്കുന്നത് ഗള്‍ഫ് നാടു കളിലെ മല യാളി കളുടെ അദ്ധ്വാനവും വിയ ര്‍പ്പു മാണ്.  അതു കൊണ്ട് തന്നെ പ്രവാസി കളുടെ ജീവിത ത്തില്‍ ഉണ്ടാകുന്ന ഏത് പ്രശ്ന വും നാട്ടിലെ ജീവിത ത്തെയും ബാധിക്കും.

എന്നാല്‍, പല പ്പോഴും പ്രവാസി കളുടെ ആവശ്യ ങ്ങ ള്‍ക്ക് വേണ്ടത്ര പരിഗണന കിട്ടാ റില്ല എന്നത് ഒരു വസ്തുത യാണ്. അതിന് മൗലിക മായ മാറ്റം ഉണ്ടായേ തീരൂ എന്ന് വി. എസ്. അച്യു താന ന്ദന്‍.

പ്രവാസി കളുടെ പ്രശ്‌ന ങ്ങൾ അടി യന്തിര മായി പരി ഹരി ക്കുവാന്‍ കേന്ദ്ര – സംസ്‌ഥാന സർ ക്കാറു കള്‍ ഇട പെടണം. ഗൾഫിൽ ജോലി ചെയ്യുന്ന 80% സാധാരണ ക്കാരായ പ്രവാസി കളും ഒട്ടേറെ പ്രശ്‌ന ങ്ങൾ നേരിടുന്ന തായും അദ്ദേഹം പറഞ്ഞു.

അബുദാബി നാഷണൽ തിയ്യേറ്ററിൽ പ്രവാസി ഭാരതി 810 എ. എം. റേഡിയോ യുടെ ഒന്നാം വാർഷിക ആഘോഷം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു വി. എസ്.  മാറി വരുന്ന സാമൂഹിക അന്ത രീക്ഷ ത്തിൽ മാധ്യമ ങ്ങളുടെ പ്രസക്തിയെ ക്കുറിച്ചും വി. എസ്. സംസാരിച്ചു.

മാധ്യമ പ്രവര്‍ത്ത കരു ടെയും മാധ്യമ ങ്ങളു ടെയും അടി സ്ഥാന പരമായ ചുമതല സാമൂഹിക ജീവിതം ചിട്ട പ്പെടു ത്തുകയും മെച്ച പ്പെടുത്തു കയും ചെയ്യുക എന്നുള്ള താണ്. എന്നാല്‍, ആഗോള വത്കരണം ആടി ത്തിമിര്‍ ക്കുന്ന ഇക്കാലത്ത് മാധ്യമ ങ്ങള്‍ പൊതു വില്‍ അന്തസ്സാര ശൂന്യ മായ വാര്‍ത്ത കളിലും വിനോദ ങ്ങളിലും അഭി രമി ക്കുകയാണ് എന്ന ആക്ഷേപം സജീവ മാണ്.

മനുഷ്യ ജീവിത ത്തിന്‍െറ പൊള്ളുന്ന പ്രശ്ന ങ്ങള്‍ക്ക് നേരെ മാധ്യമ ങ്ങള്‍ പലപ്പോഴും കണ്ണടക്കുക യാണ് എന്ന വിമര്‍ശന മുണ്ട്. ഒരു പരിധി വരെ ഈ ആക്ഷേപ ങ്ങള്‍ക്കും വിമര്‍ശന ങ്ങള്‍ക്കും അടി സ്ഥാനം ഉണ്ടെന്നും വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

പ്രവാസി ഭാരതി ചെയർമാൻ നൗഷാദ് അബ്‌ദുൽ റഹ്‌മാൻ അദ്ധ്യക്ഷത വഹിച്ചു. വി. ടി. ബല്‍റാം എം. എല്‍. എ. ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി, മാധ്യമ പ്രവർത്തകൻ ആർ. ശ്രീകണ്‌ഠൻ നായർ, പ്രവാസി ഭാരതി എം. ഡി.യും ജനറൽ മാനേജരു മായ ചന്ദ്ര സേനൻ, ഡയറക്‌ടർ കെ. മുരളീധരൻ, ഷൈൻ ശിവ പ്രസാദ്, അൻസാരി സൈനുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

റേഡിയോ നാടകോത്സവത്തിലെ വിജയി കൾക്കുള്ള പുരസ്‌കാര ദാനവും നടന്നു.

പ്രവാസി ഭാരതി റേഡിയോ ലിങ്ക്

- pma

വായിക്കുക: , , ,

Comments Off on പ്രവാസി കളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടത്ര പരി ഗണന കിട്ടാറില്ല : വി. എസ്.

Page 10 of 13« First...89101112...Last »

« Previous Page« Previous « സമാജം പുസ്തകോത്സവം ശ്രദ്ധേയ മായി
Next »Next Page » സൈബര്‍ കുറ്റ കൃത്യങ്ങള്‍ : വിദ്യാര്‍ത്ഥി കള്‍ക്ക് ബോധ വത്കരണം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha