മലയാളി യുവാവിനെ ദുബായില്‍ കാണാതായി

August 14th, 2012

ansar-mattool-man-missing-ePathram
ദുബായ് : ജോലി സ്ഥലത്ത്‌ വെച്ച് കാണാതായ മലയാളി യുവാവിനെ ച്ചൊല്ലി കുടുംബം കടുത്ത മാനസിക വിഷമത്തില്‍. ആഗസ്ത് മൂന്ന് മുതലാണ് ദുബായ് ദേരയിലെ ഭവാനി ട്രേഡിംഗ് കമ്പനി യില്‍ ജോലി ചെയ്തു വരുന്ന കണ്ണൂര്‍ ജില്ല യിലെ മാട്ടൂലിന് സമീപം മടക്കര യില്‍ അന്‍സാറി (24) നെ ക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തത്.

കഴിഞ്ഞ നാലര വര്‍ഷമായി ഇതേ സ്ഥാപന ത്തിലെ വില്പന വിഭാഗ ത്തില്‍ ജോലി ചെയ്തു വരിക യാണ് അന്‍സാര്‍. നാട്ടില്‍ നിന്ന് ജോലി അന്വേഷിച്ച് എത്തിയ അന്‍സാറിന്റെ അനുജന്‍ അനീസ് അബുദാബി യില്‍ അമ്മാവന്റെ കൂടെയാണ് താമസിച്ചു വന്നത്. ജോലി ശരിയായതിനെ ത്തുടര്‍ന്ന് ശനിയാഴ്ച അനീസ് വിസ മാറ്റാനായി പോകുന്ന വിവരം അറിയിക്കാനാണ് അമ്മാവന്‍ ജലീല്‍ അന്‍സാറിനെ വിളിക്കുന്നത്. അപ്പോള്‍ മുതല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ചിലപ്പോള്‍ ഫോണ്‍ ഓണ്‍ ആവുന്നുണ്ടെങ്കിലും ആരും എടുക്കുന്നില്ല.

അന്‍സാറിനെ ക്കുറിച്ച് വിവരം ഒന്നുമില്ലാത്തതു കൊണ്ട് ജോലി ചെയ്യുന്ന സ്ഥാപന ത്തില്‍ അന്വേഷിച്ച പ്പോള്‍ പൂര്‍ണമായ സഹകരണമല്ല ഉണ്ടായതെന്നും അമ്മാവന്‍ ജലീല്‍ പറഞ്ഞു. ഗോഡൗണില്‍ നിന്ന് കുറേ സാധനങ്ങള്‍ കളവു പോയിട്ടുണ്ടെന്നും അക്കൂട്ട ത്തിലൊരു തൊഴിലാളിയെ കാണാനില്ലെന്നും പോലീസില്‍ പരാതി കൊടുത്തിരിക്കുക യാണെന്നുമാണ് തൊഴിലുടമ പറഞ്ഞത്. പോലീസ്‌ കേസ് നിലവിലുള്ള തിനാല്‍ പാസ്‌പോര്‍ട്ട് കോപ്പി തരാന്‍ ആവില്ലെന്നും അയാള്‍ ശഠിച്ചു. അതേ ത്തുടര്‍ന്ന് നായിഫ് പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ കാണാനില്ല എന്ന പരാതി ലഭിച്ചിട്ടില്ല എന്നാണ് അറിഞ്ഞത്. സാധനങ്ങള്‍ കളവു പോയതിനെ ക്കുറിച്ച് മാത്രമാണ് പരാതി സിസ്റ്റത്തില്‍ കാണുന്നത് എന്നുമാണ് വിശദീകരണം.

അന്‍സാറിന്റെ തിരോധാനത്തെ ക്കുറിച്ച് ബന്ധുക്കള്‍ തീ തിന്നു കഴിയുകയാണ്. ഈ യുവാവിനെ ക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ അമ്മാവന്‍ ജലീലുമായി ബന്ധപ്പെടണം. ഫോണ്‍ : 050 90 69 056.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on മലയാളി യുവാവിനെ ദുബായില്‍ കാണാതായി

വായനക്കൂട്ടം ഇഫ്താര്‍ മീറ്റും അഹിംസാ ദിന പ്രതിജ്ഞയും തിങ്കളാഴ്ച

August 13th, 2012

ദുബായ് : കേരള റീഡേഴ്‌സ് ആന്‍ഡ് റൈറ്റേഴ്‌സ് സര്‍ക്കിള്‍ (ദുബായ് വായന ക്കൂട്ടം) സംഘടി പ്പിക്കുന്ന ഇഫ്താര്‍ മീറ്റും അഹിംസാ ദിന പ്രതിജ്ഞയും ആഗസ്റ്റ്‌ 13 തിങ്കളാഴ്ച വൈകീട്ട് 6.30 ന് ദേര ഇത്തിസലാത്തിനും യൂണിയന്‍ മെട്രോക്കും സമീപമുള്ള അല്‍ ദീഖ് ഓഡിറ്റോറിയ ത്തില്‍ വെച്ച് നടക്കും.

കെ. എ. ജബ്ബാരി അഹിംസാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സാംസ്കാരിക – സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. വിശദ വിവരങ്ങള്‍ക്ക് : 050 58 42 001

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on വായനക്കൂട്ടം ഇഫ്താര്‍ മീറ്റും അഹിംസാ ദിന പ്രതിജ്ഞയും തിങ്കളാഴ്ച

ഇന്ത്യ ഒന്നാംകിട ശക്തിയായി മാറുമെന്ന് പത്മശ്രീ ഡോ. വിജയ് ഭട്കര്‍

January 29th, 2009

സ്വാതന്ത്ര്യം ലഭിച്ച് 100 വര്‍ഷം തികയുമ്പോഴേക്കും ഇന്ത്യ എല്ലാ മേഖലയിലും ലോകത്തെ ഒന്നാം കിട ശക്തിയായി മാറുമെന്ന് ഇന്ത്യയുടെ സൂപ്പര്‍ കമ്പ്യൂട്ടറിന്‍റെ ഉപജ്ഞാതാവായ പത്മശ്രീ ഡോ. വിജയ് ഭട്കര്‍ ദുബായില്‍ പറഞ്ഞു. യു. എ. ഇ. യിലെ സയന്‍സ് ഇന്ത്യാ ഫോറം സംഘടിപ്പിച്ച ശാസ്ത്ര പ്രതിഭാ പുരസ്ക്കാര ദാന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം. യു. എ. ഇ. യിലെ 17 വിദ്യാര്‍ത്ഥികള്‍ക്ക്  ചടങ്ങിൽ ശാസ്ത്ര പ്രതിഭ പുരസ്ക്കാരം സമ്മാനിച്ചു. ഇന്ത്യന്‍ അംബാസഡര്‍ തല്‍മീസ് അഹമ്മദ് പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. ബി. ആര്‍. ഷെട്ടി, ഗോപി പ്പിള്ള, ഇന്ദിരാ രാജന്‍, ജയ കുമാര്‍, സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

- ജെ.എസ്.

വായിക്കുക: ,

Comments Off on ഇന്ത്യ ഒന്നാംകിട ശക്തിയായി മാറുമെന്ന് പത്മശ്രീ ഡോ. വിജയ് ഭട്കര്‍

Page 40 of 40« First...102030...3637383940

« Previous Page
Next » നടി നമിതയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha