ആയുഷ് സമ്മേളനം നവംബര്‍ 9 മുതൽ ദുബായിൽ

November 6th, 2017

logo-ayush-ePathram

അബുദാബി : പ്രഥമ ആയുഷ് അന്തര്‍ ദേശീയ സമ്മേള നവും ശാസ്ത്ര പ്രദർശ നവും നവംബര്‍ 9 മുതൽ 11 വരെ മൂന്നു ദിവസ ങ്ങളി ലായി ദുബായ് ഇന്റര്‍ നാഷണല്‍ കൺ വൻഷൻ ആൻഡ് എക്‌സി ബിഷൻ സെന്റ റിൽ നടക്കും.

കേന്ദ്ര ആയുഷ് മന്ത്രാലയ ത്തിന്റെ സഹ കരണ ത്തോടെ അബുദാബി ഇന്ത്യൻ എംബസി, ദുബായ് ഇന്ത്യൻ കോൺ സു ലേറ്റ്, സയൻസ് ഇന്ത്യ ഫോറവും സംയുക്ത മായി സംഘടി പ്പി ക്കുന്ന പരി പാടി യുടെ ഉദ്ഘാടനം യു. എ. ഇ. സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍ നിര്‍വ്വഹിക്കും. കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായിക്, യു. എ. ഇ. ആരോഗ്യ – രോഗ പ്രതിരോധ കാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്‍ റഹ്മാൻ ബിൻ മുഹമ്മദ് ബിൻ നാസർ അൽ ഉവൈസ്, സന്തോഷ കാര്യ സഹ മന്ത്രി ഉഹൂദ് ബിൻത് ഖൽഫാൻ അല്‍ റൗമി എന്നിവര്‍ പങ്കെടുക്കും.

ayush-conference-press-meet-ePathram

ആയുർവേദ, യോഗ ആന്‍ഡ് നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോ പ്പതി എന്നിവയുടെ സമ്മോ ഹന മാണ് ആയുഷ്. ഈ രംഗ ങ്ങളിൽ നിന്നുള്ള 600 ഓളം പ്രതി നിധി കളും 20 ലോക രാജ്യ ങ്ങളില്‍ നിന്നുള്ള വിദഗ്ധ രും ആയുഷ് സമ്മേള നത്തിൽ പങ്കെടുക്കും എന്നും ഇന്ത്യൻ സോഷ്യൽ സെന്ററിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളന ത്തിൽ ഇന്ത്യൻ അംബാ സിഡർ നവദീപ് സിംഗ് സൂരി അറി യിച്ചു.

ജീവിത ശൈലി രോഗങ്ങള്‍ പ്രതിരോധി ക്കുവാ നുള്ള അറിവു കളാണ് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം പങ്കു വെക്കുക.

ആയുഷ് സമ്മേളന ത്തിന്റെ ചെയര്‍ മാനും എന്‍. എം. സി. ഗ്രൂപ്പ് മേധാവി യുമായ ഡോ. ബി. ആര്‍. ഷെട്ടി, ജനറല്‍ സെക്രട്ടറി ഡോ. ശ്യാം വി. എല്‍, സയന്‍സ് ഇന്ത്യാ ഫോറം പ്രസിഡന്റ് മഹേഷ് നായര്‍, ജി. സി. സി. കോഡിനേറ്റര്‍ ടി. എം. നന്ദ കുമാര്‍, ഐ. എസ്. സി. ആക്ടിംഗ് പ്രസിഡണ്ട് ജയ ചന്ദ്രന്‍ നായര്‍, എ. ഡി. എഫ്. സി. എ. സി.ഇ.ഒ. റാഷിദ് മുഹമ്മദ് അലി അല്‍ റാസ് അല്‍ മന്‍സൂരി, അംറോക് ടെക്‌നിക്കല്‍ മാനേജര്‍ ജിഹാദ് അലി സായിദ് അല്‍ അലവി എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on ആയുഷ് സമ്മേളനം നവംബര്‍ 9 മുതൽ ദുബായിൽ

പതാക ദിനം ആചരിച്ചു

November 4th, 2017

november-3-uae-flag-day-celebration-ePathram
ദുബായ്‌ : അഞ്ചാമത്‌ യു. എ. ഇ. പതാക ദിനാ ചരണം ദുബായ്‌ പൊലീസും യു.എ.ഇ. പി.ആർ.ഒ. അസ്സോസി യേഷനും സംയുക്ത മായി നടത്തി. ജാഥാ ക്യാപ്റ്റനും അസ്സോസി യേഷന്റെ മുഖ്യ രക്ഷാ ധികാരി യുമായ നന്തി നാസർ, പ്രസിഡന്റ്‌ സലീം ഇട്ടമ്മല്ലിൽ നിന്നു പതാക ഏറ്റു വാങ്ങി.

അൽ തവാർ സെന്റർ പരിസരത്ത്‌ നിന്നു പ്രവർ ത്തകർ ദുബായ്‌ പൊലീ സിന്റെ അകമ്പടി യോടെ റാലി യായി ഖിസൈസ്‌ പൊലീസ്‌ ആസ്ഥാന ത്തേക്ക് യാത്ര ചെയ്തു. യു. എ. ഇ. പൊലീ സിന്റെ ഉന്നത ഉദ്ദ്യോഗസ്ഥർ റാലിയെ സ്വീകരി ക്കുകയും അഭി നന്ദിക്കു കയും ചെയ്തു.

തുടർന്ന് ദുബായ്‌ ഖിസൈസ്‌ പൊലീസ്‌ ഉദ്യോഗ സ്ഥരും സ്കൂൾ വിദ്യാർത്ഥി കളും അസ്സോസി യേഷൻ പ്രവർ ത്തകരും പൊലീസ്‌ ആസ്ഥാന ത്തുള്ള പതാകക്ക്‌ താഴെ അണി നിരന്നു.

യു. എ. ഇ. ദേശീയ ഗാന ത്തിന്റെ പശ്ചാത്തല ത്തിലാണു പതാക ഉയർത്തിയത്‌. സെക്രട്ട്രറി സൽമാൻ അഹ മ്മദ്‌‌, സലീം ഇട്ടമ്മൽ, നന്തി നാസർ, ജനറൽ സെക്രട്ട്രറി റിയാസ്‌ കിൽട്ടൻ, ട്രഷറർ തമീം അബൂ ബക്കർ, സിറാജ്‌ ആജിൽ, മൊയ്തീൻ കുറുമത്ത്‌, സാഹിൽ സൽമാൻ മുസ്തഫ, അബ്ദുല്ല കോയ,  മുജീബ്‌ റഹ്മാൻ, മുയീനുദ്ദീൻ, മുഹ്സിൻ കാലിക്കറ്റ്‌ എന്നിവർ നേതൃത്വം നൽകി.

ഇതോടെ ഒരുമാസം നീളുന്ന ആഘോഷ പരിപാടികൾക്ക്‌ യു. എ. ഇ. പി. ആർ. ഒ. അസ്സോസി യേഷൻ തുടക്കം കുറിച്ചു.

രക്ത ദാനം, നിർദ്ധ നരായ രോഗി കളെ സഹാ യിക്കൽ, ദേശീയ ദിന ത്തിൽ റാലി, സെമിനാർ, പൊലീസ്‌ പരേഡ്‌, വിവിധ കലാ കായിക പരിപാടികൾ എന്നിവ സംഘടി പ്പിക്കു മെന്നും ഡിസംബർ രണ്ട്നു സാദിഖ് സ്കൂൾ കോമ്പൗണ്ടിൽ നട ക്കുന്ന പൊതു സമ്മേളന ത്തോടെ ആഘോഷ പരി പാടി കൾ സമാപിക്കു മെന്നും ഭാര വാഹി കൾ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on പതാക ദിനം ആചരിച്ചു

നികുതി നിയമ ങ്ങൾക്ക് അംഗീകാരം നല്‍കി

October 24th, 2017

uae-president-issues-new-tax-procedures-law-ePathram
അബുദാബി : യു. എ. ഇ. യിലെ എക്സൈസ് നികുതി, വാറ്റ് എന്നിവയുടെ നടപടി ക്രമ ങ്ങളു മായി ബന്ധപ്പെട്ട നിയമ ങ്ങൾക്ക് യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹ മ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീ കാരം നൽകി.

എക്സൈസ് നിയമ പരിധി യിൽ പ്പെടുന്ന ഉൽപന്ന ങ്ങളു ടെ നികുതി നിരക്ക് സംബ ന്ധിച്ച് മന്ത്രി തല ഉത്ത രവും (നമ്പർ 38-2017, 36-2017, 07-2017) അദ്ദേഹം പുറ ത്തിറക്കി.

നികുതി സംബന്ധിച്ച ഫെഡറൽ നിയമ ഉത്തരവ് യു. എ. ഇ.  പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് പുറ പ്പെടു വിച്ചി രുന്നു.

- pma

വായിക്കുക: , , , ,

Comments Off on നികുതി നിയമ ങ്ങൾക്ക് അംഗീകാരം നല്‍കി

ദുബായ് റോഡു കളിൽ ഒക്ടോബര്‍ 15 മുതല്‍ വേഗ പരിധി 110 കിലോ മീറ്റര്‍

October 15th, 2017

dubai-new-road-epathram
ദുബായ് : എമിറേറ്റിലെ ഏറ്റവും തിരക്കേറി യതും പ്രധാന വീഥി കളുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമി റേറ്റ്സ് റോഡ് എന്നിവ യില്‍ 2017 ഒക്ടോ ബര്‍ 15 ഞായറാഴ്ച മുതല്‍ പരമാവധി വേഗ പരിധി 110 കിലോ മീറ്റര്‍ ആയിരിക്കും എന്ന് അധി കൃതർ.

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗത അനു വദി ച്ചി രുന്ന താണ് ഇന്നു മുതല്‍ 110 ആയി കുറ ച്ചത്. പുതിയ നിയമം നടപ്പി ലാക്കു വാനാ യി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോ റിറ്റി (ആര്‍. ടി. എ.) യും ദുബായ് പോലീസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സും രംഗ ത്തുണ്ട്.

ഈ രണ്ടു റോഡു കളി ലും മുന്‍ വര്‍ഷ ങ്ങളില്‍ ഉണ്ടായ അപകട നിരക്ക് പഠന വിധേയ മാക്കി യപ്പോള്‍ 60 ശത മാനം അപകട ങ്ങള്‍ ക്കും കാരണം അമിത വേഗം എന്ന് കണ്ടെത്തി യിരുന്നു. അപകട ങ്ങള്‍ കുറക്കു വാനും റോഡ് സുരക്ഷ യും ലക്ഷ്യം വെച്ചാണ് പുതിയ നടപടി. നിയമ ലംഘ കര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും എന്നും അധി കൃത രുടെ മുന്നറി യിപ്പുണ്ട്.

വേഗ പരിധി കുറക്കുന്നു എന്നുള്ള സൂചനാ ബോർ‍ഡു കളും അത്യാധുനിക റഡാര്‍ ക്യാമറ കളും പുതിയ നട പടി യുടെ ഭാഗ മായി പോലീസ് സ്ഥാപിച്ചിട്ടുണ്ട്.

Tag :- W A MRTA

- pma

വായിക്കുക: , , , ,

Comments Off on ദുബായ് റോഡു കളിൽ ഒക്ടോബര്‍ 15 മുതല്‍ വേഗ പരിധി 110 കിലോ മീറ്റര്‍

ദുബായില്‍ 543 തടവു കാർക്ക് ശൈഖ് മുഹമ്മദ് മോചനം നൽകി

August 30th, 2017

dubai-ruler-sheikh-mohammed-bin-rashid-ePathram
ദുബായ് : യു. എ. ഇ. വൈസ് പ്രസി‍ഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 543 തടവു കാരുടെ മോചന ത്തിന് ഉത്തരവിട്ടു.

ബലി ‌പെരു ന്നാള്‍ ആഘോഷ ത്തി നോട് അനു ബന്ധി ച്ചാണ് വിവിധ രാജ്യ ക്കാരായ തടവുകാരെ മോചി പ്പി ക്കു വാന്‍ ശൈഖ് മുഹമ്മദ് നിര്‍ദ്ദേശം നല്‍കിയത്. 

തടവു കാരുടെ കുടുംബ ത്തിന് ഇത് സന്തോഷം നല്‍കും എന്നു കരുതുന്നു എന്നും മോചന നടപടി ക്രമ ങ്ങൾ ആരംഭിച്ച തായും ദുബായ് അറ്റോർണി ജനറൽ ഇസ്സാം ഈസ്സാ അൽ ഹുമൈദാൻ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ദുബായില്‍ 543 തടവു കാർക്ക് ശൈഖ് മുഹമ്മദ് മോചനം നൽകി

Page 36 of 49« First...102030...3435363738...Last »

« Previous Page« Previous « ബലി പെരുന്നാളിന് സൗജന്യ വൈ ഫൈ ഒരുക്കി ഇത്തി സലാത്ത്
Next »Next Page » വ്യാജരേഖ കേസ് : സെന്‍ കുമാറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha