സ്കൂളുകൾ വീണ്ടും തുറന്നു

August 31st, 2020

uae-schools-reopen-with-covid-19-protocols-aysha-pp-faisal-ePathram
ദുബായ് : നീണ്ട അവധിക്കു ശേഷം യു. എ. ഇ. യിൽ സ്കൂളുകൾ തുറന്നു. കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് 2020 മാർച്ച് മാസത്തിൽ അടച്ചിട്ട വിദ്യാഭ്യസ സ്ഥാപന ങ്ങൾ, കൊവിഡ് ബോധ വല്‍ക്കരണ ത്തിന്റെ ഭാഗ മായി നടത്തിയ മുന്നൊരുക്ക ങ്ങൾക്കു ശേഷം രക്ഷിതാക്കളുടെ അഭിപ്രായം അറിഞ്ഞും നിരവധി തവണ അധികൃതർ നടത്തിയ കൂടി ആലോചന കൾക്കും ശേഷമാണ് ആഗസ്റ്റ് 30 മുതല്‍ വീണ്ടും തുറന്നത്.

രാവിലെ മുതൽ രക്ഷിതാക്കൾ കുട്ടികളുമായി സ്‌കൂൾ ഗേറ്റുകളിൽ എത്തി യിരുന്നു. ശരീര താപ നില പരി ശോധിച്ചും സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും സാനിറ്റൈസർ ഉപയോഗം ശീലി പ്പിച്ചും കൊണ്ടാണ് വിദ്യാർത്ഥികളെ സ്കൂളിലേക്ക് പ്രവേശി പ്പിച്ചത്.

കൊവിഡ് ആശങ്കകള്‍ പരിഹരി ക്കുവാനും സ്വകാര്യ സ്കൂളു കൾക്ക് ആവശ്യമായ സഹായ ങ്ങൾ നൽകു വാനും വിദ്യാഭ്യാസ സ്ഥാപന ങ്ങളിലെ പുതിയ സംവി ധാന ങ്ങളെ കുറിച്ച് അറിയുവാനും ദുബായ് ഹെല്‍ത്ത് അഥോറിറ്റി യുടെ ഹെല്‍പ്പ് ലൈന്‍ (800 588) നമ്പറിൽ 24 മണിക്കൂറും സേവനം ലഭ്യമാവും വിധം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥി കളുടേയും അദ്ധ്യാ പകരു ടേയും സ്കൂള്‍ ജീവനക്കാരു ടേയും സംശയ നിവാരണ ത്തിനായും 800 588 എന്ന ഈ നമ്പരില്‍ ബന്ധപ്പെടാം.

- pma

വായിക്കുക: , , , , , , ,

Comments Off on സ്കൂളുകൾ വീണ്ടും തുറന്നു

ഇന്ത്യക്കാർക്ക് സന്ദർശക വിസയിൽ ഉടൻ തന്നെ വരാനാന്‍ കഴിയും : സ്ഥാന പതി 

August 10th, 2020

pavan-kapoor-indian-ambassador-to-uae-ePathram
അബുദാബി : സന്ദര്‍ശക വിസയില്‍ ഇന്ത്യയില്‍ നിന്നുള്ള വര്‍ക്ക് യു. എ. ഇ. യിലേക്ക് ഉടന്‍ തന്നെ വരാന്‍ കഴിയും. എന്നാൽ, ഔദ്യോഗിക അറിയിപ്പ് വന്നതിനു ശേഷം മാത്രമേ വിമാന ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുള്ളൂ എന്നും യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍.

ഇതിനായുള്ള നടപടികൾ ഇരു രാജ്യങ്ങളും പൂർത്തീ കരിച്ചു വരികയാണ്. ഇന്ത്യൻ ആഭ്യ ന്തര മന്ത്രാലയം എടുക്കുന്ന തീരുമാനത്തിന്ന് അനുസരിച്ച് സിവിൽ ഏവിയേഷന്‍ മന്ത്രാലയ ത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചാൽ രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകും എന്നും അദ്ദേഹം അറിയിച്ചു.

കൊവിഡ്-19 വൈറസ് വ്യാപന ത്തിന്റെ സാഹചര്യ ത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണ ങ്ങളില്‍ ഇന്ത്യ ഇളവു വരുത്തുന്ന പശ്ചാത്തല ത്തില്‍ ആണിത്.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ സന്ദർശക വിസ യിൽ തൊഴിൽ തേടി എത്തുന്നത് വേണ്ട എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , , , , , , , , ,

Comments Off on ഇന്ത്യക്കാർക്ക് സന്ദർശക വിസയിൽ ഉടൻ തന്നെ വരാനാന്‍ കഴിയും : സ്ഥാന പതി 

കൊവിഡ് മാനദണ്ഡ ലംഘനം : പിഴ 3,000 ദിർഹം

August 4th, 2020

covid-19-strict-rules-in-uae-if-not-wearing-face-mask-3000-dhs-fine-ePathram
ദുബായ് : യു. എ. ഇ. യിൽ കൊവിഡ് മാന ദണ്ഡ ങ്ങള്‍ ലംഘിച്ചാല്‍ 3,000 ദിർഹം വരെ പിഴ അടക്കേണ്ടി വരും എന്നു അധികൃതരുടെ മുന്നറിയിപ്പ്.

ഫേസ് മാസ്ക് ധരിക്കാതെ പുറത്ത് ഇറങ്ങുന്നവരും പൊതു സ്ഥലങ്ങളില്‍ മാസ്കും ഗ്ലൗസ്സും വലിച്ച് എറിയുന്ന വരും പിടിക്കപ്പെട്ടാല്‍ 3,000 ദിർഹം പിഴ അടക്കണം. അതു പോലെ തന്നെ വാഹന ങ്ങളിൽ നിന്നു ഇവ വലിച്ചെറിഞ്ഞാൽ വാഹനം ഓടിക്കുന്ന ആളുടെ ലൈസൻസിൽ 6 ബ്ലോക്ക് പോയന്റും ശിക്ഷയായി നല്‍കും.

കാര്‍ യാത്രയില്‍ 3 പേരിൽ കൂടുതൽ ആളുകള്‍ ഉണ്ടായാലും 3,000 ദിർഹം പിഴ ചുമത്തും. എല്ലാവരും മാസ്ക് ധരിക്കണം. ഒരു വാഹനത്തില്‍ കുടുംബാംഗ ങ്ങൾ ആണെങ്കിൽ മൂന്നില്‍ അധികം പേര്‍ക്ക് യാത്ര ചെയ്യാം. വാഹന ത്തില്‍ ഡ്രൈവര്‍ മാത്രം എങ്കില്‍ മാസ്ക് നിര്‍ബ്ബന്ധം ഇല്ല. പൊതു സ്ഥലങ്ങളില്‍ സാമൂ ഹിക അകലം പാലിക്കാത്ത വരും പിഴ നല്‍കേണ്ടി വരും.

 

- pma

വായിക്കുക: , , , , ,

Comments Off on കൊവിഡ് മാനദണ്ഡ ലംഘനം : പിഴ 3,000 ദിർഹം

വിസാ കാലാവധി കഴിഞ്ഞാലും മൂന്ന് മാസത്തേക്ക് പിഴ ഇല്ല

April 4th, 2020

uae-visa-and-id-card-logo-federal-authority-for-identity-and-citizen-ship-ePathram
ദുബായ് : യു. എ. ഇ. യില്‍ നിന്നും അവധിക്ക് നാട്ടില്‍ പോയ വരുടെ വിസാ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. വിസ യുടെ കാലാവധി കഴിഞ്ഞാലും മൂന്നു മാസം വരെ നാട്ടില്‍ തന്നെ തുടരാം. തിരികെ യു. എ. ഇ. യില്‍ എത്തി യാല്‍ പിഴ കൂടാതെ ത്തന്നെ വിസ പുതുക്കു വാനും സാധിക്കും.

കാലാവധി തീരുന്ന താമസ വിസ ഉൾപ്പെടെ എല്ലാ വിസ കളും മൂന്ന് മാസത്തേക്ക് പിഴ കൂടാതെ നീട്ടി ക്കൊടുക്കും എന്നുള്ള വിവരം ദുബായ് എമിഗ്രേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി യാണ് അറിയിച്ചത്.

കൊറോണ രോഗ വ്യാപനത്തിന്റെ സാഹചര്യം മൂലം യു. എ. ഇ. യിലെ താമസ ക്കാർക്കും സന്ദർശ കർക്കും ഉണ്ടാകുന്ന ബുദ്ധി മുട്ട് മനസ്സിലാക്കി യാണ് സര്‍ക്കാര്‍ ഇത്തരം ഒരു തീരുമാനം എടുത്തത് എന്നും മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.

ഓണ്‍ലൈനില്‍ 24 മണിക്കൂർ ലഭ്യമായ സര്‍ക്കാര്‍ സേവന ങ്ങളുടെ വിശദാംശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.  കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന അമർ സെന്ററു മായി 8005111 എന്ന നമ്പരിൽ ബന്ധ പ്പെടാം.

- pma

വായിക്കുക: , , , , ,

Comments Off on വിസാ കാലാവധി കഴിഞ്ഞാലും മൂന്ന് മാസത്തേക്ക് പിഴ ഇല്ല

കൊവിഡ്-19 : സുരക്ഷ ശക്തമാക്കുന്നു – രാത്രിയിൽ പുറത്ത് പോകാൻ പാടില്ല

April 1st, 2020

corona-virus-first-case-confirmed-in-uae-ePathram
ദുബായ് : അധികൃതരുടെ പ്രത്യേക അനു മതി യോടെ രാത്രി സമയത്ത് വീടിനു പുറത്ത് ഇറങ്ങാനും യാത്ര ചെയ്യാനും ഏർപ്പെടുത്തി യിരുന്ന സൗകര്യം യു. എ. ഇ. യില്‍ നിര്‍ത്തലാക്കി.

ദേശീയ തലത്തില്‍ എല്ലാ രാത്രികളി ലും നടന്നു വരുന്ന അണു നശീകരണ പ്രവർത്തനങ്ങ ളുടെ ഭാഗമായി എല്ലാവരും വീടു കളില്‍ കഴിയുക എന്നും പ്രത്യേക ആവശ്യങ്ങള്‍ക്കായി പുറത്ത് ഇറങ്ങുവാന്‍ അനുമതി ഇല്ലാത്ത വര്‍ക്ക് പിഴയും പ്രഖ്യാപിച്ചിരുന്നു.

ഇൗ മാസം അഞ്ചാം തിയ്യതി വരെയാണ് ദേശീയ അണു നശീകരണ യജ്ഞം നടക്കുന്നത്.

ഭക്ഷണം, ചികിത്സ, മരുന്ന് എന്നിവക്കും അതീവ പ്രാധാന്യം ഉള്ള ജോലി സംബന്ധ മായ കാര്യങ്ങൾക്കു മായി അധികൃതരുടെ അനുമതി യോടെ വാഹന വുമായി പുറത്ത് ഇറങ്ങുവാന്‍ നേരത്തെ അനുമതി നൽകിയിരുന്നു.

എന്നാല്‍ ഏപ്രിൽ ഒന്നു മുതൽ പുതിയ നിയമം വന്ന തോടെ രാത്രി എട്ടു മണി മുതൽ രാവിലെ ആറു മണി വരെ ആർക്കും പുറത്ത് ഇറങ്ങാൻ കഴിയില്ല.

- pma

വായിക്കുക: , , ,

Comments Off on കൊവിഡ്-19 : സുരക്ഷ ശക്തമാക്കുന്നു – രാത്രിയിൽ പുറത്ത് പോകാൻ പാടില്ല

Page 22 of 49« First...10...2021222324...3040...Last »

« Previous Page« Previous « സൗജന്യറേഷന്‍ ബുധനാഴ്ച മുതല്‍ – വിതരണം കാർഡ് നമ്പർ അനുസരിച്ച്
Next »Next Page » സംസ്ഥാനത്ത് 1316 സാമൂഹിക അടുക്കളകള്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha