നവംബർ മൂന്ന് പതാക ദിനം : ദേശീയ പതാക ഉയർത്താൻ ആഹ്വാനം

October 25th, 2020

november-3-uae-flag-day-celebration-ePathram
ദുബായ് : ഹിസ് ഹൈനസ്സ് ശൈഖ് ഖലീഫാ ബിന്‍ സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ യു. എ. ഇ. പ്രസിഡണ്ട് പദവി യില്‍ എത്തിയതിന്റെ വാര്‍ഷിക ദിന മായ നവംബർ മൂന്ന് പതാക ദിനം ആചരിക്കുവാനും അന്നേ ദിവസം ദേശീയ പതാക ഉയർത്തു വാനും ആഹ്വാനം ചെയ്തു കൊണ്ട് വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു.

എല്ലാ പൗരന്മാരേയും രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെ യും മന്ത്രി മാരെയും സ്കൂളു കളെയും നവംബർ മൂന്നിന് രാവിലെ 11 മണിക്ക് പതാക ഉയർത്തു ന്നതി നായി ക്ഷണി ക്കുന്നു. നമ്മുടെ ഐക്യ ത്തിന്റെയും പരമാധി കാര ത്തിന്റെയും അടയാള മാണ് യു. എ. ഇ. ദേശീയ പതാക.

യു. എ. ഇ. യിൽ നില കൊള്ളുന്ന തിന്റെ അടയാള മായി നാം ഇത് ഒരുമിച്ച് ഉയർത്തും എന്നും ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.  2013 മുതലാണ് പതാക ദിനാചരണ ത്തിന് തുടക്കം കുറിച്ചത്.

* നവംബര്‍ മൂന്ന് : പതാക ദിന മായി ആചരിക്കുന്നു 

- pma

വായിക്കുക: , , , , , , , ,

Comments Off on നവംബർ മൂന്ന് പതാക ദിനം : ദേശീയ പതാക ഉയർത്താൻ ആഹ്വാനം

നവീകരിച്ച ബര്‍ ദുബായ് ബസ്സ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി

October 20th, 2020

roads-transport-authority-dubai-logo-rta-ePathram
ദുബായ് : അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച ദുബായ് അൽ ഗുബൈബ ബസ്സ് സ്റ്റേഷന്‍ (പഴയ ബര്‍ ദുബായ് സ്റ്റേഷന്‍) തിങ്കളാഴ്ച മുതല്‍ പ്രവർത്തനം തുടങ്ങി. പുതുക്കി പണിത ബസ്സ് സ്റ്റേഷൻ ഉദ്‌ഘാടന കർമ്മം ദുബായ് കിരീട അവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർവ്വഹിച്ചു.

അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചു കൊണ്ടാണ് ബസ്സ് സ്റ്റേഷൻ നവീകരിച്ചത് എന്ന് ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ ട്വിറ്ററില്‍ കുറിച്ചു.

ഒരേ സമയം 50 ബസ്സുകള്‍, മറ്റു വാഹനങ്ങളും ടാക്സികളും ഇവിടെ പാർക്ക് ചെയ്യാം. കൂടാതെ സൈക്കിൾ ഡോക്കിംഗ് സംവിധാന ങ്ങളും ഒരുക്കി യിട്ടുണ്ട്. ആറു ബ്ലോക്കുകളാ യാണ് പുതിയ ബസ്സ് സ്റ്റേഷന്‍ പണി കഴിപ്പിച്ചിരിക്കുന്നത്.

യാത്രക്കാർക്ക് ഭക്ഷണം കഴിക്കുവാനും വിശ്രമിക്കു ന്നതിനും പ്രത്യേകം സൗകര്യം ഉണ്ടായി രിക്കും. ബസ്സ് സ്റ്റേഷൻ കെട്ടിട ത്തിൽ വിവിധ ഓഫീ സുകൾ, കച്ചവട സ്ഥാപന ങ്ങള്‍, ലഘു ഭക്ഷണ ശാലകള്‍ എന്നിവ പ്രവർത്തിക്കും.

- pma

വായിക്കുക: , ,

Comments Off on നവീകരിച്ച ബര്‍ ദുബായ് ബസ്സ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി

പ്രതിരോധ കുത്തി വെപ്പുകള്‍ : ദേശീയ നയം യു. എ. ഇ. ക്യാബിനറ്റ് അംഗീകരിച്ചു

September 8th, 2020

dubai-ruler-sheikh-mohammed-bin-rashid-ePathram
ദുബായ് : ദേശീയ വാക്സിനേഷന്‍ നയത്തിന് യു. എ. ഇ. മന്ത്രിസഭ അംഗീകാരം നല്‍കി.

സാംക്രമിക രോഗങ്ങളെ നേരിടുന്നതിനും വ്യക്തികൾ ക്കും സമൂഹ ത്തിനും ഉണ്ടാകുന്ന അപകട സാദ്ധ്യത കൾ കുറക്കുന്നതിനും വേണ്ടിയുള്ള ‘പ്രതിരോധ കുത്തി വെപ്പു കൾ സംബന്ധിച്ച ദേശീയ നയം‘ യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം അദ്ധ്യക്ഷത വഹിച്ച ക്യാബിനറ്റ് യോഗ ത്തില്‍ മന്ത്രി സഭ യുടെ അംഗീകാരം നല്‍കി.

വാക്സിനേഷന്‍ സേവനങ്ങളുടെയും പ്രതിരോധ പ്രവര്‍ ത്തന ങ്ങളു ടെയും മികച്ച നില വാരം പ്രാദേശിക – അന്തര്‍ ദേശീയ ആരോഗ്യ സംരക്ഷണ കേന്ദം എന്ന നിലയില്‍ യു. എ. ഇ. യുടെ സ്ഥാനം ഉയര്‍ത്തും എന്നും അദ്ദേഹം വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

Comments Off on പ്രതിരോധ കുത്തി വെപ്പുകള്‍ : ദേശീയ നയം യു. എ. ഇ. ക്യാബിനറ്റ് അംഗീകരിച്ചു

സ്കൂളുകൾ വീണ്ടും തുറന്നു

August 31st, 2020

uae-schools-reopen-with-covid-19-protocols-aysha-pp-faisal-ePathram
ദുബായ് : നീണ്ട അവധിക്കു ശേഷം യു. എ. ഇ. യിൽ സ്കൂളുകൾ തുറന്നു. കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് 2020 മാർച്ച് മാസത്തിൽ അടച്ചിട്ട വിദ്യാഭ്യസ സ്ഥാപന ങ്ങൾ, കൊവിഡ് ബോധ വല്‍ക്കരണ ത്തിന്റെ ഭാഗ മായി നടത്തിയ മുന്നൊരുക്ക ങ്ങൾക്കു ശേഷം രക്ഷിതാക്കളുടെ അഭിപ്രായം അറിഞ്ഞും നിരവധി തവണ അധികൃതർ നടത്തിയ കൂടി ആലോചന കൾക്കും ശേഷമാണ് ആഗസ്റ്റ് 30 മുതല്‍ വീണ്ടും തുറന്നത്.

രാവിലെ മുതൽ രക്ഷിതാക്കൾ കുട്ടികളുമായി സ്‌കൂൾ ഗേറ്റുകളിൽ എത്തി യിരുന്നു. ശരീര താപ നില പരി ശോധിച്ചും സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും സാനിറ്റൈസർ ഉപയോഗം ശീലി പ്പിച്ചും കൊണ്ടാണ് വിദ്യാർത്ഥികളെ സ്കൂളിലേക്ക് പ്രവേശി പ്പിച്ചത്.

കൊവിഡ് ആശങ്കകള്‍ പരിഹരി ക്കുവാനും സ്വകാര്യ സ്കൂളു കൾക്ക് ആവശ്യമായ സഹായ ങ്ങൾ നൽകു വാനും വിദ്യാഭ്യാസ സ്ഥാപന ങ്ങളിലെ പുതിയ സംവി ധാന ങ്ങളെ കുറിച്ച് അറിയുവാനും ദുബായ് ഹെല്‍ത്ത് അഥോറിറ്റി യുടെ ഹെല്‍പ്പ് ലൈന്‍ (800 588) നമ്പറിൽ 24 മണിക്കൂറും സേവനം ലഭ്യമാവും വിധം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥി കളുടേയും അദ്ധ്യാ പകരു ടേയും സ്കൂള്‍ ജീവനക്കാരു ടേയും സംശയ നിവാരണ ത്തിനായും 800 588 എന്ന ഈ നമ്പരില്‍ ബന്ധപ്പെടാം.

- pma

വായിക്കുക: , , , , , , ,

Comments Off on സ്കൂളുകൾ വീണ്ടും തുറന്നു

Page 21 of 49« First...10...1920212223...3040...Last »

« Previous Page« Previous « എല്ലാ മസ്ജിദുകളും തുറക്കുന്നു
Next »Next Page » പ്രണബ് കുമാര്‍ മുഖര്‍ജി അന്തരിച്ചു. »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha