കുട്ടികളെ സ്വതന്ത്രമായി ചിന്തിക്കുവാന്‍ അനുവദിക്കുക : ശത്രുഘ്‌നന്‍ സിന്‍ഹ

March 23rd, 2013
efia-kg-anniversary-sathughnan-sinha-in-abudhabi-ePathramഅബുദാബി : ആധുനിക വീക്ഷണവും സ്വത ന്ത്രമായ ചിന്ത കളു മായി വളരുന്ന കുട്ടികളില്‍ മുതിര്‍ന്ന വരുടെ ചിന്തകള്‍ അടിച്ചേല്പി ക്കുവാന്‍ ശ്രമിക്കരുത് എന്ന് ഇന്ത്യന്‍ രാഷ്ട്രീയ ത്തിലെയും സിനിമ യിലെയും പ്രമുഖ നായ ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.
അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ എമിറേറ്റ് ഫ്യൂച്ചര്‍ ഇംഗ്ലീഷ് അക്കാദമി സ്‌കൂളിന്റെ കള്‍ച്ചറല്‍ ഫിയസ്റ്റ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.
തന്റെ പഠന കാലത്തെ അനുഭവങ്ങള്‍ പങ്കു വെച്ചു കൊണ്ടാണ് ശത്രുഘ്‌നന്‍ സിന്‍ഹ പ്രസംഗിച്ചത്. നിറഞ്ഞ കരഘോഷത്തോടെ അദ്ദേഹത്തിന്റെ ഓരോവാക്കും സദസ് ആസ്വദിച്ചു. ‘സ്‌കൂളില്‍ താന്‍ നോട്ടിയും കോളേജില്‍ താന്‍ നൊട്ടോറിയസുമായിരുന്നു. പഠിക്കാന്‍ താന്‍ മിടുക്ക നായിരുന്നില്ല. എന്റെ സഹോദരന്മാര്‍ ഡോക്ടര്‍മാരായപ്പോള്‍ തനിക്കൊരു കമ്പോണ്ടര്‍ ആവാനുള്ള യോഗ്യത പോലും ഉണ്ടായിരുന്നില്ല. പക്ഷേ, എനിക്കൊരു ലക്ഷ്യമു ണ്ടായിരുന്നു. ആ ലക്ഷ്യം വെച്ച് പഠിച്ച് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് ബിരുദ മെടുത്തു. ക്രമേണ സിനിമാ നടനും രാഷ്ട്രീയ ക്കാരനുമായി. കേന്ദ്ര ഗവണ്മെന്റില്‍ ക്യാബിനറ്റ് റാങ്കില്‍ ആരോഗ്യ മന്ത്രിയായി. ഇത് എന്റ ജിവിതം. എന്റെ മുന്നിലിരിക്കുന്ന ഓരോ കുട്ടിക്കും ഓരോ ജീവിത മുണ്ട്. ജീവിതത്തില്‍ അവരെ പ്രോത്സാഹി പ്പിക്കുക, അവരുടെ കഴിവുകള്‍ ഉന്നതമായ ലക്ഷ്യങ്ങ ളിലേക്ക് തിരിച്ചുവിടുക. ” അദ്ദേഹം പറഞ്ഞു.
മുന്‍ ഡി. ജി. പി. ജേക്കബ് പുന്നൂസ് ആശംസകള്‍ അര്‍പ്പിച്ചു. യു. എ. ഇ. ഭരണാധികാരികള്‍ വിദേശികള്‍ക്ക് നല്‍കുന്ന സൗകര്യങ്ങളെ ജേക്കബ് പുന്നൂസ് പ്രശംസിച്ചു. ”ലോകത്ത് ആയുധം ഇല്ലാതെ വിപ്ലവം നടത്താന്‍ സാധിക്കുക വിദ്യാഭ്യാസം കൊണ്ടാണ്. ധിഷണാ ശാലികളാണ് ഇപ്പോഴത്തെ കുട്ടികള്‍. പഠിക്കാനും ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകള്‍ സ്വായത്ത മാക്കുവാനും ഇന്നത്തെ കുട്ടികള്‍ക്ക് സൗകര്യ ങ്ങള്‍ കൂടുതലാണ്. ഇന്ത്യന്‍ വിദ്യാര്‍ഥി കളും ഇന്ത്യന്‍ യുവത്വവും ലോകത്തെ വിടെയും ഏത് മേഖല യിലും മുന്നിലാണ്. അവരുടെ കഴിവു കള്‍ സ്വന്തം രാജ്യത്തിന്റെ നന്മയ്ക്ക് കൂടി പ്രയോജന പ്പെടുമ്പോഴാണ് നമ്മുടെ ജീവിതം സാര്‍ഥക മാവുന്നത്” ജേക്കബ് പുന്നൂസ് പറഞ്ഞു.
സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ് അധ്യക്ഷനായ പരിപാടി യില്‍ കേരള സര്‍വകലാശാല യിലെ റിട്ട. പ്രൊഫ. തമ്പി, ശൈഖ് അബ്ദുള്ള അല്‍ഷര്‍ഖി, ജോയ്‌തോമസ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശിബന്തി ഭൗമിക് സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ എം. എസ്. വിനായകി നന്ദിയും പറഞ്ഞു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on കുട്ടികളെ സ്വതന്ത്രമായി ചിന്തിക്കുവാന്‍ അനുവദിക്കുക : ശത്രുഘ്‌നന്‍ സിന്‍ഹ

ഫ്രണ്ട്സ് ഓഫ് യോഗ ഒന്നാം വാര്‍ഷികം അബുഷഗാര പാര്‍ക്കില്‍

March 19th, 2013

ഷാര്‍ജ : വിവിധ എമിറേറ്റുകളിലെ പൊതു ഉദ്യാന ങ്ങളില്‍ നിത്യേന സൌജന്യ യോഗ ക്ലാസ്സുകള്‍ നടത്തുന്ന സന്നദ്ധ സംഘടന യായ ഫ്രണ്ട്സ് ഓഫ് യോഗ യുടെ അബുഷഗാര ശാഖ, മാര്‍ച്ച് 22 വെള്ളി യാഴ്ച രാവിലെ 6 മണി മുതല്‍ അബുഷഗാര പാര്‍ക്കില്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050- 54 08 946 / 050 -58 46 083

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ഫ്രണ്ട്സ് ഓഫ് യോഗ ഒന്നാം വാര്‍ഷികം അബുഷഗാര പാര്‍ക്കില്‍

ഫാത്തിമ നിദ ടീന്‍സ് ഇന്ത്യ ടീന്‍ സ്റ്റാര്‍

February 3rd, 2013

fathima-nidha-teens-india-teenstar-2013-ePathram
ദുബായ് : യു. എ. ഇ. യിലെ കൌമാര പ്രതിഭ കള്‍ക്കായി ഷാര്‍ജ യുണിവേഴ്സിറ്റിയും ടീന്‍സ്‌ ഇന്ത്യയും സംയുക്ത മായി സംഘടിപ്പിച്ച മൂന്നാമത് ടീന്‍ സമ്മിറ്റ് മുഖ്യ ആകര്‍ഷണ മായ ടീന്‍സ്റ്റാര്‍ മത്സര ത്തില്‍ ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ ഫാത്തിമ നിദ വിജയിച്ചു.

എഴുപത്തി അഞ്ചോളം സ്കൂളു കളില്‍ നിന്നും വിവധ കലാ സാംസ്കാരിക – സാമൂഹിക സംഘടന കളില്‍ നിന്നുമായി ആയിര ത്തില്‍ അധികം കൌമാര ക്കാര്‍ പങ്കെടുത്ത ടീന്‍സ്‌ സമ്മിറ്റിലെ ശ്രദ്ധേയ മായ ഇനം ആയിരുന്നു ടീന്‍ സ്റ്റാര്‍.

മത്സര ത്തില്‍ എഴുത്തു പരീക്ഷ, സ്വയം പരിചയപ്പെടുത്തല്‍, ഗ്രൂപ്പ് ഡിസ്കഷന്‍, മള്‍ട്ടി ടാസ്കിംഗ്, ട്രഷര്‍ ഹണ്ട്, റോള്‍ പ്ലേ, പാനല്‍ ഇന്റര്‍വ്യു എന്നിങ്ങനെ വിവിധ ഘട്ട ങ്ങളിലായി മത്സരാര്‍ഥി കളുടെ വ്യത്യസ്തമായ കഴിവുകള്‍ പരിശോധിക്കാന്‍ അവസരം ഒരുക്കിയിരുന്നു.

മത്സരത്തില്‍ പങ്കെടുത്ത ഇരുപത്തി അഞ്ചോളം പ്രതിഭ കളില്‍ നിന്ന് വിവിധ ഘട്ട ങ്ങളിലെ എലിമിനേഷനു ശേഷം ഫൈനലില്‍ എത്തിയ ഷാര്‍ജ പ്രോഗ്രസീവ്‌ സ്കൂളിലെ ഷാരോണ്‍ ബിജു ജോര്‍ജ്, ദുബായ് ഔവര്‍ ഓണ്‍ സ്കൂളിലെ പൂജ വിനോദ് എന്നിവരോട് മാറ്റുരച്ചാണ് നിദ വിജയിയായത്. കാസര്‍കോഡ് ചെമ്മനാട് സ്വദേശി അഹമ്മദ്‌ മുനീറി ന്റെയും സഫൂറ യുടേയും മകളാണ് ഫാത്തിമ നിദ.

യൂത്ത്‌ ഇന്ത്യ നേതൃത്വം നല്‍കിയ ടീന്‍ സ്റ്റാര്‍ മത്സര ത്തിലെ വിജയിക്ക് വിസ്ഡം ബിസിനസ് സ്കൂള്‍ ഫ്രീസോണ്‍ കാമ്പസ്‌ പ്രിന്‍സിപ്പാള്‍ പ്രൊഫ. മുഹമ്മദ്‌ അബ്ദുല്‍ റഹ്മാന്‍ സമ്മാന ദാനം നടത്തി.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on ഫാത്തിമ നിദ ടീന്‍സ് ഇന്ത്യ ടീന്‍ സ്റ്റാര്‍

ഏകദിന ക്യാമ്പ് : ചങ്ങാതി ക്കൂട്ടം -2013

February 3rd, 2013

kssp-changathi-koottam-2013-ePathram
അബുദാബി : ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത് യു. എ. ഇ. യിലെ കുട്ടി കള്‍ക്കായി സംഘടിപ്പിക്കുന്ന ഏകദിന ക്യാമ്പ് ചങ്ങാതിക്കൂട്ടം – 2013 ഫെബ്രുവരി 22 ന് വെള്ളി യാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ കേരള സോഷ്യല്‍ സെന്ററില്‍ നടക്കും.

വിനോദ ത്തിലൂടെ കുട്ടി കളില്‍ അറിവും സാമൂഹ്യ ബോധവും വളര്‍ത്താന്‍ ഉതകുന്ന നിരവധി പരിപാടികള്‍ കൂട്ടിച്ചേര്‍ത്താണ് ചങ്ങാതിക്കൂട്ട ത്തിന്റെ വ്യത്യസ്ഥമായ ഉള്ളടക്കം തയ്യാറാക്കി യിട്ടുള്ളതെന്ന് സംഘാടകര്‍ അറിയിച്ചു.

ഔപചാരിക വിദ്യാഭ്യാസ ത്തിന്റെ ചട്ടക്കൂടിന് പുറത്തു നിന്നു കൊണ്ട് ഹൃദ്യമായ പഠന പ്രവര്‍ത്തന ങ്ങളിലൂടെ ശാസ്ത്ര ബോധത്തി ത്തില്‍ അധിഷ്ഠിത മായ വ്യക്തിത്വ വികസനം സാധ്യമാക്കുക യാണ് ചങ്ങാതിക്കൂട്ടം കൊണ്ട് ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത് ഉദ്ദേശിക്കുന്നത്. അബുദാബി യിലെ വിവിധ ഇന്ത്യന്‍ സ്‌കൂളു കളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

‘കളി യിലൂടെ പഠനം’ എന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത് നയം നിറവേറ്റുക എന്ന ഉദ്ദേശ ത്തോടെ സംഘടിപ്പിക്കുന്ന ചങ്ങാതിക്കൂട്ട ത്തില്‍ ക്രാഫ്റ്റ്, സയന്‍സ്, തീയേറ്റര്‍, ഗെയിം എന്നിങ്ങനെ നാല് ഭാഗ ങ്ങളായി തിരിച്ചായിരിക്കും പരിപാടികള്‍.

കളിയും കാര്യവും സമന്വയി പ്പിക്കുന്ന അധ്യയന പരിപാടി യില്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ഫ്രണ്ട്‌സ് ഓഫ് കെ. എസ്. എസ്. പി. ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 050 – 581 09 07, 050 – 721 41 17, 050 – 580 66 29, 050 – 311 67 34 എന്നീ നമ്പറു കളില്‍ വിളിക്കുക .

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ഏകദിന ക്യാമ്പ് : ചങ്ങാതി ക്കൂട്ടം -2013

ഇന്ത്യന്‍ സ്കൂളില്‍ റിപ്പബ്ലിക് ദിനാഘോഷം

January 26th, 2013

republic-day-celebrations-2013-ePathram

അബുദാബി : അബുദാബി യിലെ റിപ്പബ്ലിക് ദിനാഘോഷ ങ്ങളില്‍ ഇന്ത്യന്‍ അംബാസ്സിഡര്‍ മുഖ്യാതിഥി ആയിരുന്നു. ഇന്ത്യന്‍ സ്കൂളില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷ പരിപാടി കളില്‍ ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ് ദേശീയ പതാക ഉയര്‍ത്തി.

indian-flag-hoisting-in-2013-republic-day-ePathram

സ്കൂള്‍ ചെയര്‍മാന്‍ പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടി അടക്കം സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍, അദ്ധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍ സംബന്ധിച്ചു. രാഷ്ട്ര പതിയുടെ റിപ്പബ്ലിക് ദിന സന്ദേശം അംബാസഡര്‍ വായിച്ചു.

വിദ്യാര്‍ത്ഥി കളുടെ മാര്‍ച്ച് പാസ്റ്റ്, വിവിധ നൃത്ത നൃത്യങ്ങള്‍ തുടങ്ങി വര്‍ണ്ണാഭമായ കലാ പ്രകടന ങ്ങളും നടന്നു.

-ഫോട്ടോ : അഫ്സല്‍ അഹ്മദ്, ഇമ അബുദാബി

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on ഇന്ത്യന്‍ സ്കൂളില്‍ റിപ്പബ്ലിക് ദിനാഘോഷം

Page 47 of 51« First...102030...4546474849...Last »

« Previous Page« Previous « വിലപ്പെട്ട രേഖകള്‍ കളഞ്ഞു പോയി
Next »Next Page » ഉൽസവത്തിനിടയിൽ ആനയിടഞ്ഞ് മൂന്ന് പേര്‍ കൊല്ലപ്പെട്ടു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha