ബ്ളൂമിംഗ് ബഡ്സ് അരങ്ങേറി

March 1st, 2014

അബുദാബി : മുസ്സഫയിലെ എമിരേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍ നാഷണല്‍ അക്കാദമി യിലെ പ്രൈമറി സ്കൂള്‍ വാര്‍ഷിക ആഘോഷം വിദ്യാര്‍ത്ഥി കളുടെ ആകര്‍ഷക മായ കലാ പരിപാടി കളാല്‍ ശ്രദ്ധേയമായി.

‘ബ്ളൂമിംഗ് ബഡ്സ്’ എന്ന പേരില്‍ അറുനൂറോളം കുരുന്നു കളുടെ കലാ പ്രകടന ങ്ങള്‍ അരങ്ങില്‍ എത്തിച്ചു കൊണ്ടായിരുന്നു ആറാം വാര്‍ഷിക ആഘോഷ ങ്ങള്‍ സംഘടിപ്പിച്ചത്.

സ്കൂള്‍ ചെയര്‍മാന്‍ ഡോക്ടര്‍ ഫ്രാന്‍സിസ് ക്ളീറ്റസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേണല്‍ താരിഖ് അല്‍ ഗുല്‍ പരിപാടി കള്‍ ഉത്ഘാടനം ചെയ്തു. ബാങ്ക് ഓഫ് ബറോഡ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സബിത കെനി മുഖ്യ അതിഥി ആയിരുന്നു.

സ്കൂളില്‍ മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയ അദ്ധ്യാപക രേയും ഓഫീസ് സ്റ്റാഫി നെയും ചടങ്ങില്‍ ആദരിച്ചു.

തുടര്‍ന്ന് ഗ്രൂപ്പ് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ചിത്രീകരണം, മൈമിംഗ് തുടങ്ങി വിദ്യാര്‍ഥി കളുടെ ആകര്‍ഷക ങ്ങളായ കലാ പരിപാടി കള്‍ അരങ്ങേറി. സ്കൂള്‍ പ്രിന്‍സിപ്പല്‍ ശുഭാന്തി ഭൌമിക്, വൈസ് പ്രിന്‍സിപ്പല്‍ വിനായകി, മറ്റു അധ്യാപകരും പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

രക്ഷിതാക്കളും വിദ്യാര്‍ഥി കളും അടക്കം ആയിരത്തിലധികം പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on ബ്ളൂമിംഗ് ബഡ്സ് അരങ്ങേറി

വിസ്ഡം ഹൈസ്കൂള്‍ രജത ജൂബിലി

February 15th, 2014

അബുദാബി : വിസ്ഡം ഹൈസ്കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷ ങ്ങള്‍ ഗൌരി പാര്‍വതീ ഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്തു.

അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ സംഘടി പ്പിച്ച വാര്‍ഷിക ആഘോഷ പരിപാടി യില്‍ വെച്ച് ഇന്ത്യന്‍ സ്ഥാന പതി കാര്യാലയ ത്തിലെ ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ നമൃത എസ്. കുമാറിനെ ആദരിച്ചു.

സ്കൂള്‍ ചെയര്‍മാന്‍ ഡോക്ടര്‍ ഫ്രാന്‍സിസ് ക്ളീറ്റസ് അധ്യക്ഷത വഹിച്ചു. കേണല്‍ മാക്കി സല്‍മാന്‍, ഇന്ത്യാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് തോമസ് ജോണ്‍, ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി, എമിറേറ്റ്സ് ഫ്യൂച്ചര്‍ അക്കാദമി പ്രിന്‍സിപ്പല്‍ ശുഭാന്തി ഭൌമിക് എന്നിവര്‍ ആശംസാ പ്രസംഗ ങ്ങള്‍ നടത്തി.

ടാലന്റ് പരീക്ഷ യില്‍ വിജയി കളായവര്‍ക്കും സ്കൂളില്‍ ദീര്‍ഘ കാലമായി ജോലി ചെയ്യുന്ന അധ്യാപകര്‍ക്കും ഉപഹാരം സമ്മാനിച്ചു. വിസ്ഡം ഹൈസ്കൂള്‍ പ്രിന്‍സിപ്പല്‍ സജി ഉമ്മന്‍ സ്വാഗതവും സൂപ്പര്‍ വൈസര്‍ സാറാ ഡിസെല്‍ വാ നന്ദിയും പറഞ്ഞു.

തുടര്‍ന്നു വിദ്യാര്‍ത്ഥി കളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.

- pma

വായിക്കുക: ,

Comments Off on വിസ്ഡം ഹൈസ്കൂള്‍ രജത ജൂബിലി

സ്കൂള്‍ പ്രശ്നം പരിഹരിക്കാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണം : അംബാസഡര്‍

February 10th, 2014

tp-seetha-ram

അബുദാബി : യു. എ. ഇ. യിലെ പ്രവാസി ഇന്ത്യക്കാര്‍ അനുഭവിക്കുന്ന സുപ്രധാന പ്രശ്നമായ സ്കൂള്‍ പ്രവേശന വിഷയം പരിഹരിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം എന്ന് ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം.

ഒരു ദിവസം കൊണ്ട് പരിഹരി ക്കാവുന്നതല്ല ഈ വിഷയം. പ്രവാസി ഇന്ത്യന്‍ സമൂഹം ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ പ്രശ്നം പരിഹരിക്കാനാകൂ. പ്രശ്ന പരിഹാര ത്തിന് എംബസി യാല്‍ കഴിയുന്നത് എല്ലാം ചെയ്യുമെന്നും കേരള സോഷ്യല്‍ സെന്‍റര്‍ നല്‍കിയ സ്വീകരണ ത്തില്‍ അദ്ദേഹം പറഞ്ഞു.

ഇവിടെ എത്തിയത് മുതല്‍ ഈ വിഷയ ത്തില്‍ നിരവധി പേര്‍ ബന്ധ പ്പെട്ടിരുന്നു. കുട്ടികള്‍ക്ക് സ്കൂള്‍ പ്രവേശനം ഉറപ്പാക്കണം എന്ന് ഇന്ത്യ യിലെ വളരെ ഉന്നത തല ങ്ങളില്‍ നിന്ന് വരെ ശുപാര്‍ശ വന്നിരുന്നു. നിരവധി മന്ത്രിമാരും എം. പി. മാരും ബന്ധുക്കളുടെയും അടുപ്പ ക്കാരു ടെയും മക്കള്‍ക്ക് പ്രവേശം ശരിയാക്കി നല്‍കണമെന്ന് ശുപാര്‍ശ കത്ത് നല്‍കിയിരുന്നു. ഇവരോടെല്ലാം ഇവിടത്തെ സ്കൂളുകളില്‍ പ്രവേശനത്തിന് ആരോടും ശുപാര്‍ശ ചെയ്യില്ല എന്ന മറുപടി നല്‍കുക യായിരുന്നു വെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ യു. എ. ഇ. സര്‍ക്കാർ, വിദ്യാഭ്യാസ വകുപ്പ്, വിദ്യാഭ്യാസ അതോറിറ്റി അധികൃതര്‍ എന്നിവരു മായി ഉടന്‍ ചര്‍ച്ച നടത്തു മെന്നും അദ്ദേഹം പറഞ്ഞു. യു. എ. ഇ. ഇന്ത്യ യുടെ ഏറ്റവും അടുത്ത രാജ്യമാണ്. യു. എ. ഇ. യുമായുള്ള ബന്ധം വര്‍ധി പ്പിക്കുന്ന തില്‍ ഓരോ പ്രവാസിയും ശ്രമം നടത്തണം.

ഓരോ സ്ഥലത്തും ചെല്ലുമ്പോള്‍ നിരവധി സംഘടനകളാണ് കാണാന്‍ കഴിയുന്നത്. പ്രവാസി സംഘടന കള്‍ പലതായി നില്‍ക്കു ന്നതിന് പകരം ഒന്നിച്ച് നില്‍ക്കുക യാണ് വേണ്ട തെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം നേടിയ ഡോ. ശംഷീര്‍ വയലിലിനെ ചടങ്ങില്‍ ആദരിച്ചു. കെ. എസ്. സി. പ്രസിഡന്‍റ് എം. യു. വാസു, സെക്രട്ടറി ബി. ജയ കുമാർ, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവ ഹാജി, ഇന്ത്യാ സോഷ്യല്‍ ആന്‍റ് കള്‍ച്ചറല്‍ സെന്‍റര്‍ പ്രസിഡന്‍റ് ജോയ് തോമസ് ജോണ്‍, മലയാളി സമാജം ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗീസ്, ഗണേഷ് ബാബു, വി. എസ്. തമ്പി, അമൽ, ബിനോയ് ഷെട്ടി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on സ്കൂള്‍ പ്രശ്നം പരിഹരിക്കാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണം : അംബാസഡര്‍

വില്ല സ്കൂളുകള്‍ അടച്ചു പൂട്ടുന്നു : രക്ഷിതാക്കള്‍ അങ്കലാപ്പില്‍

February 9th, 2014

abudabi-indian-islahi-islamic-school-closing-ePathram
അബൂദാബി : സ്കൂള്‍ മാനേജ്മെന്റിന്റെ അനാസ്ഥ മൂലം അബുദാബി യിലെ രണ്ടായിര ത്തോളം കുട്ടി കളുടെ ഭാവി അനിശ്ചിതത്വ ത്തിലായി.

തലസ്ഥാന നഗരി യിലെ വില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളു കള്‍ ഇവിടെ നിന്നും മുസ്സഫ യിലെ സ്കൂള്‍ സോണി ലേക്ക് മാറ്റി സ്ഥാപിക്കണം എന്ന് അബൂദാബി എജുക്കേഷന്‍ കൗണ്‍സില്‍ രണ്ടു വര്‍ഷം മുമ്പു തന്നെ നഗര ത്തിലെ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ചില ഇന്ത്യന്‍ സ്കൂള്‍ മാനേജു മെന്റുകള്‍ ഇക്കാര്യം രക്ഷിതാക്കളില്‍ നിന്നും മറച്ചു വെച്ചിരി ക്കുകയായിരുന്നു.

ഇപ്പോള്‍ ഇന്ത്യന്‍ ഇസ്‌ലാഹി ഇസ്‌ലാമിക് സ്‌കൂളിലെയും ലിറ്റില്‍ ഫ്ലവര്‍ സ്‌കൂളിലെയും വിദ്യാര്‍ഥിക ളുടെ ഭാവിയാണ് അനിശ്ചിത ത്വത്തില്‍ ആയിരിക്കുന്നത്. അടുത്ത അധ്യയന വര്‍ഷം തുടങ്ങുന്നതിനു ഒന്നര മാസം മാത്രം ബാക്കി നില്‍ക്കേ സ്‌കൂള്‍ അധികാരി കളില്‍നിന്ന് നിരുത്തര വാദപരമായ മറുപടിയാണ് രക്ഷി താക്കള്‍ക്ക് ലഭിക്കുന്നത്.

മുന്‍ അംബാസഡര്‍ എം. കെ. ലോകേഷിന്റെ നേതൃത്വത്തില്‍ ബദല്‍ സംവിധാന ങ്ങള്‍ക്കായുള്ള പ്രവര്‍ത്തന ങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ എം. കെ. ലോകേഷിന്റെ സ്ഥലംമാറ്റം, സ്കൂള്‍ വിഷയംപരിഹരിക്കുന്ന തിനെ ബാധിച്ചു. പുതിയ അംബാസിഡര്‍ ടി. പി. സീതാറാമിനോട് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ പഠിക്കാനുള്ള സാവ കാശം അദ്ദേഹ ത്തിനു ലഭിച്ചിട്ടില്ല.

ഏപ്രിലില്‍ സ്‌കൂള്‍ തുറക്കാനാവില്ല എന്ന മുന്നറിയിപ്പുള്ള ബോര്‍ഡ് സ്‌കൂളു കള്‍ക്ക് മുന്നില്‍ സ്ഥാപി ച്ചിട്ടുണ്ട്. നിലവിലെ സ്ഥിതി അനുസരിച്ച് അബുദാബി യില്‍ അയ്യായിരത്തോളം അധിക സീറ്റു കളുടെ ആവശ്യകതയാണ് ഉള്ളത്. അതു കൊണ്ട് തന്നെ ഈ സ്കൂളുകള്‍ അടച്ചു പൂട്ടുമ്പോള്‍ തങ്ങളുടെ മക്കളെ നാട്ടിലേക്ക് അയക്കുക എന്ന പോവഴി മാത്രമേ രക്ഷിതാക്കളുടെ മുന്നിലുള്ളൂ.

- pma

വായിക്കുക: , , ,

Comments Off on വില്ല സ്കൂളുകള്‍ അടച്ചു പൂട്ടുന്നു : രക്ഷിതാക്കള്‍ അങ്കലാപ്പില്‍

പരിസ്ഥിതി ക്യാമ്പ്‌ വെള്ളിയാഴ്ച

February 2nd, 2014

thottavadi-prasakthi-environmental-camp-ePathram
അബുദാബി : കുട്ടികളില്‍ പരിസ്ഥിതി ആഭിമുഖ്യം വളര്‍ത്താന്‍ ‘തൊട്ടാവാടി’ എന്ന പേരില്‍ പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 7 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ അബുദാബി ഖാലിദിയ പാര്‍ക്കിലാണ് ക്യാമ്പ് നടക്കുക.

കേരള ത്തിലെ ചെടികള്‍ എന്ന വിഷയ ത്തിലുള്ള ക്ലാസ്, സസ്യ ങ്ങളുടെ പേരുകള്‍ ചേര്‍ത്തു വച്ച കളികള്‍, ഔഷധ സസ്യങ്ങള്‍, സസ്യ ങ്ങളെ തിരിച്ചറിയല്‍ എന്നീ വര്‍ക്‌ ഷോപ്പു കള്‍ എന്നിവ യാണ് ക്യാമ്പിലെ പ്രധാന ഇനങ്ങള്‍

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക രായ സുജിത്ത് നമ്പ്യാര്‍, പ്രസന്ന വേണു, ഫൈസല്‍ ബാവ, രമേശ് നായര്‍, ജാസ്സിര്‍ എരമംഗലം എന്നിവര്‍ നേതൃത്വം നല്കുന്ന ക്യാമ്പില്‍ പ്രവേശനം സൗജന്യ മായിരിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും, മറ്റ് സമ്മാനങ്ങളും നല്‍കും.

- pma

വായിക്കുക: , , ,

Comments Off on പരിസ്ഥിതി ക്യാമ്പ്‌ വെള്ളിയാഴ്ച

Page 59 of 61« First...102030...5758596061

« Previous Page« Previous « ഉള്ളാള്‍ തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയും മയ്യിത്ത് നിസ്കാരവും
Next »Next Page » ആത്മഹത്യാ പ്രതിരോധം സാമൂഹ്യ ബാധ്യത : ഡോ. കെ. സി. ചാക്കോ »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha