അദ്ധ്യാപകര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുമെന്ന്

June 7th, 2014

kerala-students-epathram

അബുദാബി: യു. എ. ഇ. യില്‍ ജോലി ചെയ്യുന്ന വിദേശ അദ്ധ്യാപകര്‍ക്ക് ലൈസൻസ് സമ്പ്രദായം ഏർപ്പെടുത്താൻ നീക്കമെന്ന് റിപ്പോർട്ട്. 2015 മുതലാണ് 60,000 അദ്ധ്യാപകര്‍ക്ക് നിബന്ധന ബാധകമാകുന്ന തരത്തിൽ ഈ സമ്പ്രദായം ഏര്‍പ്പെടുത്തുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയെ ഉദ്ധരിച്ചു വന്ന റിപ്പോര്‍ട്ടിൽ പറയുന്നു. എന്നാൽ ഏറെ കാലമായി ഈ രംഗത്ത് പ്രവർത്തി പരിചയമുള്ളവർക്ക് പരിഗണന നൽകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുതുതായി വരുന്ന ഉദ്യോഗാര്‍ഥികള്‍ ആദ്യം തന്നെ പരിശീലന കോഴ്സ് പൂര്‍ത്തിയാക്കണം. പിന്നീട് പരീക്ഷക്ക് ഹാജരാകുകയും ലൈസന്‍സ് കരസ്ഥമാക്കുകയും വേണം. നിലവില്‍ ബിരുദമുള്ളവര്‍ക്കു മാത്രമേ രാജ്യത്ത് അധ്യാപക ജോലി ചെയ്യാന്‍ അനുമതിയുള്ളൂ.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on അദ്ധ്യാപകര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുമെന്ന്

മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു

June 3rd, 2014

kerala-students-epathram
അബുദാബി : സി. ബി. എസ്. ഇ. – കേരള സിലബസു കളില്‍ 10, 12 ക്ളാസു കളില്‍ എല്ലാ വിഷയ ത്തിലും എ പ്ളസ് നേടി വിജയിച്ച അബുദാബി യിലെ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥി കളെ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യ ത്തില്‍ ആദരിക്കും.

ജൂണ്‍ 20 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം മുഖ്യാതിഥി ആയിരിക്കും. വിദ്യാഭ്യാസ പ്രോല്‍സാഹന ത്തിന്റെ ഭാഗമായി എല്ലാ വിദ്യാര്‍ത്ഥി കള്‍ക്കും സ്കോളസ്റ്റിക് അവാർഡുകൾ സമ്മാനിക്കും.

ദീര്‍ഘ കാലമായി വിദ്യാഭ്യാസ രംഗത്ത് മികച്ച സം ഭാവന നല്‍കി വരുന്ന ഏഷ്യന്‍ ഇന്റര്‍ നാഷണല്‍ സ്കൂള്‍ ചെയര്‍മാന്‍ സലീം ഹാജി യെ ചടങ്ങിൽ ആദരിക്കും. സെന്റർ ബാല വേദി അംഗങ്ങളുടെ വിവിധ കലാ സാംസ്കാരിക പരിപാടികളും നടക്കും.

- കറസ്പോണ്ടന്റ്

വായിക്കുക: , , , , ,

Comments Off on മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു

ഉന്നത വിജയവുമായി നേഹ

May 30th, 2014

neha_cbse_topper_epathram

നോയ്ഡ: സി. ബി. എസ്. ഇ. യുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 94.2 മാർക്ക് വാങ്ങിയ സ്നേഹ അച്ഛന്റെ പ്രതീക്ഷകൾക്ക് തിളക്കമേകി മാദ്ധ്യമങ്ങളുടെ പൊന്നോമനയുമായി. ട്രക്ക് ഡ്രൈവറായ സ്നേഹയുടെ അച്ഛൻ പലപ്പോഴും തന്റെ അത്യാവശ്യങ്ങൾ പോലും മാറ്റി വെച്ചാണ് തന്റെ മക്കളെ പഠിപ്പിക്കാൻ പറഞ്ഞയച്ചത്. മക്കളുടെ പഠിപ്പിനായ് താൻ ഭക്ഷണം പോലും വേണ്ടെന്ന് വെയ്ക്കും എന്ന് സ്നേഹയുടെ അച്ഛൻ പറയുന്നു.

തന്റെ അച്ഛനും അമ്മയും തന്റെയും സഹോദരങ്ങളുടേയും പഠിപ്പിനായി ത്യജിച്ചതെല്ലാം അവർക്ക് നേടി കൊടുക്കുക എന്നതാണ് തന്റെ ലക്ഷ്യം എന്ന് സ്നേഹ മാദ്ധ്യമങ്ങളോട് പറയുന്നു. തന്റെ മേൽ മാതാ പിതാക്കൾ അർപ്പിച്ച പ്രതീക്ഷ തന്നെയായിരുന്നു എന്നും തന്റെ പ്രചോദനം. കഠിനാദ്ധ്വാനം, സ്ഥിരമായ പരിശീലനം, എല്ലാവരുടേയും അനുഗ്രഹം ഇതെല്ലാമാണ് തന്നെ ഈ വിജയത്തിലേക്ക് നയിച്ചത്.

ഒരു ലക്ഷ്യം മനസ്സിൽ കുറിക്കുക. അതിനു വേണ്ടതെല്ലാം ചെയ്യുക. കഠിനാദ്ധ്വാനം ചെയ്യുക. നിങ്ങളുടെ ലക്ഷ്യം നിങ്ങൾ നേടുക തന്നെ ചെയ്യും. യുവാക്കൾക്കായുള്ള സ്നേഹയുടെ സന്ദേശമാണിത്.

- ജെ.എസ്.

വായിക്കുക: , ,

Comments Off on ഉന്നത വിജയവുമായി നേഹ

സി.ബി.എസ്.ഇ. പത്താം തരം : യു.എ.ഇ. യിലെ സ്കൂളുകളിൽ ഉന്നത വിജയം

May 22nd, 2014

kerala-students-epathram
അബുദാബി : സി. ബി. എസ്. ഇ. പത്താം തരം പരീക്ഷാ ഫലം പ്രഖ്യാപിച്ച പ്പോൾ യു. എ. ഇ. യിലെ ഇന്ത്യൻ സ്കൂളു കൾക്ക് മികച്ച വിജയം.

അബുദാബി മുസ്സഫയിലെ മോഡൽ സ്കൂൾ, എമിരേറ്റ്സ് ഫ്യൂച്ചർ ഇന്റർ നാഷണൽ അക്കാദമി, അൽ നൂർ ഇന്ത്യൻ സ്കൂൾ എന്നിവിട ങ്ങളിലാണ് നൂറു ശതമാനം വിജയവുമായി മുന്നിൽ നില്ക്കുന്നത്.

മോഡൽ സ്കൂളിൽ നിന്നും 30 ആണ്‍ കുട്ടികളും 47 പെണ്‍ കുട്ടികളുമാണ് സി. ബി. എസ്. ഇ. പത്താം തരം പരീക്ഷ എഴുതിയത്.

ഈ 77 പേരിൽ 27 വിദ്യാർത്ഥികൾ 90 ശതമാന ത്തിനു മുകളിൽ മാർക്ക് നേടിയപ്പോൾ 8 പേർ എല്ലാ വിഷയ ങ്ങളിലും A ഗ്രേഡ് നേടി നേടി ഒന്നാമതെത്തി.

ഇതിലൂടെ ഈ വർഷവും നൂറു ശതമാനം വിജയ വുമായി മോഡൽ സ്കൂൾ കിരീടം നില നിർത്തി.

എമിരേറ്റ്സ് ഫ്യൂച്ചർ ഇന്റർ നാഷണൽ അക്കാദമി (EFIA) യിലെ 124 കുട്ടികളും ഉയർന്ന മാർക്കോടെ വിജയം നേടി. ഇതിൽ11 പേർ A ഗ്രേഡ് നേടി കരസ്ഥമാക്കി.

തുടർച്ച യായ പത്താം വർഷവും മുഴുവൻ വിദ്യാർഥി കളെയും വിജയി പ്പിച്ച് അൽ നൂർ ഇന്ത്യൻ സ്കൂൾ വിജയ കിരീടം നില നിർത്തി.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on സി.ബി.എസ്.ഇ. പത്താം തരം : യു.എ.ഇ. യിലെ സ്കൂളുകളിൽ ഉന്നത വിജയം

എസ്. എസ്. എല്‍. സി : ഗള്‍ഫില്‍ ഉന്നത വിജയം

April 17th, 2014

kerala-students-epathram

അബുദാബി : എസ്. എസ്. എല്‍. സി. പരീക്ഷ യില്‍ ഗള്‍ഫിലെ സ്‌കൂളു കള്‍ക്ക് മികച്ച വിജയം. ഗള്‍ഫ് മേഖല യില്‍ എട്ടു സ്കൂളു കളില്‍ എസ്. എസ്. എല്‍. സി. പരീക്ഷ എഴുതിയ കുട്ടി കളില്‍ എല്ലാ വിഷയ ങ്ങളിലും എ പ്ളസ് നേടിയ 18 വിദ്യാര്‍ത്ഥി കളില്‍ 12 പേരും അബുദാബി മോഡല്‍ സ്കൂളില്‍ നിന്നുള്ളവരാണ്.

എല്ലാ വര്‍ഷവും നൂറു ശതമാനം വിജയം നേടുന്ന അബുദാബി മോഡല്‍ സ്കൂളില്‍ നിന്നും ഈ വര്‍ഷം പരീക്ഷ എഴുതിയ 99 വിദ്യാര്‍ഥികളും മികച്ച വിജയം നേടിയ തോടെ ഇവര്‍ തങ്ങ ളുടെ വിജയ കിരീടം നില നിറുത്തി.

ആയിഷ മര്‍വ്വ, ഫാത്വിമ ഷറഫുദ്ദീന്‍, ഗോപിക രഞ്ജിത്ത്, ഹിന അബ്ദുല്‍ സലാം, റീം ഫാത്തിമ, ഷിജിന, സുല്‍ത്താന മുഹമ്മദ് ഷാഫി, സുരഭി സുരേഷ്, അല്‍വീന റോസ്, ഫാത്വിമ സഹ്‌റ, ലുഖ്മാന്‍ അബ്ദുല്‍ ജബ്ബാര്‍, രജത് കുമാര്‍ എന്നീ കുട്ടി കളാണ് അബുദാബി മോഡല്‍ സ്‌കൂളില്‍ നിന്നും മുഴുവന്‍ വിഷയ ങ്ങളിലും എ പ്ളസ് നേടിയത്.

ജുബ്‌ന ഷിറീന്‍, ലക്ഷ്മി ബാലന്‍, റാഷിദ ഹമീദ്, ആസിയത്ത് ഷിജില, എം.ആര്‍ ശ്രീദേവി, അജയ് ഗോപാല്‍, സിയാദ് സെയ്ദു മുഹമ്മദ് എന്നിവര്‍ക്ക് ഒമ്പത് വിഷയ ങ്ങളില്‍ എ പ്ളസ് നേടാനായി. വിജയികളെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. വി. വി. അബ്ദുല്‍ ഖാദര്‍ അനുമോദിച്ചു. സ്കൂളില്‍ വെച്ചു നടന്ന ചടങ്ങില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് ട്റോഫി കള്‍ സമ്മാനിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: , , , ,

Comments Off on എസ്. എസ്. എല്‍. സി : ഗള്‍ഫില്‍ ഉന്നത വിജയം

Page 56 of 61« First...102030...5455565758...Last »

« Previous Page« Previous « ഉഭയലിംഗത്തിന് സുപ്രീം കോടതിയുടെ അംഗീകാരം
Next »Next Page » കെ. എസ്. സി. ഭരണ സമിതി നിലവില്‍ വന്നു »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha